രണ്ടായിരത്തി പതിനാല്............വര്‍ഷാരംഭത്തില്‍
ഞാന്‍ ഏറ്റവും അധികം ബഹുമാനിക്കുകയും ,സ്നേഹിക്കുകയും ചെയ്ത,ഞാന്‍ ഗുരു എന്ന്
നിങ്ങള്ക്ക് പരിജയപ്പെടുത്തിയ എന്‍റെ
ശിക്ഷ്യന്‍ ,മുഖപുസ്തകത്തില്‍ ഞാന്‍ ഇട്ട ഒരു ചിത്രത്തിന് ചില മാറ്റങ്ങള്‍ ഒക്കെ
വരുത്തി ,എന്‍റെ വാള്ളില്‍ പോസ്റ്റ് ചെയ്തു.പച്ച ടോപ് ഇട്ടു കണ്ണുകളില്‍ കുസൃതി
ചിരിയുമായി ,ചുണ്ടില്‍ പൂശിയ ചായത്തിന്റെ സഹായത്തോടെ ഞാന്‍ നില്‍ക്കുന്ന ആ നില്‍പ്പ്
,അതാണത്രേ അവനെ എന്നിലേക്ക് ഒരു പാട് ആകര്‍ഷിച്ചത് .അന്നുവരെ ആ ചിത്രത്തെ ഞാന്‍
ഒരു പാട് വെറുത്തിരുന്നു .കാരണം ,എനിക്ക് ഒരു പാട് സഹതാപവും സ്നേഹവും തോന്നിയ ഒരു
ചെറുപ്പക്കാരന്‍ ,അവനോട് ഞാന്‍ കുറച്ചു നാള്‍ സംസാരിച്ചതിന്റെ മാത്രം
അടിസ്ഥാനത്തില്‍ എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ,അത് എന്നോട് തുറന്നു
പറയുകയും ചെയ്തപ്പോള്‍ ,അവനെ കളിയാക്കി ചരിച്ച എന്നോട് അകന്നു പോകുകയും,പിന്നീട്
എന്‍റെ പേരും കൂടി ചേര്‍ത്ത് അവനൊരു പുതിയ ഐ ഡി ഉണ്ടാക്കുകയും ചെയ്തത് ,എന്നെ
പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നത്,ആ ഫോട്ടോക്ക്
അവന്‍ എന്നോട് നേരിട്ട് പറഞ്ഞ ഒരു കമെന്റ് ആണ് .
‘’നീ മുഖപുസ്തകത്തിലെ ചെക്കന് മാരെ കൊതിപ്പിക്കാന്‍ ആണോ പെണ്ണെ ഇങ്ങനെയൊരു ബോറന് വേഷം കെട്ടി നില്ക്കുന്നത് എന്ന് ചോദിച്ചത്,എന്നെ കുറിച്ചുള്ള അവന്റെ അറിവുകേടുകള്‍ മാത്രമാണ് ,എങ്കിലും,ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന ഒരാള്‍ അത് ഇട്ടപ്പോള് അന്നുമുതല്‍ ഞാന്‍ ആ ഫോട്ടോയെ അമിതമായി സ്നേഹിക്കാന്‍ തുടങ്ങി.സ്നേഹം എന്നാല്‍ അതിനു യഥാര്‍ത്ഥത്തില്‍ എന്താണ് അര്ത്ഥം എന്ന് തിരിച്ചറിയാതിരുന്ന ആ ശിക്ഷ്യന്‍,തന്റെ ജീവിതത്തില്‍ അന്നോളം കടന്നു പോയിട്ടുള്ള സ്ത്രീകളുടെ പെരുമാറ്റങ്ങള്‍ മനസ്സിലിട്ടു കൊണ്ട് എന്നോട് പെരുമാറിയത്, ‘’സ്നേഹം എന്ന വാക്കിനു അമൂല്യമായ അര്ത്ഥവും വ്യാപ്തിയും കല്പ്പിക്കുന്ന എനിക്ക്,അദേഹത്തിന്റെ തന്ത്രപരമായ വാക്കുകളെ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. .അതോടെ ആ പോസ്റ്റ് ഇട്ട മനുഷ്യന് പറയുന്നതു എന്തും ദൈവ വാക്യങ്ങള്‍ പോലെ, വിശ്വസിക്കുകയും ചെയ്തത് കൊണ്ടായിരിക്കാം ,എല്ലാവരേയും സ്നേഹിക്കുകയും
വിശ്വസിക്കുകയും ചെയ്തതിന്റെ പേരില്‍ അദേഹം എന്നെ ‘’പൊട്ടികാളി’’ എന്ന്
വിളിച്ചത്,( നിഷ്പ്രയാസം പറഞ്ഞു പറ്റിക്കാന്‍ കഴിയുന്നവര്‍ ആണ് സ്ത്രീകള്‍ എന്ന
തിരിച്ചറിവ് അവനു പകര്‍ന്നു കൊടുത്തത് ,അവന്‍ വളര്‍ന്ന ചുറ്റുപാടുകള്‍ ആയിരിക്കാം
,അതുകൊണ്ടായിരുന്നുവല്ലോ എന്നോട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് മറ്റുള്ളവരോട്
മാറ്റി പറയാന്‍ അദേഹത്തിന് കഴിഞ്ഞത് )അപ്പോള്‍ പിന്നെ പലരാല്‍ പറ്റിക്കപ്പെട്ട
എനിക്ക് പൊട്ടികാളി ,എന്ന പേര് സ്വയം സ്വീകരിക്കാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.അതിനെ
എതിര്‍ത്ത കൃഷ്ണ എന്നോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഞാന്‍ ഇപ്പോളും ഉറച്ചു
തന്നെ നില്‍ക്കുന്നത് ,ആ വാക്കിന്റെ അര്‍ത്ഥം ,അതിനു ശേഷം മറ്റൊരു ശിക്ഷ്യന്‍
എനിക്ക് മനസ്സിലാക്കി തരികയും ചെയ്ത് ,അവന്‍ മറ്റാരും അല്ല ,
സാക്ഷാല്‍ അന്ത്രപ്പേര്‍ !!!
എന്നുവച്ചാല്‍ അന്നുവരെ ഉണ്ടായിരുന്ന അര്‍ത്ഥമല്ല ആ
വാക്കിനു അവന്‍ എനിക്ക് കുറിച്ച് തന്ന അര്‍ത്ഥം !
അതായത് ..പൊട്ടി എന്നാല്‍ സ്നേഹത്തില്‍ അന്ധമായി വിശ്വസിക്കുന്നവള്‍,കര്‍മ്മത്തില്‍
കാളിയെ പോലെ ആയിരിക്കുകയും ചെയുന്നവര്‍ ആണത്രേ യഥാര്‍ത്ഥത്തില്‍ ദൈവമക്കള്‍ ,അത്
കൊണ്ടാണ് എന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ
ദൈവത്തിന്‍റെ ആഗ്രഹ പൂര്‍ത്തീകരനങ്ങള്‍ക്ക് വേണ്ടി മാറ്റി വക്കാന്‍ ഞാന്‍
ആഗ്രഹിക്കുന്നത് ,അതിനു വേണ്ടി അനു നിമിഷം ദൈവത്തിനോട് ഇടതടവില്ലാതെ,പ്രാര്‍ഥിക്കുകയും
പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് !
No comments:
Post a Comment