കലികാലത്ത് ജനങ്ങള്‍ പൊതുവേ കൃഷ്ണന്‍റെ ബാഹ്യ ശക്തിയില്‍ ഭ്രഹ്മിക്കുകയും
,ഭൌതികസൌകര്യങ്ങള്‍ വര്‍ദ്ധിച്ചാല്‍ സന്തോഷമുണ്ടാകും എന്ന് തെറ്റായി ചിന്തിക്കുകയും
ചെയ്യുന്നു , ഈ ബാഹ്യപ്രകൃതി അഥവാ ഭൌതിക പ്രകൃതി വളരെ ശക്തമാണെന്നും അതിന്‍റെ കര്‍ക്കശമായ
നിയമങ്ങളാല്‍ എല്ലാവരും ശക്തമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെന്നും അവരറിയുന്നില്ല. ജീവസത്ത
ഭഗവാന്‍റെ വിഭിന്നാംശമാണ്.അതുകൊണ്ടുതന്നെ ഭഗവാനെ സദാ സേവിക്കുക എന്നത് അതിന്‍റെ
നൈസര്‍ഗിക ധര്‍മ്മമത്രേ.സ്വന്തം ഇന്ദ്രിയങ്ങളെ തൃപ്തി പെടുത്തുന്നതിന് പകരം
ഭഗവദിന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കണം. ജീവിതത്തിന്‍റെ ഏറ്റവും
ഉന്നതമായ സമ്പൂര്‍ണത ഇതാണ്. ഭഗവാന്‍ ഇതാഗ്രഹിക്കുന്നു ,ആവശ്യപ്പെടുന്നു ,ഭഗവദ്
ഗീതയുടെ ഈ പൊരുള്‍ ഒരാള്‍ അറിഞ്ഞേ മതിയാകൂ ,,ഭഗവദ്ഗീത തത്വങ്ങള്‍ നാം
മലിനീകരിക്കാത്തതിനാല്‍ ഗീതാപഠനം വഴി എന്തെങ്കിലും
ഗുണമുണ്ടാവനംഎന്നാഗ്രഹിക്കുന്നവര്‍ ,കൃഷ്ണാവബോദത്തിന്റെ സമിതിയുടെ സഹായത്താല്‍
ഭഗവാനില്‍ നിന്ന് നേരിട്ട് മാര്‍ഗനിര്‍ദേശം
സ്വീകരിച്ചു ഭഗവദ്ഗീതയിലെ ജ്ഞാനം നേടാന്‍ ശ്രമിക്കണം ! ഹരേ രാമ ,ഹരേകൃഷ്ണ !!!
No comments:
Post a Comment