Thursday, 4 December 2014

എപ്പോഴും പ്രസരിപ്പോടെ ഓടി നടന്നു കമെന്‍റ് ഇടുന്ന ഒരു സ്ത്രീ സുഹൃത്തിനെ കുറിച്ച് ചേട്ടായി പറഞ്ഞപ്പോള്‍ ആണ് ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് ,പലപ്പോഴും അവരുടെ ചിരി പോലും ഒരു പാട് സങ്കടങ്ങള്‍ ഒളിപ്പിച്ചതാണ് എന്ന് തോന്നിയിട്ടുണ്ട് ആ കുറിപ്പുകള്‍ കാണുമ്പോള്‍ .ഇടയ്ക്കു വച്ച് ഏതോ ഒരു പയ്യന്‍ തന്‍റെ ഏതോ ഒരു അവയവത്തിന്‍റെ ഫോട്ടോ അയച്ചെന്നോ മറ്റോ പറഞ്ഞൊരു പോസ്റ്റ്‌ ഇട്ടപ്പോള്‍ സത്യത്തില്‍ ഒരു സ്ത്രീ എന്ന നിലക്ക് എനിക്ക് വല്ലാതെ വിഷമം തോന്നി(.എന്‍റെ ഇന്‍ബോക്സില്‍ ഇന്ന് വരെ അത്തരം ഒരു സംഭവം അയച്ച ഒരൊറ്റ കൂട്ടുകാരും ഇല്ല എന്നോര്‍ക്കുമ്പോള്‍ എന്‍റെ പുരുഷ സുഹൃത്തുക്കളോടോക്കെയും എനിക്ക് വല്ലാതെ ബഹുമാനവും സ്നേഹവും തോന്നുന്നു ) ആ പോസ്റ്റു വായിക്കുന്ന പലരും അവരെ തെറ്റിദ്ധരിക്കും എന്ന് മാത്രമല്ല ,പലരേയും ആത്മഹത്യയില്‍ നിന്നും മറ്റും പിന്തിരിപ്പിക്കാന്‍ വേണ്ടി കൌന്‍സിലിങ്ങും മറ്റും നടത്തുന്നൊരു ആള്‍ ,ആ ആണ്‍ സുഹൃത്തിനെ പരസ്യമായി അവഹേളിക്കുക വഴി ആ മനുഷ്യന്‍ ജീവിചിരുപ്പുണ്ടോ എന്ന് പോലും അറിയില്ല ഇപ്പോള്‍,എന്തായാലും അവരുടെ അത്തരം പോസ്റ്റുകള്‍ കൊണ്ട് അവരെ സ്നേഹിക്കുന്നവര്‍ പോലും അവരെ വെറുക്കാന്‍ ഇടയാക്കും എന്ന് തോന്നിയപ്പോള്‍ ആണ് ഞാന്‍ അവെരുടെ ഒറ്റപ്പെടല്‍ ഷെയര്‍ ചെയ്യാനും അവരുടെ തെറ്റുകള്‍ ചൂണ്ടി കാണിക്കാനും ശ്രമിച്ചു കൂടെ നിന്നത് ,എനിക്ക് അതിനു കഴിയാതെ വന്നപ്പോള്‍ ഞാന്‍ എന്‍റെ എഫ്ബി ഗുരുവായ ഉണ്ന്യേട്ടനുമായി ഒരു ചങ്ങാത്തമുണ്ടാക്കി എടുത്താല്‍ ഇപ്പോള്‍ ഉള്ള ഈ കുറുമ്പൊക്കെ ഒന്ന് മാറി കിട്ടും എന്നുപദേശിച്ചു(അദേഹത്തിന്‍റെ മാന്യതയിലും,സ്ത്രീകളോട് പെരുമാറുന്ന വിധത്തിലും ഉള്ള വിശ്വാസത്തില്‍ ചെയ്ത തെറ്റ് കൊണ്ട് ഇപ്പോള്‍ അവര്‍ നന്നായില്ല എന്ന് മാത്രമല്ല ,എന്നെ പറ്റി ആവശ്യമില്ലാത്ത ചില ആരോപണങ്ങള്‍ ഒക്കെ ആയി എന്‍റെ സൗഹൃദത്തിനു പുറത്തു നിന്ന് കൊണ്ട് ചെയ്യുന്നതായി അറിഞ്ഞു .സത്യത്തില്‍ എനിക്ക് അവരോടു സഹതാപമേ ഉള്ളൂ , ഇത്തരം ബാലിശമായ പെരുമാറ്റം കൊണ്ട് അവര്‍ ജീവിതത്തിലേക്ക് കൈ പിടിച്ചു കേറ്റാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന എന്‍റെ ഗുരുവിനു അവരെ ഉള്‍കൊ ള്ളാന്‍ കഴിയാതെ വന്നാല്‍ .....അദേഹത്തിന്‍റെ സ്വഭാവം അനുസരിച്ച് അദേഹം അവരെ ബ്ലോക്ക് ചെയ്യും ,അപ്പോള്‍ അവര്‍ അനുഭവിചെക്കാവുന്ന വേദനകളെ കുറിച്ചോര്‍ത്ത്........!അങ്ങിനെയൊന്നു ഉണ്ടാവാതിരിക്കട്ടെ അല്ലേ ,,,,?പ്രവാസത്തിന്റെ വേദനകള്‍ ഏറ്റു വാങ്ങി തഴമ്പിച്ച എന്‍റെ പ്രിയ ഗുരുവിനും ,എന്നെ വെറുക്കുന്ന ആ സഹോദരിക്കും ,അവരുടെ ആഗ്രഹ പ്രകാരം ഒരു നല്ല വിവാഹ ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു !!!

No comments:

Post a Comment