Saturday 18 April 2015

രോഗം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുകയാണ് .നൊന്തു പ്രസവിച്ച കുഞ്ഞിനോട് പോലും പറയാതെ ,മരണത്തെ വാരി പുണരാനുള്ള വെമ്പലുമായി
കാത്തിരിക്കുകയായിരുന്നു ഞാന്‍ ......ഏകാന്തതയുടെ തുരുത്തില്‍ അങ്ങനെ വെറുതെയിരുന്നപ്പോള്‍ ദിക്കറിയാതെ ആരൊക്കെയോ വന്നു ,എന്തൊക്കെയോ പറഞ്ഞു...ചിലവയെല്ലാം ഓര്‍ത്തു വക്കാന്‍ പറ്റുന്നവയായിരുന്നു.മറ്റു ചിലതൊക്കെ വേദനയുടെ നീര്‍ ക്കയത്തില്‍ ഇട്ടു എന്നെ മുക്കി കൊല്ലുന്നവയും.!
മുങ്ങി ചാവാന്‍ തുടങ്ങിയ എനിക്ക് ആശ്വാസത്തിന്റെ തെളി നീര്‍ ഇറ്റിച്ചു തരാന്‍ തയ്യാറായി വന്നവരോടോക്കെയും നിഷേധാല്മക മറുപടി കൊടുത്ത് ,ഒഴിഞ്ഞു മാറി നിന്നത് ഒറ്റ തന്തക്കു പിറന്നു അദ്ധ്വാനിച്ച് ജീവിച്ചു ശീലമായതു കൊണ്ട് മാത്രമാണ് .നാല്പത്തി മൂന്ന്‍ വയസ്സിനുള്ളില്‍ ,മനുഷ്യന്റെ നെറികേടുകള്‍ മാത്രം കണ്ടു വിരണ്ടു പോയ സന്ദര്‍ഭങ്ങള്‍ ആയിരുന്നു ഏറേയും.എല്ലായിടത്തും വില്ലന്‍ സ്ഥാനം പിടിച്ചടക്കിയത് ,മനുഷ്യന്റെ ഇല്ലായ്മയും ദാരിദ്ര്യവും തന്നെ ,അവയൊക്കെ നാല് പേരെ അറിയിച്ചു സഹതാപത്തിന്റെ
കണ്ണുകളിലൂടെ നോക്കി കാണുന്ന ദിവസം അടുത്തപ്പോള്‍ ആണ് തല മുണ്ഡനം ചെയ്തു
മൂകാംപികാ ക്ഷേത്രത്തില്‍ പോയി ശിഷ്ട കാലം കഴിച്ചു കൂട്ടാന്‍ തീരുമാനിച്ചത് .തീരുമാനങ്ങള്‍ ഒക്കെയും എന്റേത് മാത്രമായിരുന്നു ,ആലോചനകള്‍ ചോദിയ്ക്കാന്‍ എനിക്ക് ആരും ഇല്ലായിരുന്നല്ലോ ?ഓര്മ വച്ച കാലം മുതല്‍  ഇങ്ങോട്ട് ബന്ധുക്കള്‍ക്കൊകെയും കൊടുത്ത ചരിത്രമേ ഉള്ളൂ .ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടും ഇല്ല ,
രോഗങ്ങളും പ്രതിസന്തികളും പട്ടിണിയും ഒക്കെ മൂടി വച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം
ജീവിച്ച ഞാന്‍ ,മുഖപുസ്തകത്തിലെ കൂത്താടികള്‍ ആയ ചില സ്ത്രീ രത്നങ്ങള്‍ ഭര്‍ത്താവും കുട്ടികളും ഒക്കെ ഉണ്ടായിട്ടും ഇരുപത്തി നാല് മണിക്കൂറും പച്ച ലൈറ്റ്
ഇട്ടു കുത്തിയിരുന്ന് ഇവര്‍ എന്താണോ കാട്ടി കൂട്ടുന്നത്‌ ,അവയൊക്കെ തന്നെ ആണ് ഞാനും ചെയ്യുന്നത് എന്ന് തെറ്റി ധരിച്ചപ്പോള്‍ എന്റെ ചാരിത്രത്തിനു നേരെ അക്ഷരങ്ങള്‍ വാരി വിതറുമ്പോള്‍ അവര്‍ മറന്നു പോകുന്ന ഒരു സത്യമുണ്ട് .രോഗവും ദാരിദ്ര്യവും ഒക്കെ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാം എന്നും ,സ്വന്തം കഴിവുകേടുകള്‍
തീര്‍ക്കുന്നത് മുഖപുസ്തകത്തില്‍ സ്ടാടസ് ഇട്ടും ,കമെന്റ് എഴുതിയും അല്ല എന്നും മറ്റും പറഞ്ഞു കൊടുക്കാന്‍ ഒരു വട്ടം കൂടി അവരുടെ അമ്മയായി എനിക്കൊന്നു പിറക്കാന്‍ കഴിഞ്ഞെ

Friday 17 April 2015

ചക്രവാളസീമയില്‍ ചതുരംഗം കളിക്കുന്നുണ്ട് ചില മേഘകീറുകള്‍....
ചത്ത്‌ പൊങ്ങുന്ന പിരാന്തന്‍ സ്വപ്നങ്ങളുടെ തേങ്ങല്‍ കേള്‍ക്കാതെ ,
ചാറ്റല്‍ മഴപോലും പിറക്കുന്നീലാ നേരമൊട്ടായി ഞാന്‍ കാത്തിരിക്കുന്നൂ .....
വെളുപ്പും നീലയും ഇടതിങ്ങുന്ന വാനില്‍ എന്തിനു നീ കരി മഷി പടര്‍തീ മേഘമേ ...

ചാറ്റ് ബോക്സിന്റെ മൂലയില്‍ നിന്നും ആരൊക്കെയോ കൂകി വിളിക്കുന്നു
ആളറിയാതെ നേരറിയാതെ ...അവര്‍ക്കറിയാന്‍ വേണ്ടി മാത്രം ഞാനൊന്നും
കരുതി വച്ചില്ല നാളിതു വരെ ...

ഞാനൊരു മുഴു നീള യാത്ര പോകുന്നു ,എന്റെ കല്പനകളുടെ കാരുണ്യ ഭൂമിയിലൂടെ
ഞരങ്ങി നീങ്ങുന്ന തീവണ്ടി ഒച്ചയില്‍ എന്റെ ഞരക്കങ്ങള്‍ അലിഞ്ഞില്ലാതായി ,
വര്‍ഷവും വാനവും മാത്രമറിയാന്‍ വേണ്ടി കുറിക്കുന്നു ഞാനെന്റെ പൊട്ടന്‍ ചിന്തകള്‍ !!!
                                                 (പൊട്ടികാളി )

Sunday 12 April 2015

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീട്ടിലേക്കു കടക്കുമ്പോള്‍ ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ച് അവന്‍റെ മനസ്സില്‍ വ്യക്തമായ ധാരണ ഉണ്ടായിരുന്നു . ,ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ മറപറ്റി ഒന്ന് പൊട്ടി കരയാന്‍ കൊതിച്ചെങ്കിലും അതിനു വേണ്ടി ചിലവാക്കപ്പെടുന്ന സമയത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ പുരയിറമ്പില്‍ നിന്നൊഴുകുന്ന വെള്ളത്തിലേക്ക്‌ കൈനീട്ടി പിടിച്ചു വഴുവഴുത്ത ചോരക്കറ കഴുകിക്കളഞ്ഞ് കൈലിയുടെ കോന്തലില്‍ കൈതുടച്ച് അകത്തേക്ക് കടക്കുമ്പോള്‍ കണ്ണുകള്‍ ഉടക്കിയത് അവളുടെ മനോഹരമായ നഗ്നമേനിയിലേക്ക് ആണ് ,ചുവന്ന പട്ടു വിരിച്ചപോല്‍ ചുറ്റിനും പടര്‍ന്നിറങ്ങിയ ചോരപൂക്കള്‍ ,  കുത്തികീറിയ വയറ്റില്‍ നിന്ന് പുറത്തേക്കു വലിച്ചെടുത്ത അസന്ഖ്യം മടക്കുകള്‍ കുടല്‍ മാലക്കുള്ളില്‍ എവിടെയോ ഉപേക്ഷിക്കപ്പെട്ട കത്തി തിരയുവാന്‍ മിനക്കെടാതെ അവന്‍ നേരെ പോയത് അടുക്കളയിലേക്കു.


,അവിടെ അതാ താന്‍ വരുന്നത് കണ്ടു അവള്‍ തനിക്കു ഏറ്റവും ഇഷ്ടപെട്ട പോത്തിറച്ചി റോസ്റ്റ് ചെയ്തുകൊണ്ട് അവനെ നോക്കി വശ്യമായി ചിരിക്കുന്നു .അവളുടെ കൈകൊണ്ടു ഉണ്ടാക്കുന്ന രുചിയുള്ള ഭക്ഷണങ്ങള്‍ അവനു അവളോടുള്ള സ്നേഹം പോലെ തന്നെ പ്രിയപെട്ടതാണ് .അവന്‍ പതുക്കെ നടന്നു ചെന്ന് അവളുടെ പിന്നാമ്പുറത്ത് കൂടി കൈകള്‍ നീട്ടി അവളെ തന്നോട് ചേര്‍ത്ത് നിര്‍ത്തി കൊണ്ട് അവളുടെ പിന്‍കഴുത്തില്‍ പതുക്കെ ചുമ്പിച്ചു.  അപ്പോള്‍ അവള്‍ എപ്പോളും എന്നപ്പോലെ   കൂമ്പിയ  കണ്ണുകളോടെ അവന്‍റെ മാറിലേക്ക്‌ ചാഞ്ഞുകൊണ്ട് പതുക്കെ മന്ത്രിച്ചു ,
'' ആദീ   നീയിതു എവിടെ ആയിരുന്നു ? നിന്നെ കാണാതെ ഇന്നലെ രാത്രി മുഴുവന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ നിന്നെ കുറിച്ച് ചോദിച്ചു കൊണ്ടേയിരുന്നു. ''
 ''എന്നോട് ക്ഷമിക്കൂ ഡിയര്‍ ,ഓഫീസിലെ ജോലി തിരക്കുകളെ പറ്റി ഞാന്‍ പറയാതെ തന്നെ നിനക്ക് അറിവുള്ളതല്ലേ ? ആ വെടക്ക് കാര്‍ന്നവര്‍ വന്നതില്‍ പിന്നെ എനിക്ക് നിന്നെയും കുഞ്ഞുങ്ങളേയും കുറിച്ചോര്‍ക്കാന്‍ പോലും സമയം കിട്ടുന്നില്ല മോളെ .
അത് പറയുമ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്ഥലം മാറി പോയ അവന്‍റെ മേലധികാരിയുടെ നരച്ചു തുടങ്ങിയ തലയുടെ സ്ഥാനത് വശ്യമായി ചിരിക്കുന്ന ,കുസൃതി കണ്ണുകള്‍ ഉള്ള ഒരു മുപ്പത്തി അഞ്ചു കാരിയുടെ മാസ്മരീക ശക്തിയുള്ള വിരലുകള്‍ അവന്‍റെ നെഞ്ചിലാകെ ഇഴഞ്ഞു നടക്കുന്നതായി അവനു തോന്നി .എത്ര മാത്രം നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചിട്ടും ആ ചിന്തകള്‍ വന്നു നിറഞ്ഞപ്പോള്‍ അവനിലെ ദാഹാര്‍ത്തനായ പുരുഷന്‍ പരിസരം പോലും മറന്നു അവളെ കൂടുതല്‍ ശക്തിയോടെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് പോക്കറ്റില്‍ കിടന്ന മൊബൈലില്‍ നിന്ന് വന്ന പ്രത്യേക തരം പാട്ട് അവനെ പിടിച്ചു നിര്‍ത്തിയത് ,
ഫോണ്‍ എടുത്തു നോക്കാതെ തന്നെ വിളിക്കുന്ന ആളെക്കുറിച്ച് അവനു അറിയാമായിരുന്നത് കൊണ്ടും അവന്‍ വന്ന കാര്യത്തെക്കുറിച്ച് അവനെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടി മാത്രം ആണ് അപ്പോള്‍ ആ ഫോണ്‍ കാള്‍ എന്നും മനസ്സിലാക്കിയ അവന്‍ അവളെ തൂക്കിയെടുത്തു കൊണ്ട് കിടപ്പ് മുറിയിലേക്ക് നടക്കുന്നതിനിടയില്‍ ദുര്‍ബലമായ എതിര്‍പ്പോടെ അവള്‍ അവനോടു മന്ത്രിച്ചു കൊണ്ടിരുന്നത് അവള്‍ക്കു അവനോടുള്ള സ്നേഹത്തെ കുറിച്ച് മാത്രമായിരുന്നു . പക്ഷേ അവയൊന്നും കേള്‍ക്കുവാന്‍ പറ്റുന്നതിനുമപ്പുറം അവന്‍റെ കാതുകള്‍ മരവിച്ചു പോയിരുന്നു .കണ്ണുകള്‍ക്ക്‌ മുന്‍പില്‍ കെട്ടി മറിയുന്ന രണ്ടു നിഴല്‍ രൂപങ്ങളില്‍ ഒന്നിന് തന്‍റെ നെഞ്ചില്‍ വിധേയത്തോടെ തളര്‍ന്നു കിടക്കുന്ന തന്‍റെ ഭാര്യയുടെ മുഖമാണെന്ന തിരിച്ചറിവില്‍ നീണ്ട പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ അവള്‍ നല്‍കിയ സ്നേഹവും പരിചരണവും ഒന്ന് കൊണ്ട് മാത്രമാണ് ജീവിതത്തില്‍ ഒന്നും അല്ലാതിരുന്ന താന്‍ ഈ നിലയില്‍ എത്തിയത് എന്നുപോലും മറന്ന അവന്‍,അവളെ കട്ടിലിലേക്ക് കിടത്തി .

                   അവളുടെ വസ്ത്രങ്ങള്‍ ഓരോന്നും അഴിച്ചു മാറ്റുന്നതിനിടയില്‍ അവനിലെ പതിവില്ലാത്ത മാറ്റങ്ങളെ കുറിച്ചോര്‍ത്തു അവള്‍ ആശങ്കാകുലയായി. അഴിച്ചു മാറ്റിയ വസ്ത്രങ്ങള്‍ക്കൊടുവില്‍ പൊക്കിളിനു വലത്തുവശത്തായി കാണുന്ന ആ മറുക് ,അതിലൂടെ വിരലുകള്‍ ഓടുമ്പോള്‍ പുളകം കൊണ്ട് പിടയുന്ന അവളുടെ ആ നിഴല്‍ രൂപത്തെ കുറിച്ചോര്‍ത്തപ്പോള്‍ പിന്നെ ഒരു നിമിഷം പോലും വൈകിയില്ല പോക്കറ്റില്‍ ഒളിപ്പിച്ചു വച്ച കത്തി വലിച്ചൂരി ആ പോക്കില്‍ ചുഴിയില്‍ കുത്തി യിറക്കി തിരിക്കുമ്പോള്‍ ചീറ്റിതെറിച്ച ചുടുചോരയോടൊപ്പം അവളുടെ ആര്‍ത്തനാദവും അവനില്‍ ഉണര്‍ത്തിയത് ഉന്മാദാവസ്തയാണ് .
അത്രയേറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഭാര്യയുടെ ദുര്‍നടപ്പിനെ കുറിച്ച് തന്നെ ബോധ്യപ്പെടുത്തി തന്ന തന്‍റെ ബോസ് ,ആ സ്ത്രീയോടുള്ള കടപ്പാടിനാല്‍  അന്തനായി പോയ അവന്‍ അവളുടെ കുടല്‍ മാലകള്‍ വലിച്ചു പുറത്തിടുന്ന തിരക്കിനിടയില്‍ ,മാസങ്ങള്‍ക്ക് മുന്‍പ് അവന്‍ കാണിച്ച ഒരു കുസൃതിയുടെ ബാക്കിപത്രമായ അവന്‍റെ തന്നെ കിടപ്പറ ചെയ്തികള്‍ ,പിന്നീട് നഷ്ടമായിപോയ മൊബൈലിലൂടെ ലോകം മുഴുവന്‍ കാണാന്‍ ഇടയായപ്പോള്‍ അവന്‍റെ മുഖത്തിന്റെ സ്ഥാനത് ഒട്ടിച്ചു ചേര്‍ത്ത മുഖം മറ്റാരുടെയോ ആയിരുന്നു എന്നത് നിഷ്കളങ്കയായൊരു പെണ്ണിന്റെ ജീവനും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെ ഭാവിയും ഇരുട്ടില്‍ ആഴ്ത്തി കളഞ്ഞത് കണ്ടു ആര്‍ത്തു ചിരിക്കുന്നതും മറ്റൊരു പെണ്ണ് തന്നെ .........അവന്‍റെ ജീവിതം നരകമാക്കാന്‍ വന്ന ആ മുപ്പത്തഞ്ചുകാരിയായ മേലധികാരി !!!  






Friday 10 April 2015

 പിതൃക്കള്‍ സമ്പാദിച്ച പണവും പ്രതാപവും നശിച്ചപ്പോള്‍ മാത്രമാണ് അവന്‍ സ്വന്തമായി ഒന്നും ഉണ്ടാക്കിയില്ലല്ലോ എന്നോര്‍ത്തത് .അതിനു കാരണമായതോ മക്കള്‍ക്കും മരുമക്കള്‍ക്കും സ്നേഹം എന്ന പേരില്‍ അദേഹം വാരികോരി കൊടുത്ത സമ്മാനങ്ങളുടെ എണ്ണം കുറഞ്ഞു പോയപ്പോള്‍ മക്കള്‍ തന്നെ അവനെ കുറേശ്ശെ കുറേശ്ശെയായി അകറ്റാന്‍ തുടങ്ങിയിരുന്നു ,ഇഹലോക ജീവിതം വെറും മായകാഴ്ചകള്‍ മാത്രമാണ് എന്നും കണ്ണടച്ചും തുറക്കും മുന്‍പ് പൊളിഞ്ഞു പോയേക്കാവുന്ന വെറുമൊരു കൈത്തിരി നാളമാണ് ജീവന്‍ (ആത്മാവ് )എന്നും മനസ്സിലാക്കിയിരുന്ന ഏതോ ഒരു കാക്ക തമ്പുരാട്ടി അവന്റെ ജീവന് വേണ്ടി ആഹോരമൂര്തിയായ ശിവന് മുന്‍പില്‍ സ്വന്തം ജീവന്‍ പണയം വച്ച് യാചിച്ചു . ലക്ഷണങ്ങള്‍ എല്ലാം അവള്‍ക്കു അനുകൂലമാണ് .കാന്‍സര്‍ ബാധിച്ചു മരണവുമായി ചൂതാട്ടം നടത്തിയിരുന്ന അവള്‍ക്കു മരണ ഭയം നീക്കി കൊടുത്ത ആ മഹാശക്തിക്ക് മുന്‍പില്‍ ജന്മകര്‍മ്മ പാപങ്ങള്‍ കഴുകിക്കളഞ്ഞ് അവള്‍ കാത്തിരിക്കുന്നത് മോക്ഷത്തിനായി മാത്രം !ആ മോക്ഷത്തിലേക്കുള്ള യാത്രക്കിടയില്‍ കണ്ടുമുട്ടിയ ആരോടൊക്കെയോ തോന്നിയ സ്നേഹവും അലിവും ....അതാണ്‌ ചാപല്യം മാത്രം നിറഞ്ഞ സ്ത്രീകളും ,കാപട്യം കൈമുതലാക്കിയ പുരുഷന്മാരും ചേര്‍ന്ന് അവളെ വാക്കുകള്‍ കൊണ്ട് പലവട്ടം കുരിശിലേറ്റി വിട്ടു ആര്‍ത്തു ചിരിച്ചതും ,ആഘോഷിച്ചതും ,കാരണം അവള്‍ അവരുടെയൊന്നും ആരുമായിരുന്നില്ല. അവര്‍ക്ക് ആരെ കുറിച്ച് വേണമെങ്കിലും എന്തുവേണമെങ്കിലും പറയാം. പറയുന്നതിനും ചിരിക്കുന്നതിനും പണച്ചിലവ് ഇല്ലല്ലോ ?ഇന്നവള്‍ സന്തുഷ്ടയാണ് .കാപട്യം മാത്രം നിറഞ്ഞ ഈ ലോകത്ത് നിന്ന് മോക്ഷത്തിലേക്കുള്ള യാത്രയുടെ അന്ത്യയാമങ്ങള്‍ പിന്നിട്ടു കൊണ്ടിരിക്കുമ്പോള്‍ അവള്‍ തിരിച്ചറിയുന്നു എന്താണ് മരണമെന്ന് ,എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്‌ എന്ന് !!!(പൊട്ടികാളി)


Friday 20 March 2015

കഴിഞ്ഞ വര്ഷം ഇതേ ദിവസം ഉറക്കമില്ലാതെ കിടക്കുമ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു .എന്റെ ഏറ്റവും അടുപ്പവും എനിക്കേറെ വിശ്വാസവും, ബഹുമാനവും തോന്നിയിട്ടുള്ള mrc ചേട്ടായിയുടെ ,
ചേച്ചി മരിച്ചു എന്ന് !!! എനിക്ക് വിശ്വസിക്കാന്‍ ആയില്ല ,അന്നുച്ചക്കാണ് അവര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ കമെന്റ് ഇട്ടത്,വയസ്സ് അന്‍പത്തി നാലായിട്ടും സഹോദരനെ കാണാന്‍  വരുമ്പോള്‍ കൈ നിറയെ വടയുമായി ഓടി  വരുന്ന ആ ചേച്ചിയെ പറ്റി മാത്രമേ    mrcചേട്ടായി വാ തോരാതെ സംസാരിക്കുകയും ചെയ്തിരുന്നുള്ളൂ ,
അതിനു പിറ്റേന്നു ഞാന്‍ ഒരു കഥ എഴുതി ‘’ചിറകറ്റ പക്ഷി’’ എന്ന പേരില്‍ .അത് ഞാന്‍ ഒരിക്കലും കാണാത്ത ശോഭച്ചേച്ചിയുടെ ഭര്‍ത്താവിനെ കുറിച്ചായിരുന്നു.എല്ലാ കാര്യങ്ങള്‍ക്കും അവര്‍ ഒരുമിച്ചാണ് പോയിരുന്നത് എന്ന് ചേട്ടായി പറഞ്ഞുള്ള അറിവും,തനിച്ചായി പോകുന്ന ആ അവസ്ഥയും ഒക്കെ പതിനൊന്നു വര്‍ഷം അന്യന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ട് ഹോം നര്‍സിംഗ് എന്ന മഹാപുണ്യമായ ജോലി ചെയ്യുന്നതിനിടയില്‍ പണക്കാരന്റെ വീടുകളിലെ നാറുന്ന അടുക്കളയും ,മാറാല കൂട് കൂട്ടിയ ചുമരുകളും ,ബാത്രൂമിനുള്ളിലെ ചെറിയ വിടവുകളില്‍ പോലും എന്നെ നോക്കി കണ്ണുരുട്ടിയിരുന്ന വേട്ടാളന്‍ ആ വീട്ടിലെ വെറിപിടിച്ച പുരുഷന്മാരുടെ മനസുകള്‍ ആണെന്ന് സങ്കല്‍പ്പിച്ചു രാപകല്‍ വ്യത്യാസമില്ലാതെ  അന്യന്‍റെ നന്മക്കു വേണ്ടി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന എനിക്ക് ആരുടേയും മരണങ്ങള്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാറില്ല അതുകൊണ്ടാണ് എപ്പോളും ജീവിച്ചിരിക്കുന്ന മനുഷ്യരുടെ നന്മക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നത് ,ആ എനിക്ക് വളരെ പുച്ഛം തോന്നിയ പല സന്ദര്‍ഭങ്ങളും പിന്നീടുണ്ടായി, മരിച്ചു പോയ വ്യക്തി യുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നതിനു മുന്‍പ് അതേ സഹോദരനും കുടുംബാന്ഗങ്ങളും കാട്ടി കൂട്ടിയ ആഘോഷങ്ങള്‍ ,അപ്പോഴൊക്കെയും ഞാന്‍ ചേട്ടായിയോടു  ചോദിക്കും എങ്ങനെയാണ് ഇത്രയും സ്നേഹവതിയായ ഒരു സഹോദരി മരിച്ചു പോയിട്ടും നിങ്ങള്ക്ക് ഇങ്ങനെയൊക്കെ സന്തോഷിക്കാന്‍ കഴിയുന്നത്‌ എന്ന് ?

          പാവം ആ മനുഷ്യന്‍ സ്വന്തം തോല്‍വിക്ക് കാരണമായ വിധിയെ പഴിച്ചുകൊണ്ട് രാപകലുകള്‍ ഇന്റര്‍നെറ്റിനു മുന്‍പില്‍ ചിലവഴിച്ചു വീട്ടിലുള്ളവരുടെ പരിഹാസങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും മുന്‍പില്‍ സ്വയം ശപിച്ചു കഴിയുന്നതിനിടയില്‍ ആണ് ഞങ്ങള്‍ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയത് ,സ്വന്തം സങ്കടങ്ങള്‍ അപ്പപ്പോള്‍ കരഞ്ഞു തീര്‍ത്തു എന്റെ ഉള്ളിലെ സന്തോഷത്തെ സ്വയം പൊലിപ്പിച്ചു എന്റെ മക്കള്‍ക്കും കൂട്ടുകാര്‍ക്കും എപ്പോളും സന്തോഷം മാത്രം പകര്‍ന്നു ജീവിച്ചു കൊണ്ടിരുന്ന എനിക്ക് ഒരു മൂത്ത സഹോദരനായി എന്റെ ഭോഷ്ക്ക് മുഴുവന്‍ കേള്‍ക്കാന്‍ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് അവരുടെ ബന്തുക്കളും ,മുഖപുസ്തകത്തില്‍ രാപകലില്ലാതെ പെറ്റ് കിടന്നു അന്യനെ പറ്റിച്ചും ,പ്രണയവും വിവാഹ വാഗ്ദാനങ്ങളും നല്‍കി ,മറ്റു സ്ത്രീകളെ പുരുഷന്മാര്‍ ബഹുമാനിക്കുന്നത്‌ കണ്ടു അസൂയ പൂണ്ടും മറ്റും ഓരോരുത്തികള്‍ കാട്ടി കൂട്ടുന്ന പരാക്രമങ്ങള്‍ കണ്ടാല്‍ തോന്നും അവരെ പോലെ പതിവ്രതകള്‍ ആയ സ്ത്രീ രത്നങ്ങള്‍ വേറെ ഇല്ല എന്ന് ,സ്വന്തം മനസാക്ഷിയെപോലും വഞ്ചിച്ചു ഇത്തരകാര്‍ നടത്തുന്ന കവല പ്രസംഗങ്ങള്‍ കണ്ടു മനസ്സ് മടുത്തിട്ടാണ് ഇവളുമാരൊക്കെ ചേര്‍ന്ന ഈ സമൂഹത്തിന്റെ നന്മക്കു വേണ്ടി ഞാന്‍ സ്വയം ശിഖണ്ടി (അറുവാണിച്ചി} ആയതും ,ഒരു മെഴുകു തിരി പോലെ ഇവര്‍ക്കൊക്കെ വേണ്ടി ഉരുകി തീരുന്നതും,ആണും പെണ്ണും കേട്ട ഒരു മാന്യദേഹം വിധി എഴുതി ഞാന്‍ ചേട്ടായിയുടെ പണം അപഹരിക്കാന്‍ ആണ് കൂടെ കൂടിയിരിക്കുന്നത് എന്ന്.വിദേശ വനിതകൊളോട് പ്രണയം നടിച്ചു അവന്‍ നേടികൂട്ടുന്ന പണം കൊണ്ടൊന്നും അവന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയാത്ത ആ പാവത്തിനോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ . ,ഭാരത സ്ത്രീകള്‍ തന്‍  ഭാവശുദ്ധി എന്തെന്നറിയാത്ത സ്ത്രീ പുരുഷന്മാരുടെ മനസ്സിലെ പേടി സ്വപ്നമായി ഞാന്‍ ജീവിക്കും.കാന്‍സറും മരണവും ഒന്നും എന്റെ ഉള്ളിലെ ഇച്ചാശക്തിയെ തോല്പ്പിക്കുകയില്ല. .ഒരിക്കലും കാണാത്ത ശോഭച്ചേച്ചിയുടെ ഒരിക്കല്‍മാത്രം കേട്ട ആ ശബ്ദത്തിനു മുന്‍പില്‍ സാഷ്ടംഗപ്രണാമം നടത്തികൊണ്ട് ചേച്ചി ജീവിച്ചിരുന്നെങ്കില്‍ ചേട്ടായിക്ക് വേണ്ടി എന്തൊക്കെ ചെയ്യുമായിരുന്നോ അതിനെക്കാള്‍ ഭംഗിയായി ഞാന്‍ എന്റെ കര്‍മം ചെയ്യും .അതിനു തടസം നില്‍ക്കുന്ന ആരാണെങ്കിലും അവര്‍ സ്വന്തം മനസാക്ഷിക്കൊത്തവണ്ണം എനിക്കെതിരെ ഇനിയും ഇനിയും ശബ്ദിക്കട്ടെ,എന്റെ ഉള്ളിലെ സ്നേഹത്തിന്‍റെ അഗ്നിയെ ഊതി ജ്വലിപ്പിക്കുന്ന എല്ലാ മഹിളാരത്നങ്ങള്‍ക്കും ഹൃദയം നിറഞ്ഞ കൂപ്പുകൈ ! മണ്മറഞ്ഞു കൊണ്ടിരിക്കുന്ന നന്മയുടെ വെളിച്ചം എല്ലാവരിലേക്കും എത്തിച്ചു കൊടുക്കുവാന്‍ ‘’സഹജമാര്‍ഗ വിശ്വാസിയായി അഭ്യാസം ചെയ്യുന്ന എനിക്ക് ഈ പ്രപഞ്ചശക്തിയായ ‘’അമ്മ ‘’എന്ന ഭാവം മാത്രം മതി !

Wednesday 4 March 2015

അന്തരാത്മാവിനെ പോലും കാര്‍ന്നുതിന്നുന്ന വേദന കടിച്ചമര്‍ത്തി കിടക്കുമ്പോള്‍ അവളുടെ മനസിനെ മതിച്ചിരുന്നത്  മറ്റൊന്ന് മായിരുന്നില്ല .ആറുമാസത്തെ നീണ്ട ആശുപത്രി വാസത്തിനു ശേഷം നാളെ ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയാണ് .ഇത്രയും നാള്‍ തനിക്കു പേടിയില്ലാതെ കിടക്കാന്‍ ഈ സര്‍ക്കാര്‍ ആശുപത്രിയുടെ മേല്കൂരയെങ്കിലും ഉണ്ടായിരുന്നു.ഇവിടെനിന്നു വിട്ടാല്‍ ഒന്ന് എഴുന്നേറ്റു നില്‍ക്കാനോ തിരിഞ്ഞു പോലും കിടക്കാനോ കഴിയാത്ത തന്നേയും കൊണ്ട് തന്റെ മക്കള്‍ എങ്ങോട്ട് പോകും എന്നോര്‍ത്തപ്പോള്‍ നിറഞ്ഞുവന്ന കണ്ണുകളെ നിയന്ത്രിക്കാന്‍ കഴിയാതെ പുറത്തേക്കു തെറിച്ചു വീണ തേങ്ങല്‍ കേട്ട് ഇളയ മകന്‍ അമിത് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു .

ദാരിദ്ര്യം പിച്ചവച്ചു നടന്നിരുന്ന ഒരു മലയോര കുടുംബത്തിലെ ഇളയ മകള്‍ ആയി ജനിച്ച അവള്‍ക്കു കിട്ടിയ ജീവിത പങ്കാളി വളരെ സ്നേഹമുള്ളവന്‍ ആയിരുന്നിട്ടു കൂടി നാടിന്‍റെ ശാപമായ മദ്യപാനം തകര്‍ത്തുകളഞ്ഞ മനസമാധാനവും കുടുംബ ജീവിതവും. വല്ലപ്പോഴും കിട്ടുന്ന കൂലി പ്പണി കൊണ്ട് രണ്ടു കുഞ്ഞുങ്ങള്‍ അടങ്ങുന്ന കുടുംബത്തിന്റെ വിശപ്പടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആണ് പത്രപരസ്യം കണ്ടു ഹോം നാഴ്സിങ്ങിനു ദൂരെയുള്ള പട്ടണത്തിലേക്ക് പോയതാണ് താന്‍ .
വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഹോം നഴ്സിംഗ് ജീവിതത്തിനിടയില്‍ എപ്പോഴോ കൈവിട്ടു പോയ ഭര്‍ത്താവ്. അകാലത്തില്‍ പൊലിഞ്ഞു പോയ ആ ജീവിതത്തിനു ആത്മഹത്യയുടെ അകമ്പടി ഉണ്ടായത് തുടര്‍ച്ചയായ മദ്യപാനം മൂലം ഉണ്ടായ ഒറ്റപ്പെടല്‍ തന്നെയായിരിക്കണം .പിന്നീടങ്ങോട്ട് രണ്ടു മക്കളെ വളര്‍ത്താന്‍ പെട്ട പാട് .ഒരു രോഗിയുടെ വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്കു ബാഗുമെടുത്തുള്ള യാത്രകളുടെ ഇടവേളകളില്‍ കുഞ്ഞുങ്ങളെ ഒരു നോക്ക് കാണാന്‍ വേണ്ടിയുള്ള വെമ്പലില്‍ ഓടിയെത്തുമ്പോള്‍ മാത്രം കിട്ടിയിരുന്ന വിശ്രമം .അല്ലാത്തപ്പോള്‍ ഒക്കെയും മലമൂത്രവിസര്‍ജ്യങ്ങള്‍ക്കിടയില്‍ കിടന്നുള്ള വീര്‍പ്പു മുട്ടല്‍ ആണ് ഒരു ഹോം നഴ്സിന്റെ ജീവിതം .

ജീവിതഭാരം താങ്ങിയുള്ള ഓട്ടത്തിനിടയില്‍ മൂത്ത മകന്‍ തനിക്കിഷ്ടമുല്ലൊരു പെണ്ണിനൊപ്പം ജീവിതം തുടങ്ങിയപ്പോള്‍ മറുത്തൊന്നും പറയാതെ നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ തനിക്കു കഴിഞ്ഞുള്ളു .
ജാതിമതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത പ്രണയമായിരുന്നു അതെങ്കിലും .മുസ്ലീം സമുതായത്തില്‍ പെട്ട പെണ്‍കുട്ടിയുടെ ആള്‍ക്കാര്‍ അധികം താമസിയാതെ അവനെ മതം മാറ്റി അവരുടെ സ്വന്തമാക്കി മാറ്റി . പിന്നെയുള്ളത് ഇളയവന്‍ ആദി മാത്രം .അച്ഛന്റെയും അമ്മയുടേയും സ്നേഹം ഒരുമിച്ചു കിട്ടി വളരേണ്ടുന്ന പ്രായത്തില്‍ അവരെ പിരിഞ്ഞു ജീവിക്കേണ്ടി വന്ന തന്റെ പൊന്നുമക്കള്‍ . അച്ഛന്‍ പോയ വഴിയെ തന്നെ ആയിരുന്നു ആദ്യകാലങ്ങളില്‍ അവന്റെയും പോക്ക് .മദ്യപിച്ചു വണ്ടിയോടിച്ചു രണ്ടു പ്രാവശ്യം മരണത്തെ മുഖാമുഖം കണ്ട അപകടങ്ങളില്‍ നിന്ന് അവനെ രക്ഷപ്പെടുത്തി എടുക്കുമ്പോളെക്കും വര്‍ഷങ്ങളുടെ അദ്ധ്വാനഫലമായ കിടപ്പാടം പോലും വില്‍ക്കേണ്ടി വന്നു .നീണ്ട രണ്ടു വര്‍ഷങ്ങളുടെ വിശ്രമജീവിതം കഴിഞ്ഞു വല്ലവിധേനയും ഒരു കൂലി പണിക്കു പോയിതുടങ്ങിയപ്പോളെക്കും ആണ് അശനിപാതം പോലെ തന്റെ ഈ രോഗം .

വെറുമൊരു നടുവേദനയില്‍ തുടങ്ങിയതാണ്‌ .ആദ്യമൊന്നും വലിയ കാര്യമാക്കാതെ വേദന സംഹാരികള്‍ കഴിച്ചു അഡ്ജസ്റ്റു ചെയ്യാന്‍ ശ്രമിച്ചെങ്കിലും തീരെ സഹികെട്ടപ്പോള്‍ ആണ് ബാങ്ക്ലൂരിലെ ജോലി മതിയാക്കി നാട്ടില്‍ വന്നു ചികിത്സ തുടങ്ങിയത് ,തൊടുപുഴയിലും പാലായിലും ഉള്ള സ്വകാര്യാശുപത്രികളില്‍ ചിലവഴിച്ച മാസങ്ങളില്‍ അതുവരെ ഉണ്ടായിരുന്ന ചില്ലറ സമ്പാദ്യങ്ങള്‍ മുഴുവനും പിന്നെ നാട്ടുകാരുടെ സഹായം കൂടി ചിലവഴിചെങ്കിലും ഒട്ടും കുറവില്ലാതെ വന്നപ്പോള്‍ ആണ് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയതു.അവിടെ വച്ച് നടത്തിയ എം ആര്‍ ഐ സ്കാനിങ്ങില്‍ ആണ് രോഗം സ്ഥിരീകരിച്ചത് ,
നട്ടെല്ലിനെ ബാധിച്ച ക്ഷയരോഗം !!!
വര്‍ഷങ്ങളുടെ ഹോം നഴ്സിംഗ് ജീവിതത്തില്‍ ഇത്രയും വേദനകള്‍ സഹിച്ച ഒരൊറ്റ രോഗിയെ പോലും കാണാന്‍ തനിക്കു കഴിഞ്ഞിട്ടില്ല .അത്രയേറെ വേദനകള്‍ ആണ് കഴിഞ്ഞ ഒരു വര്ഷം കൊണ്ട് തന്റെ ശരീരം താങ്ങിയത് .കൂട്ടത്തില്‍ പോഷകാഹാര കുറവും !
ഇത്രയും മാസങ്ങള്‍ ഒക്കെയും തന്നെ ഒരു കുഞ്ഞിനെ പോലെ പരിപാലിച്ച തന്റെ ആണ്മക്കള്‍ .ആശുപത്രിയില്‍ നിന്ന് കിട്ടുന്ന കഞ്ഞിയും പയറും കഴിച്ചു കടന്നുപോയ ആറുമാസം .ഇനിയും എത്ര നാള്‍ എന്ന് അറിയാതെയുള്ള ഈ കിടപ്പ് .ആറുമാസം കൂടി മരുന്ന് കഴിക്കണം എന്നും അതിനിടയില്‍ രോഗം പൂര്‍ണമായും മാറും എന്നും ഉള്ള ഡോക്ടറുടെ ഉറപ്പും ,ഇതില്‍ കൂടുതല്‍ കാലം ആശുപത്രിയില്‍ കിടത്തുവാന്‍ നിര്‍വാഹമില്ല എന്ന അവസ്ഥയില്‍ ആണ് ഇപ്പോള്‍ ഉള്ള ഈ ഡിസ്ചാര്‍ജ് എന്നാണു ഡോക്ടര്‍ പറഞ്ഞത് .അതുകൊണ്ട് തന്നെ ഇനിയും ഇവിടെ പിടിച്ചു നില്ക്കാന്‍ യാതൊരു നിര്‍വാഹവും കാണുന്നില്ലല്ലോ എന്റെ ദൈവമേ ....!ഈ അവസ്ഥയില്‍ എന്നെയും എന്റെ കുഞ്ഞിനേയും രക്ഷിക്കാന്‍ വരുന്നത് ഏതു ദൈവമാണ് എന്ന ചിന്തയോടെ അവള്‍ ഇരുട്ട് തിങ്ങിയ ശൂന്യതയിലേക്ക് മുഖം പൂഴ്ത്തി !!!  

Tuesday 3 February 2015

അങ്ങിനെ  ''പൊട്ടിക്കാളി അസ്സോസ്സിയേഷന്റെ  ഒഫീഷ്യല്‍ പ്രഖ്യാപനവും കഴിഞ്ഞു ഈ കഴിഞ്ഞ ഇരുപത്തി ഒന്‍പതാം തിയതി സീഗഹള്ളിയില്‍ഉള്ള എന്‍റെ ഭവനത്തില്‍ .ബഹുമാനപ്പെട്ട  കൌണ്‍സിലറും ,കെ ആര്‍ പുറം ലോക്കല്‍ നേതാക്കന്‍മാരും ,പിന്നെ എന്‍റെ കാണപെട്ട ദൈവങ്ങളൊക്കെയും പങ്കെടുത്ത ചടങ്ങ് ,ഞാന്‍ ആഗ്രഹിച്ചമാതിരി  നടത്താന്‍ കഴിയാതിരുന്നത് ,സാമ്പത്തീകമായും ,സാങ്കേതിക മായും ഒക്കെ ഉള്ള പിന്നോക്ക ത്തില്‍ ആയതു കൊണ്ട് മാത്രമാണ് ,ആ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം പലവിധ കഷ്ടങ്ങള്‍ സഹിച്ച് അവിടെ എത്തി ചേര്‍ന്ന എന്‍റെ എഫ്ബി കൂട്ടുകാരില്‍ ഏറ്റവും പ്രിയപെട്ടവര്‍ ആയ mrc മോഹന്‍ നായരും ,കുടുംബാന്ഗങ്ങളും,യഥാര്‍ത്ഥ സൗഹൃദം എന്താണ് എന്ന് കാട്ടി തന്നു എന്റെയും ട്രസ്റ്റ് അംഗങ്ങളുടേയും കണ്ണുകള്‍ തുറപ്പിച്ചു .ആ പ്രിയപെട്ടവരോട്  എനിക്കും ട്രസ്റ്റ് ഭാരവാഹികള്‍ക്കും ഉള്ള നന്ദിയും സ്നേഹവും തീര്‍ത്താല്‍ തീരുന്നതല്ല ,അവരോടുള്ള നന്ദി രേഖപ്പെടുത്തുന്നതിന്  വേണ്ടി ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നതോടൊപ്പം ,അസ്സോസിയഷന്‍ രൂപീകരിച്ചതും ,അതിന്‍റെ പ്രവര്‍ത്തനങ്ങളും,എങ്ങിനെയാണ് എന്നും ,എന്തിനാണ് എന്നും ഇവിടെ വിവരിക്കുവാന്‍ ആഗ്രഹിക്കുന്നു .സാമ്പതീകമായും ,സാമൂഹികമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിഭാഗം ആള്‍കാര്‍ ആണ് ,വിധവകളും ,അവിവാഹിതരായ അമ്മമാരും . സ്വന്തം ആഗ്രഹങ്ങളും താല്പര്യങ്ങളും ഒക്കെ മാറ്റി വച്ച് ,മക്കള്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി  മാത്രം ജീവിക്കുന്ന ഇവര്‍ ,പലപ്പോഴും ചെന്നെത്തുന്നത് ,സമൂഹത്തിലെ  മാന്യതയുടെ മൂടുപടങ്ങള്‍ അണിഞ്ഞു നടക്കുന്ന ,പെണ്  വാണിഭ സംഗത്തിലോ ,അല്ലെങ്കില്‍ മറ്റേതെങ്കിലും ഊരാക്കുടുക്കുകളിലോ ആയിരിക്കും ,കഴിഞ്ഞ ഇരുപത്തി രണ്ടു  വര്‍ഷങ്ങള്‍  ഇന്ത്യയുടെ പല ഭാഗങ്ങളിലും വച്ച് ഞാന്‍ പരിചയപ്പെട്ട പല സ്ത്രീകളും പറഞ്ഞത് ,ഒരേ കഥകള്‍ , കഥാപാത്രങ്ങള്‍ക്ക് മാത്രമേ വ്യത്യാസമുള്ളൂ .ഒരിക്കല്‍ വീണു പോയാല്‍ പിന്നെ ഒരിക്കലും കയറി പോരാന്‍ പറ്റാത്ത വിധം ആഴ്ന്നു പോകുന്ന ചളി കുഴികള്‍ ,അവര്‍ക്ക് ഒരു നേര്‍വഴി കാണിച്ചു കൊടുക്കാന്‍ വേണ്ടിയുള്ള ഒരു ചെറിയ ശ്രമം .അതാണ്‌ ഞാനും എന്‍റെ സുഹൃത്തുക്കളും കൂടി ചെയ്യാന്‍ ആഗ്രഹിക്കുന്നത് .ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ,സഹായങ്ങള്‍ ആവശ്യമായ ഏതൊരാള്‍ക്കും ,അര്‍ഹിക്കുന്ന സഹായം പ്രതിഫലം വാങ്ങാതെ ചെയ്ത് കൊടുക്കുവാന്‍ സന്നദ്ധരായ പൊട്ടിക്കാളി കള്‍ ,ഇനിമുതല്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ ഉള്ളവരെ കാത്തിരിക്കും .ആദ്യത്തെ ഒരു വര്‍ഷം കൊണ്ട് തന്നെ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിച്ചിട്ടും ,അതിനു കഴിയാതെ ബുദ്ധിമുട്ടുന്ന ,സ്ത്രീകളേയും ,പെണ്‍കുട്ടികളേയും ഉള്‍പ്പെടുത്തി ,ആരുടേയും പ്രലോഭനങ്ങളിലും ,പ്രകൊപനങ്ങളിലും പെട്ട് സ്വയം നശിക്കാതെയും ,മറ്റുള്ളവരെ നശിപ്പിക്കാതെയും  ,മാന്യമായി ജീവിക്കുവാന്‍ ഉള്ള തൊഴില്‍ ചെയ്യാന്‍ സഹായിക്കുകയും ,അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ ക്കരിക്കാന്‍ വേണ്ടി സ്വന്തം ജീവിതം ഒരു വര്‍ഷത്തേക്ക് അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറുള്ള എതൊരു വിധവക്കും , പൊട്ടികാളി അസ്സോസ്സിയെഷനിലേക്ക് ഹാര്‍ദവമായ സ്വാഗതം .നമുക്ക് വേണ്ടി മാത്രം അല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി ജീവിക്കുവാന്‍ നാം തയ്യാറാവുമ്പോള്‍ മാത്രമേ ,ദൈവം നമുക്ക് കനിഞ്ഞു  നല്‍കിയ ഈ ജീവിതത്തിനു അര്‍ത്ഥവും ,അന്തസ്സും ഉണ്ടാവൂ .ആര്‍ഷ ഭാരത സംസ്കാരം കാത്തു സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന എന്നെ പോലുള്ള പലരും ,ജീവിത വഴികളില്‍ മുന്നേറാന്‍ കഴിയാതെ തളര്‍ന്നു പോയത് ,ഈ സമൂഹത്തിന്റെ തെറ്റായ കാഴ്ച പ്പാടുകള്‍ മൂലമോ ,അടിച്ചമര്‍ത്തലുകള്‍ മൂലമോ മാത്രമാണ് .മറ്റുള്ളവര്‍ എന്ത് നന്മ ചെയ്താലും അത് അംഗീകരിക്കാന്‍ കഴിയാതെ ,അവരുടെ ദോഷങ്ങള്‍ മാത്രം അന്വേഷിച്ചു നടക്കുന്ന അലസരായ കുറേ മനുഷ്യര്‍ ,അവരുടെ അഴുക്കു പിടിച്ച മനസ്സുകളിലേക്ക് ഒരല്‍പം എങ്കിലും വെളിച്ചം എത്തിച്ചു കൊടുക്കാന്‍ കഴിയുന്ന അത്ഭുതങ്ങള്‍ ഉണ്ടാവാന്‍ വേണ്ടിയാണ് ഒരു വര്‍ഷത്തെ കഠിന വ്രതത്തിലൂടെ ''ലോകാ സമസ്തോ സുഖിനോ ഭവന്തു ;എന്ന മന്ത്രവും ആയി തെരുവുകള്‍ തോറും ഞാന്‍ അലയുന്നത് ,മനുഷ്യര്‍ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ മടിക്കുന്ന ഈ ലോകത്തിലെ എല്ലാ ദോഷങ്ങളെയും ,സ്വന്തം ജീവിതത്തില്‍ നിന്ന് ഒഴിവാക്കി ഞാന്‍ ജീവിക്കുന്നത് ,എന്‍റെ ''ലോകം'',ആയ കുടുംബത്തിനു സര്‍വ മംഗളങ്ങളും നേടി കൊടുക്കുവാന്‍ വേണ്ടിയാണ് ,എന്‍റെ മൂന്നു പെണ്‍കുട്ടികള്‍ .....അതില്‍ ഒരാള്‍ മാത്രമേ വിവാഹിത ആയിരുന്നുള്ളൂ ,മറ്റു രണ്ടു പേര്‍ നിത്യയും ,പൂജയും അവരുടെ വിവാഹങ്ങള്‍ നടത്തണം എന്നതായിരുന്നു വ്രതാരംഭത്തില്‍ ഉണ്ടായിരുന്ന ഏക പ്രാര്‍ത്ഥന .അതില്‍ ഒരാളുടെ വിവാഹം 2/2/2015 ഇല്‍ മംഗളമായി നടന്നു,ഇനി ഒരാള്‍ കൂടി ഉണ്ട്,   പൂജ ......അവളേയും കൂടി സുരക്ഷിതമായ കൈകളില്‍ എത്തിച്ചു കഴിഞ്ഞാല്‍ പിന്നെ എന്‍റെ ''അമ്മ '' റോള്‍ കഴിയും .ആ നല്ല ദിവസത്തിന് വേണ്ടി നിങ്ങള്‍ ഓരോരുത്തരുടേയും പ്രാര്‍ഥനയും സഹകരണവും ,പ്രതീക്ഷിക്കുന്നു .ഇപ്പോള്‍ നിലവില്‍ ഉള്ള സൂര്യ പൂജ ഇല്ലത്തിന്റെ അന്തേവാസികള്‍ക്ക് താമസിക്കുവാന്‍ ഉള്ള വീട് അംഗങ്ങള്‍ കൂടുന്നത് കൊണ്ട് അവിടെ താമസം തുടരാന്‍ അനുവദിക്കാത്ത വൃദ്ധനായ വീട്ടുടമസ്ഥന്റെ  നിര്‍ബന്ധ ബുദ്ധിയാല്‍ ഞാനും എന്‍റെ മേരി അമ്മയും ,അനു മോളും ,ചാള്‍സ് മോനും താല്‍ക്കാലികമായി പടിയിറങ്ങേണ്ടത് തെരുവിലെക്കാണോ എന്ന ചോദ്യം സ്വയം ചോദിച്ചു കൊണ്ട് ഈ ദിവസം എനിക്കും നിങ്ങള്‍ക്കു ഏവര്‍ക്കും സന്തോഷകരമായി തീരട്ടെ എന്നാശംസിക്കുന്നു ...........................സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം .......പൊട്ടികാളി !!!