ഭ്രാന്ത്
അന്ന് രാത്രിയില്‍ അത്താഴം കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍
മുത്തശിയോട് ചോദിച്ചു.
‘’മുത്തശി പറഞ്ഞില്ലേ മുമ്പൊരു ദിവസം ....പണ്ടൊക്കെ ഒരു സ്ത്രീക്ക് മൂന്നും
നാലും ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നെന്ന് ,.’’
‘’ഉവ്വല്ലോ ‘’
അപ്പൊ ഒരു സ്ത്രീക്ക് നാലഞ്ചു പേരെ ഒരേ സമയത്ത് സ്നേഹിക്കാന്‍ പറ്റുമോ ?’’
‘’ഒരമ്മ ഒരേ സമയത്ത് നാലഞ്ചു കുട്ടികളെ സ്നേഹിക്കുന്നില്ലേ ‘’?
അത് പോലെയാ ഇത് ?
‘’പിന്നല്ലാണ്ടേ ?ഈ സ്നേഹത്തിനു എന്‍റെ കുട്ട്യേ ഉറുപ്പിക മാറും പോലെ എത്ര
ചില്വാനംന്നു കണക്കൊന്നുമില്ല ,ഒരേ സമയത്ത് അഞ്ചാറു ദേവന്‍ മാരെ പൂജിക്കുന്നില്ലേ
നമ്മള് .അതുപോലെ ഒരു തരം പുരുഷപൂജയായിരുന്നു ,പണ്ടൊക്കെ സ്ത്രീകള്‍ക്ക് ,ദേവന്മാരെ
പൂജിക്കും പോലെ തന്കാര്യത്തിനു വേണ്ടീട്ടെന്നല്ലാതെ അതിലും ഉണ്ടായിരുന്നില്ല
ആത്മാര്തതയോന്നും ‘’
‘’മുത്തശിക്കുണ്ടായിരുന്നില്ലേ മൂന്നാല് പേര് ,മുത്തശിയും അവരെയൊക്കെ ഒരുപോലെ
സ്നേഹിചിരുന്നൂന്നാ പറയുന്നേ ?’’
ഈ സ്നേഹം സ്നേഹംന്നു പറേണ കൊണ്ട് നീ എന്താ ഉധേശിക്കുന്നെ?എനിക്കത് ഇനീം അങ്ങട്
പിടികിട്ടീട്ടില്ല ,എനിക്കുംണ്ടായിരുന്നു
മൂന്നുപേര് അത് ശരിയാ ,.ആദ്യമൊക്കെ രണ്ടാളേം എന്‍റെ വലിയമ്മാമ എന്‍റെ
പൊടമുറി കഴിഞ്ഞു രണ്ടുമാസം തികയുന്നതിനു മുന്‍പേ ആട്ടി പൊറത്താക്കി.വെറുതെ
യെങ്കിലും അതുമിതും പറഞ്ഞു വക്കാനത്തിനു ചെന്നിട്ട്,ഒടുക്കത്തെ ആളാ സ്ഥിരായത്
,എന്നിട്ടെന്താ എനിക്കാരോടും വിരോധംല്യ.’’
മാത്രോമല്ല പിണങ്ങി പോയവരും എടക്കും മോറക്കും ഒക്കെ അമ്മാമ്മ ഇല്ലാത്തപ്പോള്‍
വന്നു കണ്ടീര്‍ന്നു .മനുഷ്യസ്നേഹമല്ലേ ,അത് മരക്കൊമ്പ് മുറിച്ചുമാറ്റും പോലെ
പെട്ടെന്നങ്ങട് വെട്ടിമാറ്റാന്‍ വയ്ക്കോ
ന്‍റെ കുട്ട്യേ ?
മുത്തശി സത്യം പറയണം ട്ടോ ,അവള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു കൊണ്ട്
ചോദിച്ചു.ഞാന്‍ ചോദിക്കട്ടെ ?മുത്തശി യുടെ അഭിപ്രായത്തില്‍ എന്താ ഈ സ്നേഹംന്നു പറയണ
സാധനം –മുത്തശി അതില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ടോ ?’’
‘’പിന്നേ വിശ്വസിക്കാണ്ടേ..?അതില്‍
മാത്രമേ എനിക്ക് വിശ്വാസമുള്ളൂ ,സ്നേഹിക്കാന്‍ ഒന്നും ഇല്ലാച്ചാല്‍
പിന്നെങ്ങനെയാ ജീവിക്കുക ?എന്തിനാ ജീവിക്കണേ?ഒന്നുകില്‍ മനുഷ്യനെ ,അല്ലെങ്കില്‍
ദൈവത്തെ ,അതുമല്ലാച്ചാല്‍ പണത്തെ അങ്ങനെ ഓരോരുത്തര്‍ക്കും
ഓരോന്നിനോട് പ്രത്യേകം സ്നേഹംണ്ടാവും ,അതില്ലാത്തവര് ജീവിക്കാനാവാതെ ആത്മഹത്യചെയ്യും !
അവള്‍ക്കതിശയം തോന്നി ,എട്ടുംപൊട്ടും തിരിയാത്ത തന്‍റെ മുത്തശിയാണോ ഈ
പറയുന്നത് ?
‘’അപ്പോള്‍ മുത്തശി യെ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിര്‍ത്തിയത് ആരോടുള്ള
സ്നേഹാ ?
കൂരിരുട്ടത് കിടന്നു പല്ലില്ലാത്ത മോണകള്‍ പുറത്തു കാട്ടി മുത്തശി ചിരിച്ചൂ
,.....അവളുടെ ചോദ്യത്തിന് എന്താണ് മറുപടി പറയുക,താന്‍ ആര്‍ക്കു വേണ്ടിയാണ്
ജീവിക്കുന്നത് ?ആരോടുള്ള സ്നേഹമാണ് തന്നെ ഈ ജീവിതവുമായി ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്
,അങ്ങനെ ചിന്തിച്ചപ്പോള്‍ മുത്തശിയുടെ വരണ്ട ചുണ്ടുകള്‍ അടഞ്ഞു ചേര്‍ന്നു ,
‘’എന്താ മുത്തശി ഞാന്‍ ചോദിച്ചത് കേട്ടില്ലാന്നുണ്ടോ ?
എന്തിനു വേണ്ടീട്ടാ ഞാന്‍ ജീവിക്കണേ ന്നല്ലേ നെന്‍റെ ചോദ്യം ‘’?
ആരോടുള്ള ,എന്തിനോടുള്ള സ്നേഹമാണ് എന്നെ ജീവിപ്പിക്കുന്നത് എന്ന് ...?സത്യം
പറഞ്ഞാല്‍ എന്നോട് തന്നെ ,!
‘’എന്ത് ?
‘അതാ സത്യം !അവള്‍ക്കു അതിന്‍റെ പൊരുള്‍ പിടി കിട്ടിയില്ല ,
(പമ്മന്‍ )
നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പിടി
കിട്ടിയോ ...?
ഹി ഹി ഹി ...........?
No comments:
Post a Comment