എന്റെ സ്വപ്നങ്ങള്‍ ......
ഒരിക്കല്‍ സംസാരമധ്യേ അവന് എന്നോട് ചോദിച്ചു ,എന്താണ് നിന്റെ സ്വപ്നങ്ങള്‍
എന്ന്.
ഒട്ടും ആലോചിക്കാനില്ലാതെ ഞാന്‍
മറുപടി പറഞ്ഞു, ‘’ലോകാസമാസ്തോ സുഖിനോ ഭവന്തു;!’’
‘’എന്നുവച്ചാല്‍ ? അവന് !
‘’എന്നുവച്ചാല്‍ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും
സുഖമായും സന്തോഷമായും ജീവിക്കുന്നത് കാണണം !
‘’ഹ ഹ ...ഹ ..നല്ല തമാശ .....നീയൊരു സ്വപ്നജീവി തന്നെ, വേറെ പണിയൊന്നും ഇല്ലാ
ല്ലേ? അവന്റെ മറുപടി കേട്ട് അവള്‍ക്കു
വല്ലാത്ത സങ്കടം തോന്നി .
മനുഷ്യന് എപ്പോളും അങ്ങനെതന്നെ ,മറ്റൊരാളുടെ എതൊരു നല്ല പ്രവര്‍ത്തിയേയും
മുന്‍വിധിയോടെ കാണുന്നവര്‍ ,ആരെയും നന്മ ചെയ്യാന്‍ വിടുന്നില്ല എന്ന്
മാത്രമല്ല,മറിച്ച് ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചാല്‍ തന്നെ ഇത്തരം
കളിയാക്കല്‍ മൂലം അവരെ മാനസികമായി തളര്‍ത്തികളയും.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു അവള് അവനോടു അതേ ചോദ്യം തിരിച്ചു ചോദിച്ചു.
സുഖലോലുപതയില്‍ ജീവിച്ചു ശീലിച്ച അവനു ,ഏറ്റവും അസഹ്യമായത് വിശപ്പ് ആണത്രേ ,ആ
കാരണം കൊണ്ട് അവന്റെ ശരീരത്തിന് സാമാന്യത്തില്‍ അധികം ഭാരമുണ്ട്,ആ മനുഷ്യന്
മറ്റു ഒരുപാട് പ്രശ്നങ്ങള്‍ക്ക് നടുവില്‍ ആണെങ്കില്‍ പോലും വളരെ ലാഖവത്തോടെ പറഞ്ഞ
ആ വാക്കുകള്‍ കേട്ട് അവള് വെറുതെ പുഞ്ചിരിച്ചു.എന്നിട്ട് പറഞ്ഞു .
‘’ശരി ആ വിഷയം നടക്കാന്‍ വേണ്ടി ഇന്ന്
മുതല്‍ ഞാന്‍ പ്രാര്‍ഥിക്കാം കേട്ടോ ‘’
പിറ്റേന്ന് തന്നെ അവള് തന്റെ പാര്‍ത്ഥന ആരംഭിച്ചു.ഇല്ലായ്മയുടെ നിലയില്ലാ
ക്കയത്തില്‍ ആയിരുന്നു എങ്കിലും വീട്ടില്‍ ആകെയുണ്ടായിരുന്ന അരിയും ,പരിപ്പും
ഒക്കെ ഉപയോഗിച്ചു ,പത്തു പേര്‍ക്ക് ഭക്ഷണമുണ്ടാക്കി തെരുവിലേക്ക് ഇറങ്ങി, കാരണം
....വിശക്കുന്ന മനുഷ്യനില്‍ ദൈവം ഉണ്ട് എന്ന് അവള് വിശ്വസിക്കുന്നു.ആ ദൈവത്തിന്റെ
വിശപ്പ് അടക്കാന്‍ കഴിഞ്ഞാല്‍ ...........കാലചക്രം തിരിഞ്ഞു സഞ്ചരിക്കുമ്പോള്‍
മറ്റു പലര്‍ക്കും സംഭവിച്ചപോലെ ,രോഗക്കിടക്കയില്‍ ഭക്ഷണം കിട്ടാതെ വന്നാല്‍ ആ മനസ്
വല്ലാതെ വിഷമിക്കും എന്നും, അന്ന് ചിലപ്പോള്‍ അവനെ ആശ്വസിപ്പിക്കാന്‍ താന്‍
ഉണ്ടായില്ലെങ്കിലോ എന്നുള്ള ആശങ്കയില്‍ ദൈവത്തിന്റെ കൈയില്‍ അവനുള്ള ഭക്ഷണം ഏല്‍പ്പിക്കാന്‍
ആണത്രേ അവള് അങ്ങനെ ചെയ്തത്,
ഭക്ഷണം കൊണ്ട് പുറത്തേക്കു പോകുന്നതിനു മുന്‍പ് ,ഈ വിഷയം അവള് അവനെ വിളിച്ചു
അറിയിക്കുകയും,ആത്മാര്‍ഥമായ ഹൃദയത്തോടെ അതിനു വേണ്ടി ദൈവതിരുമുന്പില് പ്രാര്‍ഥിക്കുകയും
ചെയ്തു.
അന്ന് ഏറ്റവും അര്‍ഹരായ ചില മനുഷ്യരുടെ എങ്കിലും വിശപ്പടക്കാന്‍ അവള്‍ക്കു
കഴിഞ്ഞത്രേ ......!
അതിനു വേണ്ടി തെരുവില്‍ ഉറങ്ങുന്ന മൂന്നു ദൈവങ്ങളെ അവള് വീട്ടിലേക്കു
കൂട്ടികൊണ്ട് വന്നു ,അവര്‍ക്ക് വേണ്ടുന്നതൊക്കെ ചെയ്ത് കൊടുക്കുമ്പോള്‍ ,ഹൃദയം
നിറഞ്ഞ പ്രാര്‍ഥനയോടെ അവള് ദൈവത്തോട് ചോദിക്കുന്നതും അവന്റെ, ആ സ്വപ്ന സാക്ഷാല്കാരത്തിനു വേണ്ടിയത്രെ......!
എന്നിട്ടും അവന് അവളുടെ വിശുദ്ധമായ സ്നേഹത്തെ വല്ലാതെ സംശയിക്കുന്നു. അവളെ
വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നു.അലസമായ ചിന്തകളോടെ ചടഞ്ഞിരുന്നു
മറ്റുള്ളവരുടെ മുന്പില് അവളെ മോശമായി ചിത്രീകരിക്കുന്നു.
കഥയറിയാത്ത പാവം മനുഷ്യര്‍ തങ്ങളുടെ വിരസമായ സമയങ്ങളെ ചിലവഴിക്കാന്‍ അവനോടു
അവള് ചെയ്തിരിക്കാന്‍ ഇടയുള്ള കൊടും ചതികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി ആനന്ദം
കൊണ്ടാടുന്നു. അവള് മാത്രം തന്റെ സ്നേഹത്തില്‍ ,വിശ്വാസത്തില്‍ ഉറച്ചു നിന്ന്
കൊണ്ട് ദൈവസന്നിധിയില്‍ സ്വയം സമര്‍പ്പണത്തോടെ പ്രാര്‍ഥിക്കുന്നു ,
‘’ലോകാസമസ്തോ സുഖിനോ ഭവന്തു ‘’!!!22/12.2014
No comments:
Post a Comment