ലൈംഗീക വിദ്യാഭ്യാസം എന്തിനു ?ആര്‍ക്കു ?എങ്ങനെ ?
എല്ലാ തെറ്റുകളുടെയും തുടക്കം അറിവുകേടുകളില്‍
നിന്നാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.ജീവിതത്തെ കുറിച്ച് ,താന്‍
ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ച് ,മാതാപിതാക്കളുടെ സാമ്പത്തിക ചുറ്റുപാടുകളെ
കുറിച്ച് ,കുട്ടികളുടെ ,അല്ലെങ്കില്‍ സ്വന്തം ഇണയുടെ ചെറുതും വലുതും ആയ
ബുദ്ധിമുട്ടുകളെ കുറിച്ച് ഇഷ്ടങ്ങളെ കുറിച്ച് ,ഇതില്‍ പ്രധാനമായും
അറിഞ്ഞിരിക്കേണ്ടത് ലൈന്ഗീകമായ അറിവുകളെ കുറിച്ചാണ് .ലൈന്ഗീകമായി ഉണ്ടാവുന്ന
അതൃപ്തികളില്‍ നിന്നാണ് കുടുംബങ്ങളില്‍ എപ്പോളും വീര്‍പ്പുമുട്ടിക്കുന്ന ഒരുതരം
അസ്വസ്ഥത നിലകൊള്ളുന്നത് ,എപ്പോളും പൊട്ടിത്തെറിക്കുന്ന ഒരു ഭാര്യ നിങ്ങള്‍ക്കുണ്ടെങ്കില്‍
അതിന്‍റെ കാതലായ പ്രശ്നം ചികഞ്ഞു ചെന്നാല്‍ നിസ്സാരമെന്നു നിങ്ങള്ക്ക്
തോന്നിയേക്കാവുന്ന ലൈംഗീക സംതൃപ്തി ഇല്ലായ്മ ആയിരിക്കാം മുഖ്യ പങ്കു.സാമൂഹികവും
കുടുംബ പരവും ആയ നിലനില്പ്പുകള്‍ക്ക് വേണ്ടി ഓടി നടക്കുന്ന ഭര്‍ത്താവ്, വീട്ടു
ജോലികള്‍ ചെയ്ത് തളര്‍ന്നു ഇരിക്കുന്ന ഭാര്യ ഇവര്‍ വൈകുന്നേരങ്ങളില്‍ കണ്ടു
മുട്ടുമ്പോള്‍ രണ്ടു പേരെകുറിച്ചും പരസ്പരം തുറന്നു സംസാരിക്കുന്നില്ല ,ഭര്‍ത്താവ്
തനിക്കു ചെയ്ത് തീര്‍ക്കേണ്ട ഓഫീസിലെ ഉത്തര വാദിത്വങ്ങളെ കുറിച്ചോ ,അല്ലെങ്കില്‍
താന്‍ നേരിടുന്ന മറ്റെന്തെങ്കിലും പ്രശ്നത്തെ കുറിച്ചോ ആലോചിച്ച് സമയം
ചിലവഴിക്കുന്നതിനിടയില്‍ അല്‍പനേരം ടിവി കാണുന്നു ,കുട്ടികളോട് ഒപ്പം ചില കൊച്ചു
വര്‍ത്തമാനങ്ങള്‍ ,അപ്പോളേക്കും ഉണ്ണാനുള്ള സമയമായി ,ഉണ്ടു ,കിടന്നു ,അതിനിടയില്‍
അടുക്കള ജോലികള്‍ ഒക്കെ തീര്‍ത്തു കിടപ്പറയില്‍ എത്തുന്ന ഭാര്യ ഭര്‍ത്താവിന്‍റെ
കൂര്‍ക്കം വലി കേട്ട് ഉറക്കം നഷ്ടപ്പെട്ട് കിടക്കുമ്പോളും അവള്‍ക്കു ലഭിക്കാതെ പോയ
ഒരാലിങ്കനത്തെ കുറിച്ച് ,അല്ലെങ്കില്‍ ഏതെങ്കിലും പുസ്തകത്തില്‍ നിന്നോ
,കൂട്ടുകാരില്‍ നിന്നോ ലഭിച്ച രതി ഭാവങ്ങളുടെ ആനന്ദത്തെ കുറിച്ചോ ഒന്നും ഓര്‍ക്കാതെ
കൂര്‍ക്കം വലിച്ചു ഉറങ്ങുന്ന ഭര്‍ത്താവിനെ നോക്കി ഒന്നുകില്‍ നെടുവീര്‍പ്പിടുന്നു
,അല്ലെങ്കില്‍ പല്ലുകള്‍ഇരുമ്മുന്നു! അവള്‍ക്കു വേണ്ടത് എന്താണെന്ന് ഭര്‍ത്താവിനോട്
തുറന്നു പറയാന്‍ എന്തുകൊണ്ടാണ് അവള്‍ ഭയപ്പെടുന്നത് ?അറിവുകേടുകള്‍ .....,ഭര്‍ത്താവ്
തന്നെ തെറ്റിദ്ധരിചാലോ എന്ന അറിവ് കേടുകള്‍ ,നിരന്തരമായ ഈ പ്രക്രിയയുടെ അവസാനം
എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ താങ്കളിലെ ഭര്‍ത്താവ്? ഇല്ലെങ്കില്‍ ഞാന്‍
പറഞ്ഞുതരാം !അവളുടെ അത്രുപ്തികള്‍ക്ക് മേലെ ആധിപത്യം സ്ഥാപിക്കുന്ന ഒരു പുരുഷ
സുഹൃത്തിനെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നോ അല്ലെങ്കില്‍ അയല്‍വക്കങ്ങളില്‍
നിന്നോ അവള്‍ കണ്ടെത്തുക തന്നെ ചെയ്യും .അങ്ങനെ വന്നാല്‍ ഉണ്ടാവുന്ന അവസ്ഥയാണ്
കുടുംബത്തിലെ അസ്വസ്ഥതകളും ,കലഹങ്ങളും ആത്മഹത്യാശ്രമങ്ങളും ,എന്തിനേറെ
,കൊലപാതകങ്ങള്‍ വരെ !അപൂര്‍വ്വം ചില ആളുകള്‍ ഇവയൊന്നും കണ്ടില്ലെന്നു നടിച്ച്
സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മറ്റൊരു ഇണയെ കണ്ടു പിടിച്ചു മൌനമായി
മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നു.അല്ലെങ്കില്‍ മദ്യപാനം,മയക്കുമരുന്ന് ശീട്ടുകളി
അതുമല്ലെങ്കില്‍ പണം കൊടുത്തു നേടാവുന്ന സ്ത്രീശരീരങ്ങള്‍ വില്‍ക്കുന്ന ഇടങ്ങള്‍
തേടി കണ്ടു പിടിച്ച് സ്വന്തം കീശയിലെ പണവും ആരോഗ്യവും നശിപ്പിക്കുന്നതോടൊപ്പം
സമൂഹത്തില്‍ നിന്ദ്യമായ ഒരു സ്ഥാനത്തേക്ക് സ്വയം വലിച്ചെറിയുന്ന അവസ്ഥ !
ഇതിനെല്ലാമിടയില്‍ വീര്‍പ്പുമുട്ടുന്നത് ആരൊക്കെയാണ്
എന്ന് ചിന്തിച്ചിടുണ്ടോ ?വൃദ്ധരായ സ്വന്തം മാതാപിതാക്കളും ,എട്ടും പൊട്ടും
തിരിയാത്ത മക്കളും ,ഈ അവസ്ഥക്ക് ഒക്കെ കാരണമാവുന്നതോ മേല്പറഞ്ഞ അറിവില്ലായ്മയും
!ശരിയായ രീതിയില്‍ ലൈംഗീക വിദ്യാഭ്യാസം ലഭിക്കുന്ന ഒരു സ്ത്രീയോ പുരുഷനോ തങ്ങളുടെ
കുടുംബത്തിന്‍റെ കെട്ടുറപ്പുകല്‍ വിട്ടു മറ്റൊരു തെറ്റും ചെയ്യില്ലെന്ന് ആണ്
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ എന്‍റെ സാമൂഹിക ജീവിതത്തില്‍ ഞാന്‍ കണ്ട ഓരോ
സ്ത്രീയുടെയും പുരുഷന്റെയും വാക്കുകളിലൂടെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.ഈ
അറിവില്ലായ്മകള്‍ ഒക്കെ തന്നെയാണ് പില്‍ക്കാലത്ത് കുടുംബിനികള്‍ ആയ
സ്ത്രീകള്പോലും വേശ്യാവൃത്തികളിലേക്ക് തിരിഞ്ഞതും,വേശ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും
,അതിന്‍റെ നടത്തിപ്പുകളിലെക്കായി ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്ന് പോലും
ദരിദ്രരും നിരക്ഷരരും ആയ കുട്ടികള്‍ മാത്രമല്ല വീട്ടമ്മ മാരെ പോലും പലതും പറഞ്ഞു
വലവീശി പിടിക്കാന്‍ പ്രത്യേക കഴിവുകള്‍ ലഭിച്ച എജെന്ടുമാര്‍ പോലും ഉരുവായതും ഈ
പറഞ്ഞ അറിവുകേടുകളില്‍ നിന്നാണ് !
No comments:
Post a Comment