ചില്ലറ
_______________________________________________________________________
കൈയില്‍ ഇരുന്ന ചില്ലറ തുട്ടുകള്‍ അടങ്ങിയ സഞ്ചിയിലേക്ക് നോക്കിയപ്പോള്‍ എന്‍റെ
ഹൃദയം എന്‍റെ മനുവേട്ടന്റെ ഓര്‍മയില്‍ വിങ്ങി വിതുമ്പിപ്പോയി. അഞ്ചുവര്‍ഷം അവന്‍റെ
സ്വപ്നങ്ങളുടെ കാവല്‍ക്കാരി ആയി ഇരുന്നിട്ട് അവന്‍ എനിക്ക് സമ്മാനിച്ചിട്ട് പോയ
സമ്പാദ്യം .....!
ഒരു പാത്രം നിറയെ അഞ്ചിന്റെയും രണ്ടിന്റേയും ഒന്നിന്റേയും ചില്ലറത്തുട്ടുകള്‍.!
മകള്‍ പഠിച്ചിരുന്ന കാലത്ത് എല്ലാ മാസവും പോകുമ്പോള്‍ അവള്‍ക്കു വേണ്ടി കരുതി
വച്ചിരുന്ന ആ തുട്ടുകള്‍ ആണ് അവള്‍ക്കു ഫോണ്‍ ചെയ്യാനും ,ബസ് ചാര്‍ജിനും ഒക്കെ ആയി
അവള്‍ ഉപയോഗിച്ചിരുന്നത് .കടയില്‍ പോയി വന്നാല്‍ ഒറ്റരൂപ പോലും ചിലവാക്കാതെ
സൂക്ഷിച്ചു വയ്ക്കുന്ന ആ ചില്ലറ തുട്ടുകള്‍ ....മനുവേട്ടന്റെ എണ്ണമറ്റ നല്ല
ശീലങ്ങളില്‍ ഒന്നായിഎന്നില്‍ അത്ഭുതങ്ങള്‍
ഉണര്‍ത്തും !
ചിലപ്പോളൊക്കെ ആ ചില്ലറ ഭക്ഷണം കഴിക്കുന്ന മേശമേല്‍ നിരത്തിയിട്ട് ഞാന്‍ ഫോട്ടോ
എടുത്ത് രസിക്കും. ഫോട്ടോ ഗ്രാഫി എന്നത് തയ്യല്‍ പോലെ തന്നെ എന്‍റെ
സ്വപ്നമായിരുന്നുവല്ലോ ?
ഒരിക്കലും സ്വന്തമാക്കാന്‍ കഴിയാതിരുന്ന ഇത്തരം ചില സ്വപ്‌നങ്ങള്‍ ആണ് എന്‍റെ
ജീവിതത്തിലേക്ക് കടന്നു വന്നിരുന്നവരുടെ ഒക്കെ കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍
സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടിയുള്ള എന്‍റെ ശ്രമങ്ങളുടെ ചുക്കാന്‍ പിടിച്ചത് !
പലര്‍ക്കും പല സ്വപ്‌നങ്ങള്‍ .....
ചെറുതും വലുതും ആയ സ്വപ്നങ്ങളുടെ എണ്ണിയാല്‍ ഒടുങ്ങാത്ത ശീട്ടുകള്‍ നിരത്തി
വച്ച് ഞാന്‍ ഇരിക്കുന്നത് ഈ ചില്ലറ തുട്ടുകള്‍ മുന്നില്‍ നിരത്തിയാണോ...?
എന്‍റെ ജീവിതം സന്തോഷങ്ങളുടെ പെരുമഴക്കാലങ്ങള്‍ തീര്‍ത്ത എന്‍റെ പ്രിയന്‍
.....!ഒരു പുരുഷന്‍ ഒരു സ്ത്രീയെ എങ്ങനെയൊക്കെ സ്നേഹിക്കണം എന്ന് എന്നിലൂടെ ഈ
ലോകത്തിനു കാണിച്ചു കൊടുക്കാന്‍ പോകുന്ന എന്‍റെ മനുവേട്ടന്‍ !അവന്‍റെ ഓര്‍മ്മകള്‍
അടങ്ങിയ ഒരു സ്യുട്ട് കേസും ,പിന്നെ ഈ നാണയങ്ങളും ,അത് മാത്രമായിരുന്നുവല്ലോ
അവനില്ലാതിരുന്ന കാലത്ത് ഒക്കേയും എനിക്ക് അന്തികൂട്ടിനായി ഉണ്ടായിരുന്നത് ,ഓരോ
രാത്രികളിലും അവന്‍റെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടാന്‍ തുടങ്ങുമ്പോള്‍ ഞാനോടി പോയി
ആ വി ഐപി സ്യുട്ട് കേസ് എടുത്തു കൊണ്ട് അടുത്ത് വച്ച് അതില്‍ തല വച്ച് കിടക്കും!
അവന്‍റെ നെഞ്ചിലേക്കെന്ന പോലെ ....!എന്നിട്ട് വിളിക്കും ...
‘’കാടന്‍ പൂച്ചേ’’ ......!
രോമാവൃതമായ അവന്‍റെ മാറിലെന്ന പോലെ വിരലുകള്‍ ഓടിച്ചു കൊണ്ട് ഞാന്‍ അങ്ങനെ
കിടക്കുമ്പോള്‍ അവന്‍റെ കുസൃതി നിറഞ്ഞ വിളി എന്‍റെ കാതുകളില്‍ തേന്മഴയാകും .
‘’ഡ്യുറോഫ്ലെക്സേ.......’’
അതെ ഞങ്ങള്‍ രണ്ടുപേരും പരസ്പരം പ്രണയപൂര്‍വ്വം വിളിച്ചിരുന്നതാണ് ആ പേരുകള്‍
!
ആ വിളികേള്‍ക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ കൂമ്പിയടയുന്നതും ,അവന്‍റെ ആലിങ്കനങ്ങളില്‍
പെട്ട് ഞാനൊരു പൊങ്ങുതടിയായ് മേഘങ്ങളില്‍ ഉയര്‍ന്നു പൊങ്ങി ലയിച്ചു ചേരുന്നതും
അനന്തരം വിയര്‍പ്പില്‍ കുതിര്‍ന്ന രണ്ടു ശരീരങ്ങള്‍ ഒന്നായി കെട്ടി പുണര്‍ന്നു
കിടക്കുമ്പോള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ഞാന്‍ പറയും ...
‘’ആദവും ഹവ്വയും ‘’ !
No comments:
Post a Comment