Saturday, 13 December 2014



         ശ്രീ ഭാഗവാനുവാച
അനാശ്രിത കര്‍മ്മഫലം കാര്യം കര്‍മ്മ കരോതിയ :
സ സംന്യാസി ചയോഗീ ച ന നിരഗ്നിര്‍ന ചാ ക്രിയ :
ശ്രീ  ഭാഗവാനുവാച –ശ്രീ ഭഗവാന്‍ പറഞ്ഞു ,,കര്‍മ്മ ഫലം –കര്‍മ്മഫലത്തെ അനാശ്രിത:--ആശ്രയിക്കാത്തവനായിട്ട് യാ: യാതോരുവാന്‍ ; കാര്യം –ചെയ്യേണ്ടുന്ന; കര്‍മ--കര്‍മ്മത്തെ; കരോതി –ചെയ്യുന്നുവോ; സ; -- അവന്‍; സംന്യാസി ച—സംന്യാസിയും യോഗീച്ച (ഭവതി )യോഗിയുമായി ഭവിക്കുന്നു; നിരഗ്നി ;ന—അഗ്നിഹോത്രമില്ലാത്തവനലാ;അക്രിയ;ച ന—കര്‍മ്മം ചെയ്യാത്തവനുമല്ല! 
(വിവര്‍ത്തനം ) ഭഗവാന്‍ പറഞ്ഞു--- കര്‍മ്മത്തിന്റെ ഫലത്തില്‍ ആസക്തിയില്ലാതെ ധാര്‍മിക ബാത്യത എന്ന നിലയില്‍ കര്‍മ്മം ചെയ്യുന്ന ആളാണ്‌ സംന്യാസി ,അയാളാണ് യഥാര്‍ത്ഥ യോഗിയും ,അല്ലാതെ അഗ്നി ഹോത്രമുപേക്ഷിച്ചവനോ കടമ നിര്‍വഹിക്കാത്ത വനുമല്ല.
ഇന്ദ്രിയങ്ങളെയും മനസ്സിനേയും നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗമാണ് അഷ്ടാംഗ യോഗ പദ്ധതി എന്ന് ഈ അധ്യായത്തില്‍ ഭഗവാന്‍ വ്യക്തമാക്കുന്നു .എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക്‌ വിശേഷിച്ചു കലിയുഗത്തില്‍ പ്രയാസമേറിയ പ്രക്രിയയാണിത് അതുകൊണ്ട് അഷ്ടാംഗ യോഗാചര്യ ഈ അധ്യായത്തില്‍  വിവരിക്കുന്നുണ്ട് എങ്കിലും കര്മ്മബോധം ,കൃഷ്ണാ വബോധത്തോടെ ചെയ്യുന്ന കര്‍മ്മം താരധമേന്യ വിഷിഷ്ടമെന്നും ഭഗവാന്‍ ഉല്‍ബോധിപ്പിക്കുന്നു .ഏതൊരാളും സ്വകുടുംബ ത്തേയും ബന്ധുക്കളേയും പുലര്‍ത്താന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് ,
സ്വാര്‍ത്ഥ താല്പര്യം ഒന്നും ഇല്ലാതെ സാധാരണ ആരും പ്രവര്‍ത്തിക്കുന്നില്ല പരിധി ചെറുതോ വലുതോ എന്ന വ്യത്യാസമേയുള്ളൂ.
ഫലസിദ്ധി ഉദ്ദേശിക്കാതെ കൃഷ്ണാവബോധത്തോടെ ചെയ്യുന്ന കര്‍മ്മമാണ്‌ പൂര്‍ണതയുടെ മാനദണ്ഡം.സ്വാഭാവികമായി എല്ലാ ജീവജാലങ്ങളും ഭഗവദംശമാകയാല്‍ കൃഷ്ണാ വബോഥത്തിലെ പ്രവര്‍ത്തനം അവരുടെ കടമയുമാണ് ,ശരീരാവയവങ്ങളില്‍  മുഴുവനും മുഴുവന്‍ ശരീരത്തിന്‍റെ ത്രിപ്തിക്കല്ലയോ പ്രവര്‍ത്തിക്കുന്നത് ,ഒന്നുപോലും സ്വ സംതൃപ്തിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല അതുപോലെ സ്വാര്‍ത്ഥ താല്പര്യം ഉപേക്ഷിച്ച് പരമപുരുഷന്റെ  സംപ്രീതിക്കായി കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്ന ജീവിത സത്തയാണ് യാഥാര്‍ത്ഥ യഥാര്‍ത്ഥ സന്യാസിയും യഥാര്‍ത്ഥ യോഗിയും !


    ചിലപ്പോള്‍ സംന്യാസികള്‍ ഭൌതിക കര്‍ത്തവ്യങ്ങളില്‍ നിന്ന് വിമുക്തരാണെന്ന തെറ്റിധാരണ മൂലം അഗ്നി ഹോത്രാതികര്മങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാറുണ്ട്. അവ്യക്തിഗതഭ്രഹ്മത്തോടുള്ള ലയനത്തെ ലക്ഷ്യമാക്കുന്നത്കൊണ്ട് അവര്‍ സ്വാര്‍ത്ഥ തല്പരരാണ്.എതൊരു ഭൌതിക ത്രിഷ്ണയെക്കാളും മേല്പറഞ്ഞ ആഗ്രഹം. അത് നിസ്വാര്‍തമല്ല.എല്ലാ പ്രവര്‍ത്തനങ്ങളും   നിര്‍ത്തി വച്ച് അര്‍ദ്ധനിമീലിതാക്ഷനായി യോഗ പരിശീലനം ചെയ്യുന്ന അഷ്ടാംഗ യോഗിയും സ്വാല്‍മാനന്ദത്തെ തേടുകയാണ് , കൃഷ്ണാവബോധത്തോടെ പ്രവര്‍ത്തിക്കുന്നവനാകട്ടെ സ്വാര്‍ത്ഥഉദ്യേശമില്ലാതെ പരിപൂര്‍ണന് (കൃഷ്ണന് )വേണ്ടി കര്‍ത്തവ്യം നിറവേറ്റുന്നു , സ്വന്തം ത്രുപതിക്കായല്ല അയാള്‍ വര്‍ത്തിക്കുന്നത് ,കൃഷ്ണന്‍റെ പ്രീതിയാണ് തന്‍റെ വിജയത്തിന്‍റെ മാനദണ്ഡമായി ഭക്തന്‍ കരുതുന്നത് ,അവന്‍ തികഞ്ഞ സന്യാസിയും ഉത്തമയോഗിയുമാണ് ,പരിത്യാഗത്തിന്റെ ഉത്തമ പ്രതീകമായ ചൈതന്യമാണ് !!!

No comments:

Post a Comment