സമാധാനം ഇല്ല എനിക്ക്
എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും വരെ
അത് തരേണ്ടാവന്‍ ദൈവമാണ്
സാക്ഷാല്‍ പരം പൊരുള്‍
എന്‍റെ പെണ്‍കുഞ്ഞുങ്ങള്‍ .....
അവരുടെ കണ്ണീരു വീണു കുതിര്‍ന്ന എന്‍റെ മാറിടം,വാത്സല്യ
പാല്‍മണം പരക്കുന്നു, ആധിയുടെ അഗ്നി കതിരുകള്‍ ഉതിരുന്നു
അവിടെയിപ്പോള്‍ ആശ്വസിക്കാന്‍ ഒന്നും കാണുന്നില്ല
ഇന്ന് ഞാന്‍ കൊടുത്ത അന്നവും തുണിയും അന്യം നിന്ന്
പോകുമ്പോള്‍ അവര്‍ വീണ്ടും ഇറങ്ങും തെരുവിന്‍റെ ഓരത്തെ കാത്തിരുപ്പ് കേന്ദ്രത്തിലേക്ക്
....അവിടെ അവരെ കടിച്ചു കീറാന്‍ വെമ്പുന്ന
കാപലികര്‍ക്കിടയില്‍ മുഖം തിരിച്ചറിയാനാവാത്ത എന്‍റെ ആണ്മക്കളും !!!
ആരാണ് ഇതിനുത്തരവാദി ....?
ഞാനെന്ന പെണ്ണോ ? നീയെന്ന പുരുഷനോ ...?
അഹങ്കാരത്തിന്‍റെ അഞ്ജതയുടെ മുഖം മൂടി അണിഞ്ഞ
പൊതു സമൂഹമോ ....?
അറിയില്ലെനിക്ക് അറിയുകയും വേണ്ടാ
അറിവുകള്‍ കൊണ്ട് ആരുടേയും എരിയും വയറ്റിനു
അന്നം വാങ്ങാന്‍ കഴിയുന്നില്ലെനിക്ക്
അഴിയുന്ന പാവാട കെട്ടുകള്‍ മുറുക്കാനും !
ഇന്നലെ ഞാന്‍ കണ്ട സിനിമയില്‍ ഒരുവള്‍
പണക്കാരി ,ഊര്‍ജം നിറഞ്ഞവള്‍ ,ഓതുവാന്‍
ഒരായിരം പാരമ്പര്യം ഉള്ളവള്‍
പാര്‍ക്കുന്നു തക്കം പോകുവാന്‍ വേണ്ടി
കാമുകന്‍ മാരുടെ കാമക്കളികള്‍ക്ക്.
മടങ്ങുന്ന നേരം ചൊല്ലുന്നിതാ അവള്‍
കരളേ നീയല്ലാതെ എനിക്കാരേയും അറിയില്ല
ഞാന്‍ തന്ന നഗ്ന ചിത്രങ്ങള്‍ ,എന്‍റെ രതിഭാവങ്ങള്‍
പകര്‍ത്തിയ
വീഡിയോ ദൃശ്യങ്ങള്‍ ആര്‍ക്കും നീ കാട്ടല്ലേ
എന്‍റെ പതിവ്രതന്‍ ഭര്‍ത്താവ് പ്രവാസിയാണ്
അവനു വേണ്ടിയാണ് ഞാന്‍ ജീവിതം നീക്കുന്നത്
അതുകേട്ട് ചിരിക്കുന്ന കാമുകന്‍ കപടമാം
വാക്കുകള്‍ കൊണ്ടവളെ ഒരു കൈയ്യാല്‍ അണക്കുന്നു
മറു കൈയാല്‍ അപ് ലോഡ് ചെയ്യുന്നു യു ടുബില്‍
കഥയൊന്നും അറിയാത്ത പാവത്തെ പോല്‍ !
ആരാണ് സാക്ഷി ആരാണ് കുറ്റവാളി
അവളോ അതോ അവനോ ...?
അതോ സീരിയല്‍ കണ്ട ഞാനോ ?
No comments:
Post a Comment