Monday, 8 December 2014

ബൈബിളില്‍ പത്തു കല്പനകളെ കുറിച്ച് പറയുന്നുണ്ടല്ലോ ?
അതില്‍ ഏതു കല്പനയാണ് ഏറ്റവും അധികമായി പാലിക്കപ്പെടെണ്ടത്?
ദൈവസ്നേഹിയായ അവളോട്‌ ഞാന്‍ ചോദിച്ചു .
ഒട്ടും ആലോചിക്കാതെ അവളുടെ മറുപടി .
‘’വ്യഭിചാരം ചെയ്യരുത് ‘’ എന്ന് !
അങ്ങനെയെങ്കില്‍ പൊട്ടികാളിയുടെ ചോദ്യം ഇതാണ് ,സ്വയം വ്യഭിചാരം ചെയ്യാതിരിക്കുക എന്നത് മാത്രമാണോ നമ്മുടെ കടമ ?

അല്ലേ അല്ല .....അത്തരം നിവര്‍ത്തി കെട്ട സാഹചര്യങ്ങളില്‍ കഴിയുന്നവരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഇത്തിള്‍ക്കണ്ണികളില്‍ നിന്ന് നമ്മുടെ പെണ് മക്കളെ രക്ഷിച്ചെടുക്കാന്‍ നാം ഓരോരുത്തരും ശ്രമിക്കണ്ടേ?മനുഷ്യന്‍റെ അമിതമായ ലൈങ്കീക ദാഹത്തെ അടിച്ചമര്‍ത്താന്‍ അവനു കഴിയാതെ വരുന്ന സാഹചര്യത്തില്‍   മാംസ ചന്തയില്‍ വില്‍ക്കപ്പെടുവാന്‍ സ്ത്രീ ശരീരങ്ങള്‍  ഉള്ളത് കൊണ്ട് മാത്രമല്ലേ അത് വാങ്ങാനുള്ള ആള്‍ക്കാര്‍ ഉണ്ടാവുന്നുള്ളൂ.

അങ്ങിനെ വാങ്ങി ഉപയോഗിക്കാന്‍ വേണ്ടി സ്വന്തം അധ്വാന ഫലവുമായി ഒരു പുരുഷന്‍ ഇത്തരം സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ,അവന്‍റെ വീട്ടില്‍ തന്‍റെ ഭാര്യ കുഞ്ഞുങ്ങള്‍ക്ക്‌ ഫീസ് കൊടുക്കാന്‍ കഴിയാതെ ,വാടക കൊടുക്കാന്‍ കഴിയാതെ,പല സാമ്പത്തീക ആവശ്യങ്ങളും നിറവേറ്റ പ്പെടാന്‍ കഴിയാതെ  വിഷമിക്കുന്ന സാഹചര്യത്തെ മുതലെടുക്കാന്‍ അവള്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന പലരും ഉണ്ടെന്ന കാര്യം ഇവര്‍ മറന്നു പോകുന്നതാണോ ? കഴിഞ്ഞ പതിനാലു വര്‍ഷങ്ങള്‍ ആയി ഇന്ത്യയില്‍ പല സ്ഥലത്തും ,പല ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളിലെ അവസ്ഥകള്‍ നേരിട്ട് കണ്ടതില്‍ നിന്നും എനിക്ക് മനസ്സിലായ ഞെട്ടിക്കുന്ന ഒരു കാര്യം ഞാന്‍ ഇവിടെ പറയട്ടെ ....?വീട്ടമ്മമാരില്‍ നാല്പതു ശതമാനം പേരെങ്കിലും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി (ശാരീരികവും ,സാമ്പത്തീകവും)സ്വന്തം ഭര്‍ത്താവിനെ കാള്‍ കൂടുതല്‍ പരപുരുഷനെ ആണ് ആശ്രയിക്കുന്നത്.അങ്ങനെയുള്ളവരെ വിധിക്കാനോ വിമര്‍ശിക്കാനോ വേണ്ടി അല്ലാ ഞാന്‍ ഇത് കുറിക്കുന്നത്. മറിച്ച് ......

സാമ്പത്തീക സ്വാതന്ത്ര്യം ലഭിക്കാത്ത സ്ത്രീകളെ ,അവളുടെ ബലഹീനമായ സാഹചര്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന പലരേയും മുഖപുസ്തകത്തിനു   അകത്തും ,പുറത്തും കാണാന്‍ കഴിഞ്ഞിട്ടുണ്ട്, അങ്ങിനെയുള്ളവര്‍ നേടുന്ന താല്‍കാലിക വിജയങ്ങള്‍ക്ക് മപ്പുറത്തു ,തങ്ങള്‍ക്കും വീട്ടില്‍ ഇത്തരം സാഹചര്യത്തില്‍ കഴിയുന്ന മക്കളും ,ഭാര്യയും ഒക്കെ ഉണ്ടെന്നും ,താന്‍ അളന്ന പാത്രത്തില്‍ തന്നെ തനിക്കും അളന്നു കിട്ടും എന്ന ചിന്തയോടെ ജീവിക്കുന്ന ഒരാളെങ്കിലും എന്‍റെ ലിസ്റ്റില്‍  ഉണ്ടെങ്കില്‍ ...........അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ഇന്നത്തെ പ്രഭാതം !!!

                           (പൊട്ടിക്കാളിയുടെ1001 അറിവുകേടുകള്‍ )

No comments:

Post a Comment