ഞാന്‍ രോഗിയായിരുന്നു
,എന്നെ നിങ്ങള്‍ ശുശ്രുഷിച്ചില്ല. കാരണം ഞാന്‍ വൃദ്ധനായിരുന്നു .
ഞാന്‍ കിടപ്പാടം ഇല്ലാത്തവനും ,അന്നം ഇല്ലാതെ
പട്ടിണിയാല്‍ വലയുന്നവനും ആയിരുന്നു ,നീയെന്നെ തിരിഞ്ഞു നോക്കിയില്ല ,കാരണം
നിനക്ക് ആനന്ദം നല്കുന്നതൊന്നും എന്‍റെ ശരീരത്തില്‍ ഒന്നും അവശേഷിച്ചിരുന്നില്ല .
ഒടുവില്‍
........................................ഞാന്‍ പട്ടുടയാടയുടുത്തു വിലയേറിയ കാറില്‍
നിന്‍റെ മുന്‍പില്‍ മദാലസയായി വന്നപ്പോള്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ നിങ്ങളെന്നെ
പ്രകീര്‍ത്തിച്ചു.എനിക്ക് ആവശ്യമില്ലെങ്കിലും പൊന്നും പണവും നല്‍കി ആദരിച്ചു.
കാരണം ഞാന്‍ സമ്പന്നതയുടെ നടുവില്‍ നില്‍ക്കുന്ന യുവസുന്തരിയയിരുന്നു.ആ നിമിഷം
ഞാന്‍ എന്‍റെ തൃക്കണ്ണ്‍ തുറന്നു ,നിങ്ങളെ ചാമ്പലാക്കി!!! (പൊട്ടികാളിയുടെ ആയിരത്തൊന്നു അറിവുകേടുകള്‍ )
No comments:
Post a Comment