ചങ്കും കരളും പറിച്ചു തന്നു കൈകുടന്നയില്‍ വച്ച് ഊട്ടി ഉറക്കിയ പൊന്നുമക്കളേ
,നിങ്ങള്‍ എവിടെ? പെറ്റമ്മയെകാള്‍ അധികം സ്നേഹം നല്‍കിയവള്‍ ആണ് ഞാന്‍ എന്ന് ആയിരം
വട്ടം പുകഴ്ത്തി പറഞ്ഞ നിങ്ങളുടെ ആ സ്നേഹം എവിടെ ?
ജീവന് തുല്യം സ്നേഹിച്ചു ,മരണം വരെ കൂടെ ഉണ്ടാവും എന്ന് ഉറപ്പു നല്‍കിയ എന്‍റെ
ജീവിത പങ്കാളി എവിടെ ?
അദേഹത്തെ എന്നില്‍ നിന്ന് തട്ടി എടുത്ത എന്‍റെ പ്രിയ തോഴി ,
അവള്‍ ഇന്ന് എന്നെ വിളിച്ചിരുന്നു .ഞാന്‍ മുടി മുറിച്ചത് എന്തിനാണ് എന്ന്
അറിയാന്‍ .....!
എന്തിനാണോ ആവോ ?
ഇനിയും മറ്റാരെങ്കിലും എന്‍റെ ജീവിതത്തില്‍ ഉണ്ടോ എന്നറിയാന്‍ ആയിരിക്കുമോ
?ഉണ്ടെങ്കില്‍ മനുവേട്ടനെ തട്ടി എടുത്തപോലെ വീണ്ടും എന്തെങ്കിലും തന്ത്രങ്ങള്‍
മെനയാന്‍ ?
എന്തേ സഖീ ,നീ ഈ പാവത്തിനെ ഇങ്ങനെ ചതിച്ചത് ?
നീ സുന്തരിയല്ലേ ? ഇഷ്ടം പോലെ പണം നീ നിന്‍റെ സ്വന്തം ശരീരം
വിറ്റു നീ ഉണ്ടാക്കിയിട്ടുല്ലതല്ലേ ? എന്നിട്ടും ഈ ദരിദ്രയായ ലച്ചുവിന്റെ
ആകെയുണ്ടായിരുന്ന ഭര്‍ത്താവിനെ തന്നെ തട്ടി എടുത്തത് എന്തിനായിരുന്നു ?
No comments:
Post a Comment