ഈ ലോകത്തിന്‍റെ നീതിക്കനുസരിച്ച് ജീവിക്കാന്‍ -
കഴിയാത്തതിന്‍റെ പേരില്‍ ഞാന്‍ മുറിച്ചു മാറ്റേണ്ടത്
എന്‍റെ മാറിടമാണ്.....എങ്കിലും നീതി നിഷേധിക്കപെട്ടു
എന്നിലേക്ക് വരുന്ന ഓരോരുത്തര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനും
പ്രാര്‍തിക്കാനും എനിക്ക് കിട്ടുന്ന അവസരങ്ങളെ പാഴാക്കി –
കളയുന്ന ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്
എന്നോര്‍മ്മയില്‍ എന്നിലേക്ക് വരുന്ന സ്വാര്‍ത്ഥ മോഹികളെ
ആട്ടിയോടിക്കുന്നതിനു സ്ത്രീത്വത്തിന്‍റെ അടയാളങ്ങളില്‍
ഒന്നായ എന്‍റെ കാര്‍കൂന്തല്‍ ഞാന്‍ ഉപേക്ഷിക്കുന്നു !
നൈമിഷിക ലാഭങ്ങള്‍ക്ക് വേണ്ടി നന്മയുടെ മുഖം
മൂടി ഇട്ടു എന്നിലേക്ക് വന്ന ഓരോ മുഖത്തിന്റെയും
തനിനിറം തിരിച്ചറിഞ്ഞതിന്റെ വേദനയുടെ ബാക്കി
പത്രം ,ഞാന്‍ എന്ന പൊട്ടികാളി......ആര്‍ക്കു വേണമെങ്കിലും
കല്ലെറിയാം ...വാക്കുകള്‍കൊണ്ട് മുറിവേല്പ്പിക്കാം
എനിക്ക് വേദനിക്കില്ല ...കാരണം വേദനകളുടെ മഹാ
പര്‍വങ്ങള്‍ താണ്ടി ബഹുദൂരം യാത്ര ചെയ്തവര്‍ക്ക്
തന്‍റെ ആരുമല്ലാത്തവര്‍ പറയുന്ന അര്‍ത്ഥ ശൂന്യമായ
വാക്കുകള്‍ ഒട്ടും വേദന നല്‍കില്ല എന്ന് ഉറക്കെ വിളിച്ചു
പറയട്ടെ ഞാന്‍ എന്ന പൊട്ടികാളി !!!
No comments:
Post a Comment