പ്രിയപ്പെട്ട സുഹൃത്തേ ,മുഖപുസ്തകം എന്ന വെറും നേരം പോക്കിനെ മറ്റുള്ളവരുടെ
കുറ്റങ്ങളും കുറവുകളും മാത്രം വരച്ചുകാണിച്ചു പോസ്റ്റുകള്‍ ഇട്ടു ലൈക്കും,കമെന്റും
വാങ്ങുന്ന ഒരുപാട് പേരില്‍ ഒരാള്‍ ആയിരിക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണ് എന്‍റെ
പ്രശ്നങ്ങള്‍ സ്വയം കൈകാര്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്.മറ്റുള്ളവരെ താറടിച്ചു
കാട്ടി ജീവിക്കാന്‍ ആണെങ്കില്‍ താങ്കള്‍ അടക്കമുള്ള പല കൂട്ടുകാരെ കുറിച്ചും അവര്‍
പറഞ്ഞു പറ്റിച്ച പല സാഹജര്യങ്ങളെ കുറിച്ചും ഒക്കെ എഴുതേണ്ടി വരില്ലേ ഡിയര്‍
,അതുകൊണ്ട് ആര്‍ക്കു എന്താണ് നേട്ടം ?നീതി നിക്ഷേധിക്കപെട്ട ഞാന്‍ അടക്കമുള്ള കുറെ
പെണ്ണുങ്ങള്‍ക്ക് നീതി ലഭിക്കുമോ ?കഴിഞ്ഞ ഇരുപത്തി ഒന്ന് വര്‍ഷകാലമായി ഞാന്‍
ബന്ധപെട്ട് കൊണ്ടിരിക്കുന്ന മഹത്തായ സാമൂഹിക നന്മക്കു കളങ്കം തട്ടുന്ന രീതിയില്‍
പ്രതികരിക്കാന്‍ എനിക്ക് കഴിയാത്തത് എന്‍റെ ബലഹീനതയായി കണക്കാക്കുന്ന ,അതിന്‍റെ
പേരില്‍ ഞാന്‍ അനുഭവിച്ച മാനസിക പീഡനങ്ങള്‍ ,പട്ടിണി,ഒരു പാക്കെറ്റ് ഷാമ്പൂ വാങ്ങി
ശരിക്കൊന്നു കുളിക്കാനോ മൂന്നു നേരം വേണ്ട ഒരു നേരം എങ്കിലും ഭക്ഷണം വയറു നിറച്ചു
കഴിക്കാന്‍ കൊതിച്ചു അസുഖം മൂലം ഒറ്റയ്ക്ക് ബാന്ഗ്ലൂരിലെ വാടക വീട്ടില്‍ തളര്‍ന്നു
കിടന്നപ്പോലും എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ ആയ താങ്കള്‍ അടക്കം ഉള്ള
കൂട്ടുകാരോട് എന്‍റെ അവസ്ഥ തുറന്നു പറയാന്‍ കഴിയാതിരുന്നതാണ് ഞാന്‍ ,ആ വീഡിയോ യുടെ
കൂടെ ചേര്‍ത്തിട്ടുള്ള വാചകം ,ലൈംഗീക തൊഴിലാളികള്‍ ആയ സുന്തരികള്‍ ആയ പല
കൂട്ടുകാരും എന്‍റെ സുഹൃദ് സൃങ്കലയില്‍ ഉണ്ടായിട്ടും ,സ്ത്രീ ശരീരങ്ങള്‍ വിലക്ക്
വാങ്ങുന്ന പുരുഷ കേസരിമാര്‍ ചാരിടി പ്രവര്‍ത്തനങ്ങളുടെ പേരിലും അല്ലാതെയും എന്‍റെ
ഇന്ബോക്സിലും ഫോണിലും വര്‍ഷങ്ങളോളം കയറി ഇറങ്ങിയിട്ടും അവരോടു ഒന്നും എന്‍റെ
യാധാര്തമായ അവസ്ഥ ചൂണ്ടി കാണിക്കാന്‍ കഴിയാത്തതിന് എന്നെക്കുറിച്ച് ,എന്‍റെ പ്രവര്‍ത്തനങ്ങളെ
കുറിച്ച് ഒക്കെ ശരിക്കും അറിയുന്ന എന്‍റെ പ്രിയകൂട്ടുകാരി സുലേഖ പറഞ്ഞ വാക്കുകള്‍,ഒരു
പെണ്‍കുട്ടി അപലടത്തില്‍ പെട്ട് ജോലിക്ക് പോകാന്‍ കഴിയാതെ വീട്ടിലെ പീഡനങ്ങള്‍
സഹിക്കാന്‍ കഴിയാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് ഒന്നുകില്‍ ആത്മഹത്യ
അല്ലെങ്കില്‍ വീട് വിട്ടു റോഡിലേക്ക് ഇറങ്ങെണ്ടുന്ന അവസ്ഥ സ്വന്തം സഹോദരിയുടെ മകള്‍ക്ക്
ഉണ്ടായപ്പോള്‍ ,അങ്ങനെ വന്നാല്‍ ,ഞാന്‍ കണ്ട പല ലൈംഗീക തൊഴിലാളികള്‍ അനുഭവിച്ച അതേ
പീഡനങ്ങള്‍ തന്നെ എന്‍റെ കുട്ടിയും അനുഭവിക്കേണ്ടി വരും എന്ന വേവലാതി കൊണ്ട്
രണ്ടായിരത്തി അഞ്ഞൂറില്‍ അധികം കൂട്ടുകാര്‍ ഉള്ള (അതില്‍ പലരും നടത്തുന്ന ചാരിടി
പ്രവര്‍ത്തനങ്ങളെ കുറിച്ച് അവര്‍ പറഞ്ഞും വായിച്ചും എനിക്ക് അറിയാം )ആഗസ്റ്റ്
ആറാം തിയതി ഒരു പോസ്റ്റ് ഇടുകയും അതിന്‍റെ വിശദാംശങ്ങള്‍ അജിത് അടക്കമുള്ള
കൂട്ടുകാരോട് പ്രത്യേകം ഇന്‍ബോക്സില്‍ പറയുകയും ചെയ്തപ്പോള്‍ ,മറ്റുള്ളവര്‍ പലരും
എന്നെ പരിഹസിച്ചു സംസാരിച്ചതും ,നീര്‍വിളാകന്‍ എന്ന എന്‍റെ പ്രിയ സുഹൃത്ത് പറഞ്ഞ
വാക്കുകള്‍ ഇപ്പോളും എന്‍റെ ഇന്‍ബോക്സില്‍ കിടപ്പുണ്ട് ,(ഡീ ഇക്കാര്യം എനിക്ക് എന്‍റെ
ഗ്രൂപ്പില്‍ ഉള്ളവരോട് സംസാരിക്കാന്‍ പറ്റില്ലാ ,കാരണം എനിക്ക് നിന്നോടുള്ള
പ്രത്യേക താല്പര്യം എന്തെങ്കിലും കൊണ്ടായിരിക്കും എന്ന് തെറ്റി ധരിക്കും,എങ്കിലും
ഈ വിഷയത്തില്‍ എന്നെകൊണ്ട് ആവുന്നത് ഞാന്‍ ചെയ്യാം എന്നായിരുന്നു അത് )പിന്നീട് ഈ
പെണ്‍കുട്ടി എന്നെ വിളിച്ചു സങ്കടം പറഞ്ഞപ്പോള്‍ ഒക്കെയും ഈ വിഷയം തിരക്കിനിടയില്‍
മറന്നു പോയിരിക്കാം എന്ന് കരുതി ഞാന്‍ ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു എന്നത് ,നീര്‍വിളാകന്‍
എന്ന സുഹൃത്തിന്‍റെ എഴുത്തുകളില്‍ ഞാന്‍ കണ്ട മനുഷ്യസ്നേഹമാണ് ,എന്നോട് ഒരു വാക്കുപോലും
സംസാരിച്ചിട്ടില്ലാത്ത അഞ്ചു കൂട്ടുകാര്‍
ഈ പോസ്റ്റു വായിച്ചു എനിക്ക് അയച്ചുതന്ന ഇരുപത്തി നാലായിരം രൂപ ഒന്നിനും തികയാത്ത
അവസ്തയില്‍ അവള്‍ക്കു വേണ്ടി എഫ്ബിയില്‍ ഇരുന്നു സമയം കളയുന്നതില്‍ കാര്യമില്ല
എന്ന് മനസ്സിലായ ഞാന്‍ ഭിക്ഷാടനം പോലും നടത്താന്‍ തയ്യാര്‍ ആയ സാഹജര്യത്തില്‍ ആണ്
എന്‍റെ മുടി മുറിച്ചു കളഞ്ഞതും ,ഏറ്റവും വില കുറഞ്ഞ വസ്ത്രങ്ങളില്‍ ഒന്നായ കാവി
തുണി വാങ്ങി അണിഞ്ഞതും!ഇവയൊക്കെ എന്‍റെ വിവരമില്ലയ്മയാനെന്നും സ്ത്രീശരീരങ്ങള്‍
വിലക്ക് വാങ്ങുന്ന ഏതെങ്കിലും നാലഞ്ചു പേര്‍ക്ക് സാമാന്യം സുന്തരിയായ ആ പെണ്‍കുട്ടിയെ
കാഴ്ച വച്ചാല്‍ ഇപ്പോള്‍ ആവശ്യമുള്ള തുകയേക്കാള്‍ കൂടുതല്‍ കിട്ടില്ലേ എന്ന്
ചോദിച്ചു എന്നെ പരിഹസിച്ച കൂട്ടുകാരിയോട് അവള്‍ എനിക്ക് തന്നിട്ടുള്ള പല
സഹായങ്ങളുടെ പേരില്‍ ഒന്ന് എതിര്‍ത്ത് സംസാരിക്കാന്‍ കഴിയാതിരുന്നത് ഒക്കെ എന്‍റെ
വിവരമില്ലയ്മയാനെങ്കില്‍ ആ വിവരമില്ലായ്മക്ക് ഞാന്‍ നല്‍കുന്ന ശിക്ഷയാണ് എന്‍റെ ഈ
വേഷം !അതില്‍ ആരേയും പഴിപറയാനോ ലൈക്ക് വാങ്ങാനോ എനിക്ക് താല്പര്യമില്ല ,എന്നെ
വെറുതെ വിട്ടേക്കൂ !
No comments:
Post a Comment