guruvinodoru vaakku .....
നിനക്ക്
പങ്കുവച്ച് തരാന്‍ എന്‍റെ കൈയില്‍ ഉണ്ടായിരുന്നത് എന്‍റെ നിഷ്കളങ്കമായ സ്നേഹം മാത്രം ആയിരുന്നു.സ്നേഹം എന്നാല്‍
കരുതല്‍ ആണെന്ന സത്യം തിരിച്ചറിഞ്ഞിരുന്ന ഞാന്‍ നിന്നോട് കാട്ടിയ ആകാംഷ ,കടുത്ത ഒറ്റപ്പെടലില്‍ വയ്യാതെ ,ഒരു ലീവ് പോലും എടുത്തു വിശ്രമിക്കാന്‍ കഴിയാത്ത നിന്‍റെ nissahaayaavastha എന്നില്‍ നിന്നും തീരെ വ്യത്യസ്തമല്ലെന്നു മനസ്സിലാക്കിയ നിന്നോട് ഞാന്‍ കാട്ടിയ സഹാനുഭൂതി ,ആകാംക്ഷ ,ഇവയെല്ലാം നിന്‍റെ വിലപ്പെട്ട ജീവിതം പങ്കു വച്ചെടുക്കാന്‍ വേണ്ടി ആയിരുന്നു .
എന്ന്
നീ തെറ്റിദ്ധരിച്ചതു സ്ത്രീകളെ കുറിച്ച് അവരുടെ മനസ്സിനെ കുറിച്ച് നിനക്ക് ഇല്ലാതെ പോയ അനുഭവ കുറവ് മാതമായിരിക്കാം , സ്വാര്‍ഥതയും സെക്സും മാത്രമേ മുഖപുസ്തക ത്താളില്‍ അന്ന് വരെ ഞാന്‍ കണ്ടിരുന്നുള്ളൂ ,നീയാണ് അവയൊന്നും ഇല്ലാതെ എന്നോട് സംസാരിച്ചത്.പ്രശ്നങ്ങള്‍ പങ്കു വച്ചത് ,ആ നിന്നെ നിന്‍റെ സൗഹൃദത്തെ നഷ്ട്ടപെടരുതെ എന്ന് ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. നിന്നെ ഞാന്‍ കണ്ടു മുട്ടുന്നത് വരെ ഉണ്ടായിരുന്ന എന്‍റെ അനുഭവങ്ങള്‍ എത്ര മ്ലേച്ചമായിരുന്നു എന്നുള്ളത് ,നിന്നോട് തുറന്നു പറയാന്‍ കഴിയാതെയാണ് ,നീ സംസാരിക്കുമ്പോള്‍ ഒക്കെ ഞാന്‍ കരഞ്ഞു കൊണ്ടിരുന്നത്, നീയെന്നോട് പലപ്പോഴും ചോദിച്ചിട്ടില്ലേ ഞാന്‍ എന്തിനാണ് കരയുന്നത് എന്ന് ? ഞാന്‍ അത് തുറന്നു പറഞ്ഞിരുന്നെങ്കില്‍ നീ എനിക്ക് നഷ്ടപ്പെടുമെന്ന് ഞാന്‍ ഭയന്നു.അതേ സമയം നിന്നോട് വിശ്വസ്തത കാണിക്കാനും ,എന്നിലൂടെ അല്ലാതെ നീ എന്നെ അറിയണമെന്നും ആഗ്രഹിച്ച ഞാന്‍ ,ചെട്ടയിയിലൂടെ വിവരങ്ങള്‍ കൈമാറാന്‍ ശ്രമിച്ചത് എന്‍റെ പൊട്ടിക്കാളിത്തരം. ഹാ ....ഇനി എന്ത് പറഞ്ഞിട്ട് എന്ത് കാര്യം,? ദൈവഹിതം അത് മാത്രമായിരുന്നൂ,നീ എന്നിലേക്ക് വരണമെന്നും ,എന്നില്‍ ഉറങ്ങി ക്കിടന്നിരുന്ന ആത്മഹത്യ വാസന എന്ന മഹാ മാനസിക രോഗത്തെ മാറ്റണമെന്നും ദൈവേഷ്ടം മാത്രമായിരുന്നൂ,അത് നിറവേറ്റിയിരിക്കുന്നു നീ .ഇനി നിനക്ക് പുനരവധരിക്കാം .ആ പുനര്‍ ജന്മത്തില്‍ ഇനിയും ഒരിക്കലും നീ എന്നെ കണ്ടു മുട്ടില്ലെന്നു നീ തീരുമാനിച്ചു ഉറച്ചത് അറിയാം എങ്കിലും ,മുഖപുസ്തകം തുറക്കുമ്പോള്‍ ഒക്കേയും ഏതോ ഒരു ഫേക്ക് ഐടിയില്‍ ഇരുന്നു നീ എന്നെ ഉറ്റുനോക്കുന്നു എന്നൊരു തോന്നല്‍.....പൊട്ടിക്കാളിയുടെ പൊട്ടന്‍ ചിന്തകള്‍ അല്ലെ ?:)
No comments:
Post a Comment