വിഷാദാത്മഗ ചിന്തകള്‍ കൊണ്ട് അസ്വസ്തമാകുന്നതെന്തേ നിന്‍ ഉള്ളം?
നിനക്കായ് പൂക്കാന്‍ കൊതിക്കുന്ന മലര്‍ വല്ലികള്‍ കാറ്റില്‍ ചാഞ്ചാടുന്നത് കാണുന്നില്ലേ നീ ...? എവിടെയൊക്കേയോ നീ വിതച്ചിട്ട
സ്നേഹ വിത്തുകള്‍ മുളക്കാതെ പോകുമോ കാലാന്ത്യതിലെങ്കിലും ?
കൊഴിഞ്ഞുനങ്ങിയ സ്നേഹ ദളങ്ങള്‍ ഒളിപ്പിച്ചു വച്ച നിന്‍
നിസംഗ ഭാവം , എന്നില്‍ പടര്‍ത്തുന്ന ഭാവവും മറ്റൊന്നല്ല പ്രിയനേ
എങ്കിലും ഞാനെനുള്ളത്തില്‍ കരുതി വച്ച നിന്‍ കരുത്താര്‍ന്ന
ചിത്രത്തിന്‍ തിരു നെറ്റിയില്‍ ചാര്‍ത്തിയ പ്രണയ ചുംബനം
നുകര്‍ന്നുവോ നീയെന്‍ കാര്‍മുകില്‍ വര്‍ണ്ണാ ....!!!
No comments:
Post a Comment