ജീവിതം പരമാവധി ആസ്വദിച്ച്
ജീവിക്കുന്നതിനിടയിലാണ് ദൈവം
അവനോട് ഒരു കണക്ക്
ചോദിച്ചത് .ജനന മരണങ്ങള്‍ക്ക് ഇടയ്ക്കു
കിട്ടുന്ന വിലപെട്ട
സമയങ്ങളെ തിന്നും കുടിച്ചും മറ്റുള്ളവരെ വിധിച്ചും ഇണചേര്‍ന്നും
നടക്കുന്നതിനിടയില്‍ സഹായം അര്‍ഹിക്കുന്ന പലരും അവന്റെ മുന്നിലൂടെ കടന്നു പോയി .
വിശക്കുന്ന പല വയറുകളും രോഗത്താല്‍ ദൈന്യത ബാധിച്ച മുഖങ്ങളും അവയില്‍ ചിലത് മാത്രം
.
അനന്തമായ ജീവിത
യാത്രയില്‍ പണവും പ്രശസ്തിയും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അവയൊക്കെ പങ്കുവക്കാന്‍
ഒരുപാട് കൂട്ടുകാരും
ആണ് പെണ്
വ്യത്യാസങ്ങള്‍ ഇല്ലാതെ അവനോടൊപ്പമുണ്ടായിരുന്നു . അന്നൊക്കെ ആരെങ്കിലും
എന്തങ്കിലും വിധത്തില്‍ ഉള്ള സഹായങ്ങള്‍ ചോദിച്ചു വന്നാല്‍ അവന് അവരെ ശകാര
വാക്കുകള്‍ പറഞ്ഞ്
ഓടിക്കും .ഉള്ളത്
പറയണമല്ലോ ,അവനെ പുകഴ്ത്തി പറയുന്നവര്‍ക്കും സ്ത്രീകള്‍ക്കും മാത്രം ഒരിക്കലും
അവന് പലതും കൊടുക്കാന്‍ മറന്നിരുന്നില്ല . അവന്റെ ഈ പ്രത്യേക സ്വഭാവം
അറിയാവുന്നവരൊക്കെ
ആകാവുന്ന രീതിയില്‍
ഒക്കെ അവനെ ഉപയോഗിച്ചു.പലതും തട്ടിയെടുത്തു .കിട്ടിയവരൊക്കെ തക്കം പാര്‍ത്തിരുന്നു
അവനെ കുറ്റം പറഞ്ഞത് ,കുതികാല് വെട്ടാന്‍ ശ്രമിച്ചത് ഒന്നും അവന് അറിഞ്ഞതേയില്ല
. അതിനിടയില്‍ കെട്ടിഉയര്‍ത്തിയ ബിസ്സിനെസ്സ് സാമ്രാജ്യങ്ങള്‍ ഒക്കെ ഒന്നൊന്നായി
തകര്‍ന്നു
വീഴാന്‍ തുടങ്ങി
.പണം ഇന്‍വെസ്റ്റ് ചെയ്ത പല പ്രോജെക്റ്സും വിചാരിച്ച സമയത്ത് നടപ്പിലാക്കാന്‍
കഴിയാതെ ഭീമ മായ നഷ്ടങ്ങള്‍ അവന്റെ സ്വസ്ഥത നശിപ്പിച്ചു .കൈപിടിയില്‍ വാരിപിടിച്ച
മണല്‍ തരികള്‍ പോലെ ജീവിതം ഊര്‍ന്നു പോകുന്നത് കണ്ടിട്ടും
നിശ്ചേഷ്ടനായി നിന്ന അവനിലേക്ക് തീമഴ പോലെ വന്നു പതിച്ച
വാര്‍ത്ത ,
തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അല്സിമെര്സ് എന്ന രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു
കഴിഞ്ഞിരുന്നു അപ്പോളേക്കും അവന്. .
പലപോഴായി
സംഭവിചിരുന്ന കൊച്ചു കൊച്ചു മറവികള്‍ സ്വാഭാവികമാണെന്ന് എഴുതി തള്ളിയ കൂട്ടുകാരുടെ
വാക്കുകള്‍ വിശ്വസിച്ച അവന് നഷ്ടപെടുത്തി കളഞ്ഞ പല വര്‍ഷങ്ങള്‍. ചെയ്തു തീര്‍ക്കാന്‍
കഴിയാതെ പോയ പല നന്മകള് ,നഷ്ടപെട്ട ബിസ്സിനെസ്സ് സാമ്രാജ്യം, ഭാര്യയുടേയും
മക്കളുടേയും സ്നേഹവും വിശ്വാസവും എല്ലാമെല്ലാം നേടിയെടുക്കാന്‍ വേണ്ടി,കഠിനാധ്വാനം
ചെയ്യുകയാണ് അവന്. മറവി തന്നെ പൂര്‍ണമായും
കീഴ്പെടുതുന്നതിനുമുന്പ് ,വിജയിക്കാന്‍ ഉള്ള നെട്ടോട്ടത്തിനിടയില്‍ ശപിക്കപെട്ട തന്റെ ഭൂതകാലത്തെ
പിറകിലുപേക്ഷിച്ചുകൊണ്ട് ....മുന്നോട്ട്...മുന്നോട്ട് !!!
No comments:
Post a Comment