രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീട്ടിലേക്കു കടക്കുമ്പോള്‍ ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ച് അവന്റെ മനസ്സില്‍ വ്യക്തമായ ധാരണ ഉണ്ടായിരുന്നു . ,ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ മറപറ്റി ഒന്ന് പൊട്ടി കരയാന്‍ കൊതിച്ചെങ്കിലും അതിനു വേണ്ടി ചിലവാക്കപ്പെടുന്ന സമയത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ പുരയിറമ്പില്‍ നിന്നൊഴുകുന്ന വെള്ളത്തിലേക്ക് കൈനീട്ടി പിടിച്ചു വഴുവഴുത്ത ചോരക്കറ കഴുകിക്കളഞ്ഞ് കൈലിയുടെ കോന്തലില്‍ കൈതുടച്ച് അകത്തേക്ക് കടക്കുമ്പോള്‍ കണ്ണുകള്‍ ഉടക്കിയത് അവളുടെ മനോഹരമായ നഗ്നമേനിയിലേക്ക് ആണ് ,ചുവന്ന പട്ടു വിരിച്ചപോല്‍ ചുറ്റിനും പടര്‍ന്നിറങ്ങിയ ചോരപൂക്കള്‍ , കുത്തികീറിയ വയറ്റില്‍ നിന്ന് പുറത്തേക്കു വലിച്ചെടുത്ത അസന്ഖ്യം മടക്കുകള്‍ കുടല് മാലക്കുള്ളില്‍ എവിടെയോ ഉപേക്ഷിക്കപ്പെട്ട കത്തി തിരയുവാന്‍ മിനക്കെടാതെ അവന് നേരെ പോയത് അടുക്കളയിലേക്കു.
,അവിടെ അതാ താന്‍ വരുന്നത് കണ്ടു അവള് തനിക്കു ഏറ്റവും ഇഷ്ടപെട്ട പോത്തിറച്ചി റോസ്റ്റ് ചെയ്തുകൊണ്ട് അവനെ നോക്കി വശ്യമായി ചിരിക്കുന്നു .അവളുടെ കൈകൊണ്ടു ഉണ്ടാക്കുന്ന രുചിയുള്ള ഭക്ഷണങ്ങള്‍ അവനു അവളോടുള്ള സ്നേഹം പോലെ തന്നെ പ്രിയപെട്ടതാണ് .അവന് പതുക്കെ നടന്നു ചെന്ന് അവളുടെ പിന്നാമ്പുറത്ത് കൂടി കൈകള്‍ നീട്ടി അവളെ തന്നോട് ചേര്‍ത്ത് നിര്‍ത്തി കൊണ്ട് അവളുടെ പിന്കഴുത്തില് പതുക്കെ ചുമ്പിച്ചു. അപ്പോള്‍ അവള് എപ്പോളും എന്നപ്പോലെ കൂമ്പിയ കണ്ണുകളോടെ അവന്റെ മാറിലേക്ക് ചാഞ്ഞുകൊണ്ട് പതുക്കെ മന്ത്രിച്ചു ,
'' ആദീ നീയിതു എവിടെ ആയിരുന്നു ? നിന്നെ കാണാതെ ഇന്നലെ രാത്രി മുഴുവന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ നിന്നെ കുറിച്ച് ചോദിച്ചു കൊണ്ടേയിരുന്നു. ''
''എന്നോട് ക്ഷമിക്കൂ ഡിയര്‍ ,ഓഫീസിലെ ജോലി തിരക്കുകളെ പറ്റി ഞാന്‍ പറയാതെ തന്നെ നിനക്ക് അറിവുള്ളതല്ലേ ? ആ വെടക്ക് കാര്ന്നവര് വന്നതില്‍ പിന്നെ എനിക്ക് നിന്നെയും കുഞ്ഞുങ്ങളേയും കുറിച്ചോര്‍ക്കാന്‍ പോലും സമയം കിട്ടുന്നില്ല മോളെ .
അത് പറയുമ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്ഥലം മാറി പോയ അവന്റെ മേലധികാരിയുടെ നരച്ചു തുടങ്ങിയ തലയുടെ സ്ഥാനത് വശ്യമായി ചിരിക്കുന്ന ,കുസൃതി കണ്ണുകള്‍ ഉള്ള ഒരു മുപ്പത്തി അഞ്ചു കാരിയുടെ മാസ്മരീക ശക്തിയുള്ള വിരലുകള്‍ അവന്റെ നെഞ്ചിലാകെ ഇഴഞ്ഞു നടക്കുന്നതായി അവനു തോന്നി .എത്ര മാത്രം നിരുല്സാഹപ്പെടുത്താന് ശ്രമിച്ചിട്ടും ആ ചിന്തകള്‍ വന്നു നിറഞ്ഞപ്പോള്‍ അവനിലെ ദാഹാര്‍ത്തനായ പുരുഷന് പരിസരം പോലും മറന്നു അവളെ കൂടുതല്‍ ശക്തിയോടെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് പോക്കറ്റില്‍ കിടന്ന മൊബൈലില്‍ നിന്ന് വന്ന പ്രത്യേക തരം പാട്ട് അവനെ പിടിച്ചു നിര്‍ത്തിയത് ,
ഫോണ്‍ എടുത്തു നോക്കാതെ തന്നെ വിളിക്കുന്ന ആളെക്കുറിച്ച് അവനു അറിയാമായിരുന്നത് കൊണ്ടും അവന് വന്ന കാര്യത്തെക്കുറിച്ച് അവനെ ഓര്മിപ്പിക്കുവാന് വേണ്ടി മാത്രം ആണ് അപ്പോള്‍ ആ ഫോണ്‍ കാള്‍ എന്നും മനസ്സിലാക്കിയ അവന് അവളെ തോക്കിയെടുത്തു കൊണ്ട് കിടപ്പ് മുറിയിലേക്ക് നടക്കു ന്നതിനിടയില്‍ ദുര്‍ബലമായ എതിര്‍പ്പോടെ അവള് അവനോടു മന്ത്രിച്ചു കൊണ്ടിരുന്നത് അവള്‍ക്കു അവനോടുള്ള സ്നേഹത്തെ കുറിച്ച് മാത്രമായിരുന്നു . പക്ഷേ അവയൊന്നും കേള്‍ക്കുവാന്‍ പറ്റുന്നതിനുമപ്പുറം അവന്റെ കാതുകള്‍ മരവിച്ചു പോയിരുന്നു .കണ്ണുകള്‍ക്ക് മുന്പില് കെട്ടി മറിയുന്ന രണ്ടു നിഴല്‍ രൂപങ്ങളില്‍ ഒന്നിന് തന്റെ നെഞ്ചില്‍ വിധേയത്തോടെ തളര്‍ന്നു കിടക്കുന്ന തന്റെ ഭാര്യയുടെ മുഖമാണെന്ന തിരിച്ചറിവില്‍ നീണ്ട പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ അവള് നല്കിയ സ്നേഹവും പരിചരണവും ഒന്ന് കൊണ്ട് മാത്രമാണ് ജീവിതത്തില്‍ ഒന്നും അല്ലാതിരുന്ന താന്‍ ഈ നിലയില്‍ എത്തിയത് എന്നുപോലും മറന്ന അവന്,അവളെ കട്ടിലിലേക്ക് കിടത്തി .
അവളുടെ വസ്ത്രങ്ങള്‍ ഓരോന്നും അഴിച്ചു മാറ്റുന്നതിനിടയില്‍ അവനിലെ പതിവില്ലാത്ത മാറ്റങ്ങളെ കുറിച്ചോര്‍ത്തു അവള് ആശങ്കാകുലയായി. അഴിച്ചു മാറ്റിയ വസ്ത്രങ്ങള്‍ക്കൊടുവില്‍ പൊക്കിളിനു വലത്തുവശത്തായി കാണുന്ന ആ മറുക് ,അതിലൂടെ വിരലുകള്‍ ഓടുമ്പോള്‍ പുളകം കൊണ്ട് പിടയുന്ന അവളുടെ ആ നിഴല്‍ രൂപത്തെ കുറിച്ചോര്‍ത്തപ്പോള്‍ പിന്നെ ഒരു നിമിഷം പോലും വൈകിയില്ല പോക്കറ്റില്‍ ഒളിപ്പിച്ചു വച്ച കത്തി വലിച്ചൂരി ആ പോക്കില്‍ ചുഴിയില്‍ കുത്തി യിറക്കി തിരിക്കുമ്പോള്‍ ചീറ്റിതെറിച്ച ചുടുചോരയോടൊപ്പം അവളുടെ ആര്‍ത്തനാദവും അവനില്‍ ഉണര്‍ത്തിയത് ഉന്മാദാവസ്തയാണ് .
അത്രയേറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഭാര്യയുടെ ദുര്നടപ്പിനെ കുറിച്ച് തന്നെ ബോധ്യപ്പെടുത്തി തന്ന തന്റെ ബോസ് ,ആ സ്ത്രീയോടുള്ള കടപ്പാടിനാല്‍ അന്തനായി പോയ അവന് അവളുടെ കുടല് മാലകള്‍ വലിച്ചു പുറത്തിടുന്ന തിരക്കിനിടയില്‍ ,മാസങ്ങള്‍ക്ക് മുന്‍പ് അവന് കാണിച്ച ഒരു കുസൃതിയുടെ ബാക്കിപത്രമായ അവന്റെ തന്നെ കിടപ്പറ ചെയ്തികള്‍ ,പിന്നീട് നഷ്ടമായിപോയ മൊബൈലിലൂടെ ലോകം മുഴുവന്‍ കാണാന്‍ ഇടയായപ്പോള്‍ അവന്റെ മുഖത്തിന്റെ സ്ഥാനത് ഒട്ടിച്ചു ചേര്‍ത്ത മുഖം മറ്റാരുടെയോ ആയിരുന്നു എന്നത് നിഷ്കളങ്കയായൊരു പെണ്ണിന്റെ ജീവനും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെ ഭാവിയും ഇരുട്ടില്‍ ആഴ്ത്തി കളഞ്ഞത് കണ്ടു ആര്‍ത്തു ചിരിക്കുന്നതും മറ്റൊരു പെണ്ണ് തന്നെ .........അവന്റെ ജീവിതം നരകമാക്കാന്‍ വന്ന ആ മുപ്പത്തഞ്ചുകാരിയായ മേലധികാരി !!!
No comments:
Post a Comment