ന്‍റെ ദൈവമേ .....കുട്ടികാലത്ത് കണ്ട ഏറ്റവും വലിയ സ്വപ്‌നങ്ങള്‍ എന്‍റെ കൈയില്‍ ഒരു പാട് പുസ്തകങ്ങള്‍ വേണമെന്നായിരുന്നു വല്ലോ ? എന്നാല്‍ ഇന്ന് നീ എനിക്ക് കൊണ്ട് വന്നു തരുന്ന അമൂല്യങ്ങളായ പുസ്തകങ്ങള്‍ ,ഇവയൊക്കെ എന്‍റെ ഹൃദയത്തിലെ അജ്ഞതയാകുന്ന ഇരുട്ടകറ്റി ,വെളിച്ചം നിറക്കണേ നാഥാ !വിവരമില്ലായ്മയും അന്തസില്ലായ്മയും ആരോപിക്കപെട്ടു ഗുരുവിന്‍റെ മനസ്സില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു പുറം തള്ളപ്പെട്ട ദിവസങ്ങള്‍ ,ഹാ .....!ഈ ആനന്ദങ്ങള്‍ക്കെല്ലാം അവകാശിയാകാന്‍ വേണ്ടി ആയിരുന്നു അന്ന് നീ എന്നെ വല്ലാതെ നോവിച്ചത് അല്ലേ എന്‍റെ ദൈവമേ ......! അപമാനത്താലും ,ആത്മ നിന്ദയാലും ഉരുകി തീര്‍ന്ന ഒരു വര്‍ഷം , ഒരിക്കല്‍പോലും എന്നെ കുറിച്ച് ഒന്ന് ഓര്‍ക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരാളെ കുറിച്ചോര്‍ത്തു വറ്റിച്ചു കളഞ്ഞ കണ്ണുനീര്‍ എത്രയായിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് തോന്നുന്ന വികാരം എന്താണെന്നുപോലും വിവേചിച്ചറിയാന്‍ പറ്റുന്നില്ല .വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് എന്നിലെ ഉറങ്ങി ക്കിടന്നിരുന്ന ,നന്മകളുടെ അഗ്നിയെ എനിക്ക് കാണിച്ചു തന്ന ആ ശബ്ദം എനിക്ക് നഷ്ടപെട്ടിട്ടു ഇന്നേക്ക് ഒരു വര്‍ ഷം തികയുന്നു. ഈ കാലയളവിനിടയില്‍ ഒരിക്കല്‍പോലും മറ്റാരോടും അദേഹത്തെ പറ്റി മോശമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല ,എന്നിട്ടും തന്‍റെ കാമിനിയുടെ പേജില്‍ അദേഹം എഴുതിയിട്ടൂ ,''വെടക്കാക്കി തനിക്കാക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെ കുറിച്ച് ''!
എന്‍റെ ദൈവമേ .......അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നീലാ ,അവരോടു പൊറുക്കേണമേ !
ഇന്നിപ്പോള്‍ എന്‍റെ ഇല്ലായ്മകള്‍ക്കിടയിലും ഞാന്‍ ഊറ്റി കൊടുക്കുന്ന അന്നവും സ്നേഹവും നുകര്‍ന്ന് സംതൃപ്തിയോടെ ചിരിക്കുന്ന എന്‍റെ അമ്മയും ,ആന്‍സിമോളും ,എന്‍റെ ചച്ചു മോനും .ആത്മസാക്ഷാല്‍ക്കാരതിലെക്കുള്ള യാത്രയില്‍ എനിക്കിത് വരെ അനുഭവിച്ചറിയാന്‍ കഴിയാതിരുന്ന വലിയൊരു ഭാഗ്യമായിരുന്ന ,''കുടുംബം '' എന്ന സത്യം . ആ പുണ്യം അനുഭവിച്ചരിയുന്നതിനു വേണ്ടിയായിരുന്നിരിക്കണം ദൈവം എന്നെ ഇത്രയും കഠിനമായ വഴികളിലൂടെ എല്ലാം നടത്തി കൊണ്ട് പോന്നിരിക്കുക അല്ലേ..?

No comments:
Post a Comment