Monday, 29 September 2014

ചില ജന്മങ്ങള്‍ ശാപഗ്രസ്തമാണ് !എത്ര കുടഞ്ഞു കളയാന്‍ ശ്രമിച്ചാലും തലയില്‍ ഏറ്റിയ ശാപത്തിന്റെ വലിയ ഭാണ്ഡങ്ങള്‍ നിക്ഷേപിക്കാനുള്ള കൃത്യമായ സ്ഥലം അറിയാതെ ജല്പനം ചെയ്യുന്ന അവരെ നോക്കി കൊഞ്ഞനം കുത്തുന്നു മേലാളന്‍ മാര്‍. നിരാലംഭയായി മുന്നില്‍ വരുന്ന പെണ്ണിന്റെ മാറിടത്തിന്റെ ഉയര്ച്ച താഴ്ചകള്‍ അളക്കുന്നതിനിടയില്‍ വിശന്നു പൊരിയുന്ന അവളുടെ വയറിന്റെ കാളല്‍ കാണാന്‍ കഴിയാതെ ,എണ്ണി തിട്ടപ്പെടുത്തിയ വെള്ളി നാണയങ്ങള്‍ കൊണ്ട് പെണ്ണിന്റെ മാനം തുലാഭാരം നേര്ന്ന വര്‍ ! ഒരു പിടി അന്നവും തല ചായ്ക്കാന്‍ സുരക്ഷിതമായ ഒരു മേല്കൂരയും കിട്ടിയാല്‍ മതി എന്ന് പറഞ്ഞു വരുന്നവര്‍,ആവശ്യപെട്ടതിനും മേലെ കിട്ടിയിട്ടും പത്തു നാള്‍ തികയുന്നതിനു മുന്പേ പുതിയ മേച്ചില്പ്പു റങ്ങള്‍ തേടി പോകുന്നവര്‍.എല്ലാം എല്ലാം ഈ ശാപത്തിന്റെ ഭാഗം അല്ലാതെ മറ്റൊന്നും ഇല്ല എന്ന് ചിന്തിക്കുന്നവര്ക്ക്ി ആരേയും വെറുക്കാന്‍ കഴിയില്ല ! പക്ഷേ ...പോയപ്പോള്‍ പാല്  കൊടുത്ത കൈക്ക് തന്നെ ആഞ്ഞു കൊത്തി കടന്നു പോകേണ്ടിയിരുന്നുവോ ?

No comments:

Post a Comment