നീ നിന്റെ
പ്രണയാതുരമായ മനസ്സ് മുഖപുസ്തകതാളില്‍
തുറന്നു കാട്ടരുത്
,നിന്റെ നിഷ്കളങ്കതയെ തിരിച്ചറിയാത്ത
ഞാന്‍ വട്ടമിട്ടു പറക്കുന്നുണ്ട് നന്മയുടെ
കുപ്പായങ്ങള്‍ അണിഞ്ഞു,
എനിക്ക് സ്ത്രീയെന്നോ പുരുഷനെന്നോ ലിങ്കഭേദങ്ങള് ഇല്ലാ
,
പ്രണയം തേടുന്ന മനസ്സുകള്‍
ബലഹീനര്‍ ആണെന്ന് തെറ്റിദ്ധരിച്ച്
ഞാന്‍ നിന്നിലേക്ക്
വരും ,നിന്റെ രഹസ്യങ്ങളുടെ താക്കോല്‍
മോഷ്ട്ടിക്കാന്‍
,ആദ്യത്തെ പ്രതിക്ഷേധം ഒന്നൊടുങ്ങി കഴിയുമ്പോള്‍
നീ എനിക്ക്
അടിമയാകും ,പിന്നെ എനിക്കെന്നും നിന്നെ ജയിക്കാം ,
വാക്കുകളുടെ വര്‍ണ്ണ
പ്രപഞ്ചത്താല്‍ നിന്നെ ഞാന്‍
എന്റേത്
മാത്രമാക്കും ,ഇടം വലം തിരിയാന്‍ ഇടം നല്‍കാതെ
ഇടനെഞ്ചിലെ ചൂടും
നല്കി നീയെന്നില്‍ അമരുമ്പോള്‍
നീയണിഞ്ഞ
വസ്ത്രങ്ങളും പിന്നെ നിന്റെ സ്വപ്നങ്ങളും
സ്വന്തമാക്കി ഞാന്‍
യാത്രതിരിക്കും നിന്നേക്കാള്‍ ശ്രേഷ്ടമായ
മറ്റൊന്ന് തേടി
!ഞാന്‍ എന്റെ സ്വപ്നങ്ങളുടെ അന്വേഷണത്തിലാണ് !
ഞാൻ എന്റെ സ്വപ്നങ്ങളുടെ അന്വേഷണത്തിലാണു
ReplyDelete