തെറ്റുകാരി
പെണ്ണേ നീ തെറ്റ് കാരിയാണ്,
വലിയ തെറ്റുകാരി ......!
നിന്റെ ഏറ്റവും വലിയ
തെറ്റ് നിന്റെ ശരീരം തന്നെയാണ് ...!
നിഷ്കളങ്കതയും
നിസ്സഹായാവസ്ഥയും ആണ് രണ്ടാമത്തെ തെറ്റ് .....!
സ്നേഹം എന്ന കപട വാക്കിന്റെ
പേരില്‍ നീ നിനക്കുള്ളതെല്ലാം
പങ്കുവച്ചു കൊടുക്കുകയും
,നിന്റെ രഹസ്യങ്ങളുടെ താക്കോല്‍ കൂട്ടം
മറ്റുള്ളവരുടെ കൈയില്‍
കൊടുക്കുകയും ചെയ്യുന്നത് മൂന്നാമത്തെ തെറ്റ് .......!
അതുവരെ നിനക്ക് കിട്ടാത്ത
പലതും നിനക്ക് ലഭിച്ചു കഴിയുമ്പോള്‍ വിധേയത്വം കൊണ്ട് നീ നിന്നെ തന്നെ അടിയറവു പറയുന്നത് നാലാം തെറ്റ് ....
ഒടുവിലൊരു നാള് നീ, ഇല്ലാത്ത കടപ്പാടുകളുടെ പേരില്‍ അടിമയെ പോലെ
നഷ്ട വസന്തങ്ങളുടെ കൊട്ടാരം സൂക്ഷിപ്പുകാരിയെ പോലെ മൂഡ
സിംഹാസനത്തില്‍ അമര്‍ന്നിരുന്നു
ആശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ അതുവരെ നിന്നോട് കൂടെ ഉണ്ടായിരുന്നവന് തന്നെ ഒരു
തുടം കള്ളിനും
ഇത്തിരി കാശിനും വേണ്ടി നിന്നെ
കൂട്ടുകാര്‍ക്ക് വീതിച്ചു കൊടുക്കും
അതോടെ നീ സ്വപ്നങ്ങളുടെ
അന്വേഷകരില്‍ ഒരാള്‍ ആയിത്തീരുന്നതും നിന്റെ അഞ്ചാം തെറ്റ് ....!
കള്ളവും കാപട്യവും കൊണ്ട്
മറ്റുള്ളവര്‍ തകര്‍ത്ത നിന്റെ സ്വപ്നങ്ങള്‍ തേടിയുള്ള നിന്റെ യാത്രകള്‍ നിന്നെ
കൊണ്ട് എത്തിക്കുന്നത് ഒന്നുകില്‍ ആത്മഹത്യയിലോ അതുമല്ലെങ്കില്‍ മാംസ ചന്തയിലോ
ആകും എന്നറിഞ്ഞിട്ടും ആദര്‍ശം പ്രസംഗിക്കുന്ന നിന്നെ പോലുള്ളവരുടെ മുന്‍ഗാമികള്‍
പലരും ഉണ്ട് നിനക്ക് ചുറ്റും ......ഒരു നേരത്തെ ആഹാരത്തിനും ഒന്ന് നാണം മറക്കാന്‍
ഉള്ള വസ്ത്രത്തിനും തല ചായ്ക്കാന്‍ സുരക്ഷിതമായ നാല് ചുമരുകളുടെ സംരക്ഷണവും
ഉണ്ടെങ്കില്‍ അതില്‍ സന്തോഷം കണ്ടെത്തി നീ ജീവിക്കാത്തിടത്തോളം കാലം
നിന്നെപോലുള്ളവരെ കാത്ത്
ചൂണ്ടയില്‍ ഇരയും കൊരുത്ത് ചുണ്ടത്ത്
പുഞ്ചിരിയും ആയി
കാത്തിരിക്കുന്നവര്‍ പുറത്തുണ്ട് എന്നോര്ക്കാത്തത് നിന്റെ ആറാം തെറ്റ് !......പാതിരിക്ക്
പട്ടം കൊടുക്കുന്നതും നിന്റെ പാവാട കെട്ടഴിക്കുന്നതും ഒരേ സമൂഹവും ഒരേ മനുഷ്യരുംതന്നെ ആണെന്ന് തിരിച്ചറിയുമ്പോള്‍ നീ നിന്റെ
തെറ്റുകളില്‍ നിന്ന് മോചിതയാകും ......!
അന്ന് ....അന്ന് മാത്രം നിന്നെ തള്ളികളഞ്ഞ ഈ സമൂഹത്തില്‍ നിന്റെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ട്
സ്വന്തം ആവശ്യങ്ങള്‍ സാധിക്കാന്‍ വേണ്ടി മാത്രം നിന്നിലേക്ക് വന്ന കപട സ്നേഹത്തിന്റെമുഖം
മൂടി അണിഞ്ഞവരെ നീ അറിയിച്ചു കൊടുക്കണം ''നീ '' എന്താണ് എന്ന് !!!
അന്ന് ....അന്ന് മാത്രം നിന്നെ തള്ളികളഞ്ഞ ഈ സമൂഹത്തില്‍ നിന്റെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ട്
സ്വന്തം ആവശ്യങ്ങള്‍ സാധിക്കാന്‍ വേണ്ടി മാത്രം നിന്നിലേക്ക് വന്ന കപട സ്നേഹത്തിന്റെമുഖം
മൂടി അണിഞ്ഞവരെ നീ അറിയിച്ചു കൊടുക്കണം ''നീ '' എന്താണ് എന്ന് !!!
No comments:
Post a Comment