എന്തിനോ വേണ്ടി ഒരു സ്നേഹം
_______________________________________________
പ്രിയപ്പെട്ട ചാരുവിനു ,
ഇന്നലെ മൃദുല വിളിച്ചിരുന്നു .നിന്‍റെ വിശേഷങ്ങള്‍ അറിയാന്‍ ആണ് വിളിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാം എങ്കിലും ഒരിക്കലും ഞാന്‍ അത് പുറത്ത് കാട്ടിയിരുന്നില്ല ,
രാത്രിയില്‍ നല്ല മഴയുണ്ടായിരുന്നു ,വേനലിന്‍റെ മാറില്‍ ഓര്‍ക്കാപുറത്ത് പെയ്തിറങ്ങിയ മഴയില്‍ ഭൂമിയിലെ സര്‍വ ചരാചരങ്ങളും ഒരു നിര്‍വൃതിയില്‍ ലയിച്ചുരങ്ങുംപോളും ഞാന്‍ മാത്രം ഉറങ്ങാതെ നമ്മുടെ പഴയ കാലങ്ങള്‍ അയവിറക്കി കൊണ്ട് കിടക്കുകയായിരുന്നു ,. എല്ലാ കാലത്തേയും എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരുന്നു അന്നത്തെ ആ അവധിക്യാംപ് .കമ്പനി പ്രൊജക്ടിനെ കുറിച്ച് നടക്കുന്ന ആ ചര്‍ച്ചാ ക്യാമ്പില്‍ വിരസതകള്‍ ഇല്ലാതെ പിടിച്ചു നിന്നത് മൃദുലയുടെ സാമീപ്യം കൊണ്ടാവാം എന്ന് തോന്നുന്നു ,
ജീവിതം എന്നും നിന്നോട് അനീതിയെ കാട്ടിയിട്ടുള്ളൂ ,അതുകൊണ്ട് തന്നെ എപ്പോളും ഒരു നിഷേധഭാവത്തോടെ മാത്രമേ ജീവിതത്തെ നീ നേരിട്ടിരുന്നതും ,എങ്കിലും ജോലിയിലെ നിന്‍റെ കഴിവുകളെ ഞാന്‍ അടക്കംഎല്ലാവരുംഅന്കീകരിച്ചിരുന്നുവല്ലോ? അതുകൊണ്ടായിരിക്കാം മറ്റാരെയും ആകര്‍ഷിക്കുന്ന സൗകര്യങ്ങളും സൗന്തര്യവും ഉണ്ടായിട്ടും ,മൃദുലയെ എനിക്കേറെ ഇഷ്ടമാണ് എന്നറിയിച്ചിരുന്നിട്ടും അവള്‍ നിന്നെ ആരാധിച്ചിരുന്നത് . രാപകലുകളെ മദ്യത്തില്‍ മുക്കി കൊന്നിരുന്ന ,നിന്നെ രഹസ്യമായി ഞങ്ങള്‍ വിളിച്ചിരുന്ന പേര് ''കടുവ ''എന്നായിരുന്നല്ലോ ?
ഏതോ ദരിദ്ര കുടുംബത്തിലെ ഏക അത്താണിയായിരുന്നു മൃദുല അതുകൊണ്ട് തന്നെ വിവാഹം അവള്‍ക്കു ഒരു കിട്ടാകനിയായിരുന്നു ,എന്നിട്ടും നിന്നെ ആരാധിക്കുന്നത് വഴി അവള്‍ നേടിയിരുന്ന മനോ സന്തോഷം എന്തായിരുന്നു എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായിരുന്നില്ല .ഒരിക്കല്‍ പോലും നീ അവളെ ഒന്ന് നോക്കുകപോലും ചെയ്തിരുന്നില്ല എന്ന് അവള്‍ വേദനയോടെ പറയുമ്പോള്‍ ഞാന്‍ അവളെ കളിയാക്കിയിരുന്നു ,''ഒരിക്കല്‍ അല്ല, ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നെ നോക്കികൊള്ളാം എന്ന് പറഞ്ഞിട്ട് ,അത് കേള്‍ക്കാത്തത് കൊണ്ടല്ലേ നിനക്ക് അങ്ങിനെ തന്നെ വേണം '' എന്ന് . അത് കേള്‍ക്കുമ്പോള്‍ അവള്‍ നനവൂറുന്ന പുഞ്ചിരിയോടെ പറയും ,''
''അത് വേണ്ട രാജന്‍ ,ഞാന്‍ നിങ്ങളെ സ്നേഹിച്ചാല്‍ ഈ സമൂഹം അതിനെ ,തെറ്റായ കണ്ണില്‍ മാത്രമേ കാണൂ .
''അതെങ്ങനെ ? ഞാന്‍ ചോതിച്ചു .
''നിങ്ങള്‍ പണകാര്‍ അല്ലേ ,ആ പണം മോഹിച്ചു ആണ് ഞാന്‍ നിങ്ങളെ സ്നേഹിച്ചത് എന്ന് ജനം പറയും ''
''അപ്പോള്‍ മൃദുവിനു എന്നെ ഇഷ്ടമാണോ ''
''ഇത്ര നല്ല സ്വഭാവ വിശേഷങ്ങള്‍ ഉള്ള രാജനെ ഏതു പെണ്ണാണ് ഇഷ്ടപെടാതിരിക്കുക്ക രാജന്‍ ?''
''നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തന്‍ ആണ് എന്ന് ഞങ്ങള്‍ സ്ത്രീകള്‍ എപ്പോളും അടക്കം പറയാറുണ്ട് .അതുകൊണ്ടാണല്ലോ ഈ ക്യാമ്പില്‍ ഞാന്‍ മറ്റാരോടും കാണിക്കാത്ത അടുപ്പവും വിശ്വാസവും നിങ്ങളോട് കാണിക്കുന്നതും .
സ്ത്രീയെ എന്നും ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഈ സമൂഹത്തില്‍ രാജനെപോലെയുള്ള പുരുഷന്‍ മാര്‍ ഒരു ഭാഗ്യം ആണ് ,നിങ്ങള്‍ക്ക് ഭാര്യയായി വരുന്ന പെണ്‍കുട്ടി ഭാഗ്യവധി യായിരിക്കും , അതുപറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ കണ്ട ഭാവം ചെറിയ അസൂയയുടെ ആയിരുന്നുവോ ?
എന്തായാലും ആ ക്യാമ്പ് ഒട്ടും ബോറടിയില്ലാതെ അവസാനിപ്പിക്കാന്‍ അവളുടെ സാമീപ്യം കൊണ്ട് മാത്രമാണ് എനിക്ക് കഴിഞ്ഞത് .മൌനമായിട്ടാനെങ്കിലും നീയും അതൊക്കെ ആസ്വതിച്ചിരുന്നു എന്ന് നീ പറയുന്നത് വരെ എനിക്കറിയില്ലായിരുന്നു .
അവള്‍ ഒരു വാക്ക് മൂളിയിരുന്നെങ്കില്‍ താന്‍ ഏതു എതിര്‍പ്പിനെയും അവഗണിച്ചു അവളെ സ്വന്തമാക്കുമായിരുന്നു എന്ന് ഞാന്‍ നിന്നോട് തുറന്നു പറഞ്ഞപ്പോള്‍ ,കയിലിരുന്ന സിഗരറ്റ്ആഞ്ഞു വലിച്ചു നീ നിര്‍വികാരതയോടെ ഇരുന്നത് ,നിനക്ക് അവളോട് ഇഷ്ടമില്ലാത്തത് കൊണ്ടാണ് എന്ന് തെറ്റിദ്ധരിച്ചു ,ഞാന്‍ ഒരു പാട് സന്തോഷിച്ചിരുന്നു എന്ന് നീ അറിഞ്ഞിരുന്നോ ചാരു ?
ആരോടും അധികം അടുപ്പത്തിന് നില്‍ക്കാത്ത ചാരുദത്തന്‍ ,എനിക്കെങ്ങനെയാണ് ചാരു ആയതു ?
നിന്‍റെ ഉള്ളില്‍ തിളയ്ക്കുന്ന ഒരു അഗ്നിപര്‍വതം ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞത് കൊണ്ടാണോ ?
വലിയ ഇല്ലത്തെ മകള്‍ ആയിരുന്ന നിന്റെ അമ്മ ,ഒരു ക്രിസ്ത്യാനി ചെരുക്കന്റൊപ്പം ഒളിച്ചോടിയതും ,നിന്റെ മൂന്നാം വയസില്‍ അച്ഛന്‍ മരിച്ചപ്പോള്‍ നിനക്ക് നഷ്ടമായവയുടെ കൂട്ടത്തില്‍ അമ്മയുടെ ചാരിത്ര്യവും ഉണ്ടായിരുന്നത് ,നിന്നില്‍ വളര്‍ത്തിയ അപകര്‍ഷതയുടെവിത്ത് ,നിന്നെ ഇഞ്ചിന്ജായി കൊല്ലുന്നത് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നീയരിഞ്ഞിരുന്നുവല്ലോ .ഇല്ലത്തെ പെണ്‍കുട്ടിക്ക് നല്‍കാന്‍ ആ നാട്ടില്‍ ജോലികള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ,അവളുടെ യവ്വനംമുറ്റിയ മേനിയില്‍ രാവുകള്‍ പകലുകള്‍ ആക്കാന്‍ ആദ്യം വന്നത് ,നിന്‍റെ അപ്പന്‍റെ അപ്പന്‍ തന്നെ ആയിരുന്നുവല്ലോ ?
ദുര്‍ബലയായ ഒരു പെണ്ണിന്‍റെ നിഷ്കളങ്കതയെ തച്ചുകൊല്ലുവാന്‍ ആ മനുഷ്യന്‍റെ ആ ഒറ്റ പ്രവര്‍ത്തി മതിയായിരുന്നുവല്ലോ? സ്വന്തം വീട്ടിലും ഭര്‍തൃ ഗൃഹത്തിലും അന്യയായി പോയ ആ പെണ്‍കുട്ടി ,താന്‍ അറിയാതെ തനിക്കു നഷ്ടമായ ചാരിത്ര്യം തന്നെ വില്പന ചരക്കാക്കി ,തന്റെ മകനേ വളര്‍ത്താന്‍ ഒരുങ്ങിയത് സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയയിരുന്നു. ,സൌന്തര്യം അവളെ വളരെ പെട്ടെന്ന് ദനാട്യയാക്കി എങ്കിലും ,നിന്‍റെ മനസ്സില്‍ നീ ആ അമ്മക്ക് ചിതയൊരുക്കിയിരുന്നത് അമ്മ അറിയുന്നതിന് മുന്‍പേ നീ നാടുവിട്ടതും ,പലസ്ഥലങ്ങളില്‍ അലഞ്ഞു ഇവിടെ എത്തി പെട്ടതും നീ പറഞ്ഞപ്പോള്‍ ,നിന്നെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഞാന്‍ നെടുവീര്‍പ്പിട്ട ആ ദിവസം മുതല്‍ നീയെനിക്ക് ചാരുവെന്ന ,എന്‍റെ പ്രിയ കൂടുകാരന്‍ ആയി .
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ അമ്മയെ പറ്റി ഒന്നും അന്വേഷിക്കാതിരുന്ന നിന്‍റെ സ്നേഹമില്ലായ്മയെ ചോദ്യം ചെയ്യാന്‍ കഴിയാതിരുന്ന എന്‍റെ നിസഹായാവസ്ഥ ,നിന്നില്‍നിന്നും വിലാസം നിര്‍ബന്തിച്ചു ചോതിച്ചു വാങ്ങി നിന്‍റെ ഗ്രാമത്തില്‍ ഞാന്‍ എത്തിചേരുമ്പോള്‍ സന്ധ്യമയങ്ങിയിരുന്നു . ആദ്യം കണ്ട കടയില്‍ കയറി ആമുഖമായി ഒരു ചായ വാങ്ങികുടിച്ചു നിന്റമ്മയെ കുറിച്ച് ചോതിച്ചപ്പോള്‍ ,എന്നില്‍ അവര്‍ കാണാന്‍ ശ്രമിച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുവിട്ട നിന്നെ ആയിരുന്നു എന്ന് ഞാന്‍ ഊഹിച്ചു ,എങ്കിലും അവരുടെ ധാരണകളെ പെട്ടെന്ന് തന്നെ അവര്‍ തിരുത്തിയത് നിനക്കില്ലാതിരുന്ന നിറവും ,മുഖകാന്തിയും വച്ചാണെന്ന് അവര്‍ പറഞ്ഞപ്പോള്‍ അന്നാദ്യമായി എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയോ ?
മകനുവേണ്ടി മാത്രം ജീവിച്ച ആ ഗ്രാമത്തിന്‍റെ ശാപം ,മകനേ കാത്തിരുന്ന വര്‍ഷങ്ങള്‍ക്ക് ഇടയില്‍ മനോനില തെറ്റി അലഞ്ഞുതിരിഞ്ഞു,ഒടുവില്‍ അമ്പലകുളത്തില്‍ ഒരു അക്ഷരതെറ്റുപോലെ പൊന്തിയത് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഇടവ പാതിക്കു ആയിരുന്നു എന്ന് കേട്ടപ്പോള്‍ ,ഒരിക്കലും കാണാത്ത ആ അമ്മയുടെ ആത്മാവിനെ ഓര്‍ത്താണോ,അതോ ഇതൊന്നുമറിയാതെ അമ്മയോടുള്ള പ്രതികാരം തീര്‍ക്കാന്‍ സ്വന്തം ജീവിതം മദ്യത്തില്‍ അലിയിച്ചു കളയുന്ന നിന്നെയോര്‍ത്ത് ആണോ എന്‍റെ ഹൃദയം അന്ന് അലമുറയിട്ടത്?
അമ്മയുടെ മരണവാര്‍ത്ത തകര്‍ത്തെറിഞ്ഞ നിന്‍റെ പ്രതികാര ചിന്തയാണോ ആരോടും പറയാതെ നാട് വിടാന്‍ നിന്നെ പ്രേരിപ്പിച്ചത് ?
അല്ലെങ്കിലും ദേശാടനം നിന്‍റെ ജീവിതചര്യ ആയിരുന്നുവല്ലോ ?
നീ പോയതറിഞ്ഞു മൃദുല ഒരുപാട് കരഞ്ഞു , നിന്‍റെ ഈ മൊശടന്‍ സ്വഭാവത്തിന്റെ കാരണങ്ങള്‍ പലപോഴായി എന്നില്‍ നിന്നറിഞ്ഞ അവള്‍ ആരാധനയ്ക്ക്മപ്പുറം നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു .
പാവം ഒരിക്കലും സ്വന്തമാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും ഒന്നിനുമല്ലാതെ നിന്നെ സ്നേഹിച്ച അവള്‍ക്കു ,നിന്‍റെ ഈ ഒളിച്ചോട്ടം ഒരു തിരിച്ചടിയാകുമെന്നു എനിക്കറിയാമായിരുന്നു .എങ്കിലും കിട്ടിയ അവസരം പാഴാക്കാതെ തന്‍റെ സ്നേഹം പിന്നേയും പലവട്ടം അവളോട് പറഞ്ഞെങ്കിലും അവള്‍ പഴയപോലെതന്നെ അത് നിരസിക്കുകയായിരുന്നു .വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയപ്പോള്‍ അവള്‍ ഇന്ന് ഏതോ മള്‍ടിനാഷണല്‍ കമ്പനിയില്‍ ഉന്നതമായ സ്ഥാനം വഹിക്കുന്നവള്‍ ആണ് , എങ്കിലും തിരക്കുകള്‍കിടയിലും വീണു കിട്ടുന്ന സമയങ്ങളില്‍ അവള്‍ എന്നെ വിളിക്കുന്നത് ,ഇടയ്ക്കെപ്പോഴോ നീയെനിക്ക് അയച്ച എഴുത്തിനെ കുറിച്ച് ഞാന്‍ പറഞ്ഞത് കേട്ടാണ് ,എന്നാല്‍ പിന്നീടൊരിക്കലും എന്നെത്തേടി നിന്‍റെ ഒരെഴുത്ത് വന്നില്ലെങ്കിലും അവള്‍ വിളിക്കുംപോളൊക്കെ നീയെനിക്ക് അയച്ച ഇല്ലാത്ത കത്തുകളിലെ വിശേഷങ്ങള്‍ പറഞ്ഞു ഞാന്‍ അവളെ സമാധാനിപ്പിക്കുന്നത് ,ആ ഫോണ്‍ വിളികള്‍ ഒരിക്കലും നഷ്ടപെടാതിരിക്കാന്‍ വേണ്ടിയാണ് ,അവളോടുള്ള ഇഷ്ടം മനസ്സില്‍ സൂക്ഷിച്ച് മറ്റൊരു പെണ്ണിനെ കെട്ടേണ്ടി വന്നതുകൊണ്ടാണോ എന്നറിയില്ല ,ആരംഭത്തില്‍ തുടങ്ങിയ അലോസരങ്ങള്‍ പരസ്പരം മനസിലാക്കാന്‍ ശ്രമിക്കാതെ രണ്ടര വര്‍ഷത്തിനൊടുവില്‍ ഒരു വിവാഹമോചനത്തില്‍ എത്തിയത് , തന്‍റെഭാര്യയായി വന്നവള്‍ ഇന്ന് മറ്റൊരാളോടൊപ്പം സുഖമായി കഴിയുമ്പോളും ,എനിക്ക് കിട്ടിയ ഇത്തിരി സന്തോഷങ്ങള്‍ ,എന്‍റെപ്രിയപ്പെട്ട അമ്മയോടൊപ്പം പങ്കിട്ടു കഴിയുമ്പോളും ,എന്‍റെ ഏകാന്തമായ രാത്രികളില്‍ പതിവുപോലെ നിന്‍റെ കൈവശം ഒരിക്കലും എത്തിച്ചേരാന്‍ ഇടയില്ലാത്ത ഈ കത്തുകളിലൂടെ ഞാനെന്‍റെ നഷ്ടപ്രണയം ഇവിടെ പകര്‍ത്തുകയാണ് ,അവളെ ഞാന്‍ ഒരുപാടു ഇഷ്ടപെട്ടിരുന്നു എങ്കിലും ,ഒരിക്കല്‍പോലും എന്‍റെ ജീവിതം ഇപ്പോള്‍ എതവസ്ഥയില്‍ ആണ് എന്ന് അവള്‍ ചോതിക്കതിരുന്നത് ഒരു കണക്കിന് നന്നായി ,അല്ലെങ്കില്‍ എനിക്ക് ഭാര്യയായി വരുന്ന പെണ്‍കുട്ടി ഭാഗ്യവതി ആയിരിക്കുമെന്ന് പറഞ്ഞ അവളുടെ പ്രവചനം തെറ്റായത് അറിഞ്ഞു അവള്‍ വിഷമിചാലോ ? ഒരിക്കല്‍ നിന്നെ സ്വന്തമാക്കാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും നിന്നെ അവള്‍ സ്നേഹിച്ചിരുന്നതുപോലെ,
ഇന്ന് ഞാനും എന്‍റെ പരാചയങ്ങളൊക്കെ മറച്ചുവച്ച്,എന്തിനെന്നറിയാതെ അവളെ സ്നേഹിക്കുന്നു .ഉപാതികളില്ലാതെ !!!

No comments:
Post a Comment