പ്രണയം
_____________________
ഞാന്‍ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു ,ഓര്‍മ്മകള്‍ എന്നില്‍ ഉറച്ചു
നില്ക്കാന്‍ തുടങ്ങിയ കാലംമുതലേ.....
പ്രണയം എന്നില്‍ വിടര്‍ത്തുന്ന ഭാവങ്ങള്‍ ,ഒരു പക്ഷേ എന്നിലേക്ക്
വരുന്നവരെ പലപ്പോഴും ആശ്ചര്യചിത്തര്‍ ആകിയിരുന്നിരിക്കാം
പ്രണയത്തിനു വേണ്ടി ഞാന്‍ എന്തും നഷ്ട്ടപെടുത്തും ,പ്രണയം എന്ന
വികാരം എന്നില്‍ ഉണര്‍ത്തുന്നത് സ്നേഹിക്കാനും ,സ്നേഹികപെടുവാനും
ഉള്ള ഒരു തരം ഭ്രാന്തമായ അഭിനിവേശമാണ് ,കാര്യങ്ങള്‍ തിരിച്ചറിയാത്ത
പ്രായത്തില്‍ എന്‍റെ ഭവനത്തിലോ,മാതപിതാക്കളിലോ ,എനിക്ക് ലഭിക്കാതിരുന്നതു കൊണ്ടാണോ ,സ്നേഹം എന്ന വികാരത്തിനെ
ഞാന്‍ പ്രണയം എന്ന പേരിട്ടു വിളിച്ചത് ?അറിയില്ല ....കാരണം
നന്മ തിന്മകളെ വേര്‍തിരിച്ചു പറഞ്ഞു തരാന്‍ പറ്റിയ ഒരു പിതാവ്
എനിക്ക് ഇല്ലയിരുന്നു ,
ഗ്രാമ വിശുധിയിലാണ് ഞാന്‍ ജനിച്ചത് എങ്കിലും ,കവികള്‍ പാടിപുകഴ്ത്തി
യിരുന്ന വിശുദ്ധി ഒന്നും ,എന്‍റെ ഗ്രാമത്തിലെ പുരുഷന്‍ മാര്‍ക്ക് തീരെ ഇല്ലായിരുന്നു .അതുകൊണ്ടായിരിക്കുമല്ലോ ബാല്യകാലത്തില്‍ തന്നെ
മനുഷ്യജന്മങ്ങള്‍ എന്ന പേര് മാത്രമുള്ള പുരുഷ ജന്മങ്ങളില്‍ ,വെറുമൊരു
ബാലികയായ എന്‍റെ ശരീരത്തിന്‍റെ രഹസ്യ ഭാഗങ്ങളില്‍ ,വികൃതികള്‍
കാട്ടാന്‍ അവരെ പ്രേരിപ്പിച്ചത്. എട്ടുമക്കളുടെ വയറുകള്‍ ഒരു നേരമെങ്കിലും നിറക്കാന്‍ വേണ്ടി പുലര്‍ച്ചേ വീട് വിട്ടിറങ്ങുന്ന ,വിധവയായ എന്‍റെ
അമ്മക്ക് ,വെറുമൊരു അടിയാത്തിയായി ,ജീവിക്കാനെ അറിയുമായിരുന്നുള്ളൂ ,മക്കളുടെ വയറിന്‍റെ നീറ്റലുകള്‍ ക്കിടയില്‍
മനസിന്‍റെ നീറ്റല്‍ മനസ്സിലാക്കാന്‍ നിരക്ഷരയായ ആ സാധുവിന്
കഴിഞ്ഞിരുന്നില്ല . ഇതൊക്കെ നമ്മുടെ നാട്ടിലെ നിര്‍ധനരായ പല കുടുംബങ്ങളിലും ,സംഭവിച്ചത് തന്നെയായിരിക്കാം .പക്ഷേ....തുറന്നു പറച്ചിലുകള്‍ , ഒരു പക്ഷേ സമൂഹത്തില്‍ ,അവര്‍ക്ക് ലഭിച്ചേക്കാവുന്ന
കീരീടം , അവര്‍ക്ക് ചുമക്കാന്‍ പറ്റാത്ത താകാം ....
എന്‍റെ കൂരയില്‍ ,ഏറ്റവും കൂടിയ വിദ്യാഭ്യാസം ലഭിച്ചത് ,എനിക്ക്
മാത്രമാണ് ,എല്ലാവരും രണ്ടാം ക്ലാസ്സില്‍ പഠിപ്പിനോട് വിട പറഞ്ഞു ,
ഉപജീവന മാര്‍ഗം തേടി പോയ്തുടങ്ങിയത് ,എട്ടാമത്തെയും ,ഒന്പതാമാത്തെയുംവയസുകളില്‍ ....പക്ഷേ അമ്മയുടെ വയറ്റിലെ
ഇളയ സന്ധതി യായി പിറന്നത് കൊണ്ടാവാം ,കുറച്ചുകാലം കാലങ്ങള്‍
കൂടി വിദ്യാഭ്യാസം ,തുടരാന്‍ എനിക്ക് കഴിഞ്ഞു .പഠിപ്പില്‍ വലിയ
ഉത്സാഹിയായിരുന്ന എന്നെ ,പഠിപ്പിക്കാന്‍ വേണ്ടി ,എന്‍റെ നേരെ മൂത്ത
സഹോദരന്‍ ,വളരെ ആഗ്രഹിച്ചിരുന്നു ....എങ്കിലും ദൈവം എഴുതിയ
തിരകഥയില്‍ ,എനിക്ക് ആറാം ക്ലാസ് മാത്രമേ ,പഠന യോഗമുണ്ടായിരുന്നുള്ളൂ
അങ്ങിനെ ,പന്ത്രണ്ടാമത്തെ വയസ്സില്‍ ഞാനും അടിയത്തിയായി,
വീട്ടു വേലയും ,കൃഷിയിടങ്ങളും എന്‍റെ ജീവിതം ,എനിക്ക് കാട്ടിത്തന്നു .
ഇല്ലായ്മകളിലും ,സന്തോഷം അഭിനയിക്കാന്‍ മാത്രം ,അമ്മ ഞങ്ങളെ
പഠിപ്പിച്ചു തന്നു .വിശന്നു കുടല് കത്തിയാല്‍ പോലും ,അന്യ വീടുകളില്‍
പോയി ,ഒന്നും ഇരന്നു വാങ്ങിത്തിന്നാന്‍ ,അമ്മ അനുവദിച്ചിരുന്നില്ല
.എങ്കിലും വിശപ്പിന്‍റെ വിളി ,വല്ലാതെ മൂക്കുന്ന സമയങ്ങളില്‍ ,അയലത്തെ
കൂട്ടുകാരി ,അവള്‍ കുഴച്ചു ഉണ്ണുന്ന ,ഉരുളകളില്‍ ചിലത് ,എന്‍റെ നേരെയും
നീട്ടിയിരുന്നത് ,നന്ദി യോടെ ഞാന്‍ ഓര്‍ക്കാറുണ്ട് .
എങ്കിലും ചെറുപ്പത്തില്‍ വിശന്നിരിക്കാന്‍ ശീലിച്ചത് കൊണ്ടാവാം
പിന്നീടുള്ള കാലങ്ങളില്‍ വിശപ്പ് എന്നെ ഒരിക്കലും ,അലട്ടിയിട്ടേയില്ല .
എങ്കിലും ,വഴിയില്‍ കാണുന്ന പല മുഖങ്ങളിലും ഉള്ള തളര്‍ച്ച വിശപ്പിന്‍റെ
താണോ എന്ന് തിരിച്ചറിയാന്‍ ,ഞാന്‍ ഒന്ന് ചുഴിഞ്ഞു നോക്കുന്നതും .
ഞാന്‍ പറഞ്ഞു വന്നത് ,പ്രണയത്തെക്കുറിച്ച് ആണല്ലോ അല്ലേ...?
എന്‍റെ പ്രണയം എനിക്ക് നിങ്ങളോട് പങ്കുവക്കണമെങ്കില്‍ ,എന്‍റെ
ബാല്യവും പങ്കുവക്കപെടേണ്ടതു ,അത്യാവശ്യമാണ് ,അതുകൊണ്ട്
മാത്രമാണ് ,ഞാന്‍ ഇത് പറഞ്ഞത് ,കേട്ടോ ...!
പ്രണയങ്ങള്‍ എന്നെ ,പലപ്പോഴും ,എന്നെ തന്നെ നഷ്ടപെടുത്തിയിട്ടുണ്ട്
,പ്രണയത്തില്‍ ഒരിക്കലും ,ലൈഗീകത കൂട്ടികുഴക്കാന്‍ ,ഞാന്‍ ഇഷ്ട പെട്ടിരുന്നില്ല ,മറിച്ചു ,സ്നേഹത്തിനു വേണ്ടി ദാഹിച്ചു വലഞ്ഞു ,എന്നിലേക്ക്
വരുന്നവരെ ,സ്നേഹം കൊടുത്തു മാത്രം കൂടെ നിര്‍ത്താന്‍ കഴിയില്ലെന്ന
തിരിച്ചറിവുകളില്‍ ,ഞാന്‍ കഷ്ടപ്പെട്ട് സംബാദ്യങ്ങലോടോപ്പം ,എന്‍റെ
ശരീരവും പങ്കു വക്കപെട്ടത് ,അനിവാര്യമായ ,ഒന്നായിരുന്നു .
വളരെ ചെറുപ്പത്തിലെ തന്നെ പുരുഷന്‍റെ ,സ്ഥായിയായ ഭാവം ,ചതിയും
,വഞ്ചനയും ആണെന്നു ,ഞാന്‍ പരിചയപെട്ട ചുരുക്കം ചില ,പുരുഷന്മാരിലൂടെ ,ഞാന്‍ വിലയിരുത്തി .
അവന്‍റെ നേട്ടങ്ങള്‍ക്ക് വേണ്ടി ,അവന്‍ ,സ്ത്രീയോട് ,എന്തും പറയും .
ഒപ്പം ,സംഭാഷണങ്ങളിലെ ,പല ഘട്ടങ്ങളില്‍ ആയി ,അവന്‍ ,അവളിലുള്ള
ലാഭങ്ങളെ കുറിച്ച് മനസ്സിലാക്കും.സാമ്പത്തികവും ,ശാരീരികവും ,
ആയ ലാഭങ്ങള്‍ മാത്രമല്ല ,ഞാന്‍ ഇവിടെ ഉദ്ദേശിച്ചത് ,ഉപരി ,അവന്‍റെ ലാഭങ്ങള്‍ക്ക് വേണ്ടി ,അവന്‍ ,എന്റെ പരിചയ സൃങ്കലകളില്‍
ഉള്ള എന്തിനെയും ,കുറിച്ച് മനസ്സിലാക്കും ,
ഒരവസരം കിട്ടുമ്പോള്‍ അവയൊക്കെ അവന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യും എന്ന് മനസ്സിലാക്കാന്‍ ,തുടങ്ങിയപ്പോള്‍ ,മനുഷ്യരോടുള്ള
പ്രണയം ഞാന്‍ ഉപേക്ഷിച്ചു .
കാരണം ,പിന്നീട് വരുന്നവര്‍ക്ക് ഒന്നും കൊടുക്കാന്‍ എന്‍റെ
കൈയില്‍ ഒന്നും ഇല്ലായിരുന്നു ,എന്‍റെ ശരീരമൊഴികെ.
ശരീരത്തോട് പ്രണയം നടിച്ചു വരുന്നവരെ ,മനസ്സിലാക്കാന്‍ ,എന്റെ ബാല്യകാല അനുഭവങ്ങള്‍ തന്നെ ധാരാളം അല്ലേ...?
ഞാന്‍ ആരെയെങ്കിലും പ്രണയിക്കാന്‍ തുടങ്ങിയാല്‍ ,അവന്‍റെ കഷ്ടകാലവും ,നല്ല കാലവും അവിടെ ആരംഭിക്കയായി ......
കാരണം ,സ്നേഹത്തിന്‍റെ അനന്തമായ നിര്‍വചനം ,അത് അവനെ കുറിച്ചുള്ള
ആകാംക്ഷകള്‍ ആയി ,എപ്പോളും അവനെ കുറിച്ച് മാത്രം ചിന്തിക്കുകയും ,അവനു വേണ്ടി മാത്രം സ്വയം സമര്‍പ്പിതയായി ,സ്വന്തം ഇഷ്ടങ്ങളെയൊക്കെ
അവന്‍റെ ഇഷ്ടങ്ങള്‍ ആക്കി ,ജീവിക്കുമ്പോള്‍ ...എനിക്ക് ചുറ്റും ,ഉള്ള കാമത്തിന്റെ ,കറുത്ത ചിറകുകള്‍ മാത്രം വിടര്‍ത്തി എന്നിലേക്ക് വരുന്ന ,മുഖം മൂടികളെ തിരിച്ചറിയാനും ,ഒഴിവാക്കാനും ,എനിക്ക് കഴിയാറുണ്ട്
.ആ തിരിച്ചറിവുകള്‍ ആണ് ,എന്നും എന്നെ ,പ്രണയിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നതും . പക്ഷേ ,,,,ഓരോ പ്രണയവും ,നഷ്ട്ടപെടുമ്പോള്‍
ഉണ്ടാവുന്ന മരണ വേദനകള്‍ ......അവയെ കുറിച്ച് വിവരിക്കാന്‍ ,എന്‍റെ
യീ ,ചെറിയ ,അറിവുകള്‍ പോര എന്ന് എനിക്ക് തോന്നിയിട്ടുണ്ട് .
നഷ്ടങ്ങള്‍ ഒക്കെ എന്നില്‍ ഏല്പിച്ചത് ,നിഷേധ ഭാവങ്ങള്‍ ,ആയിരുന്നു .
ഓരോ പ്രണയങ്ങളും ,എനിക്ക് ഓരോന്നായി നഷ്ടപെടുതുന്നത് കണ്ടിട്ടും ,ആരേയും ,കുറ്റപെടുത്താനോ ,പ്രതികാരം ചെയ്യാനോ ,എനിക്ക് കഴിഞ്ഞിരുന്നില്ല ....കാരണം ,അവരോടൊക്കെ എനിക്ക് ഇപ്പോളും ,
നന്ദിയും ,സ്നേഹവും ,കടപ്പാടുകളും ഉണ്ട് ....
ജീവിതാനുഭവങ്ങള്‍ ഒരു പക്ഷേ ,,, എന്നെ കൊണ്ടെതിചെക്കാമായിരുന്ന
ഭീകരമായ ,പല അപകടകരമായ ,സ്ഥലങ്ങളില്‍ നിന്നും ,എന്നെ കൈപിടിച്ചു
വഴിനടത്തിയത് ,ഒക്കെയും ,അവരുടെ പലരുടേയും ,സ്നേഹവും ,
(ചിലപോഴൊക്കെ ,അഭിനയവും ) ആയിരുന്നു എന്ന് ചിന്തിക്കാന്‍ ആണ്
എനിക്കിഷ്ട്ടം .അങ്ങനെ ചിന്തിക്കുമ്പോള്‍ എനിക്ക് അവരെ ആരേയും ,വെറുക്കാന്‍ കഴിയാറില്ല .
എങ്കിലും മനുഷ്യ രുമായുള്ള പ്രണയങ്ങളില്‍, എല്ലാം നഷ്ട്ടപെടുത്തിയിട്ടും,ഒന്നുപോലും എനിക്ക് മരണം വരെ നീട്ടികൊണ്ട്
പോകാന്‍ കഴിയില്ലെന്നുള്ള തിരിച്ചരിവില്‍നിന്നും ,ഞാന്‍ പുതിയ കാമുകനെ ,കണ്ടെത്തി ''മരണം ''അന്നുമുതല്‍ ,എനിക്ക് സമാധാനവും ലഭിച്ചു ,
,അല്പം ഭീകരമായ മുഖം ആണ് എന്ന് തോന്നുമെങ്കിലും ,അവനോടുള്ള എന്റെ അഗാത പ്രണയം ,എന്നില്‍ പല മാറ്റങ്ങളും വരുത്തി തീര്‍ക്കുകയും
ചെയ്തു .അതില്‍ പ്രധാനമായതു ,എന്‍റെ ഏറ്റവും വലിയ ഉത്തരവാധിത്വ ങ്ങള്‍ ആയ ,മക്കളുടെ ഭാവി നിശ്ചയിക്കുക എന്നതാണ് .
മകളുടെ വിവാഹം , അതായിരുന്നല്ലോ ഒരമ്മയുടെ ഏറ്റവും വലിയ ഉത്തരവാദി തത്വങ്ങളില്‍ വലിയത് .
അല്ലെങ്കില്‍ ,എന്‍റെ പ്രണയ സാക്ഷാല്‍കാരം ,അവളുടെ ജീവിതം ഇരുട്ടിലാക്കും
എല്ലാ പ്രതികൂല സാഹജര്യങ്ങളിലും ,അവളുടെ ജീവിതത്തെ കാത്തു സൂക്ഷിക്കാന്‍ നമ്മുടെ നാട്ടിലെ ചില അനാഥാലയങ്ങളും ,ഹോസ്ടലുകളും
ഒക്കെ എനിക്ക് സഹായം തന്നിട്ടുണ്ട് .
അവളെ അങ്ങനെ പഠിക്കാന്‍ വിട്ടതിനെ ചൊല്ലി ,എന്‍റെ ബന്ധുക്കള്‍ എന്നെ
വളരെ അധികം കുറ്റ പെടുത്തിയിട്ടുണ്ട് , പക്ഷേ.....അവയൊന്നും കേട്ട് ,അനുസരിച്ച് ,ഞാന്‍ അനുഭവിച്ച പല മാനസിക പീഡനങ്ങളും ,അവളും
അനുഭവിക്കാന്‍ വിടാന്‍ എന്നിലെ അമ്മക്ക് കഴിയുമായിരുന്നില്ല ,കാരണം ,ഒരു അമ്മക്ക് , ആത്യന്തികമായ ഉത്തരവാദിത്വം ,തന്‍റെ കുഞ്ഞുങ്ങളോടു ആണ് .
ഇന്നിപ്പോള്‍ അവള്‍ സുഖമായി ഭര്‍ത്താവിനോടൊപ്പം ,ജീവിക്കുന്നത് കാണുമ്പോള്‍ ,എനിക്ക് അനുഭവപെടുന്ന ,അഭിമാനം ,തെല്ലൊന്നുമല്ല .
ഇനിയെനിക്ക് ധൈര്യമായി എന്‍റെ കാമുകനോടൊപ്പം ഒളിച്ചോടാം ,
അവനെ ,സ്നേഹിക്കാനും ,സ്വന്തമാക്കാനും ,എനിക്ക് ബാങ്ക് ബാലന്‍സും ,സുന്തരമായ ശരീരവും , രാവിന്‍റെ യാമങ്ങളില്‍ ഉറക്കം ഞെട്ടി ,ഈര്‍ഷ്യ
പെടുത്തുന്ന കാമകേളികളും വേണ്ടാ..... അവനൊരിക്കലും ,എന്നിലെ വേദന
പെടുത്തുന്ന ഭൂതകാല ,പ്രണയങ്ങളെ ചൊല്ലി ,എന്നെ അക്ഷേപിക്കില്ല .
ഒടുവില്‍ ഒരുനാള്‍ എനിക്കുള്ളതെല്ലാം കവര്‍ന്നെടുത്തു ,എന്നെ വീണ്ടുമൊരു
വേദനക്ക് വിട്ടു കൊടുത്തു ,എന്നില്‍ നിന്ന് അകന്നുപോകുകയും ഇല്ലാ.
കാലങ്ങളായി ഞാന്‍ കാത്തുവച്ച എന്റെ യഥാര്‍ത്ഥ പ്രണയം ,അതിന്‍റെ എല്ലാ
അര്‍ത്ഥ തലങ്ങലോടും കൂടി ,അവനിലേക്കര്‍പ്പിച്ചു , ഇതുവരെ ആരും എനിക്ക് തരാത്തത്രയും ,സന്തോഷങ്ങള്‍ അവനില്‍ നിന്നുംഏറ്റുവാങ്ങി, മറ്റാരും
കള്ളങ്ങള്‍ പറഞ്ഞു എന്നിലെ അവശേഷിക്കുന്ന നന്മകളെ കൂടി ,ചുട്ടുകൊല്ലുന്നതിനു മുന്‍പ് എനിക്കവനോടൊപ്പം ,യാത്രയാവണം...........
എന്‍റെ യാത്ര ,എന്‍റെ സ്നേഹം അനുഭവിച്ചു ,എന്നോടൊപ്പം കഴിഞ്ഞ ആരുടേയും ജീവിതങ്ങളെ ,ഒരു തരത്തിലും ബാധിക്കാതിരിക്കാന്‍ , വേണ്ടി
എല്ലാവരില്‍ നിന്നും അകലം പ്രാപിക്കണം ,......
ഓരോരുത്തരും ,അവര്‍ക്ക് ഇഷ്ട്ടമുള്ള തരത്തില്‍ കഥകള്‍ ഉണ്ടാക്കട്ടെ ,
അവയൊന്നും എന്‍റെ മനസിലെ പ്രണയത്തിനു ഒരു തടസമാകില്ല .
നിങ്ങളും രചിച്ചു കൊള്ളൂ....എന്‍റെ പോട്ടത്തരങ്ങളുടെ ഗാഥകള്‍ ........
ഉറവറ്റ് ,ആലംബ മററ് ,ഉറ്റവര്‍ക്കും ,കൂട്ടുകാര്‍ക്കും പരിഹാസ്യ
പാത്രമായി ,നരകതുല്യമായ ,ജീവിതം നയിക്കുന്ന ,ഓരോ നിമിഷവും
പ്രണയമേ....നീ ....നിന്‍റെ മനോഹര സ്നേഹത്താല്‍ ,എന്നെ വാരി പുണരൂ
ഏതോ ജന്മത്തില്‍ ,ഞാന്‍ കണ്ടുമുട്ടി ,എന്നെ മനസിലാക്കാതെ എന്നില്‍ നിന്നും ഓടിഒളിച്ച ഒരാള്‍ക്ക് കൊടുത്ത ഒരു വാഗ്ധാനതിന്റെ പേരില്‍
എന്നെ ഇനിയും ഉപേക്ഷിച്ചു പോകരുതേ ....!!!
എന്നെ ഇനിയും ഉപേക്ഷിച്ചു പോകരുതേ ....!!!
ഞാന്‍ നിന്‍റെ മാത്രം കാമുകിയയിരുന്നില്ലേ.....!!!
No comments:
Post a Comment