രോഗിയായി കിടക്കുന്ന അമ്മയെ കാണാന്‍ മോള് വന്നിട്ടുണ്ട് ,വീട്ടില്‍ അരിയടക്കം ഒന്നും ഇല്ല്യ ,വീട്ടില്‍ കിടക്കുന്ന ഫര്ണിച്ചര്സ് വിറ്റ് അവള്‍ക്കു എന്തെങ്കിലും വാങ്ങി കൊടുക്കാം എന്ന് കരുതി അടുത്തറിയാവുന്ന സുഹൃത്തിനോട് അതെടുത്ത്കാശു തരാന്‍ പറഞ്ഞപ്പോള്‍ ആണ് അവന് പറയുന്നത് ,ഫര്‍ണീച്ചര്‍ ഞാന്‍ എടുത്തു കൊള്ളാം എനിക്ക് തരാനുള്ള പണത്തിലേക്ക് അത് വാങ്ങിക്കാം എന്ന് അവന്റെ ഭാര്യ പറഞ്ഞത്രേ !
_______________________________________________________________________
ബന്തങ്ങള് എത്ര
പെട്ടെന്നാണ് നിറം മാറുന്നത് .....?ഇന്നലെ വരെ പ്രിയപെട്ടവര്‍ ആയിരുന്നവര്‍ പെട്ടെന്ന് ഒരു ദിവസം ആരുമാല്ലതവുന്നത്
പറഞ്ഞു പഴകിയ
വാക്കുകള്‍ ചത്തു ചീഞ്ഞു ഹൃദയത്തില്‍ നിന്ന് ദുര്‍ഗന്ദം വഹിക്കുന്നുവോ
...ഒരിക്കലും വേര്പിരിയില്ല എന്ന് ആണയിട്ടു
പറഞ്ഞവര്‍ ആണ്
ആദ്യം യാത്ര പറഞ്ഞു പിരിയുക .....
സ്വാര്‍ത്ഥ തയുടെ ഈ
ലോകത്ത് പിടിച്ച് നില്ക്കാന് കഴിയാത്തത് കൊണ്ടാവാം പലരും ജീവന് ഒടുക്കിയത്
...ജീവിതം എങ്ങോട്ടാണ് കൂട്ടി കൊണ്ട് പോകുന്നത് എന്ന് തിരിച്ചറിയാതെ
പെരുവഴിയിലേക്ക് വലിച്ചെറിയ പെട്ടത് ഒരേ വയറ്റില്‍ പിറന്ന സഹോദരന്റെ അറിവില്ലായ്മ
ആണോ ? അറിവുണ്ടായിരുന്നു എങ്കില്‍ ഒരിക്കലും അവന് പതിമൂന്നു വയസ്സ് പോലും
തികയാത്ത പെങ്ങളെ സ്വന്തം കാമ പൂര്‍ത്തീകരണത്തിന് ഉപയോഗിക്കാന്‍
ശ്രമിക്കുമായിരുന്നോ ? ഇല്ല .....എല്ലാ തെറ്റുകളുടെയും ആരംഭം അറിയിവില്ലായ്മ
മാത്രമാണ് ! അവിടെ നിന്ന് രക്ഷപെട്ട് ഓടിയ
ഓട്ടം ...പിന്നീട് നടത്തേണ്ടി വന്ന പോരാട്ടങ്ങള്‍ ...അധികാരത്തിലും ഭീക്ഷണികളിലും
തോല്‍ക്കാത്ത പലരെയും സെന്ടിമെണ്ട്സും സ്നേഹവും കാണിച്ചു കീഴ്പെടുത്തിയ മനുഷ്യര്‍
വിജയക്കൊടി പാറിച്ചുകൊണ്ട് നിര്‍വികാരതയോടെ ഇറങ്ങി പോയവര്‍ .....! അവരില്‍ പല
ബന്ദങ്ങളും ഉണ്ടായിരുന്നു ,ഭര്‍ത്താവ് ...കാമുകന് ....മക്കള്‍ ...സഹോദരങ്ങള്‍
....!
എല്ലാവര്ക്കും
വേണ്ടിയിരുന്നത് അവളുടെ നിഷ്കളങ്കതയെ ആയിരുന്നു .
ഓരോരോ വേഷങ്ങള്‍
കെട്ടി വന്നു അവര്‍ നേടിയ വിജയങ്ങള്‍ ഒക്കേയും
അവളുടെ നന്മ നിറഞ്ഞ
മനസ്സിന്റെ ഇഞ്ചിഞ്ചായുള്ള മരണം ആയിരുന്നു എന്ന് തിരിച്ചറിയാതെ പോയവര്‍
......അവരും അറിവില്ലായ്മ കൊണ്ട് മാത്രം ചെയ്ത തെറ്റുകള്‍ .......!ഒടുവില്‍ കാലം തിരിച്ചു സഞ്ചരിക്കാന്‍ തുടങ്ങി യപ്പോള്‍ നഷ്ടപെട്ടവയൊക്കെ അവളിലേക്ക് തിരിച്ചു വരാന്‍
തുടങ്ങി ...... കാരണം ഇന്നവള്‍ പണക്കാരിയാണ് ....കൊന്നും കൊല വിളിച്ചും കുതികാല്
വെട്ടിയും പലരും തകര്‍ത്ത അവളുടെ ജീവിതം ...അഴകും ആരോഗ്യവും വാഗ്ചാതുരിയും കൊണ്ട്
അവള് വില്‍പ്പന ചരക്ക് ആക്കി .....! ജീവിതവും സങ്കല്‍പ്പവും ഇണപിരിഞ്ഞു കിടന്ന
അവളുടെ കഥയില്‍ അവള്‍ക്ക് സമൂഹം ചാര്‍ത്തികൊടുത്ത പേര് ‘’ വേശ്യ ‘’ !!! സ്വന്തം
ശരീരം പവിത്രമായി സൂക്ഷിച്ചപ്പോളും ആ പേരുമായി ജീവിക്കേണ്ടി വന്ന ചന്ദ്രലേഖ .....
വായിച്ചു കഴിഞ്ഞു മുഖം ഉയര്‍ത്തി മറ്റുള്ളവരേ നോക്കി ...രാജമോഹന്‍ എന്ന തിരക്കഥാ
കൃത്ത് .
എല്ലാവരുടെ
മുഖത്തും സംതൃപ്തി ...മതി ഈ കഥ നമുക്ക് വര്‍ക്ക് ഔട്ട് ചെയ്യാം ...ഇനി എത്രയും
പെട്ടെന്ന് കഥ മുഴുവന്‍ ആക്കണം. ഞങ്ങള്‍ ഇറങ്ങട്ടെ. അടുത്ത പതിനഞ്ചാം തിയതി ഞങ്ങള്‍
വീണ്ടും വരാം നിര്‍മ്മാതാവും സംവിധായകനുമായ ആദിത്യ വര്‍മ്മയും സുഹൃത്തും
പടിയിറങ്ങി പോകുന്നതുവരെ അയാള്‍ നോക്കി
നിന്നൂ .
No comments:
Post a Comment