എവിടെ നീ
ഓര്‍മകളില്‍ പച്ചപുതച്ചു നില്ക്കുന്ന ഗ്രാമ ഭംഗിയിലേക്ക് ഒരു എത്തി നോട്ടതിനായ് മനസ് കൊതിക്കുന്നുവോ...?പ്രവാസ ജീവിതത്തിന്റെ മടുപ്പിക്കുന്ന ഏകാന്തതയുടെവിഴുപ്പു ഭാണ്ഡം ചുമന്നു,തളര്‍ന്നിരിക്കുന്നു,മനസ്സും..ശരീരവും, പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് ഓര്‍ത്തപ്പോള്‍ വിസ്മയം തോന്നുന്നു .എല്ലാവരില്‍ നിന്നും ഒറ്റപെട്ടു ,ഒന്നിനെകുറിച്ചും ഓര്‍ക്കാന്‍ ശ്രമിക്കാതെ തള്ളി നീക്കിയ ദിനരാത്രങ്ങള്‍,,,,,,മനുഷ്യ സഹജമായ എല്ലാ മൃദുല വികാരങ്ങളെ ഒക്കെ മൂടി പുതപ്പിച്ചു ,നെഞ്ചിലെരിയുന്ന തീയിലേക്ക്,ആശ്വസത്തിനായ് ഒഴിച്ചുകൊടുത്തിരുന്ന മധ്യത്തിനൊന്നിനും വേര്‍പാടിന്റെ വേദനകളെ അടക്കി നിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ജീവിതം അസഹ്യമായ വേനല്‍ ചൂട് പോലെ ചുട്ടു പഴുക്കാന്‍ തുടങ്ങി ,,,ജനിച്ചു വീണപ്പോള്‍ തന്നെ അമ്മയുടെ തണല്‍ നഷ്ടപെടുത്തിയ ദൈവത്തോട് ഒട്ടും പരിഭവം കാട്ടാതിരിക്കാന്‍ പോന്നതായിരുന്നു അച്ഛന്റെ സ്നേഹം ,അമ്മിഞ്ഞ പാലിനായ് വായ്തുറന്നു കരഞ്ഞ വായിലേക്ക് അച്ഛന് ഒഴിച്ച് തന്ന പാല് മണം ചുണ്ടില്‍ നാവിലും ഊറിനില്ക്കുന്നുവോ,പിന്നെ എപ്പോഴോ ജീവിതത്തിന്റെ പരുക്കന്‍ മുഖത്തിന് മുന്പില് തന്നെ വളര്‍ത്താന്‍ അച്ഛന് കൊണ്ടുവന്ന ചെറിയമ്മ ,അമ്മയുടെ സഹോദരി ആയിരുന്നിട്ടു കൂടി തന്നിലെ ബാല്യ കാല ചേഷ്ടകള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ കിട്ടിയിരുന്ന ചൂരല്‍ പഴത്തിന്റെ നോവ്, കരഞ്ഞു തളര്‍ന്നുറങ്ങുന്ന തന്നെ ആദ്യമൊക്കെ അച്ഛന് നെഞ്ചോടു ചേര്‍ത്ത് കിടത്തി ആശ്വസിപ്പിചിരുന്നത് കാലപഴക്കത്തില്‍ ജീര്‍ണിച്ചു പോയി ,അതിനിടയില്‍ ചെറിയമ്മയിലൂടെ പിറന്ന അനുജനും ,അനുജത്തിക്കും സ്നേഹം വാരി കോരി കൊടുക്കുന്ന അച്ഛനെയും ചെറിയമ്മയേയും മനസിലാക്കാന്‍ കഴിയാതെ കണ്ണീര് വറ്റിയ കണ്ണുകളോടെ അലഞ്ഞു തിരിഞ്ഞു നടന്ന ബാല്യവും കൗമാരവും ,വിദ്യാഭ്യാസത്തിനു മാത്രം കുറവൊന്നും വരുത്തിയില്ല അച്ഛന് ,,,,,എങ്കിലും നിഷേധിക്കപെട്ട തന്റെ അവകാശങ്ങളില്‍ തറവാടും തനിക്കു അന്യമായത് വളരെ വൈകിയാണ് അറിഞ്ഞത്,അതിനിടയില്‍ ഹൃദയത്തിലേക്ക് കുടിയേറിയ പ്രണയിനി ജീവിതത്തിലെ തോല്‍വികളെ എല്ലാം ജയമാക്കി മാറ്റുവാന്‍ അവള്‍ക്കു കഴിഞ്ഞു എട്ടുവര്‍ഷത്തെ പ്രണയ സാഫല്യം ,അവശേഷിച്ചിരുന്ന ഇത്തിരി സ്നേഹവും അച്ഛനില്‍ നിന്നും നഷ്ടപെടുത്തി. .സ്നേഹവും പ്രണയവും ഒക്കെ വര്‍ധിച്ചു വന്ന ജീവിത ചിലവുകളില്‍ അന്യമാകുന്നത് അറിയാന്‍ വര്ഷങ്ങളധികമൊന്നും വേണ്ടി വന്നില്ല ,അപ്പോളാണ് മികച്ച ജീവിത ചുറ്റുപാടുകള്‍ തേടുന്നവരെ ആകര്‍ഷിക്കുന്ന പ്രവാസ ജീവിതത്തിന്റെ സ്വപ്നങ്ങള്‍ ഭാര്യയിലൂടെ തന്നിലേക്ക് കടന്നെത്തിയത് ,പിന്നെ താമസിച്ചില്ല ,ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയെയും മകനെയും പിരിഞ്ഞു ആദ്യമായി മണലാരണ്യത്തില്‍ എത്തിയപ്പോള്‍ ദിവസങ്ങള്‍ക്ക് നീളമേറെയാണെന്ന് തോന്നിയ ദിവസങ്ങള്‍ . ഭൂമിയിലെ പറുദീസ ആയിരുന്നിട്ടു കൂടി ,ഭാര്യയോടുള്ള സ്നേഹത്തിന്റെ ആഴത്തില്‍ യൌവ്വനമോഹങ്ങളെ എല്ലാം ബലികൊടുത്തു ജോലിയില്‍ മാത്രം സന്തോഷം കണ്ടെത്തിയ ദിവസങ്ങള്‍ .ആദ്യത്തെ രണ്ടു വര്‍ഷം പെട്ടെന്ന് കടന്നു പോയി ,സൊരുകൂട്ടി വച്ച സ്വപ്നങ്ങളുമായി തിരിച്ചു പറന്ന ആദ്യത്തെ അവധിക്കാലം ,മുപ്പതു ദിവസം .മകന്റെ കുസൃതികളിലും ''സു '' എന്ന് ഓമന പേരിട്ടു ഞാന്‍ വിളിക്കുന്ന സുലോചന എന്ന സ്നേഹത്തിലും പെട്ടെന്ന് കടന്നു പോയി .തിരിച്ചു പറക്കാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കാത്തിരുന്ന യാത്രയുടെ തലേ ദിവസമാണ് ,ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് അറിയിപ്പ് ,ഗള്‍ഫ് മേഖലയെ കാര്‍ന്നു തിന്നിരുന്ന സാമ്പത്തിക മാന്ദ്യം കാരണം അടച്ചു പൂട്ടലിന്റെ ഭീക്ഷണിയില്‍ ലീവിന് പോയവരെ ഒക്കെ തല്‍ക്കാലത്തേക്ക് തിരിചെടുക്കേണ്ട എന്ന കമ്പനിയുടെ തീരുമാനം മൂലം മുടങ്ങിപോയ യാത്രയുടെ ബാക്കി പത്രം .സ്നേഹത്തിന്റെ മുഖമൂടികള്ക്കുള്ളില് നിന്നുകൊണ്ട് നമ്മെ മുതലെടുത്തിരുന്ന ബന്തങ്ങളുടെ കെട്ടുറപ്പ് എത്ര മാത്രം ബലഹീന മാണെന്ന് തിരിച്ചറിഞ്ഞ നാളുകള്‍ ....!ജീവിക്കാന്‍ സ്നേഹം മാത്രം പോര എന്ന് മനസിലാക്കി തരുന്നവരുടെ കൂട്ടത്തില്‍ ''സു'' വും ഉണ്ടായിരുന്നു .പ്രതാപം വറ്റിയ തറവാട്ടു വീട്ടില്‍ തനിക്കുണ്ടായിരുന്ന അവകാശം പകുത്തു കിട്ടിയിരുന്നെങ്കില്‍ ,എന്തെങ്കിലും ബിസിനസ് ആരംഭിക്കാമെന്ന മോഹത്തോടെയാണ് അച്ഛനോട് അതിനെക്കുറിച്ച് സൂചിപ്പിച്ചത് .തന്റെ ആവശ്യത്തിനു മുന്പില് തലകുനിച്ചു നില്ക്കുന്ന അച്ഛന്റെ നിസ്സഹായാവസ്ഥ ,എല്ലാ സ്വത്തുക്കളും ഇളയമ്മയുടെ പേരില്‍ ഇഷ്ട്ടദാനം കൊടുത്ത ,വെറുമൊരു ഭാര്ത്താവിന്റെത് മാത്രമായിരുന്നു .ആഴ്ചകളും മാസങ്ങളും കടന്നു പോകുന്നതിനിടെ ,വേനല്‍ ചൂടില്‍ പെയ്ത കുളിര് മഴപോലെയാണ് ''സു'' വിനു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടിയത് .പകല്‍ വേളകളില്‍ മോനെ നോക്കുന്ന ജോലി തന്നെ ഏല്‍പ്പിച്ചു ജോലിക്ക് പോയി വരുന്ന അവളുടെ തളര്‍ച്ച കാണുമ്പോള്‍ ,സഹതാപത്തോടെ വീട്ടിലെ മറ്റെല്ലാ ജോലികളും തീര്‍ത്തു ,അവള്‍ക്കു വിശ്രമിക്കാനുള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുമായിരുന്നു .ജീവിതത്തില്‍ സന്തോഷം മുറ്റിയ ദിവസങ്ങള്‍ വീണ്ടും വന്നപ്പോള്‍ അഹങ്കരിച്ചുവോ ,തന്റെ മനസ്സ്?
അതുകൊണ്ടാണോ അച്ചിയുടെ ചിലവില്‍ ജീവിക്കുന്ന അച്ചികോന്തന്‍ മാത്രമാണ് താന്‍ എന്ന അയല്‍ക്കാരുടെ അടക്കം പറച്ചിലുകള്‍ മുന്‍ നിര്‍ത്തി ''സു'' പറഞ്ഞ പല വാക്കുകളും മനസ്സില്‍ വല്ലാതെ പോറല്ഏല്പ്പിച്ചത് ?
പിന്നെയങ്ങോട്ട് എങ്ങിനെയും ഒരു ജോലി കണ്ടു പിടിക്കുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ ,ഇടക്കെപ്പോഴോ പണം കിട്ടാന്‍ പറ്റുന്ന എളുപ്പ മാര്‍ഗമായ വണ്ടിയുടെ സി സി പിടുത്ത കാരന് വരെ ആയി .പലപ്പോഴും വൈകി എത്തുന്ന തന്റെ ഗന്തത്തിനു മദ്യത്തിന്റെ അകമ്പടി കൂടെ ഉണ്ടായിരുന്നത് ''സു'' വിനെ അസ്വസ്ഥ പെടുതികൊണ്ടിരുന്നു .ആദ്യമൊക്കെ സ്നേഹത്തോടെ ഉപദേശിച്ചിരുന്ന അവളുടെ ഭാവങ്ങളില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത് എപ്പോള്‍ മുതലായിരുന്നു ? മിക്കവാറും ദിവസങ്ങളില്‍ വീട്ടില്‍ വാക്കുതര്‍ക്കങ്ങള്‍ പതിവായി .അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് അറിയാവുന്നതുകൊണ്ട് എല്ലാം ഉള്ളിലൊതുക്കി .പക്ഷേ......? ഓഫീസില്‍ കാണുന്ന കാഴ്ച്ചകളുടെ വിവരണങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതവുമായി തരദംമ്യം ചെയ്തു നോക്കുന്ന ഒരു സാദാരണ പെണ്ണ് മാത്രമായിരുന്നു ''സു''വും. അത് തന്റെ ഭാര്യാ സങ്കല്‍പ്പങ്ങളുടെ മാറ്റ് കുറച്ചു കളഞ്ഞു .തോല്‍ക്കുന്നവന്റെ മനസ്സിലെ ഇച്ച്ചാ ഭങ്കമായിരിക്കാം എല്ലായ്പ്പോഴും തന്നെ ,ജയിക്കാന്‍ വേണ്ടി എന്തും പറയുന്ന അവസ്ഥയിലേക്ക് എത്തിച്ചത് .വഴക്കും പിണക്കങ്ങളും മോന്റെ ജീവിതത്തെ കൂടി ഭാധിക്കുന്നത് കണ്ടതുകൊണ്ടാവാം ''സു'' ഒരു തീരുമാനത്തില്‍ എത്തിയത് .ഒരു തരത്തിലും മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റാത്ത ഒരു ബന്ദം ,നീട്ടി കൊണ്ട് പോകുന്നതില്‍ വലിയ കാര്യമില്ലെന്ന് തീരുമാനിക്കാന്‍ അവളെ പ്രേരിപ്പിച്ചത് സ്വന്തം കാലില്‍ നില്ക്കാന് അവള്‍ക്കു താന്‍ നേടികൊടുത്ത ജോലിയായിരുന്നിരിക്കാം ....! ബന്ദന്കള്ക്ക് വിലയിടുന്നത് പണവും സ്ഥാനമാനങ്ങളും മാത്രമാണ് എന്ന തിരിച്ചറിവ് ,എട്ടു വര്‍ഷത്തെ അമൂല്യ പ്രണയവും ,അഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതവും ഉപേക്ഷിച്ചു തന്നില്‍ നിന്നും പടിയിറങ്ങി പോയ തന്റെ ''സു'' വിന്റെ മുഖത്തെ നിസംഗത ......
വാശിയും പിണക്കങ്ങളും കുറച്ചു ദിവസങ്ങളിലെ വേര്‍പാട് കൊണ്ട് മാറും എന്ന് വിചാരിച്ച തന്റെ കണക്കു കൂട്ടലുകള്‍ തെറ്റായിരുന്നു എന്ന് അവള് തെളിയിച്ചു തന്നു .പല വട്ടം പോയി വിളിച്ചിട്ടും തിരിച്ചു വരാന്‍ കൂട്ടക്കതിരുന്നത് തന്റെ മാത്രം തെറ്റായി അവള് പറഞ്ഞപോളും ,മറുത്തൊന്നും പറയാതിരുന്ന തന്റെ സ്നേഹം ,സ്നേഹിക്കുന്നവളെ മറ്റുള്ളവരുടെ മുന്പില് തരംതാഴ്ത്തി സംസാരിക്കരുതെന്ന എന്റെ കാഴ്ച്ച പാടിനെ പ്രതിക്കൂട്ടില്‍ കയറ്റി .എല്ലാവരുടേയും എതിര്‍പ്പിനെ വക വയ്ക്കാതെ സ്വന്തമാക്കിയ ജീവിതം തന്നെ എല്ലാവരില്‍ നിന്നും ഒറ്റപെടുതികളഞ്ഞ നാളുകള്‍.......ദൈവത്തിനോട് പക തോന്നി തുടങ്ങിയത് അപ്പോളാണ് ,ജനിച്ചു വീണപ്പോള്‍ മുതല്‍ അന്ന് വരെ തന്നെ ശിക്ഷിക്കാന്‍ മാത്രം എന്ത് തെറ്റായിരിക്കാം താന്‍ ചെയ്തിട്ടുണ്ടാവുക? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മറുപടി തേടി ദേശാടന പക്ഷിയായി അലഞ്ഞു തിരിഞ്ഞ നാളുകള്‍ .ഒറ്റപെടലിന്റെ നെരിപ്പോടില്‍ സ്വയം കുഴിച്ചു മൂടാന്‍ വേണ്ടി ,പലതിനെയും കൂട്ടുപിടിച്ചു നോക്കി .ഒന്നിലും ആശ്വാസം കണ്ടെത്താന്‍ കഴിയാതെ ,മരണം മാത്രമാണ് ഏക വഴി എന്ന് ചിന്തിച്ചു തീരുമാനങ്ങളെടുത്ത് പടിയിറങ്ങിയ തന്നെ എതിരേറ്റതു ,ചെറിയച്ചനെ കാണാനില്ല എന്ന വാര്‍ത്തയാണ് .പിന്നെ അന്വേഷണങ്ങള്‍ .....ഒടുവില്‍ രാത്രിയിലെപ്പോഴോ അകലെയുള്ള പുരയിടത്തില്‍ തൂങ്ങിമരിച്ച ,മൂന്ന് ദിവസം പഴക്കമെത്തിയ ജീര്‍ണിച്ച ശരീരത്തിലൂടെ തന്റെ മരണത്തിന്റെ നിയോഗം മാറ്റികുറിക്കു ന്നതായി തീര്‍ന്നു ! പിന്നേയും ദിവസങ്ങള്‍ ..മാസങ്ങള്‍ .....ഒടുവില്‍ ഒരു കൂട്ടുകാരന്റെ സഹായത്തോടെ വീണ്ടും പ്രവാസത്തിന്റെ പരുദീസയിലേക്ക് ......
ഇത്തവണ സ്വപ്നങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ജീവിതം ആയിരുന്നു തന്നെ കാത്തിരുന്നത് .ഓര്‍മ്മകള്‍ തന്നെ തോല്‍പ്പിച്ച് കളയാതിരിക്കാന്‍ ജീവിതത്തെ എപ്പോളും തിരക്കുള്ളതാക്കി നിര്‍ത്താന്‍ വേണ്ടി ചെയ്യേണ്ടവയൊക്കെ താന്‍ ചെയ്തു .ജോലി ,കൂട്ടുകാര്‍ ,,,,എന്ന് വേണ്ട എല്ലാ അര്‍ത്ഥത്തിലും ജീവിതം ആഘോഷമാക്കി തീര്‍ത്ത വര്‍ഷങ്ങള്‍ ,,,പരിചയകാരില്‍ നിന്ന് മാത്രം എപ്പോളും ഒരകലം പാലിച്ചത് നാട്ടിലെ വിശേഷങ്ങളുടെ വിവരണങ്ങള്‍ വീണ്ടും തന്നെ തോല്‍പ്പിച്ചു കളയാതിരിക്കാന്‍ വേണ്ടിയായിരുന്നു .യവ്വനം പിന്നിട്ടു തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞിരിക്കുന്നു.ജോലിത്തിരക്കുകള്‍ക്കിടയില്‍ നിന്ന് വിട്ടു മാറി നില്ക്കുന്ന അപൂര്‍വ്വം സമയങ്ങളില്‍ മാത്രം , തന്നെ വേട്ടയാടിയിരുന്ന ഒറ്റപെടല്‍ ,,മത ഗ്രന്ഥങ്ങളും ....മുഖപുസ്തക സവ്ഹൃദങ്ങളും കൊണ്ട് സമ്പന്നമാക്കാന്‍ കഴിഞ്ഞ നാളുകളില്‍ ഒന്നില്‍ എപ്പോളോ തന്നിലേക്ക് വന്ന ,,ഒരു സവ്ഹൃതം .ഒരു പാട് പേരെ കണ്ടും പരിചയപെട്ടും മനസ്സ് മടുത്തു തുടങ്ങിയിരുന്നു സത്യത്തില്‍ , എങ്കിലും പ്രൊഫൈല്‍ പിക് ചറുകള്‍ മറിച്ചു നോക്കുന്നതിനിടയില്‍ കണ്ണില്‍ പെട്ട ഒരു പച്ച ചുരിദാറഉകാരിയുടെ കുസൃതി കണ്ണുകളില്‍ തോന്നിയ കവ്തുകം ,,,,അവളെ തന്റെ കൂട്ടുകാരില്‍ പ്രിയപ്പെട്ട വളാക്കി മാറ്റിയത് എങ്ങനെയായിരുന്നു ?ചിരിക്കുമ്പോളും വിഷാദം നിറഞ്ഞ പോസ്റ്റുകളിലൂടെ അവള് എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നതായി തോന്നിയിരുന്നെങ്കിലും , സന്ധ്യ ആയാല്‍ പച്ച ലൈറ്റും കത്തിച്ചു വച്ചു ഇരയെ പിടിക്കാനിരിക്കുന്ന ഒരു നിശാ ശലഭമായിരിക്കുമെന്നാണ് ആദ്യം കരുതിയത് .അത് കൊണ്ട് തന്നെ ,ആ സാന്നിധ്യം വലിയ ആഹ്ലാധമോന്നും ഉണ്ടാക്കിയില്ല ,അല്ലെങ്കിലും അത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ കയറിയിരിക്കാന്‍ മാത്രം സമയവും സന്ദര്‍ഭവും തനിക്കില്ലയിരുന്നല്ലോ !
മാസങ്ങള്‍ കഴിഞ്ഞു പോകവേ ,മനസ്സില്‍ ഒറ്റപെടലിന്റെ നോവ് വല്ലാതെ വട്ടു പിടിപ്പിച്ച ഏതോ ദിവസം ,തുറക്കാന്‍ മടികാണിക്കുന്ന മെസ്സേജ് തുറന്നു നോക്കിയപ്പോള്‍ വിസ്മയം തോന്നാതിരുന്നില്ല ,പ്രഭാതങ്ങളിലും ,പ്രതോഷങ്ങളിലും മുടങ്ങാതെ വന്നിട്ടുള്ള ആശംസകളുടെ നിര ! ഒന്നിനും പ്രതികരിക്കണമെന്ന് തോന്നതിരുന്നതുകൊണ്ട് മൌനം ആചരിച്ചതെയുള്ളു.കാരണം മുഖം പോലുമില്ലാത്ത തന്റെ പ്രൊഫയിലില്‍ വന്നു മെസ്സേജ് അയക്കുന്നവരാരും തന്റെ പ്രതികരണ മനോഭാവത്തിന്റെ കുറവ് കൊണ്ട് അധിക നാള് മിനക്കെടാറില്ല . എന്നിട്ടും ദിവസങ്ങല്കഴിയവേ അറിയാതെ എന്നോണം അവര്‍ തന്റെ മനസ്സ് തന്റെ മുന്പില് തുറന്നു കാട്ടാന്‍ തുടങ്ങിയപ്പോള്‍ ........എങ്കില്‍ പിന്നെ ഒരു കൈ നോക്കി കളയാം എന്ന് ഓര്‍ത്തു ,ഒരു മറുപടി കൊടുത്തു .പതിവായി കൈ മാറിയിരുന്ന ആ സന്ദേശങ്ങളിലൂടെ അവരുടെ ജീവിതത്തിന്റെ കൈപ്പേറിയ അനുഭവങ്ങളുടെ തീഷ്ണത ,അവരെ ഒരു മനോരോഗത്തിന്റെ വക്കിലെത്തിച്ചു നിര്‍ത്തിയിരിക്കുന്നത് പോലെ തോന്നിയിരുന്നു ,അത്തരം ഒരു മനസികാവസ്തയുള്ള ഒരു സ്ത്രീയുമായി ഒരടുപ്പത്ത്തിനു മനസ്സ് വിലക്കിയെങ്കിലും ,ആ എഴുത്തിന്റെ മാസ്മരികതയില്‍ ലയിച്ചു പോയ മനസ്സ് ,സ്വയമറിയാതെ അവളെ തേടികൊണ്ടിരുന്നു .പിന്നീട് തണുപ്പ് ഉള്ളൊരു രാത്രിയില്‍ , തനിക്കിവിടെ പത്തു മണിയെ ആയിട്ടുള്ളൂ എങ്കിലും ,ഇന്ത്യന്‍ സമയം അര്‍ദ്ധ രാത്രി കഴിഞ്ഞ നേരത്ത് ''എന്നെ ഒന്ന് വിളിക്കാമോ എന്ന സന്ദേശത്തോടൊപ്പം വന്ന ഫോണ്‍ നമ്പറിലേക്ക് അപ്പോള്‍ തന്നെ വിളിച്ചത് തന്നിലെ പുരുഷന്റെ അടങ്ങാത്ത ആകാംഷയോടെ തന്നെയാണ് ,എന്നാല്‍ ചെവിയില്‍ കേട്ട ആദ്യ സ്വരം തന്നെ അടക്കി പിടിച്ച ഒരു തേങ്ങലിന്റെതായിരുന്നു ,,,കേള്‍ക്കാന്‍ ഇമ്പമില്ലെങ്കിലും ,ആ സമയത്ത് അവള് കരയുന്നതിന്റെ പൊരുള്‍ അറിയാന്‍ വേണ്ടി കരച്ചിലടങ്ങുവോളം താന്‍ കാത്തിരുന്നു .ഒടുവില്‍ അതിന്റെ കാരണമറിഞ്ഞപ്പോള്‍ ചിരിക്കാനാണ് ആദ്യം തോന്നിയത് , ഏതോ ഒരു ചങ്ങാതി പറഞ്ഞ വാക്കുകള്‍ വിശ്വസിച്ചു പ്രണയത്തിന്റെ കുരുക്കില്‍ വീണു പോയ അവള്......തന്റെ സ്നേഹിതന് കാരണങ്ങളില്ലാതെ പിരിഞ്ഞു പോയതിന്റെ സങ്കടത്തിലാണ് അവള്. എങ്കിലും പൊട്ടി വന്ന ചിരി പുറത്ത് കാണിക്കാതെ അവളെ ആശ്വസിപ്പിക്കുന്നതിനിടയിലും ആ സമയത്ത് അവളെ തനിക്കായി വിട്ടു തന്ന ആ ,അറിയാത്ത സുഹൃത്തിനോട് നന്ദി പറഞ്ഞു മനസ്സില്‍ !.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരു ഒഴുക്കുപോലെ വന്നുകൊണ്ടിരുന്ന അവളുടെ സന്ദേശങ്ങളില്‍ കുരുങ്ങി കിടന്ന മരണത്തിന്റെ കറുത്ത മുഖം കണ്ടെത്താന്‍ തന്നിലെ ജ്ഞാനിക്കു കഴിഞ്ഞു ,ഒപ്പം അവളെ അറിയാനുള്ള മോഹവും ,വാക്കുകളില്‍ വരച്ചു കാട്ടിയ അവളുടെ ജീവിതം ,ഒരു പുരുഷനായ തന്നെകാള്‍ സംഭവ ബഹുലമായിരുന്നു ,,,,എന്തും തുറന്നു പറയുന്ന ആ മനസ്സ് തന്റെ ആദ്യത്തെ ,അവളെ കുറിച്ചുള്ള കാഴ്ച്ചപാടുകളെ മാറ്റി മറിച്ചു കളഞ്ഞു ,കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി മനസ്സില്‍ കുഴിച്ചു മൂടി വച്ചിരുന്ന മൃദുല വികാരങ്ങളുടെ ചിത മാന്തി എടുക്കാന്‍ അവളുടെ കഥ മതിയായിരുന്നു ,ജീവിതത്തില്‍ വന്നവരോക്കെയും തങ്ങളുടേതായ ആവശ്യങ്ങള്‍ക്ക് മാത്രം കടന്നു വന്നു അവളെയും അവള്ക്കുള്ളത്ഒക്കെയും കവര്‍ന്നെടുത്തു പോയതിന്റെ നേര്‍ക്കാഴ്ചകള്‍ ,,,,എല്ലാം നഷ്ടത്തിന്റെ കഥകള്‍ .....എന്തിനു വേണ്ടിയാണ് അവള് തന്നോടിവ യൊക്കെ പറയുന്നത് എന്നോര്‍ക്കുമ്പോ ളെക്കും അവളുടെ കണ്ണുനീര് തന്റേതായി കഴിഞ്ഞിരുന്നത് താന്‍ പോലുമറിയാതെ അല്ലെ ?സ്നേഹം മുരടിച്ചു പോയ ഹൃദയത്തിലേക്ക് അവള് വാക്കുകളിലൂടെ വാരിയിട്ടത് ,,,എന്തായിരുന്നു ?
വര്‍ഷങ്ങളായി താന്‍ തീര്‍ത്ത ഒറ്റപെടലിന്റെ ചിതയില്‍ നിന്ന് ,ദിവ്യമായ സ്നേഹത്തിന്റെ ,,,വിത്തുകള്‍ വാരിയിട്ട എന്റെ പ്രിയ സ്നേഹിത....വാക്കുകളിലൂടെ അവള് തീര്‍ക്കുന്ന കര വലയത്തിന്റെ കരുത്തില്‍ ,നഷ്ട സ്വപ്നങ്ങളെ മദ്യത്തിന്റെ എരിവില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചിരുന്ന തന്റെ സ്മ്രുതിയിലേക്ക് ,,,പഴയ ഓര്‍മ്മകളെ ,,,,തനിക്കു നഷ്ട്ടപ്പെട്ട് പോയ ജീവിതത്തെ തിരികെ പിടിക്കണമെന്ന അവാച്യമായ ആഗ്രഹത്തെ തന്റെ മനസിലേക്ക് കൊണ്ട് വരാന്‍ അവള്‍ക്കു കഴിഞ്ഞു .പിന്നീടുള്ള ദിവസങ്ങള്‍ ,,,,,കാത്തിരിപ്പിന്റെതായിരുന്നു ജോലി തിരക്കുകള്‍ കഴിഞ്ഞു എത്രയും പെട്ടെന്ന് അവളുടെ മുന്പിലെത്തന് ,,,അവളുടെ സന്ദേശങ്ങളില്‍ അടങ്ങിയിട്ടുള്ള മാതൃസ്നേഹ അടക്കമുള്ള ,ആകാംഷകളും ,പരിഭവങ്ങളും ,അവളുടെ ജീവിതത്തിന്റെ ആകുലതകളും ,,,സുഹൃത്തുക്കളുമായിടുള്ള സംഭവങ്ങളും ഒന്നും മറച്ചു വക്കാത്ത ആ വചാലതയിലൂടെ , തന്റെ മനസിലേക്ക് നാള്‍ക്കുനാള്‍ ആഴത്തില്‍ പതിഞ്ഞ ഒരു കൌതുകം ,,,പരിചയ പെട്ടിട്ടു നാളുകള്‍ ഏറെ ആയിരുന്നെങ്കിലും ഒരിക്കല്‍ പോലും തന്റെ മുഖം ഒന്ന് കാണണം എന്ന് ആവശ്യപെടാതെ തന്റെ നല്ല വാക്കുകളല്ലാതെ മറ്റൊന്നും ആവശ്യപെടാത്ത അവളുടെ ,മനസ്സിന്റെ മുഖം മൂടി എന്താണ് എന്നറിയാന്‍ വേണ്ടി മാത്രം താന്‍ കാണിച്ച ഒരു അധി ബുദ്ധി അവളെ തന്നില്‍ നിന്ന് എന്നെന്നേക്കുമായി അകറ്റി കളഞ്ഞതിന്റെ വേദന ,തന്റെ മനസിന്റെ കണക്കു കൂട്ടലുകള്‍ അറിയാതെ തനിക്കവള്‍ വെറുമൊരു മുഖപുസ്തക സുഹൃത്ത് മാത്രമായിരുന്നു എന്ന് തെറ്റി ധരിച്ചു ,അവള് നടത്തിയ തിരിച്ചു പോക്ക് ......വര്‍ഷങ്ങളുടെ തപസിലൂടെ താന്‍ നേടിയെടുത്ത മനശക്തിയുടെ കടപുഴക്കിയത് അവളറിയുന്നുണ്ടാവുമോ ?
എന്തിനായിരുന്നു ആ കണ്ടു മുട്ടല്‍ ...? ഒരിക്കലും നഷ്ടപെടരുത് എന്നാഗ്രഹിച്ച് മാറോടു ചേര്‍ത്ത് പിടിച്ചിരുന്ന ആ അനുഭൂതി ധായകമായ ആ പുണ്യനിമിഷങ്ങള് ,,,ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നത് തന്റെ ജീവിതത്തിന്റെ രണ്ടാമത്തെ തോല്‍വിയാണ് ,മതി ,,,ഒരു പുരുഷയുസ്സില്‍ രണ്ടു സ്ത്രീകള്‍..... ഒരുത്തി മനസും ജീവിതവും പങ്കു വച്ചിട്ടും തന്നെ തിരിച്ചറിയാതെ പോയവള്‍ ,,,മറ്റൊരുത്തി ,സ്നേഹം മാത്രം തന്നു മരുഭൂമിയയിരുന്ന തന്റെ മനസ്സില്‍ ,മഴവെള്ള പാച്ചില്‍ പോലെ ,,,കുലം കുത്തി ഒഴുകി തന്നില്‍ അന്ധര്ലീനമായികിടന്ന മാനുഷിക വികാരങ്ങളെ തൊട്ടുണര്‍ത്തി തന്നില്‍ തന്നെ ഒതുങ്ങി പോയവള്‍ ....ഇനിയില്ല തന്റെ മനസ്സില്‍ ആര്ക്കുമൊരിടം ,,,,,ഇന്ന് എന്റെ ഹൃദയത്തിന്റെ ഭിത്തിയില്‍ നിന്ന് ,അവളുടെ അവസാനത്തെ ഓര്‍മകളായ എഴുത്തിനേയും മായിച്ചു കളഞ്ഞപ്പോള്‍ താന്‍ അറിയുന്നു .......അവള് തനിക്കരായിരുന്നു എന്ന് ,കയെത്താവുന്ന ദൂരത്തില്‍ അവളുണ്ടായിട്ടും ,ഒരു തുറന്നു പറച്ചിളിലൂടെ തിരിച്ചു പിടിക്കാമായിരുന്നിട്ടും ,,,അഞ്ജതയുടെ ,അറിവില്ലായ്മയുടെ അകതുകയായ അവളെ ,,,, അവളുടെ എഴുത്തിലൂടെ മാത്രം ,മരണ വേദനയോടെ നോക്കി കാണുവനെ തനിക്കിനി കഴിയു !!!
ലക്ഷ്മീ ഇത് നിന്റെ സ്വന്തം എഴുത്താണ് എങ്കില്‍ നിനക്ക് എഴുത്തില്‍ വളരെ നല്ല ഒരു ഭാവി തീര്‍ച്ചയായും ഉണ്ട്..... ഇനി മുതല്‍ മറ്റെല്ലാ ചിന്തകളും അവസാനിപ്പിച്ച് എഴുത്തിലും വായനയിലും ശ്രദ്ധ വയ്ക്കൂ..... നിനക്ക് നല്ല ചിന്തയുണ്ട്, ഭാവനയുണ്ട്, ഭാഷയുണ്ട്..... ഇനി വേണ്ടത് എഴുത്തിനും വായനയ്ക്കും വേണ്ടിയുള്ള അര്‍പ്പണം മാത്രം..... നിനക്ക് നന്മകള് മാത്രം ഉണ്ടാവട്ടെ.....
ReplyDeleteനന്ദി ,,,,,,നീര്‍വിളാകാ.....!!!നിന്റെയീ വാക്കുകള്‍ എഴുത്തിന്റെ വഴികളില്‍ ...വിളക്കാകട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു .
Deleteഎല്ലാവിധ ഭാവുകങ്ങളും നേരുന്നു
ReplyDelete