Sunday, 23 March 2014

ചിറകറ്റ പക്ഷി

         



ഉമ്മറത്ത് കത്തിച്ചു വച്ച വിളകിന്റെ തിരിനാളം  കാറ്റില്‍ മെല്ലെ യുലയുന്നതും നോക്കി ഇരിക്കവെ വിശപ്പ്‌ തന്‍റെ യുള്ളില്‍ മുറവിളി കൂട്ടുന്നത്‌ ഞാനറിയുന്നു .ഉച്ചക്ക് കിട്ടിയ അളവ് ചോറിന്റെ ഒരു പങ്കു ,മീര ഓമനിച്ചു വളര്‍ത്തിയ നായക്ക് കൊടുക്കേണ്ടി വന്നതിനാല്‍ ,ശെരിക്കും വയര്‍ നിറഞ്ഞിരുന്നില്ല 
പക്ഷേ ,....അറുപതു കഴിഞ്ഞപ്പോളെക്കും ശരീരത്തില്‍ കൂട് കൂട്ടിയ രോഗങ്ങളുടെ പേരില്‍ ,നാല് തലമുറയ്ക്ക് തിന്നാലും 
തീരാത്ത സ്വത്തുക്കള്‍ ഉണ്ടായിട്ടും ,ഒരു നേരമെങ്കിലും വയര്‍ 
നിറച്ച്‌ ഉണ്ണാനുള്ള ഭാഗ്യം ഇല്ലാത്ത അനേകായിയങ്ങളില്‍ ഞാനും ഒരാള്‍ ....!മീരയുള്ളപ്പോള്‍ മരുമകളുടെ കണ്ണു വെട്ടിച്ചു 
എന്തെങ്കിലുമൊക്കെ എപ്പോളും കഴിക്കാന്‍ തരുമായിരുന്നു അവള്‍ ...അവളുടെ സ്നേഹം പുരട്ടിയ കൈകള്‍ കൊണ്ട് 
അവളുണ്ടാകിയിരുന്ന ഏതൊന്നിനും വയറുകള്‍ മാത്രമല്ല 
മനസുകളും നിറക്കാനുള്ള രുചിയുണ്ടായിരുന്നു .
അമിതവണ്ണം എന്ന മരകാവസ്തയുടെ കാഠിന്യം തന്‍റെ ജീവിതത്തില്‍ കളിയാടാന്‍ തുടങ്ങിയപ്പോള്‍ ,കൂട്ടുകാര്‍ 
കളിയാക്കി പറയുമായിരുന്നു ,ഗോപാലേട്ടനെ മീരചേച്ചി 
സ്നേഹിച്ചു കൊല്ലുമെന്ന് ,അവരോടൊപ്പം ഞാനും കൂടിയിരുന്നുവല്ലോ ....എല്ലാം കേട്ട് പരിഭവത്തോടെ അവള്‍ പറയുമായിരുന്ന വാക്കുകള്‍ ശെരിക്കും അറംപറ്റിയാതാവാം 
''ഞാന്‍ ഇല്ലാതാവുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് എന്‍റെ വിലയറിയൂ എന്ന് ''
അപ്പോള്‍ വീണ്ടും ഞാന്‍ കളിയാക്കും ,''എന്താടി ഭാര്യേ, നീ മുഖപുസ്തകത്തിലെ ആരെങ്കിലുമൊത്ത് ഒളിച്ചോടാന്‍ തീരുമാനിച്ചോ '' എന്ന് .    ദേഷ്യം കൊണ്ട് ചുമക്കുന്ന മുഖം കാണാന്‍ അപ്പോള്‍ നല്ല രസമാണ് .
                                      വിവാഹം  കഴിഞ്ഞു മുപ്പത്തിഅഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടപോഴും ,മൂന്നു മക്കള്‍ക്ക്‌ ജന്മം നല്‍കി അവള്‍ അവളുടെ വീട്ടില്‍ കിടന്നപ്പോളല്ലാതെ തമ്മില്‍ പിരിഞ്ഞു ഇരുന്ന നാളുകള്‍ വളരെ കുറവായിരുന്നു ,എവിടെ പോയാലും ഒരു വാല് പോലെ അവള്‍ക്കു ഞാനും എനിക്ക് അവളും എന്നും കൂട്ടിനുണ്ടാവും .
മക്കള്‍ ഒക്കെ പറക്കമുറ്റി ,വിവാഹവും കഴിഞ്ഞു പല വഴിക്ക് 
പോയി ,മൂത്തവന്‍ അമേരിക്കയില്‍ ,മകള്‍ ദുബായില്‍ ,ഇളയവന്‍ അടുത്ത ജില്ലയിലെ മേയറുടെ മകളെ കെട്ടിയതോടെ അവിടെയായി 
താമസം .ഓണത്തിനും വിഷുവിനും മാത്രം വിരുന്നു കാരെപോലെ 
കടന്നു വന്നിരുന്ന അവന്‍റെ ഭാര്യയോട്‌ ,ഒരിക്കലും മകളോട് തോന്നിയിരുന്ന വാത്സല്യം തോന്നാതിരുന്നത് എന്താണാവോ ?
സ്നേഹത്തിന്‍റെ കാര്യത്തില്‍ ,തന്‍റെ പങ്കു കൂടി നല്‍കുവാന്‍ 
മീര ഒട്ടും മടി കാണിച്ചിരുന്നില്ല .എന്നിട്ടും അവയൊന്നും വേണ്ട 
പോലെ ഉള്‍കൊള്ളാന്‍ മരുമകള്‍ക്ക് കഴിയാതിരുന്നത് കൊണ്ടാവാം 
വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ,ജോലിക്ക് പോയി 
വരാന്‍ വഴിയെളുപ്പം ആണെന്ന് പറഞ്ഞു അവര്‍ അവളുടെ വീട്ടിലേക്കു പോയത് .
         മക്കളുടെ വേര്‍പാടുകള്‍ ആദ്യകാലങ്ങളില്‍ മീരയെ ഒരു പാട് വിഷമിപ്പിച്ചിരുന്നു എങ്കിലും ,മാറിവരുന്ന ജീവിത ചുറ്റ്പാടുകള്‍ മനസിലാക്കാന്‍ അവളിലെ കാര്യ പ്രാപ്തിയുള്ള അമ്മക്ക് കഴിഞ്ഞിരുന്നു .
                     അച്ചന്റെ കാലത്ത് തുടങ്ങിയ തടി മില്ലിന്റെ നടത്തിപ്പ് ജോലിയൊഴിച്ചാല്‍ ബാക്കിയുള്ള സമയങ്ങളൊക്കെയും ഒരുമിച്ചുണ്ടായവള്‍....തന്നെ വിട്ടു പോയിട്ട് 
മൂന്നു വര്‍ഷങ്ങള്‍ കഴിയുന്നു .എന്നും എപ്പോളും കൂടെയുണ്ടാവും 
എന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തിരുന്നവള്‍ .
ഒരിക്കലും വേര്‍പെട്ടൊരു ജീവിതത്തെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടേയില്ലായിരുന്നു . അത് കൊണ്ട് തന്നെ ഒന്നിനെ കുറിച്ചും മനസ് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല ,തലേ -
ദിവസം രാത്രിയില്‍ പോലും തന്‍റെ നെഞ്ചില്‍ മുഖം അമര്‍ത്തി
ഉറങ്ങാന്‍ കിടന്നവള്‍ ,തനിക്കു ഏറ്റവും ഇഷ്ട്ടമുള്ള ഉഴുന്നുവട
നാലുമണി പലഹാരമായി ഉണ്ടാക്കി തന്നവള്‍ ,വൈകുന്നേരത്തെ 
പതിവ് നേരം പോക്ക് ആയ മുഖപുസ്ത്തക തമാശകള്‍ക്ക് 
തന്നോട് ചേര്‍ന്നിരുന്നു കമെന്റുകള്‍ എഴുതാന്‍ തന്നെ പ്രേരിപ്പിച്ചവള്‍, പിറ്റേന്നു രാവിലെ അവളുടെ ഏറ്റവും ഇഷ്ടമുള്ള 
അമ്പലപ്പുഴ കണ്ണനെ കാണാന്‍ പോകാനുള്ള പട്ടു സാരി എടുത്തു 
വക്കുമ്പോള്‍ പതിവില്ലാതെ പാടിയ മൂളിപാട്ടില്‍ ,അവള്‍ മൂളിയത് 
ആ വര്‍ഷത്തെ ഏറ്റവും ഹിറ്റ്‌ ആയ ''മരണമെത്തുന്ന നേരത്ത് നീയെന്‍റെ ,അരികില്‍ ഇത്തിരി നേരം ഇരിക്കുമോ ''എന്നാണ് 
അത് കേട്ടപ്പോള്‍ ഞാന്‍ പതിവുപോലെ വീണ്ടും കളിയാക്കി 
'',ഓ...ആ സമയത്തെങ്കിലും ഞാനൊന്നു മാരിയിരുന്നോട്ടെ മീരേ ''
അതിനു അവള്‍ മറുപടി പറയുന്നതിന് മുന്‍പേ ,ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങിയിരുന്നു , അമേരിക്കയില്‍ ഉള്ള മകന്‍ 
ആയിരുന്നു .അടുത്ത മാസം അവന്‍റെ ഭാര്യയുടെ അനുജത്തിയുടെ 
കല്യാണമുണ്ടത്രേ ,അതിനു അവര്‍ കുടുംബ സമേദം വരുന്നുണ്ടെന്നു ,
,അവള്‍ക്കു സന്തോഷമായി ,മക്കളേയും പെരകുട്ടികളെയും കാണാന്‍ 
കിട്ടുന്ന സുവര്‍ണ്ണ അവസരമല്ലേ ...?പക്ഷേ താന്‍ അപ്പോള്‍ ഈര്‍ഷ്യയോടെ പറഞ്ഞു ,ഹൂം ...കഴിഞ്ഞ മാസം നിന്‍റെ ഓപ്പറേഷന് 
മുന്‍പ് നിനക്കൊന്നു കാണണം എന്ന് പറഞ്ഞപ്പോള്‍ കിട്ടാതിരുന്ന 
ലീവ് ഇപ്പോള്‍ എങ്ങനെ കിട്ടിയോ ആവോ...?അത് കേട്ടപ്പോള്‍ 
മീര തന്നെ ശാസിച്ചു ...''എന്താ ഗോപാലേട്ടാ ,ഇത് ...എങ്ങനെയാണേലും 
നമുക്ക് അവരെയൊക്കെ കാണാന്‍ കിട്ടുന്ന അവസരങ്ങള്‍ അല്ലേ
അത് എങ്ങനെ കിട്ടിയലെന്താ ''?  അവള്‍ എപ്പോളും അങ്ങനെയാണ് 
സ്നേഹിക്കുന്നവരില്‍ എല്ലാവരിലും ,അവരുടേതായ ന്യായങ്ങള്‍ 
കണ്ടെത്താന്‍ ശ്രമിക്കും ,പരാതികളോ ,പരിഭവങ്ങളോ ഇല്ലാതെ ,
തനിക്കത്തിനു കഴിയാതെ പോയത് ,ഞാന്‍ പുരുഷന്‍ ആയി പോയത് 
കൊണ്ടാകാം എന്നോര്‍ത്ത് സമാധാനിക്കുന്നതും അവള്‍ ശീലമാക്കി .
ഫോണ്‍ കട്ട് ചെയ്തു തനിക്കു തരാനുള്ള മരുന്നെടുക്കാന്‍ അകത്തേക്ക് പോയതാണ് ,പിന്നീട് കേട്ടത് ''ഗോപാലേട്ടാ എന്ന 
രോധനമാണ് , കരച്ചില്‍ കേട്ട ഇടത്തേക്ക് മനസ് പാഞ്ഞു എങ്കിലും 
ആവശ്യത്തില്‍ കൂടുതല്‍ ഭാരമുള്ള ശരീരം പൊന്തിച്ചു കൊണ്ട് 
അവളുടെ അടുത്തെത്താന്‍ വളരെ പാടുപെട്ടു ,താഴെ തറയില്‍ 
വീണു കിടക്കുന്ന മീരയെ ഒന്ന് താങ്ങിഎടുക്കാന്‍ കഴിയാതെ 
,അവളുടെ അരികില്‍ ഒന്ന് ഇരുന്നു അവളെയൊന്നു മാറോടു 
ചേര്‍ക്കാന്‍ കഴിയാതെ ,ഞാന്‍ അനുഭവിച്ച വേദന ,....രക്തം ഒലിക്കുന്ന മൂക്ക്  പൊത്തിപിടിച്ച്‌ കൊണ്ട് സ്വയം എഴുന്നേല്‍ക്കാന്‍ ശ്രമിച്ച മീര ,വീണ്ടും തളര്‍ന്നു വീഴുന്നത് കണ്ടു 
നിസഹായതയോടെ ,ഫോണ്‍ ഇരിക്കുന്ന മുറിയില്‍ പോയി 
അടുത്ത് താമസിക്കുന്നവരെ വിളിച്ചു വീണ്ടും മീരയുടെ 
അരികില്‍ എത്തുമ്പോഴേക്കും ,ചലനങ്ങള്‍ നിലച്ചുപോയ 
മീരയെ ,ഓടിയെത്തിയ അയല്‍ക്കാര്‍ താങ്ങിയെടുത്ത് അടുത്തുള്ള 
ആശുപത്രിയില്‍ എത്തുമ്പോള്‍ ആ ശരീരത്തില്‍ ജീവന്‍ ഉണ്ടായിരുന്നില്ലത്രെ . വീഴ്ച്ചയുടെ ആഘാതത്തില്‍ ശക്തമായി ഇടിച്ച 
തലയോട്ടി ,തലച്ചോര്‍ കലങ്ങിയ നിലയില്‍ ....എല്ലാം സംഭവിച്ചത് 
വളരെ പെട്ടെന്ന് .....!നിനച്ചിരിക്കാതെ കടന്നുവന്ന ഭീകരനായ
മരണത്തിന്‍റെ മുഖം ,തന്‍റെ താങ്ങും തണലുമായി മൂന്നര പതിറ്റാണ്ടായി,തന്നെ ജീവിതം പഠിപ്പിച്ചവള്‍...
തന്നെ തനിച്ചാക്കി ,കവര്‍ന്നെടുത്തു പോയപ്പോള്‍ അവസാനിച്ചത്‌ 
തന്‍റെ ജീവന്‍ തന്നെയായിരുന്നു .കാരണം അന്നുതൊട്ട് ഇന്നോളം 
താന്‍ മരിച്ചു ജീവിക്കുകയാണ് .ഒരിറ്റു സ്നേഹത്തിനു വേണ്ടി 
ദാഹിക്കുമ്പോള്‍ കുടിക്കാന്‍ കിട്ടേണ്ട ഒരു ഗ്ലാസ് വെള്ളത്തിന്‌ 
വേണ്ടി ,വിശപ്പടക്കാനുള്ള  ആവശ്യമായ ആഹാരത്തിനു വേണ്ടി ,
കാരണം ,ഞാനൊരു പുരുഷന്‍ ആണ് ,വാര്ധക്യത്തിലേക്ക് കലൂന്നിയിട്ടെ ഉള്ളു എങ്കിലും വിഭാര്യനായ ,രോഗിയായ പുരുഷന്‍ ,
ഞാനിന്നു അടിമയാണ് ,മകന്‍റെ അഭിമാനത്തിന്റെ ,മരുമകളുടെ 
ഇല്ലാത്ത സ്നേഹത്തിന്‍റെ ,അമിത വണ്ണം എന്ന രോഗത്തിന്‍റെ,
ആര്‍ക്കും വേണ്ടാത്ത ഒരു ശരീരത്തില്‍ ജീവന്‍റെ തുടിപ്പും 
പേറി ജീവിച്ച മൂന്നു വര്‍ഷങ്ങളിലും ,സംബാധിച്ചുവച്ച
പണമോ ,ബന്ദങ്ങളുടെ കൂട്ടായ്മയോ തുണയില്ലാതെ ,കൂട്ടിലടച്ച 
കിളിയായി ,എന്തിനോ വേണ്ടി തള്ളി നീക്കിയ ദിനരാത്രങ്ങള്‍ ,
കൂട്ടിനുണ്ടായിരുന്നത്‌ മീരയുടെ നനുത്ത ഓര്‍മ്മകളും ,അവള്‍ 
വളര്‍ത്തിയ ജൂലി എന്ന വളര്‍ത്തു നായുടെ സ്നേഹവും മാത്രം .
നാട്ടുകാരുടെ മുന്‍പില്‍ മകനും മരുമകളും നീതിമാന്മാരായ 
മക്കളാണ് ,കാരണം വയസായ മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ 
വിട്ടു സ്വന്തം സുഖങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന മക്കള്‍ക്കിടയില്‍ 
അമ്മ മരിച്ചിട്ടും അച്ഛനെ പൊന്നുപോലെ നോക്കുന്ന ആ മകന്‍ 
അച്ഛനോട് ഒരു വാക്ക് മിണ്ടിയിട്ടു നാളുകള്‍ ആയെന്നു 
ആരറിയാന്‍ ......
വയ്യാ,,ഇനിയും ഈ ചങ്ങലകെട്ടുകള്‍ താങ്ങാന്‍ ,മൌനത്തിന്‍റെ
സഹനത്തിന്റെ ചങ്ങലകെട്ടുകള്‍.........ജീവിതം തന്നെ ഒരുപാട് 
പഠിപ്പിച്ചു ,മൂനുവര്‍ഷം കൊണ്ട് ,വിഭാര്യനായി ,മക്കളുടെ തണലില്‍ 
കഴിയുന്നതിന്‍റെ ,തീരാത്ത നോവുകള്‍ ,അത്യാവശ്യങ്ങള്‍ക്ക് പോലും 
ഒരു തുള്ളി വെള്ളം എടുത്തു കുടിക്കാന്‍ പോലും അടുക്കളയില്‍ 
പ്രവേശിക്കാന്‍ അനുവാദമില്ലാത്ത വിധമുള്ള ചങ്ങലകെട്ടുകള്‍......
അകലെ ഗ്രാമത്തില്‍ തന്‍റെ മീരയോടൊപ്പം താന്‍ ജീവിച്ച മണ്ണും 
വീടും ഉണ്ട് , പോണം ,    തനിക്കു.ചിറകുകള്‍ നഷ്ടപെട്ട് പറക്കുവാന്‍ 
കഴിയില്ല എങ്കിലും ,താനും ഒരു മനുഷ്യനാണ് എന്ന അവകാശ 
ബോധത്തോടെ ....അവിടെ വച്ച് ,മീരയുടെ കൈകളാല്‍ അവള്‍ ഉണ്ടാക്കിയിരുന്ന എന്തെങ്കിലും ഒരു കറിയുണ്ടാക്കി ,വയര്‍ നിറച്ചും 
ആഹാരം കഴിക്കണം ,അതിനു ശേഷം മീരക്ക് ഏറ്റവും ഇഷ്ടപെട്ട 
അമ്പലപ്പുഴ കണ്ണന്‍റെ മുന്‍പില്‍ പോയി അവനോടൊരു കാര്യം 
തിരക്കണം ,തന്‍റെ മീര ,അവള്‍ ഞാനില്ലാതെ ഇപ്പോള്‍ എങ്ങിനെ 
ഉറങ്ങുന്നുന്നു എന്ന് ,.ഒരുപക്ഷേ,,,അവള്‍ എന്നേയുംകാത്തു വീടിലെ 
ഉമ്മറപടിയില്‍ ഇരിക്കുന്നതുപോലെ ,അവിടേയും ഇരിക്കുന്നുണ്ടോ 
എന്ന് ,ഉണ്ടെങ്കില്‍ ,,,,,,,,,,അവളോട്‌ പറയണം ,ഞാന്‍ എത്രയും പെട്ടെന്ന് 
അവളുടെ അരികില്‍ എത്തിയേക്കാം എന്ന് ,അതിനു തടസമായി നില്‍ക്കുന്ന എന്നിലെ ഭയത്തെ എന്നില്‍നിന്നു എടുത്തു മാറ്റാന്‍ .
സത്യത്തില്‍ മരിക്കാനുള്ള ഭയം ആയിരുന്നല്ലോ വര്‍ഷങ്ങള്‍ ആയി 
മരിച്ചു ജീവിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും ,ഇനിയത് വേണ്ട .
മനസ്സില്‍ തീരുമാനങ്ങള്‍ മുറുകവേ തന്‍റെ കാലുകള്‍ക്ക് ശക്തി 
പ്രാപിക്കുന്നതും ,ഇല്ലാത്ത സ്നേഹത്തിന്‍റെ പാരതന്ത്ര്യത്തിന്‍റെ
ബന്ധനങ്ങളില്‍ നിന്ന് സ്വയം മോചിതനകാനും കഴിഞ്ഞ ഗോപാലന്‍ 
നായര്‍ സ്നേഹശൂന്യതയുടെ മാറില്‍ ആഞ്ഞുപതിപ്പിച്ച കാല്‍ 
പാദ ങ്ങള്‍ പെറുക്കി വച്ച് യാത്രയായി ,സ്വാതന്ത്ര്യത്തിലേക്ക് !!!

8 comments:

  1. wish ypu all the best ,.... lachuuu...
    എന്റെ supportt എന്നും ഉണ്ടാകും ലച്ചു... തുടര്ന്നും മുന്നോട്ടുള്ള യാത്രയിൽ ദൈവം തടസ്സങ്ങലോന്നും തന്നെയില്ലാതെ സര്വ്വ വിധ ഐശ്വര്യങ്ങളും തന്നു അനുഗ്രഹിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു ...........

    ReplyDelete
    Replies
    1. നന്ദി....സുഹൃത്തേ ....സജുസേ....!!!Sajid Muhammed!

      Delete
  2. മരണം ഇരുട്ടിലാക്കുന്ന ജീവിതങ്ങളെ വരച്ചു കാട്ടുന്ന കഥ...
    നല്ലത്....,.വിണ്ടും എഴുതു.......

    ReplyDelete
    Replies
    1. നന്ദി ...കുട്ടിസഖാവേ...Sudeesh chandran

      Delete
  3. nannay ezhuthi chechikutti....

    ReplyDelete
  4. jananvum maranavum athu prakruthiyude alankhaneeyamaya niyamam .swayam viramikkal oru pomvazhi alla .oru vaathil adayumbol onpathu vaathil thurakkum .innathe ella anubhavasambathu namukku innale orukki vachathanu .atheeva asahya vedhana thanganakathe jeevitham svyam illayma cheyyaan sramikkunnathu thettu ..ethra sundharamaya yaathra cheythittaan dushkaramaya thikthatha kittunnathu uyarchayum thazchayum illenkil thaalam illa athupole jeevitha thalavum .kaypum madhuravum samasamam kudichale nirvrthiyude anubhoothi varroo .kadhanakane aprathyksha makkathe niyathiyude karangalilekku kodukkendiyathayirunnu

    ReplyDelete
    Replies
    1. നന്ദി ,,,വായനക്കും ,അഭിപ്രായം രേഖപെടുതിയതിനും

      Delete