അടിക്കടിയുണ്ടായ അസുഖങ്ങള്‍ ,മകളുടെ ഗര്‍ഭധാരണത്തോടെയുണ്ടായ ബെഡ് റസ്റ്റ് ,(ആദ്യത്തെത് അബോര്‍ഷന്‍ ആയതുകൊണ്ട് ഇത്തവണ ഫുള്‍ ബെഡ് റസ്റ്റ് ആണ് ഡോക്റെര്‍ നിര്‍ദേശിച്ചത് ,)പ്രസവം ഓപ്പെരേഷന്‍ ആയിരുന്നത് കൊണ്ട് വീണ്ടും രണ്ടു മാസം റെസ്റ്റ് , ഭര്‍ത്താവ് ഇല്ലാത്ത ഒരു സ്ത്രീയെ സംബന്തിച്ചു ഈ പറഞ്ഞ ഒരു വര്‍ഷകാലം കാര്യങ്ങള്‍ തെറ്റില്ലാതെ നടത്തി കൊണ്ട് പോകാന്‍ വളരെ ബുദ്ധിമുട്ട് ആണ് ,മരുമകന് കിട്ടുന്ന തുച്ചമായ ശമ്പളം കൊണ്ട് കഷ്ടി ജീവിച്ചുപോകാം,കറി വക്കാതെയും ,വെറും ഉപ്പും മുളകും ചാലിച്ചും കഴിച്ചും ഓരോ ദിവസവും തള്ളി നീക്കുന്നതിനിടയില്‍ വീട്ടുവാടകയായ അഞ്ചായിരത്തി അറുനൂറു രൂപ ,വെള്ളവും കരെണ്ടും കൂടി ആയിരത്തി അഞ്ഞൂറ് ,ഇവയൊക്കെ കൊടുക്കാന്‍ ഓരോ മാസവും വളരെ കഷ്ടപെട്ടു.അപ്പോളൊക്കെ എതൊരു സാധാരണ കാരെ പോലെയും ,ഞങ്ങളും ഗോള്‍ഡ് ലോണ്‍ വാങ്ങി ആണ് കാര്യങ്ങള്‍ നടത്തി കൊണ്ട് പോയത് ,തൊട്ടടുത്ത അയല്‍ക്കരെയോ കൂട്ടുകാരെയോ പോലും അറിയിക്കാതെ ,എന്‍റെ അയല്‍ക്കാര്‍ ,ബന്ധുക്കള്‍ ഒക്കെ ഈ എഫ്ബിയില്‍ എന്നോടൊപ്പം ഉണ്ട് മകളുടെ വിവാഹം നടക്കുമ്പോള്‍ നല്ല നിലയില്‍ വരുമാനം കിട്ടി കൊണ്ടിരുന്ന ബിസ്സിനെസ് ചെയ്ത് കൊണ്ടിരുന്ന ഞങ്ങള്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ക്ക് സ്ഥിരമായി വീട്ടില്‍ ഇടം കൊടുത്തതിന്റെ പേരില്‍ ഉണ്ടായ സാമൂഹ്യ വിരുദ്ധരുടെ ,ആക്രമണം മൂലം ഉണ്ടായ നഷ്ടങ്ങള്‍ ,സമ്പാദ്യം മാത്രമല്ല ,ഓമനിച്ചു വളര്‍ത്തി കൊണ്ട് വന്ന വിലപിടിപ്പുള്ള പതിമൂന്നു നായ്ക്കള്‍ കൂടി നഷ്ട്ടപെട്ടു ,അതോടെ സ്നേഹ നിധിയായ ജീവിത പങ്കാളിയും !പരീക്ഷണങ്ങളെ അതി ജീവിക്കാന്‍ അദേഹത്തിനു കഴിയാതെ വന്നത് കൊണ്ടാവാം സ്വര്‍ഗ്ഗ തുല്യമായിരുന്ന ഞങ്ങളുടെ ജീവിതം തകര്‍ന്നു തരിപ്പണമായത് ,അതിനു കാരണമായത് അദേഹത്തിന്റെ വിവാഹേതര ബന്ധവും !
ബിസ്സിനെസ്സ് തകര്‍ന്നു ,വീട് മാറേണ്ട ഘട്ടത്തില്‍ ഓമനിച്ചു വളര്‍ത്തിയ നായ്ക്കളെ ഒക്കെ ഒരു രൂപ പോലും വാങ്ങാതെ ഉപേക്ഷിച്ചു കളയേണ്ടി വന്നൂ ,ആ തകര്‍ച്ച അദേഹത്തെ കൊണ്ടെത്തിച്ചത് മുച്ചീട്ട് കളിയിലും ,മുഴു ക്കുടിയിലും ആണ് ,സമ്പാദ്യങ്ങള്‍ എല്ലാം നഷ്ടപ്പെടുത്തി വീട്ടിലുള്ള ഓരോ വീട്ടു സാധനങ്ങള്‍ പോലും പെറുക്കി കൊണ്ട് വിലക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് മറ്റൊരു തൊഴില്‍ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചത് ,അങ്ങിനെ ആരംഭിച്ചതാണ് എന്‍റെ സൂര്യ കള്ലെക്ഷന്‍ ,മറ്റു പല മേഖലകളിലും അതിക വരുമാനം കിട്ടികൊണ്ടിരുന്ന മനുവേട്ടന് എന്‍റെ ഈ ബിസിനസ്സിനെ അന്ഗീകരിക്കാന്‍ കഴിഞ്ഞില്ല ,ഒരു കട തുടങ്ങാനുള്ള സാമ്പത്തീക കെട്ടുറപ്പു ഇല്ലാത്തതിന്റെ പേരില്‍ എന്‍റെ താലിചെയിനും,ഒരു വളയും കിട്ടുന്ന പണം കൊണ്ട് കുറച്ചു സാധനങ്ങള്‍ മാത്രം കൊണ്ട് വന്നു വില്‍ക്കാം എന്ന തീരുമാനമായത് ,സാധനങ്ങള്‍ വാങ്ങി , ഇനി വേണ്ടത് ,കുറച്ചു നോട്ടീസ് അടിക്കല്‍ ആണ് ,അതിനുള്ള പണത്തിനു വേണ്ടി ഊരി വച്ചിരുന്ന സ്വര്‍ണ്ണത്തില്‍ നിന്ന് എടുത്തു പണയം വയ്ക്കാമെന്ന് കരുതി നോക്കുമ്പോള്‍ ആണ് ഞാന്‍ ശെരിക്കും ഞെട്ടി പോയത് ,മൂന്നു പവന്‍ വരുന്ന ഒരു മാലയ്ക്കു പകരം അതെ ഡിസൈനില്‍ ഗോള്‍ഡ് കവെരിംഗ് ,തുടര്‍ച്ചയായ ഉപയോഗം മൂലം കളെര്‍ മങ്ങി തുടങ്ങിയത് കൊണ്ടാവാം മനുവേട്ടന്‍ അത് ഊരി വച്ചത് !തുടരും ........

No comments:
Post a Comment