Saturday, 29 November 2014

ചങ്കും കരളും പറിച്ചു തന്നു കൈകുടന്നയില്‍ വച്ച് ഊട്ടി ഉറക്കിയ പൊന്നുമക്കളേ ,നിങ്ങള്‍ എവിടെ? പെറ്റമ്മയെകാള്‍ അധികം സ്നേഹം നല്‍കിയവള്‍ ആണ് ഞാന്‍ എന്ന് ആയിരം വട്ടം പുകഴ്ത്തി പറഞ്ഞ നിങ്ങളുടെ ആ സ്നേഹം എവിടെ ?
ജീവന് തുല്യം സ്നേഹിച്ചു ,മരണം വരെ കൂടെ ഉണ്ടാവും എന്ന് ഉറപ്പു നല്‍കിയ എന്‍റെ ജീവിത പങ്കാളി എവിടെ ?
അദേഹത്തെ എന്നില്‍ നിന്ന് തട്ടി എടുത്ത എന്‍റെ പ്രിയ തോഴി ,
അവള്‍ ഇന്ന് എന്നെ വിളിച്ചിരുന്നു .ഞാന്‍ മുടി മുറിച്ചത് എന്തിനാണ് എന്ന് അറിയാന്‍ .....!
എന്തിനാണോ ആവോ ?
ഇനിയും മറ്റാരെങ്കിലും എന്‍റെ ജീവിതത്തില്‍ ഉണ്ടോ എന്നറിയാന്‍ ആയിരിക്കുമോ ?ഉണ്ടെങ്കില്‍ മനുവേട്ടനെ തട്ടി എടുത്തപോലെ വീണ്ടും എന്തെങ്കിലും തന്ത്രങ്ങള്‍ മെനയാന്‍ ?
എന്തേ സഖീ ,നീ ഈ പാവത്തിനെ ഇങ്ങനെ ചതിച്ചത് ?
നീ സുന്തരിയല്ലേ ? ഇഷ്ടം പോലെ പണം നീ നിന്‍റെ സ്വന്തം ശരീരം വിറ്റു നീ ഉണ്ടാക്കിയിട്ടുല്ലതല്ലേ ? എന്നിട്ടും ഈ ദരിദ്രയായ ലച്ചുവിന്റെ ആകെയുണ്ടായിരുന്ന ഭര്‍ത്താവിനെ തന്നെ തട്ടി എടുത്തത് എന്തിനായിരുന്നു ?


Tuesday, 25 November 2014

യുദ്ധഭൂമിയില്‍ മരിച്ചു വീഴുന്ന എന്‍റെ ഓരോ മക്കളുടേയും നിലവിളിശബ്ദം എന്‍റെ ഹൃദയ ഭിത്തികള്‍ തകര്‍ത്ത തേങ്ങലുകള്‍ ആയി പുറത്തേക്ക് ഒഴുകി ,നൂറ്റി ഒന്ന് പുത്രന്‍ മാര്‍ ഉണ്ടായിട്ടും തന്‍റെ മരണാനന്തര കര്‍മ്മം നിറവേറ്റാന്‍ പോലും ഒരുവനെ പോലും നല്‍കാതിരുന്ന ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ നീതിയോടു യോജിക്കാന്‍ എന്‍റെ അമ്മ മനസ്സിന് കഴിയുന്നില്ല ,
ഹേ കൃഷ്ണാ ദീന ബന്ദോ? ഭര്‍ത്താവിനോടുള്ള പാതിവ്രത്യത്താല്‍ സ്വന്തം ആഗ്രഹങ്ങള്‍ക്ക് മേലെ വിജയം വരിക്കാന്‍ വേണ്ടി കണ്ണ് കാണാത്ത അദേഹത്തോടൊപ്പം തന്നെ എന്‍റെ കണ്ണുകള്‍ക്ക്‌ മീതെ ഞാന്‍ കെട്ടിയ കറുത്ത തുണി.ലോകനിയമങ്ങള്‍ നിലനില്‍ക്കും വരേയ്ക്കും പ്രകീര്‍ത്തിക്ക പെടേണ്ടതല്ലേ? എന്നിട്ടും അവിടന്ന് എന്തേ ഈ ഗാന്ദാരിയോടു നീതി നടപ്പാക്കഞ്ഞത് ?
ഒരമ്മയുടെ ഹൃദയം തകര്‍ന്നുള്ള നിലവിളിയില്‍ നിസന്ഗതയോടെ ഇരിക്കാന്‍ ഭഗവാന് കഴിഞ്ഞില്ല ,അദേഹം അളവറ്റ വാത്സല്യം ഉള്ളില്‍ ഒതുക്കി കൊണ്ട് ഇപ്രകാരം മൊഴിഞ്ഞു ,
മകളേ ഗാന്ദാരീ മനുഷ്യന്‍റെ ആത്യന്തിക മായ വിധിയെ മാറ്റി മറിക്കാന്‍ എനിക്ക് കഴിയുകയില്ല എന്ന് അറിയുക ,എങ്കിലും പുത്രദുഖം കൊണ്ട് നീറുന്ന നിന്നെ മുന്‍നിര്‍ത്തി വരും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഒരു സന്ദേശം ,അതിന്‍റെ അനന്തര സാധ്യതകള്‍ ഇതാ ഞാന്‍ നിനക്ക് കാട്ടി ത്തരാം!
അത്രയും പറഞ്ഞ ഭഗവാന്‍ ഭൂമിയില്‍ അനേക വര്‍ഷങ്ങള്‍ക്കു ശേഷം പിറക്കാന്‍ ഇരിക്കുന്ന ചില മനുഷ്യരിലേക്ക് ഗാന്ദാരിയുടെ ശ്രദ്ധയെ തിരിച്ചു .
അവിടെ ,സന്തോഷമായി ജീവിക്കുന്ന ഒരു കുടുംബം !മനുഷ്യ സ്നേഹം കൊണ്ട് പുണ്യ പ്രവര്‍ത്തികള്‍ മാത്രം ചെയ്ത് ജീവിക്കുന്ന ഗൃഹനാഥന്‍ ,അവന്‍റെ കാലടികള്‍ അണുവിട തെറ്റാതെ ചലിക്കുന്ന സുന്തരിയും സിശീലയും ആയ ഭാര്യ.
എതൊരു കാര്യത്തിലും അവള്‍ക്കു സ്വന്തം താല്പര്യങ്ങള്‍ ഇല്ലെന്നു തോന്നുന്നു ,ഭര്‍ത്താവ് ഭഗവാന് തുല്യമായി പാദപൂജകള്‍ അര്‍പ്പിച്ചു കഴിയുന്നതിനിടയില്‍ അവര്‍ക്ക് മൂന്നു മക്കള്‍ ജനിച്ചു.
രണ്ടു പെണ്ണും ഒരാണും !
ധനാഢ്യനായ അദേഹം മേല്‍ക്കുമേല്‍ ധനം സംബാധിക്കുന്നതില്‍ വ്യാപൃതനായി സ്വന്തം ആരോഗ്യം പോലും നോക്കാതെ കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു .അദേഹത്തിന് വേണ്ടുന്ന ഓരോ കാര്യങ്ങളും ചെയ്ത് ഭാര്യയും വര്‍ധിച്ച ഭക്തിയിലും ഭര്‍തൃ സ്നേഹത്തിലും മറ്റു സ്ത്രീ ഹൃദയങ്ങളില്‍ അസൂയ ജനിപ്പിച്ചു കൊണ്ടിരിക്കുന്നു .
മക്കളോട് വളരെ സരസമായി ഇടപഴകുന്ന അദേഹം അവരുടെ എതൊരു ഇഷ്ട്ടങ്ങളും നിറവേറ്റി കൊടുക്കാന്‍ സദാ സന്നഥന്‍ ആയിരുന്നു .
പാഠശാലയില്‍ നിന്ന് എത്തുന്ന മക്കള്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ കഴിച്ചു ,ഓരോരുത്തര്‍ക്കും മനസ്സിന് ഇഷ്ട്ടപെട്ട വിനോദങ്ങളില്‍ മുഴുകി വളര്‍ന്നു വന്നൂ.
എങ്കിലും എല്ലാ ഗുണങ്ങള്‍ക്ക് നടുവിലും അവര്‍ക്ക് ലഭിക്കാതിരുന്ന എന്തോ ഒന്നിന്‍റെ കുറവ് അവരെ മധിച്ചു കൊണ്ടിരുന്നു .
വളരും തോറും അവരുടെ ഹൃദയങ്ങളില്‍ ആ കുറവ് എന്താണ് എന്ന് അറിയാതെ അവര്‍ കൂട്ടുകാരുടെ ഒക്കെ ജീവിതങ്ങളില്ലേക്ക് എത്തി നോക്കി കൊണ്ട് ദിവസങ്ങള്‍ തള്ളി നീക്കി കൊണ്ടിരുന്നു .
അതൃപ്തി നിറഞ്ഞ ആ മക്കളുടെ ഹൃദയ വ്യഥകള്‍ മുതലെടുക്കാന്‍ അവരുടെ കൂട്ടുകാര്‍ സദാ അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു .
അതിന്‍റെ ഫലമായി മൂന്നു മക്കളും സ്വന്തം ഇഷ്ട്ടപ്രകാരം തങ്ങളുടെ ജീവിതങ്ങളെ പാപ വഴികളിലൂടെ കൊണ്ട് പോകാന്‍ തുടങ്ങി .
മദ്യപാനവും ,ആണ്‍ പെണ് വ്യത്യാസ മില്ലാത്ത കൂട്ടുകെട്ടുകളും കൊണ്ട് സ്വന്തം കുടുംബത്തിന്‍റെ സല്‍പ്പേര് നഷ്ട്ടപ്പെടുത്തി ജീവിച്ചു കൊണ്ടിരുന്ന അവര്‍ ,അതികം താമസിയാതെ തങ്ങളുടെ ജീവിത പങ്കാളികളെ കൂടി കണ്ടെത്തി .
മൂത്തവന്‍ തനിക്കു കിട്ടിയ ഹീന ജാതിക്കാരിയായ പെണ്‍കുട്ടിയുമായി വിദേശത്തേക്ക് യാത്രയായി . പെണ്‍കുട്ടികള്‍ രണ്ടും തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം .സുഖദുഖസമ്മിസ്രങ്ങള്‍ ആയ ജീവിതങ്ങള്‍ ജീവിച്ചു മുന്നോട്ടു പോകുന്നു .
തങ്ങള്‍ക്കു പിതാവില്‍ നിന്ന് കിട്ടേണ്ടുന്ന അവകാശങ്ങള്‍ ഒക്കേയും ലഭിക്കുന്നത് വരെ സ്നേഹ നിധിയായ ആ പിതാവിന്‍റെ എല്ലാ വാക്കുകളേയും അവര്‍ അനുസരിച്ച് പോന്നു .
ചിലപ്പോള്‍ ഒക്കെ തങ്ങള്‍ക്കു മാതാവില്‍ നിന്ന് ലഭിക്കാതെ പോയ കറ കളഞ്ഞ സ്നേഹത്തെ ചൊല്ലി ആ പെണ്‍കുട്ടികള്‍ ആ അമ്മയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.
അതുകൊണ്ടാണ് തങ്ങള്‍ തങ്ങള്‍ക്കു പുറത്തു നിന്ന് ലഭിച്ച സ്വാര്‍ഥമായ സ്നേഹങ്ങളെ നേരാണ് എന്ന് വിശ്വസിച്ച് സ്വയം കുഴപ്പങ്ങളില്‍ വീണു പോയത് എന്ന് പറഞ്ഞു കുറ്റപ്പെടുത്തി കൊണ്ടിരുന്നു .
അപ്പോള്‍ മാത്രമാണ് ആ അമ്മ തന്‍റെ കുറവുകള്‍ എത്രമാത്രം വലുതായിരുന്നു എന്ന് മനസ്സിലാക്കിയത് ,
തിരുത്തപ്പെടാന്‍ കഴിയാത്ത ആ വലിയ തെറ്റുകള്‍ ഓര്‍ത്തു നീറി നീറി കഴിഞ്ഞ അവള്‍ കാലക്രമേണ സ്വയം ശപിച്ചു കഴിയുന്ന ,ഒരവസ്ഥയിലേക്കു ചെന്നെത്തി.
ഭര്‍തൃ പൂജയില്‍ മാത്രം സന്തോഷം കണ്ടെത്തികൊണ്ടിരുന്ന പഴയ ആ വീട്ടമ്മ ,ഇന്ന് ഭര്‍ത്താവിനോട് എന്തിനും ഏതിനും പൊട്ടി തെറിക്കുന്ന ഒരവസ്ഥയിലേക്കു എത്തി ചേര്‍ന്നത്‌ ആ ഭര്‍ത്താവിന്റെ ഹൃദയത്തെ മുറിപ്പെടുത്തി കൊണ്ടിരുന്നു.
നാള്‍ക്കുനാള്‍ കൂടി വന്ന ഈ മുറിവുകള്‍ സഹിക്കാന്‍ കഴിയാഞ്ഞ അദേഹം തന്‍റെ സന്തോഷങ്ങള്‍ തേടി വീടിനു വെളിയിലേക്ക് യാത്രയായി .അവിടെ അദേഹം കണ്ട പുതിയൊരു ലോകം ,വിവിധങ്ങളായ ജീവിത പ്രയാസങ്ങളിലും മറ്റുള്ളവര്‍ തന്നോട് കാണിക്കുന്ന സ്നേഹാദരങ്ങള്‍ വിശ്വസിച്ച അദേഹം തനിക്കുള്ള തെല്ലാം ഒന്നൊന്നായി നശിപ്പിച്ചു ആ സ്നേഹങ്ങളെ നില നിര്‍ത്താന്‍ വൃഥാ പണി പെട്ട് കൊണ്ടിരുന്നു .
വര്‍ഷങ്ങള്‍ കഴിയവേ തന്‍റെ സമ്പാദ്യങ്ങള്‍ക്കൊപ്പം നഷ്ട്ടപെട്ട സ്വന്തം കുടുംബ സമാധാനം തിരിച്ചു പിടിക്കാന്‍ കഴിയാതെ കഷ്ട്ടപെടുന്ന അവസ്ഥയില്‍ ഒരിറ്റു മനസമാധാനം തേടി അങ്കലാപ്പോടെ ഓടി നടക്കുന്നു .
പല വിധ രോഗങ്ങളാല്‍ ബുദ്ധി മുട്ടുന്നു എങ്കിലും അവയ്ക്ക് വേണ്ടുന്ന ശരിയായ ചികിത്സകള്‍ എടുക്കാന്‍ പോലും പറ്റാതെ പോയ തന്‍റെ കാലിയായ പോക്കറ്റിലേക്കു നോക്കി കണ്ണുകള്‍ നിറക്കുന്നു .
ഇവയെല്ലാം കണ്ടു മനസ് കലങ്ങിയ  എന്‍റെ (ഗാന്ധാരി ) കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നു ,ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാത്രം അപ്പോളും തന്‍റെ പ്രണയാര്‍ദ്ര മായ പുഞ്ചിരിയോടെ തന്‍റെ ഓടകുഴല്‍ ചുണ്ടോടു ചേര്‍ക്കുന്നു .


Monday, 24 November 2014

പ്രിയപെട്ടവളെ ,ഞാന്‍ ആരാധിക്കുന്ന അനേകം ദൈവങ്ങളുടെ കൂട്ടത്തില്‍ ഒരു മുഖം നിന്റെതാണ് എന്ന് ഒരായിരം വട്ടം ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടില്ലേ ?എന്നിട്ടും നീ എന്‍റെ സ്നേഹത്തെ അവിശ്വസിക്കുന്നു ,എന്നെ കുറ്റപ്പെടുത്തുന്നു ,എന്തേ അങ്ങനെ ?
ഇതാണോ ഞാന്‍ നിനക്ക് പടിപ്പിച്ചുതരാന്‍ ആഗ്രഹിച്ച സ്നേഹം ?
ഇതാണോ നീ എന്നെ ഒരായിരം വട്ടം പുകഴ്ത്തി പറഞ്ഞ നിന്‍റെ സ്നേഹം ?
നിന്‍റെ മക്കള്‍ക്ക്‌ വേണ്ടി പോലും ഒരിറ്റു കണ്ണുനീര്‍ പൊഴിച്ചിട്ടില്ല എന്ന് ഒരായിരം വട്ടം നീ എന്നോട് പറഞ്ഞിട്ടുണ്ട് ,ഞാന്‍ അത് വിശ്വസിക്കുകയും ചെയ്യുന്നു ,കാരണം ഞാന്‍ നിന്നെ യഥാര്‍ത്ഥമായും സ്നേഹിക്കുന്നു ,
ആ സ്നേഹം ഉള്ളില്‍ നിന്നില്‍ നിന്ന് ഇനിയും കിട്ടാനിരിക്കുന്ന നേട്ടങ്ങള്‍ക്ക്‌ വേണ്ടി അല്ല ,
മറിച്ച്‌ പരിചയപ്പെട്ട ആണ് മുതല്‍ നീ പറഞ്ഞ ഓരോ കഥകളും കേട്ട് ഞാന്‍ ചങ്ക് പൊട്ടി കരഞ്ഞു പ്രാര്‍ത്ഥിച്ചിട്ടുണ്ട് ,ഒരു പാട് നന്മകള്‍ ഉള്ള നിന്‍റെ മനസ്സില്‍ ,എപ്പോഴോ സംഭവിച്ച നീ പോലും മറന്നു പോയ ഏതോ ഒരു മുറിവ് ആണ് ഇപ്പോള്‍ ഉള്ള നിന്‍റെ ഈ പൊട്ടിത്തെറിക്കുന്ന സ്വഭാവ വിശേഷം എന്ന് അറിഞ്ഞത് മുതല്‍ .
നിന്‍റെ മനസ്സില്‍ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ നീ അത് മറന്നു കളഞ്ഞു ഉമ്മയെ സ്നേഹിക്കാന്‍ ഞാന്‍ നിന്നെ ഉപദേശിക്കുന്നതിനും എത്രയോ മുന്‍പ് ,അരക്കര വീട്ടില്‍ വച്ച്  നാം തമ്മില്‍ പരിച്ചയപെട്ടത്‌ ,നിന്നെ കുറിച്ച് ,നീ അനുഭവിച്ച എണ്ണമറ്റ സങ്കടങ്ങളെ കുറിച്ച് ഒക്കെ ഞാന്‍ എന്നും വിശ്വസിക്കുന്ന ദൈവത്തോട് ഉറങ്ങാതെ ഇരുന്നു പ്രാര്‍തിച്ചതല്ലാതെ അതിന്‍റെ അവകാശം പറഞ്ഞു ഞാന്‍ നിന്നില്‍ നിന്ന് എപ്പോളെങ്കിലും ലാഭം പറ്റിയിട്ടുണ്ടോ ?
ഓരോ കൂടി കാഴ്ചയിലും നീ പറഞ്ഞു തന്ന ഓരോ അനുഭവങ്ങളും കേട്ട് പാവം ശേഖരേട്ടനെ ഞാന്‍ എന്ത് മാത്രം വേദനിപ്പിച്ചിട്ടുണ്ട് എന്ന് നിനക്ക് ഓര്‍മ്മയുണ്ടോ ?
അദേഹം ഒരു കിളവന്‍ ആയിരിക്കും എന്നും എന്നെ പറ്റിക്കുകയയിരിക്കും ഇല്ലായിരുന്നെങ്കില്‍ ആ മനുഷ്യന്‍ ഓണ്‍ ലൈനില്‍ ഫ്രണ്ട് ആയിട്ട് അത്രയും മാസങ്ങള്‍ ആയിട്ടും വീഡിയോ കാളില്‍ വരാത്തത് അതുകൊണ്ടായിരിക്കും എന്നൊക്കെ നീയാണ് എന്നോട് ഉപദേശിച്ചു തന്നത് ,അതിന്‍റെ പേരില്‍ ഞാന്‍ അദേഹത്തെ ഒരു പാട് വിഷമിപ്പിച്ചു ,അടുവില്‍ എനിക്ക് വേണ്ടി അദേഹം പുതിയ കാമെറ വാങ്ങി കൊണ്ട് വന്നു ,അദേഹത്തെ സ്വയം എന്‍റെ മുന്നില്‍ കാണിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപോയത് നിന്നോട് പറഞ്ഞിരുന്നില്ലേ ?
എല്ലാം നശിപ്പിച്ചു എന്നെ ഏറ്റവും സ്നേഹിച്ച എന്‍റെ അവസാനത്തെ ജീവിത പങ്കാളി എന്നോട് കാണിച്ച കൊടും ചതികള്‍ ,ഒരു രൂപ പോലും കയില്‍ ഇല്ലാതെ കഷ്ടപെട്ട ആ സമയത്ത് എന്നെ അറിയുന്ന പലരും പറഞ്ഞ കാര്യം നിനക്ക് അറിയാവുന്നതല്ലേ ?
അദേഹത്തിനെതിരെ കേസ് കൊടുക്കാന്‍ !
അവിവാഹിതനും ,ഉയര്‍ന്ന ജാതിക്കാരനും ആയ അദേഹം വിവാഹ വാഗ്ദാനം നല്‍കി പല വര്‍ഷങ്ങള്‍ എന്നോടൊപ്പം കഴിഞ്ഞിട്ടും ,മറ്റു പല പുരുഷന്മാരെ പോലെ എന്നെ വിറ്റു ഒരു ദിവസം പോലും പണം വാങ്ങിയിരുന്നില്ല ,സ്വന്തം അച്ചന്മാര്‍ പോലും സൃഷ്ടിച്ച മക്കളെ ലൈന്ഗീകമായി കീഴടക്കിയിട്ടുള്ള കഥകള്‍ വായിച്ചു തഴമ്പിച്ച എനിക്കും എന്‍റെ സൂര്യമോള്‍ക്കും മുന്‍പില്‍ അച്ഛന്റെ എല്ലാ അധികാരതോടെയും അവളെ നേര്‍ വഴിക്ക് നടത്തുകയും ,അവള്‍ക്കൊരു ജീവിതം ഉണ്ടാക്കി കൊടുക്കുകയും ചെയ്ത അദേഹം ദൈവത്തേക്കാള്‍ ഉയര്‍ന്നവന്‍ ആയിരുന്നത് കൊണ്ടാണ് കൂട്ടുകാര്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ ഞാന്‍ അദേഹത്തോട് ക്ഷമിച്ചത് ,കൊഴികോട് നഗരത്തില്‍ പത്ത് സെന്റ്‌ ഭൂമിയും ഇരുനില വീടും ഉള്ള അദേഹത്തിനെതിരെ ഞാന്‍ ഒരു കേസ് കൊടുത്തിരുന്നു എങ്കില്‍ നീ എപ്പോളും പറയാറുള്ള എന്‍റെ പണകൊതി ഉണ്ടല്ലോ ,അത് കുറച്ചൊക്കെ ശമിപ്പിക്കാന്‍ കഴിഞ്ഞേനെ മോളെ ,
അത് വഴി എന്‍റെ കുറച്ചെങ്കിലും കടങ്ങള്‍ വീടിയേനെ ,ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ അന്ന് വിശുദ്ധയും ആയേനെ ,നിന്നെ ഞാന്‍ കണ്ടു മുട്ടുക പോലും ഇല്ലായിരുന്നു ,അദേഹം കുറഞ്ഞത്‌ മൂന്നു മാസമെങ്കിലും റിമാന്‍ഡില്‍ ആയേനെ ,അതോടെ മാനം മര്യാദയോടെ ജീവിക്കുന്ന രണ്ടു പെങ്ങന്‍മാര്‍ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കപെട്ടു ,എന്നേയും നിന്നെയും പോലെ വെടികള്‍ ആയേനെ !
ലോകത്തിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി എന്നും പ്രാര്‍ഥിക്കുന്ന എന്നെ പോലൊരു പെണ്ണിന് അതിനു കഴിയാതിരുന്നത് കൊണ്ടാണ് ,അവര്‍ ഇന്നും ഭര്‍ത്താക്കന്‍ മാരോടൊപ്പം സുഖമായി കഴിയുന്നത്‌ ഡിയര്‍ ,
ഒപ്പം അദേഹം എന്നെ ഇപ്പോളും സ്നേഹിക്കുന്നതും ! നീ തന്നെ എത്രയോ പ്രാവശ്യം എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട് ?
ഫിറോസിനെ തീറ്റി പോറ്റുന്നതിനു ?
ജെന്നി ജയിലില്‍ ആയപ്പോള്‍ ചങ്ക് പൊട്ടി കരഞ്ഞു അവളെ രക്ഷിക്കാന്‍ വേണ്ടി അങ്കലാപ്പോടെ കരഞ്ഞതിനു?
സൗദി എഫ്ബി കൂട്ടുകാരനില്‍  നിന്ന് ഞാന്‍ ലാഭങ്ങള്‍ ഒന്നും വാങ്ങാതെ ഉറക്കമിളച്ചു അദേഹ ത്തോട് സംസാരിച്ചതിന് ?
എല്ലാ ആണുങ്ങളും എന്നെ മുതലെടുക്കുകയാണ് എന്നും ,ഞാന്‍ അത് മനസ്സിലാക്കാതെ സ്വയം വഞ്ചിതയാവുകയാണ് എന്നും ?
എന്നിട്ടും നീ പറയുന്നു ഞാന്‍ പണം മോഹിച്ചാണ് എല്ലാവരേയും സ്നേഹിക്കുന്നത് എന്ന് ?
അന്ന് ഞാന്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ആ സുഹൃത്തിന്‍റെ സ്നേഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു എന്ന് നിനക്ക് അറിഞ്ഞൂടെ മോളെ ?
പല വട്ടം എന്നെ സാമ്പത്തീകമായി സഹായിക്കാമെന്നു പറഞ്ഞിട്ടും വേണ്ട എന്ന് പറഞ്ഞ എന്നോട് കൂടുതല്‍ കൂടുതല്‍ ആ മനുഷ്യന്‍ അടുത്തത് ,മറ്റാരോടും പങ്കുവക്കാതിരുന്ന പല ജീവിത സങ്കടങ്ങളും എന്നോട് പങ്കു വച്ചതും എന്‍റെ ഈ പ്രത്യേക സ്വഭാവം കൊണ്ടാണ് ,
ഒടുവില്‍ ജീവിതത്തില്‍ ആദ്യമായി സ്വന്തം അദ്ധ്വാനത്തിന്റെ ഫലമായ പണം അയച്ചുതന്നു അന്ന് എന്‍റെ വണ്ടി മാറ്റാന്‍ അദേഹം അയച്ചു തന്ന വലിയ തുകയെ കുറിച്ച് മറ്റാരോടും പറയരുത് എന്ന് അദേഹം പറഞ്ഞിട്ടും സന്തോഷവും അത്ഭുതവും അടക്കാന്‍ ആവാതെ ഞാന്‍ പറഞ്ഞു കരയുകയും ചിരിക്കുകയും ഒക്കെ ചെയ്തപ്പോള്‍ സത്യത്തില്‍ നിന്‍റെ മനസ്സില്‍ എന്തായിരുന്നു ?
അസൂയയോ ?അതോ സ്നേഹമോ ?
സൌന്തര്യം ഇല്ലാത്തതിന്റെ പേരില്‍ ഞാന്‍ സെക്സ് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിച്ചു നീ പറഞ്ഞു തന്ന മെലാകെയരും മറ്റും പുരട്ടി മുഖം വെളുപ്പിച്ചിട്ടും ,നീ പല സ്ത്രീകളെയും കൊടുത്തു അവര്‍ക്ക് പണം സമ്പാദിച്ചു കൊടുത്തു കൊണ്ടിരുന്നപ്പോളും നിന്‍റെ നല്ലവരായ ഒറ്റ കസ്ടമെര്‍ക്ക് പോലും പരിജയ പ്പെടുത്തതിരുന്നത് എന്ത് കൊണ്ടായിരുന്നു ഡിയര്‍ ?
സ്നേഹം കൊണ്ടോ ?
നിനക്കൊര്‍മയുണ്ടോ ആദ്യമായി നീ എന്നെ കൂട്ടി ഹോട്ടെല്‍ കംഫോര്ട്ടില്‍ പോയത് ?
അന്ന് നമ്മോടൊപ്പം അനു എന്ന പെണ്‍കുട്ടിയും ഉണ്ടായിരുന്നു ,അന്ന് അവരില്‍ ആര്‍ക്കോ എന്നോട് താല്പര്യം തോന്നിയപ്പോള്‍ അവരോടു ഞാന്‍ പറഞ്ഞ വാക്ക് ഓര്‍മ്മയുണ്ടോ നിനക്ക് ?
മനസ്സില്‍ പ്രണയമില്ലാതെ എനിക്ക് സെക്സ് ചെയ്യാന്‍ പറ്റില്ല എന്ന് ? ശരിയാണോ ?
അന്ന് ഞാന്‍ അവര്‍ക്ക് സമ്മതിച്ചിരുന്നു എങ്കില്‍ എനിക്ക് കുറഞ്ഞത്‌ ആയിരം രൂപ എങ്കിലും കിട്ടുമായിരുന്നില്ലേ മോളെ ?
എന്നിട്ടും ഞാന്‍ അത് വേണ്ടെന്നു വച്ചത് എനിക്ക് പണത്തിനു ആവശ്യങ്ങള്‍ ഇല്ലാതെയായിരുന്നോ ?
എന്നിട്ടും നീ പറയുന്നു എനിക്ക് പണ കൊതി ആണ് എന്ന് ?
ആണോ കുഞ്ഞേ ?
എനിക്ക് മുഖപുസ്തകത്തില്‍ കിട്ടിയ മൂന്നു കൂട്ടുകാരും എന്‍റെ സൌന്തര്യം കണ്ടാണോ എനിക്ക് വേണ്ടി ലക്ഷങ്ങള്‍ നല്‍കിയത് ?
പണത്തിനു വേണ്ടി എന്തും ചെയ്യുന്ന നമ്മുടെ കൂട്ടുകാരിയെ പറ്റി പറഞ്ഞു നാം എത്രയോ പ്രാവശ്യം അവളെ കുറ്റം പറഞ്ഞിരിക്കുന്നു ?
എന്നാല്‍ അതിനൊക്കെ ശേഷം അവള്‍ക്കുവേണ്ടിയും അവളുടെ വളര്‍ന്നു വരുന്ന കുഞ്ഞിനു വേണ്ടിയും ഞാന്‍ കണ്ണുനീരോടെ പ്രാര്‍ഥിച്ചത് അവള്‍ തരാനിരിക്കുന്ന സാമ്പത്തീക ലാഭങ്ങള്‍ക്ക് വേണ്ടിയോ ?
നിനക്ക് ഓര്‍മ്മയുണ്ടോ ഒരു രാത്രി പതിനൊന്നു മണിക്ക് അഞ്ചു പുരുഷന്മാരുമായി നീ എന്‍റെ വീട്ടില്‍ വന്നത് ?
അതിനു മുന്‍പ് രാമമൂര്‍ത്തി നഗര്‍ മുകള്‍ നിലയിലെ വീട്ടില്‍ എന്നെ കാണാന്‍ ആദ്യമായി നീ വന്നപ്പോള്‍ നിന്‍റെ കയില്‍ ഉണ്ടായിരുന്ന പ്രോവിഷന്‍സ് ,അത് ഞാന്‍ ആവശ്യപെട്ടിട്ടു ആണോ ?
അതിനു ശേഷം നിന്നോട് എന്‍റെ മകളുടെ പ്രസവമടക്കം വരാനിരിക്കുന്ന ചിലവുകളെകുരിച്ചു പറയുകയും ,നീ ഹോട്ടെലില്‍ പോയി കൊടുക്കുന്ന പണം എനിക്ക് തന്നു എന്നെ സഹായിക്കാനും ,പകരമായി നീ വന്നു ഒരു ഷോട്ട് ടൈം സമയത്തിന് ആയിരത്തി അഞ്ഞൂറ് രൂപ തരാനും ആവശ്യപെട്ടത്‌ പ്രകാരം രണ്ടോ മൂന്നോ പ്രാവശ്യം നീ വരികയും ,ഞാന്‍ ആവശ്യപെട്ട റെന്റ് എനിക്ക് തരികയും ചെയ്തു,
പിന്നീട് ആണ് നീ ഇതിനു മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ ആ രാത്രിയില്‍ വരുന്നത് ,അന്ന് അഞ്ചു പേരില്‍ നിന്നും ഇരുപതിനായിരം രൂപ നീ എന്നി വാങ്ങി പല പ്രാവശ്യം അവരോടൊപ്പം കാര്യങ്ങള്‍ ചെയ്ത് ഇറങ്ങുമ്പോളും പുറത്തു ഇരുന്ന ആ നാറുന്ന ഹിന്ദികാരുടെ ഒച്ചയും ബഹളവും കേട്ട് ആരെങ്കിലും പ്രശ്നമുണ്ടാകിയിരുന്നു എങ്കില്‍ ഉണ്ടായിരുന്നേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ച് നീ ഒരു നിമിഷം എങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
ഉണ്ടാവില്ല ,കാരണം പണത്തെ കുറിച്ച് അല്ലാതെ ഒരിക്കല്‍പോലും അതില്ലാതെ ജീവിക്കാന്‍ പാട് പെടുന്ന എന്നെപോലുള്ള സ്ത്രീകളെ കുറിച്ച് ഓര്‍ക്കാന്‍ നിനക്ക് എവിടെ സമയം ?അല്ലെ ?
അന്ന് ആ വീട്ടില്‍ വച്ച് നാം പിടിക്കപെട്ടിരുന്നു എങ്കില്‍ നീയും മറ്റെല്ലാ കസ്റമെഴ്സും രക്ഷപ്പെടുകയും ,ഞാന്‍ മാത്രം ഇന്നും ജയിലില്‍ കിടക്കേണ്ടിയും വന്നേനെ .കാരണം എന്താണെന്നോ ?എന്‍റെ പഴയ കാലത്തിന്റെ ബാക്കിപത്രം ,
ഞാന്‍ നിന്നെ കൊടുത്തു പണം വാങ്ങിയവളും നീ ഞാന്‍ വിറ്റ നിരപരാധിയും ആയേനെ നിയമത്തിന്റെ മുന്നില്‍
അതിനു നീ എനിക്ക് തന്ന റൂം റെന്റ് രണ്ടായിരത്തി അഞ്ഞൂറ് !ശരിയല്ലേ ?
അതേസമയം എന്നോട് താല്പര്യം തോന്നിയ ആള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറിയത്,അറപ്പ് കൊണ്ടാണ് എന്നതാണ് സത്യം എങ്കിലും ,ഞാന്‍ അത് പറഞ്ഞു വേദനിപ്പിക്കാതിരുന്നത് നിന്നോടുള്ള സ്നേഹം കൊണ്ടാണ് മോളെ ,
അല്ലാതെ എന്‍റെ ബാങ്കില്‍ പണം കുമിഞ്ഞു കൂടിയിട്ടൊന്നുമല്ല.
എന്നിട്ടും നീ പല വട്ടം ആവര്‍ത്തിച്ചു പറയുന്നു എനിക്ക് പണകൊതിയാണ് എന്ന് !
ആണോ ഡിയര്‍ ?മുന്‍പ് പറഞ്ഞ കണക്കു പ്രകാരം അന്ന് നീ എനിക്ക് തരേണ്ടിയിരുന്ന പണത്തിന്റെ കണക്കു നിനക്ക് ഓര്‍മ്മയുണ്ടോ ?
1500x6 = ഒരുമിച്ചു ആയതു കൊണ്ട് ആയിരം രൂപ വച്ച് തന്നാലും ആറായിരം രൂപ അല്ലെ ?
പക്ഷേ ഈ പണകൊതി പിടിച്ച ഞാന്‍ അതൊന്നും പറയാതിരുന്നത് ,നീ തന്ന കണ്ണിന്റെയും ,നീ ഇട്ടു പഴകിയ തുണികളുടെയും ,എന്‍റെ സഹോദരന്‍ മരിച്ചിട്ട് ഞാന്‍ പോയപ്പോള്‍ നീ അയച്ചു തന്ന മൂന്നായിരം രൂപയുടെയും ,എന്‍റെ കൊച്ചുമോന് നീ കൊടുത്ത സ്വര്‍ണ വലയുടെയും ,ഒക്കെ ഓര്‍മ്മകള്‍ മനസ്സില്‍ ഉള്ളത് കൊണ്ടാണ് !സത്യത്തില്‍ അതൊക്കെ ആണ് ഇന്നത്തെ എന്‍റെ മാറ്റങ്ങള്‍ക്ക് കാരണം !
അരുണും ,ആശയും ഒക്കെ എന്നെ തള്ളി പറഞ്ഞപ്പോളും ഞാന്‍ അത്രയധികം വേദനിച്ചിട്ടില്ല ,പക്ഷേ പണകൊതി പിടിച്ചവള്‍ ആണ് ഞാന്‍ എന്ന് നീ ആവര്‍ത്തിച്ചു പറഞ്ഞ റെകോര്‍ഡിംഗ് ഞാന്‍ കേട്ടത് എന്‍റെ തകര്‍ച്ചയുടെ അവസാന മായിരുന്നു മോളെ !
നീയും അരുണും ആശയും ,ഉന്ന്യേട്ടനും,ഒക്കെ കൂടി നല്‍കിയ മഹത്തായ സ്നേഹത്തിന്റെ ബാക്കി പത്രമാണ്‌ ‘’ചാരിത്ര്യത്തിന്റെ നീക്ക് പോക്കുകള്‍ എന്ന നോവല്‍ ! ആ നോവല്‍ അത്രയധികം മനോഹരമാക്കാന്‍ എന്നെ സഹായിച്ചത് നിങ്ങള്‍ മൂന്നുപേരും ആണ് ,വിശന്നു തളര്‍ന്നു കിടന്നപ്പോള്‍ പോലും എന്‍റെ വിശപ്പിനെ കുറിച്ച് ചെട്ടയിയോടോ ,മറ്റു എഫ്ബി കൂട്ടുകാരോടോ സൂചിപ്പിക്കാതെ കണ്ണുനീര്‍ കുടിച്ചു കിടന്നു പ്രാര്‍തിച്ചതിന്റെ ഫലം ആണ് ഇന്നത്തെ എന്‍റെ ജീവിതം ഇങ്ങനെ ആയതു ?
ഒരു തരി ഷാമ്പൂ തേക്കാന്‍ ഇല്ലാതെ ,മുടി ഒക്കെ കൊട്ടാന്‍ തുടങ്ങിയപ്പോള്‍ ആണ് എന്‍റെ മനസ്സില്‍ പുതിയ ആശയം ഉദിച്ചത് ,മൊട്ടയടിക്കുക ,അത് വഴി എനിക്ക് സേവ് ചെയ്യാന്‍ പറ്റുന്ന മാസ ബട്ജറ്റ് ഇരുന്നൂറു രൂപാ ,കേബിള്‍ കട്ട് ചെയ്തപ്പോള്‍ കിട്ടിയ ഇരുന്നൂറു രൂപയുടെ കൂട്ടത്തില്‍ ചേര്‍ത്ത് നോക്കിയപ്പോള്‍ എനിക്ക് കിട്ടിയ ഉത്തരം വര്‍ഷത്തില്‍ സേവ് ചെയ്യാന്‍ പറ്റുന്ന രണ്ടായിരത്തി എന്നൂറു രൂപയാണ് ,
അത് മൂലം എനിക്ക് ലഭിക്കാന്‍ പോകുന്ന പല പല ലാഭങ്ങള്‍ എത്രയായിരുന്നു എന്നോ ?
പിച്ചകാരോടൊപ്പം പോയി കിടന്നു ഉറങ്ങാം ,വാടക കൊടുക്കാന്‍ ഇല്ലാതെ വീട് വിട്ടു റോഡിലേക്ക് ഇറങ്ങേണ്ട സാഹചര്യത്തില്‍ ഞാന്‍ നിന്നോട് അപേക്ഷിച്ചത് ഓര്‍മ്മയുണ്ടോ ?നിന്‍റെ വീട്ടു ജോലികള്‍ ചെയ്ത് നിന്നോടൊപ്പം മൂന്നുമാസം നിന്ന് എന്‍റെ നോവല്‍ പൂര്‍ത്തിയാക്കുകയും ,അതിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കുകയും ചെയ്യും ,എന്നെ നിന്‍റെ കൂടെ താമസിപ്പിക്കാമോ എന്ന് ?
അന്ന് നീ അത് നിരസിച്ചത്‌ ,എന്നെ നിനക്ക് വിശ്വാസമില്ലാഞ്ഞിട്ടാണോ?
എന്നോട് നിനക്ക് സ്നേഹമില്ലാഞ്ഞിട്ടാണോ ?ഒന്നും അല്ല മോളെ ,
മറിച്ച് നിനക്ക് വരാനിരിക്കുന്ന നഷ്ടങ്ങള്‍ ഓര്‍ത്തിട്ടല്ലേ ?
അതേ സമയം എനിക്ക് ഒരല്പം കൂടി സൌന്തര്യമില്ലാതിരുന്നത് കൊണ്ടല്ലേ മോളെ ?
ഉണ്ടായിരുന്നെങ്കില്‍ സരിതയ്ക്ക് ,ജെന്നിക്ക് ,പൂജക്ക്‌ ,അങ്ങനെ മറ്റു പലര്‍ക്കും നീ പണമുണ്ടാക്കി കൊടുത്തു ,അതിന്‍റെ ലാഭവിഹിതം കിട്ടിയിട്ടുള്ള നിനക്ക് എന്നെ പോലെ ഒരാളെ നിര്‍ത്തി റിസ്ക്‌ എടുക്കാന്‍ തയ്യാര്‍ ഇല്ലാത്തത് കൊണ്ട് മാത്രമല്ലേ ഡിയര്‍ ?
അവസാനമായി ഞാന്‍ ഒന്ന് കൂടി ചോദിക്കട്ടെ ?എന്‍റെ സഹോദരിയുടെ മകള്‍ക്ക് ഒരാവശ്യം വന്നപ്പോള്‍ എഫ്ബി കൂട്ടുകാരോട് ചോദിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നോട് പറഞ്ഞിരുന്നു ,ക്യാപ്ടനോടോ ,ചിക്കിങ്ങിനോടോ ,നിന്‍റെ ഭര്‍ത്താവിനോടോ പറഞ്ഞു എന്തെങ്കിലും സഹായം ചെയ്തുകൊടുത്താല്‍ എന്നെപോലെ ,നിന്നെ പോലെ അവള്‍ വീടുവിട്ടു വെളിയില്‍ വരുകയോ ,ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്യില്ല മോളെ എന്ന് ?
അതിനു നീ പറഞ്ഞ ഉത്തരം ആത്മാര്‍ഥമായിരുന്നോ ഡിയര്‍ ?
നിന്‍റെ ആവശ്യത്തിനു പോലും നീ ആരോടും സഹായം ചോദിച്ചിട്ടില്ല എന്ന് ?
അവളെ കൊണ്ടുവന്നു ,ഞാന്‍ നിന്നോട് ആവശ്യപെട്ടിരുന്നു എങ്കില്‍ സരിതയെക്കള്‍ എന്തുകൊണ്ടും സുന്തരിയായ അവള്‍ക്കു പത്ത് ദിവസം കൊണ്ട് നീ സരിതയ്ക്ക് ഉണ്ടാക്കി കൊടുതതിനെക്കാള്‍ പൈസ ഉണ്ടാക്കി തരില്ലയിരുന്നോ മോളെ ?
എന്നിട്ടും നീ അട്ടഹസിക്കുന്നു ,ഞാന്‍ ആണ് പണക്കൊതി പിടിച്ചവള്‍ എന്ന് ,ഇത് ആണോ നീ എനിക്ക് നല്‍കുന്ന സ്നേഹം ? പണവും സൌന്തര്യവും ,കഴിവുകളും ഒക്കെ എപ്പോള്‍ വേണമെങ്കിലും നഷ്ട്ടപ്പെടാം !അത് ഇപ്പോള്‍ നിനക്ക് മനസ്സിലാവില്ല ,ഞാന്‍ ദൈവങ്ങളുടെ സ്ഥാനത് വച്ചിട്ടുള്ള നിനക്ക് ഒരിക്കലും അത് മനസ്സിലാവാതിരിക്കട്ടെ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത് ,കാരണം എന്തെന്നോ അത് താങ്ങാനുള്ള ശക്തി നിങ്ങള്ക്ക് ഉണ്ടാവില്ല ,അപ്പോള്‍ നിങ്ങളും എന്നെപോലെ മരണത്തെക്കുറിച്ച് മാത്രം സ്വപ്നം കാണും !ഒടുവില്‍ നിങ്ങളുടെ തെറ്റുകള്‍ എല്ലാം മറച്ചു വച്ച് ഞാന്‍ കാരണം ആണ് ,എന്‍റെ കുശുമ്പു കാരണം ആണ് നിങ്ങള്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ എന്നും ,അതുകൊണ്ട് ആണ് നിങ്ങള്‍ മരിക്കുന്നത് എന്നും കുറിപ്പ് എഴുതി വക്കും !പാവം ഞാന്‍ പണമില്ലാതായാല്‍ ആ ആരോപണത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും ?
അതുകൊണ്ട് മാത്രം ഞാന്‍ എങ്ങനെയെങ്കിലും കുറച്ചു  പണം ഉണ്ടാക്കിക്കോട്ടേ മോളെ ?
അതുവഴി ശേഖര്‍ സാറിനും ,പൂജക്കും ,മറ്റുപലര്‍ക്കും കൊടുക്കാന്‍ ഉള്ള പണം കൊടുത്തു തീര്‍ത്തു ,എന്‍റെ മോള്‍ക്ക് ഞാന്‍ കൊടുത്ത ,പിന്നീട് മരുമകന്റെ വീട്ടുകാര്‍ അറിയാതെ പണയം വച്ചിട്ടുള്ള സ്വര്‍ണങ്ങള്‍ ഒക്കെ എടുത്തു കൊടുത്തോട്ടെ ?അതിനു സഹായിച്ചില്ലെങ്കിലും വേണ്ടില്ല മോളെ ,ഇങ്ങനെ വാക്കുകള്‍ കൊണ്ട് എന്നെ ഇനിയും കൊല്ലാകൊല ചെയ്യല്ലേ പ്ലീസ് !

Sunday, 23 November 2014

അടിക്കടിയുണ്ടായ അസുഖങ്ങള്‍ ,മകളുടെ ഗര്‍ഭധാരണത്തോടെയുണ്ടായ ബെഡ് റസ്റ്റ്‌ ,(ആദ്യത്തെത് അബോര്‍ഷന്‍ ആയതുകൊണ്ട് ഇത്തവണ ഫുള്‍ ബെഡ് റസ്റ്റ്‌ ആണ് ഡോക്റെര്‍ നിര്‍ദേശിച്ചത് ,)പ്രസവം ഓപ്പെരേഷന്‍ ആയിരുന്നത് കൊണ്ട് വീണ്ടും രണ്ടു മാസം റെസ്റ്റ് , ഭര്‍ത്താവ് ഇല്ലാത്ത ഒരു സ്ത്രീയെ സംബന്തിച്ചു ഈ പറഞ്ഞ ഒരു വര്‍ഷകാലം കാര്യങ്ങള്‍ തെറ്റില്ലാതെ നടത്തി കൊണ്ട് പോകാന്‍ വളരെ ബുദ്ധിമുട്ട് ആണ് ,മരുമകന് കിട്ടുന്ന തുച്ചമായ ശമ്പളം കൊണ്ട് കഷ്ടി ജീവിച്ചുപോകാം,കറി വക്കാതെയും ,വെറും ഉപ്പും മുളകും ചാലിച്ചും കഴിച്ചും ഓരോ ദിവസവും തള്ളി നീക്കുന്നതിനിടയില്‍ വീട്ടുവാടകയായ അഞ്ചായിരത്തി അറുനൂറു രൂപ ,വെള്ളവും കരെണ്ടും കൂടി ആയിരത്തി അഞ്ഞൂറ് ,ഇവയൊക്കെ കൊടുക്കാന്‍ ഓരോ മാസവും വളരെ കഷ്ടപെട്ടു.അപ്പോളൊക്കെ എതൊരു സാധാരണ കാരെ പോലെയും ,ഞങ്ങളും ഗോള്‍ഡ്‌ ലോണ്‍ വാങ്ങി ആണ് കാര്യങ്ങള്‍ നടത്തി കൊണ്ട് പോയത് ,തൊട്ടടുത്ത അയല്‍ക്കരെയോ കൂട്ടുകാരെയോ പോലും അറിയിക്കാതെ ,എന്‍റെ അയല്‍ക്കാര്‍ ,ബന്ധുക്കള്‍ ഒക്കെ ഈ എഫ്ബിയില്‍ എന്നോടൊപ്പം ഉണ്ട് മകളുടെ വിവാഹം നടക്കുമ്പോള്‍ നല്ല നിലയില്‍ വരുമാനം കിട്ടി കൊണ്ടിരുന്ന  ബിസ്സിനെസ് ചെയ്ത് കൊണ്ടിരുന്ന ഞങ്ങള്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ക്ക് സ്ഥിരമായി വീട്ടില്‍ ഇടം  കൊടുത്തതിന്റെ പേരില്‍ ഉണ്ടായ സാമൂഹ്യ വിരുദ്ധരുടെ ,ആക്രമണം മൂലം ഉണ്ടായ നഷ്ടങ്ങള്‍ ,സമ്പാദ്യം മാത്രമല്ല ,ഓമനിച്ചു വളര്‍ത്തി കൊണ്ട് വന്ന വിലപിടിപ്പുള്ള പതിമൂന്നു നായ്ക്കള്‍ കൂടി  നഷ്ട്ടപെട്ടു ,അതോടെ സ്നേഹ നിധിയായ ജീവിത പങ്കാളിയും !പരീക്ഷണങ്ങളെ അതി ജീവിക്കാന്‍ അദേഹത്തിനു കഴിയാതെ വന്നത് കൊണ്ടാവാം സ്വര്‍ഗ്ഗ തുല്യമായിരുന്ന ഞങ്ങളുടെ ജീവിതം തകര്‍ന്നു തരിപ്പണമായത് ,അതിനു കാരണമായത്‌ അദേഹത്തിന്റെ വിവാഹേതര ബന്ധവും !
ബിസ്സിനെസ്സ് തകര്‍ന്നു ,വീട് മാറേണ്ട ഘട്ടത്തില്‍ ഓമനിച്ചു വളര്‍ത്തിയ നായ്ക്കളെ ഒക്കെ ഒരു രൂപ പോലും വാങ്ങാതെ ഉപേക്ഷിച്ചു കളയേണ്ടി വന്നൂ ,ആ തകര്‍ച്ച അദേഹത്തെ കൊണ്ടെത്തിച്ചത് മുച്ചീട്ട് കളിയിലും ,മുഴു ക്കുടിയിലും ആണ് ,സമ്പാദ്യങ്ങള്‍ എല്ലാം നഷ്ടപ്പെടുത്തി വീട്ടിലുള്ള ഓരോ വീട്ടു സാധനങ്ങള്‍ പോലും പെറുക്കി കൊണ്ട് വിലക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് മറ്റൊരു തൊഴില്‍ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചത് ,അങ്ങിനെ ആരംഭിച്ചതാണ് എന്‍റെ സൂര്യ കള്ലെക്ഷന്‍ ,മറ്റു പല മേഖലകളിലും അതിക വരുമാനം കിട്ടികൊണ്ടിരുന്ന മനുവേട്ടന് എന്‍റെ ഈ ബിസിനസ്സിനെ അന്ഗീകരിക്കാന്‍ കഴിഞ്ഞില്ല ,ഒരു കട തുടങ്ങാനുള്ള സാമ്പത്തീക കെട്ടുറപ്പു ഇല്ലാത്തതിന്റെ പേരില്‍ എന്‍റെ താലിചെയിനും,ഒരു വളയും  കിട്ടുന്ന പണം കൊണ്ട് കുറച്ചു സാധനങ്ങള്‍  മാത്രം കൊണ്ട് വന്നു വില്‍ക്കാം എന്ന തീരുമാനമായത് ,സാധനങ്ങള്‍ വാങ്ങി , ഇനി വേണ്ടത് ,കുറച്ചു നോട്ടീസ് അടിക്കല്‍ ആണ് ,അതിനുള്ള പണത്തിനു വേണ്ടി ഊരി വച്ചിരുന്ന സ്വര്‍ണ്ണത്തില്‍ നിന്ന് എടുത്തു പണയം വയ്ക്കാമെന്ന് കരുതി നോക്കുമ്പോള്‍ ആണ് ഞാന്‍ ശെരിക്കും ഞെട്ടി പോയത് ,മൂന്നു പവന്‍ വരുന്ന ഒരു മാലയ്ക്കു പകരം അതെ ഡിസൈനില്‍ ഗോള്‍ഡ്‌ കവെരിംഗ് ,തുടര്‍ച്ചയായ ഉപയോഗം മൂലം കളെര്‍ മങ്ങി തുടങ്ങിയത് കൊണ്ടാവാം മനുവേട്ടന്‍ അത് ഊരി വച്ചത് !തുടരും ........

Saturday, 22 November 2014

എല്ലാം തുറന്നു പറയുകയും എല്ലാവരേയും കണ്ണുമടച്ചു വിശ്വസിക്കുകയും ചെയ്തിരുന്നത് കൊണ്ടാണ് എന്നോടൊപ്പം രണ്ടു മാസകാലം ഫോണില്‍ സംസാരിച്ച എന്‍റെ ഒരു എഫ്ബി സുഹൃത്ത്‌ ആണ് സംഭാഷണ ത്തിനിടയില്‍ കളിയാക്കി വിളിച്ചതാണ് ''പൊട്ടികാളി '' എന്ന് !പിന്നീട് ചില തെറ്റിധാരണകള്‍ മൂലം എന്‍റെ സൗഹൃദം വേണ്ടെന്നു വച്ച അദേഹം എന്നോട് കാണിച്ച കരുണാര്‍ദ്രമായ സ്നേഹം ,സാക്ഷാല്‍ ഗുരുവായുര്‍ അപ്പന്‍റെ കൃപയാണ് എന്ന് വിശ്വസിച്ചത് കൊണ്ടാണ് സ്വാര്‍തമായ ലാഭങ്ങള്‍ കണക്കാക്കാതെ എന്‍റെ വേദനകളില്‍ ആശ്വാസമായ അദേഹത്തിന്റെ സംഭാഷണങ്ങളില്‍ എനിക്ക് പ്രയോജനകരമായ പല കാര്യങ്ങളും ലഭിച്ചു എന്നുള്ളത് കൊണ്ട് ആണ് പിന്നീട് ഞാന്‍ അദേഹത്തെ എന്‍റെ ''ഗുരു ''ആയി മനസ്സാ വരിച്ചതും ,പൊട്ടികാളി എന്ന പേര് സ്വയം എടുത്തണിഞ്ഞതും ,ഇത്രയും കാലത്തെ നീറി നീറിയുള്ള
ജീവിതത്തിനിടയില്‍ പകരും ഈ പേരിനെ ചൊല്ലി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട് എങ്കിലും
പൊതു പ്രവര്‍ത്തകയായ എന്‍റെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ''പൊട്ടികാളി ''അസോസിയേറ്റ്സ് എന്ന പേരില്‍ ആയിരിക്കും എന്ന് സ്നേഹത്തോടെ എന്‍റെ കൂട്ടുകാരെ അറിയിക്കുന്നു ,കൂടെ ആയിരിക്കുമ്പോള്‍ മാത്രം പരസ്പരം സ്നേഹിക്കുകയും ,ഒരു ചെറിയ തെറ്റിധാരണ വന്നാല്‍ ഉടന്‍ പഴയതെല്ലാം മറന്നു പരസ്പരം കുറ്റം പറയുകയും ,കൊന്നു കൊല വിളിക്കുകയും ചെയ്യുന്ന ഭൂരി പക്ഷ സമൂഹത്തോടുള്ള വെല്ലുവിളി ആണ് എന്‍റെ ഈ പേരും ,ഞാന്‍ സ്വീകരിച്ച എന്‍റെ ഈ രൂപവും ,വിമര്‍ശകര്‍ ആണ് എന്‍റെ ശക്തി ,വേദനകള്‍ ആണ് എന്‍റെ ബലം ,അവയിലൂടെ നടന്നത് കൊണ്ട് മാത്രമായിരിക്കണം എന്‍റെ ജീവിതം ദൈവം ഇത്രയും മനോഹരം ആക്കി തന്നത് ,അതിനു സഹായകമായി എന്നെ പല വാഗ്ദാനങ്ങള്‍ നല്‍കി പിന്നീട് സൌകര്യപൂര്‍വ്വം അതില്‍ നിന്ന് മാറി നിന്ന എന്‍റെ എഫ്ബി സുഹൃത്തുക്കളോടും ,എന്നെ ഭ്രാന്തി എന്ന് വിളിച്ചു കളിയാക്കിയ എന്‍റെ കൂട്ടുകാരോടും എനിക്കുള്ള നന്ദി യും സ്നേഹവും അറിയിച്ചുകൊണ്ട്‌,ഇന്ന് ഞാന്‍ ബാങ്ക്ലൂരിലേക്ക്‌  തിരിച്ചു പോകുകയാണ് എന്നുള്ള വിവരവും സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു !

Wednesday, 19 November 2014

പൊട്ടികാളി എന്ന എന്‍റെ മുഖം മൂടി (അങ്ങിനെ ഒന്ന് എനിക്കുണ്ട് എന്ന് തോന്നിയിടുണ്ട് എങ്കില്‍ ) ഒരു ക്ഷമാപണത്തോടെ ഞാന്‍ ഇത് ഇവിടെ സമര്‍പ്പിക്കുന്നു ഒരായുസ്സ് മുഴുവന്‍ മറ്റുള്ളവരുടെ സന്തോഷങ്ങള്‍ക്ക്‌ വേണ്ടി ജീവിച്ചു തീര്‍ത്തു നാല്പത്തി മൂന്നാം വയസില്‍ സ്വയം പരിഹാസ കഥാപാത്രമായി നിന്ന് തരേണ്ടി വന്ന എന്‍റെ അവസ്ഥ നിങ്ങളുടെ ആരുടെയും കുടുംബാംഗങ്ങളില്‍ ആര്‍ക്കും വരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന വെറുമൊരു കാട്ടി കൂട്ടല്‍ ആണെന്ന് തോന്നുന്നില്ല എങ്കില്‍ ഇത് വായിക്കണം !വ്യക്തമായി മനസ്സിലാക്കിയിട്ടു മാത്രം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക ,അല്ലാത്ത പക്ഷം ഞാന്‍ അത്തരം ആളുകളെ എന്‍റെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതായിരിക്കും !
_______________________________________________________________
എന്‍റെ മുടി ,എന്‍റെ മുല അത് ഞാന്‍ മുറിക്കുകയോ മുറിക്കതിരിക്കുകയോ ചെയ്യുന്നത് എന്‍റെ ചില നിവര്‍ത്തികേടുകള്‍ ,അതിനെതിരെ പ്രതിക്ഷേധമുള്ളവര്‍ക്ക് എന്നില്‍ നിന്ന് പിരിഞ്ഞുപോകാം ,പരാതികള്‍ ഇല്ലാ ,ഒരപേക്ഷ മാത്രം ..........ആരേയും വ്യക്തിപരമായി താറടിച്ചു കാട്ടി ലൈകും കമെന്റും വാങ്ങുന്നതിനോട് എനിക്ക് താല്പര്യമില്ലത്തതുകൊണ്ട് ,എന്‍റെ സ്വന്തം കാര്യം ഞാന്‍ തന്നെ നോക്കേണ്ടത് ആവശ്യമായതുകൊണ്ടും നിരാലംബരായ ഞാന്‍ അടക്കമുള്ള ചില സ്ത്രീകള്‍ക്ക് നീതി നിക്ഷേധിക്ക പെട്ടതും ,കിടപ്പാടമില്ലാതെ പോയി ,റോഡില്‍ അന്തിയുറങ്ങേണ്ട സാഹചര്യങ്ങള്‍ വന്നതും എന്താണ് കാരണം എന്ന അന്വേഷണങ്ങള്‍ നടത്തി എഫ്ബിയില്‍ പോസ്റ്റു ഇടുന്നതിനു പകരം റോഡില്‍ ഇറങ്ങി പിച്ച തെണ്ടുന്നതാണ് ഉചിതം എന്ന തിരിച്ചറിവാണ് എന്നെ എന്‍റെ മുടി മുറിക്കാന്‍ പ്രേരിപ്പിച്ചത് എന്ന സത്യം എനിക്കിവിടെ തുറന്നു പറയേണ്ടി വന്നതില്‍ ,എന്‍റെ ഇല്ലാത്ത അഭിമാനത്തിന് നേരെയുള്ള ഒരു തിരിച്ചടിയാണ് ,ആരൊക്കെയോ തീര്‍ക്കുന്ന ചതികുഴികളില്‍ വീണു സ്വയം നഷ്ടപ്പെടുത്തി കുടുംബാംഗങ്ങള്‍ക്കും അതുമല്ലെങ്കില്‍ സ്നേഹം എന്ന കപട വാക്കുകള്‍ പറഞ്ഞു കൂടെ കൂടുന്ന പുരുഷകേസരികള്‍ക്കും വേണ്ടി അഹോരാത്രം പണിയെടുത്തും ഉറക്കമൊളിച്ചും ,പോലീസിന്റെയും സമൂഹ്യവിരുധരുടെയും സമൂഹത്തിന്റെ തന്നേയും കല്ലേറുകള്‍ ഏറ്റുവാങ്ങി റോഡരുകില്‍ കിടക്കുന്ന ചില സ്ത്രീകളുടെ കാര്യം എന്‍റെ മാന്യസുഹൃതുക്കളോട് ഞാന്‍ ഫോട്ടോ സഹിതം ബോധിപ്പിക്കുകയുണ്ടായി ,പക്ഷേ അതിനെയൊക്കെ പരിഹാസത്തോടെ മാത്രം ചൂണ്ടി കാണിച്ചു കമെന്റ്സ് ഇട്ട എന്‍റെ കൂട്ടുകാരില്‍ പലരും സ്നേഹത്തിന്റേയും പ്രണയത്തിന്റെയും മനുഷ്യ നന്മക്കായി ചെയുന്ന പുണ്യ പ്രവര്‍ത്തികളുടെ പേരില്‍ നടത്തുന്ന രഹസ്യ കൂട്ടായ്മകളെ കുറിച്ചും ഒക്കെ സംസാരിച്ചതല്ലാതെ എന്‍റെ ഈ ഉദേശത്തില്‍ എത്രമാത്രം കഴമ്പുണ്ട് എന്ന് ആലോചിക്കുകയോ ചോദിക്കുകയോ പോലും ചെയ്യാതെ ,എന്നെകുറിച്ചുള്ള ഊഹാപോഹങ്ങളും ,പരിഹാസങ്ങളുമായി സമയം തള്ളി നീക്കുന്നു ,ബാന്ഗ്ലൂരിലെ മാറിയ കാലാവസ്ഥയില്‍ തണുപ്പ് കൂടി വരുന്നതും ,റോഡരുകില്‍ അന്തിയുറങ്ങുന്ന എന്‍റെ ചില സഹജീവികള്‍ക്ക് താല്‍കാലികമായി എങ്കിലും ഒരു വീട് എടുത്തു നല്‍കി അവരെ രക്ഷിക്കുന്നതിയം ,അത് വഴി വാടകപോലും കൊടുക്കാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ എന്‍റെ ശരീരം ആവശ്യകാര്‍ക്ക് കൊടുക്കാതെ എന്നെ കാത്തു സൂക്ഷിക്കാനും കൂടി ഉള്ള ഒരു കുറുക്കുവഴി എന്ന നിലക്കും ഞാന്‍ നടത്താന്‍ പോകുന്ന ഭിക്ഷാടന പരിപാടിക്ക് എന്‍റെ രൂപ ഭാവങ്ങള്‍ എനിക്ക് തടസമാകുന്നത് കൊണ്ടാണ് ഞാന്‍ ഈ സാഹസം ചെയ്തത് എന്ന് എനിക്കിവിടെ തുറന്നു സമ്മതിക്കേണ്ടി വന്നത് എന്‍റെ പ്രിയ സുഹൃത്ത്‌ അജിത്‌ നീവിളാകന്‍ ഇട്ട ഒരു സഹായ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആണ് ,സ്വന്തം ആഗ്രഹപൂര്ത്തീകരനങ്ങള്‍ക്ക് വേണ്ടി ഇന്‍ബോക്സില്‍ കയറി ഇറങ്ങി നടന്നു ആരോടും എന്‍റെ കഷ്ടപാടുകള്‍ വിവരിച്ചു സഹായം ചോദിച്ചു സ്വയം കെണിയില്‍ വീഴുന്നത് എന്‍റെ സാമൂഹ്യജീവിതത്തെ ബാധിക്കും എന്ന ശരിയായ ബോധം ഉള്ളതുകൊണ്ട് മാത്രമാണ് ഇന്‍ബോക്സില്‍ വന്നു സ്നേഹം പങ്കുവച്ചവരെയെല്ലാം മനപൂര്‍വം ഒഴിവാക്കിയത് ,അതു എന്‍റെ തെറ്റ് ആയി നിങ്ങള്ക്ക് ആര്‍ക്കെങ്കിലും തോന്നിയിടുന്ടെങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു ,എന്‍റെ ഈ ഉദ്യമനതിനു
എന്നെ പ്രോത്സാഹിപ്പിക്കാന്‍ താല്പര്യമുള്ള ആളുകള്‍ക്ക് ശ്രീ എം ആര്‍ സി മോഹന്‍ നായര്‍ എന്ന സുഹൃത്തിനോട്‌ ,അല്ലെങ്കില്‍ എന്‍റെ സ്വദേശമായ ബംഗ്ലൂരിലെ കെ ആര്‍ പുരതെ ഗ്രാമ പ്രദേശമായ ബട്ടര്‍ഹള്ളിയില്‍ ഒക്കെ എന്നെ കുറിച്ചോ എന്‍റെ പ്രവര്‍ത്തന മേഖലയെ കുറിച്ചോ അന്വേഷിച്ചു ബോധ്യപ്പെടാവുന്നതാണ് എന്ന് സ്നേഹത്തോടെ ,
കണ്ണന്‍റെ സ്വന്തം പൊട്ടികാളി !!
പ്രിയപ്പെട്ട സുഹൃത്തേ ,മുഖപുസ്തകം എന്ന വെറും നേരം പോക്കിനെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മാത്രം വരച്ചുകാണിച്ചു പോസ്റ്റുകള്‍ ഇട്ടു ലൈക്കും,കമെന്റും വാങ്ങുന്ന ഒരുപാട് പേരില്‍ ഒരാള്‍ ആയിരിക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണ് എന്‍റെ പ്രശ്നങ്ങള്‍ സ്വയം കൈകാര്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്.മറ്റുള്ളവരെ താറടിച്ചു കാട്ടി ജീവിക്കാന്‍ ആണെങ്കില്‍ താങ്കള്‍ അടക്കമുള്ള പല കൂട്ടുകാരെ കുറിച്ചും അവര്‍ പറഞ്ഞു പറ്റിച്ച പല സാഹജര്യങ്ങളെ കുറിച്ചും ഒക്കെ എഴുതേണ്ടി വരില്ലേ ഡിയര്‍ ,അതുകൊണ്ട് ആര്‍ക്കു എന്താണ് നേട്ടം ?നീതി നിക്ഷേധിക്കപെട്ട ഞാന്‍ അടക്കമുള്ള കുറെ പെണ്ണുങ്ങള്‍ക്ക്‌ നീതി ലഭിക്കുമോ ?കഴിഞ്ഞ ഇരുപത്തി ഒന്ന് വര്‍ഷകാലമായി ഞാന്‍ ബന്ധപെട്ട് കൊണ്ടിരിക്കുന്ന മഹത്തായ സാമൂഹിക നന്മക്കു കളങ്കം തട്ടുന്ന രീതിയില്‍ പ്രതികരിക്കാന്‍ എനിക്ക് കഴിയാത്തത് എന്‍റെ ബലഹീനതയായി കണക്കാക്കുന്ന ,അതിന്‍റെ പേരില്‍ ഞാന്‍ അനുഭവിച്ച മാനസിക പീഡനങ്ങള്‍ ,പട്ടിണി,ഒരു പാക്കെറ്റ് ഷാമ്പൂ വാങ്ങി ശരിക്കൊന്നു കുളിക്കാനോ മൂന്നു നേരം വേണ്ട ഒരു നേരം എങ്കിലും ഭക്ഷണം വയറു നിറച്ചു കഴിക്കാന്‍ കൊതിച്ചു അസുഖം മൂലം ഒറ്റയ്ക്ക് ബാന്ഗ്ലൂരിലെ വാടക വീട്ടില്‍ തളര്‍ന്നു കിടന്നപ്പോലും എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ ആയ താങ്കള്‍ അടക്കം ഉള്ള കൂട്ടുകാരോട് എന്‍റെ അവസ്ഥ തുറന്നു പറയാന്‍ കഴിയാതിരുന്നതാണ് ഞാന്‍ ,ആ വീഡിയോ യുടെ കൂടെ ചേര്‍ത്തിട്ടുള്ള വാചകം ,ലൈംഗീക തൊഴിലാളികള്‍ ആയ സുന്തരികള്‍ ആയ പല കൂട്ടുകാരും എന്‍റെ സുഹൃദ് സൃങ്കലയില്‍ ഉണ്ടായിട്ടും ,സ്ത്രീ ശരീരങ്ങള്‍ വിലക്ക് വാങ്ങുന്ന പുരുഷ കേസരിമാര്‍ ചാരിടി പ്രവര്‍ത്തനങ്ങളുടെ പേരിലും അല്ലാതെയും എന്‍റെ ഇന്ബോക്സിലും ഫോണിലും വര്‍ഷങ്ങളോളം കയറി ഇറങ്ങിയിട്ടും അവരോടു ഒന്നും എന്‍റെ യാധാര്തമായ അവസ്ഥ ചൂണ്ടി കാണിക്കാന്‍ കഴിയാത്തതിന് എന്നെക്കുറിച്ച് ,എന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒക്കെ ശരിക്കും അറിയുന്ന എന്‍റെ പ്രിയകൂട്ടുകാരി സുലേഖ പറഞ്ഞ വാക്കുകള്‍,ഒരു പെണ്‍കുട്ടി അപലടത്തില്‍ പെട്ട് ജോലിക്ക് പോകാന്‍ കഴിയാതെ വീട്ടിലെ പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ വീട് വിട്ടു റോഡിലേക്ക് ഇറങ്ങെണ്ടുന്ന അവസ്ഥ സ്വന്തം സഹോദരിയുടെ മകള്‍ക്ക് ഉണ്ടായപ്പോള്‍ ,അങ്ങനെ വന്നാല്‍ ,ഞാന്‍ കണ്ട പല ലൈംഗീക തൊഴിലാളികള്‍ അനുഭവിച്ച അതേ പീഡനങ്ങള്‍ തന്നെ എന്‍റെ കുട്ടിയും അനുഭവിക്കേണ്ടി വരും എന്ന വേവലാതി കൊണ്ട് രണ്ടായിരത്തി അഞ്ഞൂറില്‍ അധികം കൂട്ടുകാര്‍ ഉള്ള (അതില്‍ പലരും നടത്തുന്ന ചാരിടി പ്രവര്‍ത്തനങ്ങളെ കുറിച്ച് അവര്‍ പറഞ്ഞും വായിച്ചും എനിക്ക് അറിയാം )ആഗസ്റ്റ്‌ ആറാം തിയതി ഒരു പോസ്റ്റ്‌ ഇടുകയും അതിന്‍റെ വിശദാംശങ്ങള്‍ അജിത്‌ അടക്കമുള്ള കൂട്ടുകാരോട് പ്രത്യേകം ഇന്‍ബോക്സില്‍ പറയുകയും ചെയ്തപ്പോള്‍ ,മറ്റുള്ളവര്‍ പലരും എന്നെ പരിഹസിച്ചു സംസാരിച്ചതും ,നീര്‍വിളാകന്‍ എന്ന എന്‍റെ പ്രിയ സുഹൃത്ത്‌ പറഞ്ഞ വാക്കുകള്‍ ഇപ്പോളും എന്‍റെ ഇന്‍ബോക്സില്‍ കിടപ്പുണ്ട് ,(ഡീ ഇക്കാര്യം എനിക്ക് എന്‍റെ ഗ്രൂപ്പില്‍ ഉള്ളവരോട് സംസാരിക്കാന്‍ പറ്റില്ലാ ,കാരണം എനിക്ക് നിന്നോടുള്ള പ്രത്യേക താല്പര്യം എന്തെങ്കിലും കൊണ്ടായിരിക്കും എന്ന് തെറ്റി ധരിക്കും,എങ്കിലും ഈ വിഷയത്തില്‍ എന്നെകൊണ്ട്‌ ആവുന്നത് ഞാന്‍ ചെയ്യാം എന്നായിരുന്നു അത് )പിന്നീട് ഈ പെണ്‍കുട്ടി എന്നെ വിളിച്ചു സങ്കടം പറഞ്ഞപ്പോള്‍ ഒക്കെയും ഈ വിഷയം തിരക്കിനിടയില്‍ മറന്നു പോയിരിക്കാം എന്ന് കരുതി ഞാന്‍ ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു എന്നത് ,നീര്‍വിളാകന്‍ എന്ന സുഹൃത്തിന്‍റെ എഴുത്തുകളില്‍ ഞാന്‍ കണ്ട മനുഷ്യസ്നേഹമാണ് ,എന്നോട് ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലാത്ത അഞ്ചു  കൂട്ടുകാര്‍ ഈ പോസ്റ്റു വായിച്ചു എനിക്ക് അയച്ചുതന്ന ഇരുപത്തി നാലായിരം രൂപ ഒന്നിനും തികയാത്ത അവസ്തയില്‍ അവള്‍ക്കു വേണ്ടി എഫ്ബിയില്‍ ഇരുന്നു സമയം കളയുന്നതില്‍ കാര്യമില്ല എന്ന് മനസ്സിലായ ഞാന്‍ ഭിക്ഷാടനം പോലും നടത്താന്‍ തയ്യാര്‍ ആയ സാഹജര്യത്തില്‍ ആണ് എന്‍റെ മുടി മുറിച്ചു കളഞ്ഞതും ,ഏറ്റവും വില കുറഞ്ഞ വസ്ത്രങ്ങളില്‍ ഒന്നായ കാവി തുണി വാങ്ങി അണിഞ്ഞതും!ഇവയൊക്കെ എന്‍റെ വിവരമില്ലയ്മയാനെന്നും സ്ത്രീശരീരങ്ങള്‍ വിലക്ക് വാങ്ങുന്ന ഏതെങ്കിലും നാലഞ്ചു പേര്‍ക്ക് സാമാന്യം സുന്തരിയായ ആ പെണ്‍കുട്ടിയെ കാഴ്ച വച്ചാല്‍ ഇപ്പോള്‍ ആവശ്യമുള്ള തുകയേക്കാള്‍ കൂടുതല്‍ കിട്ടില്ലേ എന്ന് ചോദിച്ചു എന്നെ പരിഹസിച്ച കൂട്ടുകാരിയോട് അവള്‍ എനിക്ക് തന്നിട്ടുള്ള പല സഹായങ്ങളുടെ പേരില്‍ ഒന്ന് എതിര്‍ത്ത് സംസാരിക്കാന്‍ കഴിയാതിരുന്നത് ഒക്കെ എന്‍റെ വിവരമില്ലയ്മയാനെങ്കില്‍ ആ വിവരമില്ലായ്മക്ക് ഞാന്‍ നല്‍കുന്ന ശിക്ഷയാണ് എന്‍റെ ഈ വേഷം !അതില്‍ ആരേയും പഴിപറയാനോ ലൈക്ക് വാങ്ങാനോ എനിക്ക് താല്പര്യമില്ല ,എന്നെ വെറുതെ വിട്ടേക്കൂ !

Tuesday, 18 November 2014

എപ്പോഴും പൊട്ടിത്തെറിക്കുന്ന ഒരു ഇണ ആണ് നിന്‍റെ ഭര്‍ത്താവ്/അല്ലെങ്കില്‍ ഭാര്യ എങ്കില്‍ അതിന്‍റെ പൊതുവായ കാരണം അസംപ്തൃപ്തമായ കുടുംബ ജീവിതമാണ് ,എല്ലാവര്‍ക്കും സ്വന്തം ജീവിതങ്ങളെ കുറിച്ച് ഉള്ള സ്വപ്നങ്ങളുടെ സാക്ഷാല്കാരങ്ങളില്‍ ഒന്നാണ് സാധാരണ സ്ത്രീ പുരുഷന്മാര്‍ ,അതില്‍ സ്ത്രീകള്‍ മുന്‍തൂക്കം കൊടുക്കുന്നത് സന്തോഷകരമായ കുടുംബ ജീവിതത്തില്‍ നിന്ന് കിട്ടുന്ന സംതൃപ്തിയാണ് ,ഇവ ലഭിക്കാതെ വരുമ്പോള്‍ ആണ് അവള്‍ കലഹ പ്രിയ ആകുന്നത്,ഈ സന്തോഷം നേടിയെടുക്കാന്‍ അത്യാവശ്യമായി വേണ്ടത് എന്താണ് ?
അറിവുകള്‍ !
ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത് തന്നെയാണ് ഇവിടെ ആവര്‍ത്തിക്കുന്നത് ,
എല്ലാ തെറ്റുകളുടെയും ആരംഭം അറിവുകേടുകളില്‍ നിന്നാണ് ,എന്നത് !
എന്താണ് അറിവുകേടുകള്‍ ?
സ്വന്തം ഇണയുടെ ഇഷ്ടങ്ങള്‍ ,ഇഷ്ടക്കേടുകള്‍ ,സ്വപ്‌നങ്ങള്‍ ,ശാരീരികവും മാനസികവും ,സാമ്പത്തികവുമായ ബലവും ബലഹീനതയും അറിയുക ,ലൈംഗീക മായ ആഗ്രഹങ്ങളും അറിവുകളും ഒട്ടും മടി കൂടാതെ പരസ്പരം തുറന്നു സംസാരിക്കുക.ഇണയുടെ ഇഷ്ടങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുക്കാന്‍ ശ്രമിക്കുന്നതോടൊപ്പം പല വിഷയങ്ങളിലും ഉള്ള ‘’കണ്ടു അറിഞ്ഞുള്ള ‘’പെരുമാറ്റങ്ങള്‍ സ്വയം വളര്‍ത്തി എടുക്കുക ,ഇണയുടെ മാതാപിതാക്കള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ ഉള്ള പ്രാധാന്യം കൊടുക്കുക ,ഭര്‍ത്താവിന്‍റെ അല്ലെങ്കില്‍ ഭാര്യയുടെ ജോലി സംബന്തമായും കുടുംബ സംബന്തമായും ഉള്ള കാര്യങ്ങള്‍ പരസ്പരം അറിയാനും അറിയിക്കാനും ശ്രമിക്കുക ,ഇണയുടെ സുഹൃത്തുക്കളെ കുറിച്ചും അവര്‍ തമ്മില്‍ ഉള്ള ബന്തങ്ങളുടെ നിജസ്ഥിതികള്‍ കലഹങ്ങള്‍ ഇല്ലാതെ ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുക ,എല്ലാത്തിലും ഉപരി ഈശ്വരനില്‍ ഉള്ള അടിയുറച്ച വിശ്വാസവും കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള പ്രാര്‍ഥനകള്‍ ഇവകളില്‍ ഒക്കെ ഉള്ള അറിവുകള്‍ നേടുക ,

ഇവയൊക്കെ ശരിയായ രീതിയില്‍ നേടാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയോ പുരുഷനോ പരപുരുഷ ബന്ധങ്ങള്‍ വയ്ക്കുകയോ ,വേശ്യാലയങ്ങള്‍ തേടി പോകുകയോ ചെയ്യില്ല എന്നതാണ് പൊട്ടികാളിയുടെ ആയിരത്തി ഒന്ന് അറിവുകേടുകളില്‍ പ്രധാനം!

Monday, 17 November 2014

സിരകളില്‍ നുരയുന്ന കാമപുഴുക്കളുടെ അന്ത്യകൂദാശക്ക് വേണ്ടി മാത്രം 
സഹായത്തിന്റെയും സ്നേഹത്തിന്റേയും വീരഗാഥകള്‍ മുഴക്കി 
ചുറ്റിത്തിരിയുന്നുണ്ട് ഞാന്‍ ....പ്രണയ പരവശതയോടെ .....
നിന്‍റെ നിസ്സഹായമാം ജീവിതവഴികളില്‍ എവിടെ വച്ച് വേണമെങ്കിലും 
എന്നെ നീ കണ്ടു മുട്ടും ........അകകണ്ണ് തുറന്നു നീ എന്നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ 
നിന്‍റെ ജന്മംകൊണ്ട് ഞാനെന്‍റെ സ്വപ്നങ്ങളുടെ കൊടുമുടിയില്‍ കയറി
നിന്ന് അട്ടഹസിക്കും ..........ഞാന്‍ നല്ലവന്‍ .....ഞാന്‍ നല്ലവന്‍ ....!

Wednesday, 12 November 2014

കത്തിയെരിയുന്ന ഉച്ചവെയിലിനെ വക വക്കാതെ കുതിച്ചു പായുകയാണ് ട്രെയിന്‍ ,ഏഴാം നമ്പര്‍ കമ്പാര്‍ട്ട്മെന്റില്‍ വേറെയും ഉണ്ട് പലരും ,എന്‍റെ  നേരെ എതിര്‍ വശത്തെ വിന്‍ഡോ സീറ്റില്‍ രണ്ടു പുറവുമായി ഇരിക്കുന്ന ചെറുപ്പകാരായ ദമ്പതികള്‍ ,അവരുടെ കൈയില്‍ ഇരുന്നു ഉറങ്ങുന്ന പെണ്‍കുഞ്ഞിന് ,നാലോ അഞ്ചോ വയസ്സ് കാണുമായിരിക്കും എന്ന് എന്നിലെ സൂക്ഷ്മനായ അച്ഛന്‍ മനസ്സ് കണക്കു കൂട്ടി.
അവളുടെ പ്രായത്തില്‍ എനിക്കും ഉണ്ട് ഒരു മകള്‍.മൂത്ത രണ്ടു ആണ്‍കുട്ടികള്‍ക്ക് ശേഷം ഉണ്ടായ അവളെ എനിക്ക് ജീവന്‍ ആണ് ,
ഞാന്‍ വീട്ടില്‍ ഉള്ളപ്പോള്‍ ഒക്കെ അവളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നത് ഞാന്‍ തന്നെ വേണമെന്ന് അവള്‍ക്കു നിര്‍ബന്തമാണ്,അഞ്ചു വയസ്സേ ആയുള്ളൂ എങ്കിലും ചില കാര്യങ്ങളില്‍ മരിച്ചുപോയ എന്‍റെ അമ്മയുടെ അത്രയും ആജ്ഞാ ശക്തിയുണ്ട് അവളുടെ സ്നേഹ നിര്‍ഭരമായ കൊഞ്ചലുകള്‍ക്ക്,
ഇടക്കേതോ സ്റേഷനില്‍ നിന്ന് കയറിയൊരു സ്ത്രീ ആ യുവതിയുടെ അടുത്തു വന്നു ഇരുന്നപ്പോള്‍ മുതല്‍ എന്‍റെ കണ്ണുകള്‍ക്ക്‌ കാഴ്ച ശിവേലിയായി ,തടിച്ച മാറിടമുള്ള സ്ത്രീകളെ നോക്കി കൊണ്ടിരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. എന്തായാലും ഇന്നത്തെ യാത്ര കുശാല്‍ എന്ന് എന്നിലെ പുരുഷന്‍ കുസൃതിയോടെ ഓര്‍ത്തു.
ഇടയ്ക്കു ഉറക്കമുണര്‍ന്ന കുഞ്ഞിനെ മാറി മാറി മടിയില്‍ വച്ചും ഓമനിച്ചും അവര്‍ രണ്ടാളും കുഞ്ഞിനോടൊപ്പം ബിസ്സിയാണ് ,ആ സ്ത്രീ ആണെങ്കില്‍ ഏതോ ഒരു പുസ്തകത്തിനുള്ളില്‍ മുഖവും പൂഴ്ത്തി ഇരുപ്പാണ്.
കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞ് താഴെയിറങ്ങി എന്തൊക്കെയോ കളികളില്‍ മുഴുകി വായ്തോരാതെ സംസാരിക്കാന്‍ തുടങ്ങി .മലബാര്‍ ഭാക്ഷയിലുള്ള സംസാരം.അത് കേട്ടിട്ടാവം കൈയില്‍ ഇരുന്ന പുസ്തകം അടച്ചു വച്ച് അവര്‍ കുഞ്ഞിനെ നോക്കി ചിരിച്ചു .
‘’പോടീ ‘’ കുഞ്ഞിന്‍റെ വായില്‍ നിന്ന് വീണ വാക്കുകള്‍ കേട്ട് ഞാനൊന്നു ഞെട്ടിയോ ?
എന്തായാലും അവര്‍ക്ക് ഭാക്ഷ അറിയില്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കുന്നതിനിടയില്‍ കുഞ്ഞിനെ വഴക്ക് പറയുന്ന മാതാപിതാക്കളെയും ആ സ്ത്രീയെയും ഞാന്‍ ശ്രദ്ധിച്ചു നോക്കി .
അവര്‍ ബാഗില്‍ നിന്ന് ഒരു ചോക്കലേറ്റ് എടുത്തു നീട്ടിയപ്പോള്‍ അവള്‍ അത് വാങ്ങി വലിച്ചെറിയുന്നു .
അപ്പോളും വശ്യമായ ചിരിയോടെ അവളെ നോക്കി ചിരിക്കുന്ന അവരെ അച്ചന്‍റെ മടിയില്‍ ഇരുന്നു കാലുകള്‍ നീട്ടി ചവിട്ടുന്ന കുഞ്ഞിനെ നോക്കിയപ്പോള്‍  ,എന്ത് കൊണ്ടോ അപ്പോള്‍ എനിക്ക് എന്‍റെ മനസ്സില്‍ ഒരു വല്ലായ്മ പടരാന്‍ തുടങ്ങി. പെട്ടെന്ന് അവര്‍ കുനിഞ്ഞു ആ കുഞ്ഞിന്‍റെ പാദം അല്പമൊന്നു ഉയര്‍ത്തി അതില്‍ ഒരു ഉമ്മ കൊടുക്കുന്നതും അതെ നിമിഷം അച്ഛന്റെ മടിയില്‍ നിന്ന് ചാടി ഇറങ്ങിയ അവള്‍ ഓടിച്ചെന്നു അവരുടെ കഴുത്തില്‍ കെട്ടി പിടിച്ച് രണ്ടു കവിളിലും ഉമ്മ കൊടുത്തപ്പോള്‍ ആ കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഉമ്മ വക്കുന്നതിനിടയില്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് എന്തിനായിരിക്കും ?
പിന്നീടുള്ള യാത്രയില്‍ അവര്‍ രണ്ടാളും നല്ല കൂട്ടുകാരെ പോലെ കടന്നു പോയി. പാട്ട് പാടിയും ചിത്രം വരച്ചും കൈവിരലുകള്‍ എണ്ണി യും ഉമ്മകള്‍ കൈമാറിയും വളരെ നാളത്തെ പരിചയമുള്ള ,അല്ലെങ്കില്‍ വളരെ അധികം സ്നേഹമുള്ള ഒരു അമ്മയും കുഞ്ഞും എന്ന പോലെ അവര്‍. എല്ലാം നോക്കി കണ്ടും രസിച്ചും ഇരിക്കുന്ന ആ മാതാപിതാക്കളും ഞാനും !
ഇടയ്ക്കവള്‍ അച്ഛന്റെ മടിയിലും കയറിയിരുന്നു കൊഞ്ചാന്‍ തുടങ്ങി ,താടി നീട്ടി വളര്‍ത്തിയ അച്ഛന്റെ മുഖത്ത് ഉറങ്ങി കിടക്കുന്ന ഭാവം വിഷാദത്തിന്റെതാണ്, അയാളുടെ താടി പിടിച്ച് മുഖത്തോട് അടുപ്പിച്ചപ്പോള്‍  അവളുടെ ചുണ്ടുകളില്‍ ഉമ്മ വച്ചും കഴുത്തില്‍ മുഖമിട്ടു ഉരസിയും അവളെ ചിരിപ്പുക്കുന്ന അച്ഛനെ ,അവയെല്ലാം കണ്ടു നിര്‍വികാരമായ ഒരു പുഞ്ചിരിയോടെ ഇരിക്കുന്ന അമ്മയെ ഒന്ന് നോക്കിയിട്ട് അവര്‍ എഴുന്നേറ്റ് ബാത്ത്റൂമിന്‍റെ ഭാഗത്തേക്ക് പോയി ,അവര്‍ തിരിച്ചു വന്നപോഴേക്കും കുഞ്ഞിന്‍റെ അമ്മയും എഴുന്നേറ്റ് പോകുന്നത് കണ്ടു ,
ആ സമയത്ത് അവര്‍ ചുറ്റിനും ഒന്ന് നോക്കിയിട്ട് ആ ചെറുപ്പകാരനേ നോക്കി പുഞ്ചിരിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ അസൂയയുടെതാണോ എന്നറിയില്ല ഒരു അസ്വസ്ഥത ,ഇത്രനേരവും അയാളുടെ ഭാര്യ ഉണ്ടായിരുന്നപ്പോള്‍ ഒന്നും അവര്‍ എന്നെയോ അയാളെയോ നോക്കി ഒന്ന് ചിരിക്കുകപോലും ചെയ്യാതിരുന്നിട്ടു ,അവള്‍ പോയ തക്കത്തിന് അയാളുമായി പുഞ്ചിരി കൈമാറിയ അവര്‍ ഒരു നല്ല സ്ത്രീയല്ലെന്നു എന്‍റെ മനസ്സ് തീരുമാനിച്ചു .എങ്കിലും അവരുടെ ആ പുഞ്ചിരിയുടെ അര്‍ത്ഥം എന്തായിരികും എന്നറിയാനുള്ള ആകാംക്ഷയോടെ ഞാന്‍ എതൊരു മലയാളിയേയും പോലെ കാതുകള്‍ കൂര്‍പ്പിച്ചു .

''സഹോദരാ എനിക്ക് നിങ്ങളോട് സംസാരിക്കണം ''
അവരുടെ വാക്കുകള്‍ കേട്ട് അയാള്‍ പുഞ്ചിരിയോടെ സമ്മതം അറിയിക്കുന്നു .
തെല്ലൊരു മൌനത്തിനു ശേഷം ഒരു ദീര്‍ഘ നിശ്വാസത്തോടെ ,അവര്‍ പറയുന്നു .
''ഞാന്‍ പറയുന്ന വാക്കുകള്‍ നിങ്ങളെ വേദനിപ്പിക്കും എന്ന് എനിക്ക് അറിയാം ചിലപ്പോള്‍ നിങ്ങള്‍ എന്നെ വഴക്കും പറഞ്ഞേക്കാം എങ്കിലും സാരമില്ല നാളെ ഒരിക്കല്‍ നിങ്ങള്‍ നേരിടേണ്ടി വരുന്ന വലിയൊരു വേദനയില്‍ നിന്ന് കരകയറാന്‍ പറ്റാതെ വിഷമിക്കാതിരിക്കാന്‍ അവയൊക്കെ ഏറ്റു വാങ്ങാന്‍ ഞാന്‍ തയാര്‍ ആണ് !

എന്‍റെ ആകാംക്ഷയ്ക്ക് അതിരുകള്‍ നഷ്ടപ്പെട്ട് തുടങ്ങിയപ്പോള്‍ ഞാന്‍ തെല്ലൊന്നു അനങ്ങിയിരുന്നു ,അപ്പോള്‍ അവര്‍ എന്നേയും കൂടി ഇടം കണ്ണിട്ടു നോക്കി കൊണ്ട് വളരെ അടക്കിയ സ്വരത്തില്‍ പറഞ്ഞു .
''കഴിയുമെങ്കില്‍ ദയവുചെയ്ത് ആ കുഞ്ഞിന്‍റെ ചുണ്ടില്‍ ചുംബിക്കരുത്‌ ''
പറഞ്ഞു തീരുമ്പോളെക്കും അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ടു ഞാന്‍ ഒന്നമ്പരന്നു . ഒരു കുഞ്ഞിന്‍റെ ജീവിതത്തിലെ  ആദ്യത്തെ തെറ്റുകള്‍ ആരംഭിക്കുന്നത് അറിഞ്ഞോ അറിയാതെയോ സ്വന്തം മാതാപിതാക്കളില്‍ നിന്നും ആണ് ,എന്ന വാക്കുകള്കൂടി പറഞ്ഞു കഴിഞ്ഞു അവര്‍ സ്വന്തം സീറ്റിലേക്ക് ചാഞ്ഞ് കണ്ണുകള്‍ ഇറുക്കിയടചപ്പോള്‍ ഞാനും എന്‍റെ മനസ്സില്‍ അവര്‍ പറഞ്ഞ വാക്കുകളെ അരക്കിട്ടുരപ്പിക്കുകയായിരുന്നു...അപ്പോളും ആ ചെറുപ്പകാരന്‍ ആ കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഒന്നും മിണ്ടാനാവാതെ പകച്ചിരിക്കുന്നുണ്ടായിരുന്നു !!!



എനിക്ക് ചിതബ്രഹ്മം ആണെന്ന് വിശ്വസിക്കുന്നു ചിലര്‍ .ചിലപ്പോളൊക്കെ എനിക്കും തോന്നിയിട്ടുണ്ട് അങ്ങനെ .

 അവ്യക്തതുടെ കറുത്ത നിഴലുകള്‍  വീണു കിടക്കുന്ന അനിശ്ചിതമായ ഭാവിയിലേക്ക് ഉറ്റു നോക്കുമ്പോള്‍ മാത്രം ഞാനൊരു മനോരോഗിയെ പോലെ അസ്വസ്ഥയാകുന്നു .ജീവിതത്തിന്‍റെ നീണ്ട യാത്രകള്‍ എന്നെ കൂട്ടികൊണ്ട് പോയിരുന്നത് എന്നും അവ്യക്തതയിലൂടെ ആയിരുന്നു. ആ മഹായാത്രകളെ കുറിച്ച് ,പരിചയപെട്ട മനുഷ്യരുടെ ബലങ്ങള്‍ ,ബലഹീനതകള്‍ ദൈന്യതകള്‍ , ഞാന്‍ എന്തിനും പോന്നവന്‍ എന്ന് അഹങ്കാരത്തോടെ പറയുമ്പോളും ഒന്നുമില്ലായ്മയുടെ ആകത്തുകയാണ് ഞാന്‍ എന്ന തിരിച്ചറിവ് ,എല്ലാ നേട്ടങ്ങള്‍ക്ക്‌ മേലെയും എന്നെനോക്കി  കൊഞ്ഞനം കുത്തുന്നു. ആഗ്രഹപൂര്‍ത്തീകരണങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യന്‍ ,ആവശ്യ പൂര്‍ത്തീകരണങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നു.


പൊട്ടികാളിയുടെ ആയിരത്തൊന്നു അറിവുകേടുകള്‍(ഒന്ന് )

______________________________________________________________

ഭാര്യാ ഭര്‍തൃ ബന്തത്തിന്റെ പവിത്രതയെ പറ്റി പതിനായിരങ്ങള്‍ക്ക് മുന്നില്‍
പ്രസംഗിചവന്‍ നേരെ പോയത് വേശ്യാ ഗൃഹത്തിലെ കാമുകിയെ തേടി ,
അവിടെ നിന്ന് തിരികെ വന്നപ്പോള്‍ ഭാര്യ അടുക്കളകാരനുമായി ''ദുഃഖങ്ങള്‍ ''
പങ്കുവക്കുന്നത് കണ്ടപ്പോള്‍ തിളച്ചു പൊന്തിയ ''സദാചാരത്തില്‍ ''
ശിരസറ്റ് വീണത്‌ ഭാര്യയുടെ മാത്രം , അടുക്കളകാരന്‍ ഒന്നാം പ്രതിയും
ഭര്‍ത്താവ് മാപ്പുസാക്ഷിയും ...!!!
ഈ ലോകത്തിന്‍റെ നീതിക്കനുസരിച്ച് ജീവിക്കാന്‍ -
കഴിയാത്തതിന്‍റെ പേരില്‍ ഞാന്‍ മുറിച്ചു മാറ്റേണ്ടത്
എന്‍റെ മാറിടമാണ്.....എങ്കിലും നീതി നിഷേധിക്കപെട്ടു
എന്നിലേക്ക്‌ വരുന്ന ഓരോരുത്തര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനും
പ്രാര്‍തിക്കാനും എനിക്ക് കിട്ടുന്ന അവസരങ്ങളെ പാഴാക്കി –
കളയുന്ന ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്‌
എന്നോര്‍മ്മയില്‍ എന്നിലേക്ക്‌ വരുന്ന സ്വാര്‍ത്ഥ മോഹികളെ
ആട്ടിയോടിക്കുന്നതിനു സ്ത്രീത്വത്തിന്‍റെ അടയാളങ്ങളില്‍
ഒന്നായ എന്‍റെ കാര്‍കൂന്തല്‍ ഞാന്‍ ഉപേക്ഷിക്കുന്നു !
നൈമിഷിക ലാഭങ്ങള്‍ക്ക് വേണ്ടി നന്മയുടെ മുഖം
മൂടി ഇട്ടു എന്നിലേക്ക്‌ വന്ന ഓരോ മുഖത്തിന്റെയും
തനിനിറം തിരിച്ചറിഞ്ഞതിന്റെ വേദനയുടെ ബാക്കി
പത്രം ,ഞാന്‍ എന്ന പൊട്ടികാളി......ആര്‍ക്കു വേണമെങ്കിലും
കല്ലെറിയാം ...വാക്കുകള്‍കൊണ്ട് മുറിവേല്പ്പിക്കാം
എനിക്ക് വേദനിക്കില്ല ...കാരണം വേദനകളുടെ മഹാ
പര്‍വങ്ങള്‍ താണ്ടി ബഹുദൂരം യാത്ര ചെയ്തവര്‍ക്ക്
തന്‍റെ ആരുമല്ലാത്തവര്‍ പറയുന്ന അര്‍ത്ഥ ശൂന്യമായ
വാക്കുകള്‍ ഒട്ടും വേദന നല്‍കില്ല എന്ന് ഉറക്കെ വിളിച്ചു

പറയട്ടെ ഞാന്‍ എന്ന പൊട്ടികാളി !!!
          ഭ്രാന്തി
__________________________________


എട്ടോ ഒന്പതോ വയസ്സ് പ്രായമുള്ളപ്പോള്അകന്ന ബന്തുവായ ഒരു ചേച്ചി വീട്ടില്വന്നു. ശോഭേച്ചി, .അമ്മ അവരെ വല്ലാതെ വഴക്ക് പറയുന്നത് കേട്ട് ഞാന്കുഞ്ഞാങ്ങളയോട് കാര്യം തിരക്കി .എന്നേകാള് അഞ്ചു വയസ്സ് മാത്രം പ്രായകൂടുതല്ഉള്ള അവന്അന്ന് എന്നോട് അടക്കം പറഞ്ഞു ,
അവര്‍ ഒരു ‘’വെടി’’ ആണെന്ന് !
പിന്നീട് പലപ്പോഴും അവരെ കണ്ടപ്പോള്‍ ഒക്കെ ഞാനും എന്‍റെ കൂട്ടുകാരികളോട് ഇതേ വാക്ക് ആവര്‍ത്തിച്ച്‌ പറഞ്ഞു .അര്‍ത്ഥമറിയാതെ അന്ന് പറഞ്ഞ ആ വാക്കുകള്‍ പിന്നീട് എനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി .
കാലചക്രം വീണ്ടും സഞ്ചരിച്ചപ്പോള്‍ ഒരു അപകടത്തെ തുടര്‍ന്ന് വലതു കാലില്‍  പറ്റിയ മൂന്നു ഒടിചിലുകള്‍ മൂലം (ആത്മഹത്യാശ്രമം നടത്തി കിണറ്റില്‍ ചാടിയതാണ് ) നടക്കാന്‍ പോലും കഴിയാത്തൊരു സാഹചര്യത്തില്‍ വരുമാനമില്ലാതായപ്പോള്‍ സ്വന്തം വീട്ടില്‍ ഞാനൊരു അധികപറ്റു ആണെന്ന് തിരിച്ചറിഞ്ഞ ഞാന്‍ മൂന്നു വയസു മാത്രം പ്രായമുള്ള മോളെയും എടുത്തുകൊണ്ടു പടിയിറങ്ങിയപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചത് ഇതേ ചേച്ചിയായിരുന്നു.
പതിനാറു വയസു പ്രായമുള്ളപ്പോള്‍ വീട്ടു ജോലിക്ക് നിന്ന വീട്ടിലെ മുതലാളി കൊടുത്ത ഗര്‍ഭവും കൊണ്ട് വീട്ടില്‍ ചെന്നപ്പോള്‍ വീട്ടുകാര്‍ പടി അടച്ചു പിണ്ഡം വച്ചപ്പോള്‍ ബസ് സ്ടാണ്ടില്‍ അന്തിയുറങ്ങുകയും ,കുഞ്ഞുണ്ടായി കഴിഞ്ഞപോള്‍ ആരുടെയൊക്കെയോ സഹായത്താല്‍ പുറം പോക്കില്‍ കിട്ടിയ ഇത്തിരി ഇടത്ത് ഒരു കൂര വച്ച് താമസം തുടങ്ങിയെങ്കിലും ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങിയ കുറ്റത്തിന് ആരും അവള്‍ക്കൊരു ജോലി പോലും നല്‍കിയില്ല ,ആ സാഹചര്യത്തില്‍ സഹായ ഹസ്തവുമായ് കടന്നു വന്ന പലരും ,ഉപയോഗ ശേഷം അവള്‍ക്കു പകര്‍ന്നു നല്‍കിയ പേരാണത്രേ ‘’വെടി ‘’
അന്നത്തെ ആ സാഹജര്യത്തില്‍ അവര്‍ സ്വന്തം ശരീരം വിറ്റ് കൊണ്ടുവരുന്ന പണം കൊണ്ട് കുടിച്ച കഞ്ഞിയുടെ കടം അവര്‍ ജീവിച്ചിരുന്നിടത്തോളം എന്നെ കൊണ്ടാവുന്ന വിധത്തില്‍ വീട്ടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണു വിശ്വാസം .
ഈ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാള പാമ്പ് മേക്കാട്ട്‌ അമ്പല പറമ്പില്‍ അതി ദാരുണമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കടിച്ചു കീറിയ നിലയില്‍ ശോഭേച്ചിയുടെ ജഡം കണ്ടെത്തുന്നത് വരെ !
അതിനു തൊട്ട് മുന്‍പത്തെ ആഴ്ചയില്‍ ഞാന്‍ നാട്ടില്‍ പോയിരുന്നു ,എങ്കിലും കൈയില്‍ പണം ഇല്ലാത്തതിന്റെ പേരില്‍ അവരുടെ വീടിനു മുന്നിലൂടെ കടന്നു പോയിട്ടും എനിക്കവിടെ ഇറങ്ങാന്‍ കഴിഞ്ഞില്ല ,കാരണം രോഗിയായ അവര്‍ എന്നെ കാണുമ്പോള്‍ പ്രതീക്ഷയോടെ എന്നെ നോക്കുമെന്നും ഒന്നും ഇല്ലെന്നു പറയുമ്പോള്‍ വിഷാദം നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ പറയുന്ന വാക്കുകളും ഓര്‍ത്തപ്പോള്‍ എനിക്ക് മനസുകൊണ്ട് അവരോടു മാപ്പ് ചോദിക്കാനേ കഴിഞ്ഞുള്ളു.
തൊട്ടടുത്ത ആഴ്ച അവര്‍ മരിക്കുംപോളും അപ്രതീക്ഷിതമായി നമ്മെ വിട്ടു പിരിയുന്ന മനുഷ്യരോട് ഒരു ക്ഷമാപണം പോലും നടത്താന്‍ കഴിയാതെ പിരിഞ്ഞുപോയി എന്നറിയുമ്പോള്‍ നമുക്കുണ്ടയെക്കാവുന്ന മാനസിക വ്യധയെ കുറിച്ച് മുഖപുസ്തകത്തില്‍ ഇടാന്‍ ഒരു കുറിപ്പ് തയാറാക്കികൊണ്ടിരികുമ്പോള്‍ എന്‍റെ മനസിലൂടെ കടന്നുപോയത് രോഗിയായ ശോഭേച്ചി മരിച്ചു പോയാല്‍ ഞാന്‍ അറിയാതെ പോകുമോ എന്ന വേദനയായിരുന്നു .പിറ്റേന്ന് പുലര്‍ച്ചേ റോഡില്‍ മരിച്ചു കിടക്കുന്ന ഒരാളുടെ ഫോട്ടോക്കൊപ്പം ആ കുറിപ്പ് പോസ്റ്റ്‌ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ നാട്ടില്‍ നിന്ന് വന്ന കാള്‍ ശോഭേച്ചിയുടെ മരണ വാര്‍ത്തയായിരുന്നു .അതിനര്‍ത്ഥം അവള്‍ മരികുമ്പോള്‍ പോലും എന്നെ ഓര്‍ത്തിരുന്നു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത് .
വീട് വിട്ടു തെരുവുകളില്‍ എത്തി പെടുന്ന പെണ്‍കുട്ടികളെ വല്ല നിവര്‍ത്തിയും ഉണ്ടെങ്കില്‍ അവരെ ആവശ്യമായ കൌണ്സിലിംഗ് കൊടുത്തു സ്വന്തം വീടുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് പോലും ഈ ഒരു വീട്ടാ കടം എന്‍റെ മനസ്സില്‍ ഉള്ളത് കൊണ്ട് മാത്രാണ് .
അതിനെ പോലും തെറ്റായി വ്യാഖ്യാനിച്ചവരും കുറ്റപ്പെടുത്തിയവരും ഒക്കെ എന്‍റെ പ്രിയപെട്ടവര്‍ തന്നെയാണ് .എന്നിട്ടും തോല്കാതെ ഞാന്‍ മുന്നോട്ടു പോകുന്നു ഒറ്റയ്ക്ക് .....!!!കൂടെയുണ്ടായിരുന്നവര്‍ ഒക്കെയും ലാഭങ്ങള്‍ ഇല്ലെന്നു കണ്ടപ്പോള്‍ പിന്തിരിഞ്ഞു പോയി ,എങ്കിലും എനിക്ക് വെറുതെ ഇരിക്കാന്‍ വയ്യ ... ഒരിക്കലും അണയാത്ത എന്‍റെ നെഞ്ചിലെ തീ ജ്വലിച്ചു കൊണ്ടേയിരിക്കുന്നു ഓരോ പെണ്‍കുട്ടിക്കും വേണ്ടി !

എന്നേയും എന്‍റെ പരിമിതികളേയും കുറിച്ച് അറിയാവുന്നവര്‍ എന്നെ നോക്കി കൂകി വിളിക്കുന്നു .....ഭ്രാന്തി !!!