Monday, 29 December 2014

രണ്ടായിരത്തി പതിനാല്............വര്‍ഷാരംഭത്തില്‍ ഞാന്‍ ഏറ്റവും അധികം ബഹുമാനിക്കുകയും ,സ്നേഹിക്കുകയും ചെയ്ത,ഞാന്‍ ഗുരു എന്ന് നിങ്ങള്ക്ക് പരിജയപ്പെടുത്തിയ  എന്‍റെ ശിക്ഷ്യന്‍ ,മുഖപുസ്തകത്തില്‍ ഞാന്‍ ഇട്ട ഒരു ചിത്രത്തിന് ചില മാറ്റങ്ങള്‍ ഒക്കെ വരുത്തി ,എന്‍റെ വാള്ളില്‍ പോസ്റ്റ്‌ ചെയ്തു.പച്ച ടോപ്‌ ഇട്ടു കണ്ണുകളില്‍ കുസൃതി ചിരിയുമായി ,ചുണ്ടില്‍ പൂശിയ ചായത്തിന്റെ  സഹായത്തോടെ ഞാന്‍ നില്‍ക്കുന്ന ആ നില്‍പ്പ് ,അതാണത്രേ അവനെ എന്നിലേക്ക്‌ ഒരു പാട് ആകര്‍ഷിച്ചത് .അന്നുവരെ ആ ചിത്രത്തെ ഞാന്‍ ഒരു പാട് വെറുത്തിരുന്നു .കാരണം ,എനിക്ക് ഒരു പാട് സഹതാപവും സ്നേഹവും തോന്നിയ ഒരു ചെറുപ്പക്കാരന്‍ ,അവനോട് ഞാന്‍ കുറച്ചു നാള്‍ സംസാരിച്ചതിന്റെ മാത്രം അടിസ്ഥാനത്തില്‍ എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ,അത് എന്നോട് തുറന്നു പറയുകയും ചെയ്തപ്പോള്‍ ,അവനെ കളിയാക്കി ചരിച്ച എന്നോട് അകന്നു പോകുകയും,പിന്നീട് എന്‍റെ പേരും കൂടി ചേര്‍ത്ത് അവനൊരു പുതിയ ഐ ഡി ഉണ്ടാക്കുകയും ചെയ്തത് ,എന്നെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നത്,ആ ഫോട്ടോക്ക് അവന്‍ എന്നോട് നേരിട്ട് പറഞ്ഞ ഒരു കമെന്റ് ആണ് .
‘’നീ മുഖപുസ്തകത്തിലെ ചെക്കന്മാരെ കൊതിപ്പിക്കാന്ആണോ പെണ്ണെ ഇങ്ങനെയൊരു ബോറന് വേഷം കെട്ടി നില്ക്കുന്നത് എന്ന് ചോദിച്ചത്,എന്നെ കുറിച്ചുള്ള അവന്റെ അറിവുകേടുകള്മാത്രമാണ് ,എങ്കിലും,ഞാന്ഏറെ ബഹുമാനിച്ചിരുന്ന ഒരാള്അത് ഇട്ടപ്പോള് അന്നുമുതല്ഞാന് ഫോട്ടോയെ അമിതമായി സ്നേഹിക്കാന്തുടങ്ങി.സ്നേഹം എന്നാല്അതിനു യഥാര്ത്ഥത്തില്എന്താണ് അര്ത്ഥം എന്ന് തിരിച്ചറിയാതിരുന്ന ശിക്ഷ്യന്‍,തന്റെ ജീവിതത്തില്അന്നോളം കടന്നു പോയിട്ടുള്ള സ്ത്രീകളുടെ പെരുമാറ്റങ്ങള്മനസ്സിലിട്ടു കൊണ്ട് എന്നോട് പെരുമാറിയത്, ‘’സ്നേഹം എന്ന വാക്കിനു അമൂല്യമായ അര്ത്ഥവും വ്യാപ്തിയും കല്പ്പിക്കുന്ന എനിക്ക്,അദേഹത്തിന്റെ തന്ത്രപരമായ വാക്കുകളെ ഉള്കൊള്ളാന്കഴിഞ്ഞില്ല.  .അതോടെ പോസ്റ്റ്ഇട്ട മനുഷ്യന്പറയുന്നതു എന്തും ദൈവ വാക്യങ്ങള്പോലെ, വിശ്വസിക്കുകയും ചെയ്തത് കൊണ്ടായിരിക്കാം ,എല്ലാവരേയും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തതിന്റെ പേരില്‍ അദേഹം എന്നെ ‘’പൊട്ടികാളി’’ എന്ന് വിളിച്ചത്,( നിഷ്പ്രയാസം പറഞ്ഞു പറ്റിക്കാന്‍ കഴിയുന്നവര്‍ ആണ് സ്ത്രീകള്‍ എന്ന തിരിച്ചറിവ് അവനു പകര്‍ന്നു കൊടുത്തത് ,അവന്‍ വളര്‍ന്ന ചുറ്റുപാടുകള്‍ ആയിരിക്കാം ,അതുകൊണ്ടായിരുന്നുവല്ലോ എന്നോട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് മറ്റുള്ളവരോട് മാറ്റി പറയാന്‍ അദേഹത്തിന് കഴിഞ്ഞത് )അപ്പോള്‍ പിന്നെ പലരാല്‍ പറ്റിക്കപ്പെട്ട എനിക്ക് പൊട്ടികാളി ,എന്ന പേര് സ്വയം സ്വീകരിക്കാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.അതിനെ എതിര്‍ത്ത കൃഷ്ണ എന്നോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഞാന്‍ ഇപ്പോളും ഉറച്ചു തന്നെ നില്‍ക്കുന്നത് ,ആ വാക്കിന്റെ അര്‍ത്ഥം ,അതിനു ശേഷം മറ്റൊരു ശിക്ഷ്യന്‍ എനിക്ക് മനസ്സിലാക്കി തരികയും ചെയ്ത് ,അവന്‍ മറ്റാരും അല്ല ,
സാക്ഷാല്‍ അന്ത്രപ്പേര്‍ !!!
എന്നുവച്ചാല്‍ അന്നുവരെ ഉണ്ടായിരുന്ന അര്‍ത്ഥമല്ല ആ വാക്കിനു അവന്‍ എനിക്ക് കുറിച്ച് തന്ന അര്‍ത്ഥം !

അതായത് ..പൊട്ടി എന്നാല്‍ സ്നേഹത്തില്‍ അന്ധമായി വിശ്വസിക്കുന്നവള്‍,കര്‍മ്മത്തില്‍ കാളിയെ പോലെ ആയിരിക്കുകയും ചെയുന്നവര്‍ ആണത്രേ യഥാര്‍ത്ഥത്തില്‍ ദൈവമക്കള്‍ ,അത് കൊണ്ടാണ് എന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ ദൈവത്തിന്‍റെ ആഗ്രഹ പൂര്‍ത്തീകരനങ്ങള്‍ക്ക് വേണ്ടി മാറ്റി വക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് ,അതിനു വേണ്ടി അനു നിമിഷം ദൈവത്തിനോട് ഇടതടവില്ലാതെ,പ്രാര്‍ഥിക്കുകയും  പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് !

Saturday, 27 December 2014

26/12/2014

ഒരു ഗ്രാമത്തില്‍ രണ്ടു കൂട്ടുകാര്‍ ഉണ്ടായിരുന്നു .രണ്ടാളും ജീവിതനിലവാരത്തില്‍ രണ്ടു തട്ടില്‍ നില്‍ക്കുന്നവര്‍ എങ്കിലും ചെറുപ്പം മുതല്‍ ഉള്ള സംപര്‍ക്കതാല്‍ ഇരുവരുടേയും  കുടുംബങ്ങളും വളരെ അടുത്ത ആത്മബന്ധം ഉള്ളവരായി ,മറ്റു മനുഷ്യരുടെ ഇടയില്‍ അസൂയ ഉളവാക്കി കൊണ്ട് ജീവിച്ചു പോന്നു ,
അവര്‍ക്ക് രണ്ടു പേര്‍ക്കും ,മൂന്നും അഞ്ചും വീതം എട്ട് കുട്ടികള്‍ പിറന്നു.
ലോകം ആണെങ്കില്‍ അനുനിമിഷം ഭീകരമായ സാമൂഹ്യതകര്‍ച്ചയില്‍ നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. എവിടെ നോക്കിയാലും കൊള്ളയും ,കൊലയും ,പ്രകൃതി ക്ഷോഭവും, തട്ടിക്കൊണ്ടു പോകല്‍ ബലാത്സംഗം ,അന്യനെ കുറ്റം പറച്ചില്‍ ,പരസ്പരം സ്നേഹമില്ലാത്ത മനുഷ്യര്‍ സ്വന്തം കാര്യസാധ്യങ്ങള്‍ക്ക് വേണ്ടി ആരെ വേണമെങ്കിലും കൊലക്ക് കൊടുക്കുന്നു .ജീവിത വിജയങ്ങള്‍ പലതും നേടിക്കൊടുത്ത മാതാപിതാക്കളെ പോലും സ്വത്തും സുഖങ്ങളും കവര്‍ന്നെടുത്തു.വൃദ്ധസദനങ്ങള്‍ എന്ന പേരില്‍ നടത്തപ്പെടുന്ന  അനാഥാലയങ്ങളില്‍ ഉപേക്ഷിക്കുന്നു. അനാഥാലയങ്ങള്‍ നടത്തിപ്പുകാര്‍ ആവട്ടെ അതൊരു കച്ചവട സ്ഥാപങ്ങള്‍ ആക്കി ,ആ പാവം മനുഷ്യ ജീവികളെ സ്നേഹത്തിന്‍റെ കണിക പോലും ഇല്ലാതെ ,സ്വന്തം കീശകള്‍ വീര്‍പ്പിക്കാന്‍ വില്‍പ്പന ചരക്കുകള്‍ ആക്കുന്നു.വിദ്യാലയങ്ങളില്‍ പോലും ഗുരുനാഥന്മാര്‍ തങ്ങളുടെ ശിക്ഷ്യകളെ ,ചെറിയ വയസ്സില്‍ തന്നെ സ്വന്തം കാമപൂര്‍ത്തീകരണത്തിനു ഉപയോഗിക്കുന്നതായുള്ള വാര്‍ത്തകള്‍........ഇവയൊക്കെ കൊട്ടിഘോഷിച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ കുടുംബത്തിലെ കായുന്ന വയറുകള്‍ക്ക്‌ അന്നം നല്‍കുന്നതിനു വേണ്ടിയാണ് വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് എന്ന് തിരിച്ചറിയാത്ത ജനം അവയൊക്കെ വായിച്ചു മൂക്കത്ത് വിരല്‍ ചേര്‍ക്കുന്നു. അന്യോന്യം സമര്‍പ്പണ ഭാവത്തോടെ ജീവിക്കേണ്ട ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ പോലും സ്വന്തം സുഖങ്ങള്‍ തേടി മറ്റു പലരിലേക്കും പടര്‍ന്നു കയറുമ്പോള്‍ അത് കണ്ടു വളരുന്ന കുട്ടികളും സ്വന്തം തെറ്റുകള്‍ തിരുത്താന്‍ കഴിയാതെ നാശത്തില്‍ നിന്നും നാശത്തിലേക്ക് കൂപ്പു കുത്തുമ്പോള്‍ ദേവാലയങ്ങളില്‍ ഉറങ്ങുന്ന ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പോലും മോഷ്ടിച്ചു ,മനുഷ്യന്‍ സ്വന്തം സ്വപ്നങ്ങളുടെ പൂര്‍ത്തീകരണം നടത്തുന്നു ...........എന്തിനേറെ ഇനിയും ഇനിയും എണ്ണിയാല്‍ ഒടുങ്ങാത്ത തിന്മകള്‍ കൊണ്ട് നശിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ നീതിമാന്മാരായി വളര്‍ത്താന്‍ എന്താണ് പോംവഴി  എന്ന് ചിന്തിച്ചു കൊണ്ട് അവര്‍ ദിവസങ്ങള്‍ ചര്‍ച്ചകള്‍ നടത്തി, വിശ്വാസപൂര്‍വം പ്രാര്‍ഥനകള്‍ നടത്തി. ഒരേ മനസ്സോടെ ,വളരെ നാളുകള്‍ ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ നന്മ നിറഞ്ഞ ആ മനുഷ്യര്‍ രണ്ടു പേരും ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആയിത്തീര്‍ന്നു ,ഒപ്പം അവരുടെ കുടുംബാംഗങ്ങളും ....! എങ്ങിനെയെന്നല്ലേ.......?
തങ്ങളുടെ മക്കളെ ഗുരുകുല വിദ്യാഭ്യാസത്തിനു വേണ്ടി മറ്റുള്ള സ്കൂളുകളില്‍ പറഞ്ഞയക്കാതെ ,തങ്ങള്‍ തന്നെ വിദ്യ അഭ്യസിപ്പിക്കുന്ന രീതി, അതിനു വേണ്ടി ഇപ്പോള്‍ നിലവില്‍ ഉള്ള പഠന വിഷയങ്ങളോടൊപ്പം തങ്ങള്‍ തന്നെ തയാര്‍ ആക്കിയ ഒരു വിഷയം കൂടി തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി അവര്‍ തയ്യാര്‍ ആക്കി.അതാണ്‌ ...നന്മ നിറഞ്ഞ ചുറ്റുപാടുകളില്‍ ജനിച്ച തങ്ങളുടെ മക്കള്‍ മോശമായ ചുറ്റുപാടുകളില്‍ വളരുന്നത്‌ അവരുടെ ഭാവി ജീവിതത്തില്‍ മോശമായ ജീവിത വീക്ഷങ്ങള്‍ ഉണ്ടാക്കും എന്ന അവരുടെ ആകുലതകള്‍ക്കു അവര്‍ തന്നെ കണ്ടു പിടിച്ച ഉപായം.അതാണത്രേ ......!
‘’ശരിയായ ലൈംഗീക വിദ്യാഭ്യാസം ,അഥവാ മെച്ചമായ വ്യക്തിത്വ വികസനം ‘’
അതിനു വേണ്ടി ആദ്യം തന്നെ അവര്‍ ചെയ്തത് എന്തെന്നോ ? തങ്ങളുടെ വീടിനു ചുറ്റും വളരെ ഉയരത്തില്‍ ചുമരുകള്‍ കെട്ടി ,മോശമായ കാഴ്ചകളില്‍ നിന്ന് തങ്ങളുടെ കുട്ടികളുടെ കണ്ണുകളേയും ,കാതുകളെയും രക്ഷിച്ചു.അത്തരം കാഴ്ചകള്‍ നല്‍കുന്ന ടെലിവിഷന്‍ മാതിരിയുള്ള മാധ്യമങ്ങളെ വീട്ടില്‍ നിന്നും ഒഴിവാക്കി.തങ്ങളുടെ ജോലി സമയങ്ങള്‍ ക്രമീകരിച്ചു,ധാരാളം സമയം ചിലവഴിച്ചു ഓരോ പാഠഭാഗങ്ങളും സ്വയം അഭ്യസിച്ചു ,പിന്നീട് തങ്ങളുടെ മക്കള്‍ക്ക്‌ വേണ്ടി അധ്യാപക വേഷം കെട്ടാനും അവര്‍ തീരുമാനിച്ചു.ആദ്യമൊക്കെ അവരുടെ ഭാര്യമാര്‍ അവരെ എതിര്‍ക്കാന്‍ ശ്രമിച്ചു എങ്കിലും ,നിരന്തരമായ ചര്‍ച്ചകള്‍ നടത്തി ഭാര്യമാരേയും കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.എങ്കിലും ഉന്നത വിധ്യാഭ്യസങ്ങങ്ങള്‍ നേടിയതിന്‍റെ  സര്‍ക്കാര്‍വക സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വന്നാല്‍ തങ്ങളുടെ മകള്‍ക്ക് ലഭിച്ചേക്കാവുന്ന ഉയര്‍ന്ന ജോലിസാധ്യതകളെ കുറിച്ചോര്‍ത്ത് ,ആ പാവം സ്ത്രീകള്‍ ചില്ലറ സമയം പാഴാക്കി ,എന്നതൊഴിച്ചാല്‍ വേറെ യാതൊരു തടസങ്ങളും ഇല്ലാതെ ആ കുഞ്ഞുങ്ങള്‍ ഓരോന്നും വിദ്യാഭ്യാസത്തിനു ഒരുങ്ങി.എട്ടുപേരില്‍ അഞ്ചു വയസ്സും അതിനു മേലും ഉള്ള അഞ്ചു കുട്ടികള്‍ .......സ്വന്തം പിതാക്കന്മാര്‍ തയാര്‍ ആക്കിയ വിഷയങ്ങള്‍ അഭ്യസിക്കാന്‍ തുടങ്ങുകയാണ്.
എന്തൊരു വിരോധാഭാസം എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത് .....?ഹ ഹ ഹ ....കഥയില്‍ ചോദ്യമില്ല ട്ടോ ......അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ ,വായന ഇഷ്ടമാണ് എങ്കില്‍ മാത്രം ഈ കഥയുടെ ഭാക്കി ഭാഗം കൂടി വായിക്കാന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുക........പൊട്ടികാളി !!!(ചാരിത്ര്യത്തിന്റെ നീക്കുപോക്കുകള്‍ )



23/12/2014 left facebook
                                                                          
ഉണര്‍ന്നപ്പോള്‍ തന്നെ മുഖപുസ്തകത്തില്‍  കേറി നോക്കി ,ആരുടെയൊക്കെയോ കമെന്റ്സും ,മെസേജും ഒക്കെ കിടപ്പുണ്ട് ,എങ്കിലും ഒന്നും ശ്രദ്ധിക്കാന്‍ പോയില്ല .ഇടയ്ക്കു കൃഷ്ണ  വിളിച്ചപ്പോള്‍ സരസ്വതി ചേച്ചി എന്നെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ കാര്യം പറഞ്ഞു .സത്യത്തില്‍ വല്ലാത്ത സങ്കടം തോന്നി .കാരണങ്ങള്‍ ഇല്ലാതെ പലരും പിരിഞ്ഞു പോയിട്ടുണ്ട് എങ്കിലും അവരെ കുറിച്ച് അങ്ങനെയൊരു ധാരണ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നില്ല .പക്വതയുള്ള ഒരു സഹോദരി എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളൂ .എന്നിട്ടും........?
ങാ .....സാരമില്ല .അല്ലെങ്കിലും പണമുള്ളവന് ,ഒരു പാവപ്പെട്ട കൂട്ടുകാരിയെ കൊണ്ട് നഷ്ടമല്ലാതെ ലാഭങ്ങള്‍ ഒന്നും തന്നെ ഇല്ലല്ലോ ?പോട്ടെ ...അല്ലെങ്കിലും ആത്മാര്‍ത്ഥതക്കും ,സ്നേഹത്തിനും ഒന്നും ഇവിടെ ഒട്ടും വിലയില്ലല്ലോ ? എന്തായാലും മുഖപുസ്തകത്തിലെ കുരുക്കുകള്‍ ഒഴിവാക്കി സ്വസ്തമായൊരു ജീവിതം എനിക്ക് ആവശ്യമായിരിക്കുന്നു ,ഇല്ലെങ്കില്‍ ഹരീഷിനെ പോലെ ഹൃദയം പൊട്ടി മരിച്ചുപോകും.അത്രയേറെ മാനസീക പ്രയാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു മുഖപുസ്തകതിലൂടെ .
എല്ലാം ഒരു മായകാഴ്ച പോലെ മറക്കണം ,ആത്മാര്‍ത്ഥതയുടെ കണിക പോലും ഇല്ലാത്ത കുറേ മനുഷ്യരുടെ പൊള്ളയായ വാക്കുകള്‍, തൊണ്ണൂറ്റി ഒന്‍പത് ശതമാനം മനുഷ്യര്‍ക്കും പ്രത്യേക അജണ്ടയോടെ മാത്രമേ മറ്റൊരാളോട് മിണ്ടാന്‍ താല്പര്യമുള്ളൂ, സ്വവര്‍ഗത്തില്‍ പെട്ടവരോട് പോലും ആരും മിണ്ടുന്നില്ല .അഥവാ മിണ്ടിയാല്‍ തന്നെ അതിലും നല്ലൊരു ശതമാനം സ്വര്‍ഗാനുരാഗികള്‍ !
ആണും പെണ്ണും വ്യത്യാസമില്ലാതെ ഒന്നില്‍ നിന്നും ഒന്നിലേക്ക് പടര്‍ന്നു പോകുന്ന സൗഹൃദങ്ങള്‍ ,പരസ്പരം സ്നേഹിക്കുകയല്ല മറിച്ച് ,മറ്റുള്ളവരുടെ ദോഷവശങ്ങള്‍ മാത്രം കണ്ടെത്തി ചര്‍ച്ചകള്‍ നടത്തുന്ന വെറുമൊരു നാല്‍കവലയിലെവിശാലമായൊരു  ചായ കടപോലെ മുഖപുസ്തകം ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. കഥകളും കവിതകളും മാത്രമല്ല ,പോണോഗ്രാഫി,  ഭക്തി ,മതം ഹെല്‍ത്ത്‌ എന്ന് വേണ്ടാ ഓരോ പ്രൊഫൈലിനും പിന്നില്‍ മുഖങ്ങള്‍ മറച്ച ആരൊക്കെയോ ...?

അവര്‍ക്കൊക്കെ നന്മയുടെ മാത്രം  മുഖമുള്ള ഐ ഡി കള്‍ക്ക് പുറമേ ,ചീഞ്ഞു നാറിയ മുഖമുള്ള മറ്റു ഐ ഡി കളും ഉണ്ടെന്ന തിരിച്ചറിവ്.ഇവയൊന്നും അറിയാതെ മുഖപുസ്തകത്തിലേക്കു വരുന്ന പാവം മനുഷ്യര്‍, അവരേ ആണല്ലോ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം കുരുക്കുകള്‍ മുറുക്കുന്നത് ,സരസ്വതി ചേച്ചി,ശങ്കര്‍ ജി ,കൃഷ്ണ എന്നിങ്ങനെ എന്‍റെ നിഷ്കളങ്കരായ കൂട്ടുകാര്‍. അവരോടൊന്നും ഞാന്‍ ഇക്കാര്യങ്ങളുടെ ഭീകരതയെ കുറിച്ച് പറഞ്ഞാല്‍ അവര്‍ ചിരിച്ചു തള്ളും, അത് കൊണ്ടാണ് ഞാന്‍ മുഖപുസ്തകം ഉപേക്ഷിക്കാന്‍ തയാറായത്.എന്തായാലും അതിനു ശേഷം ഹൃദയം വളരെ ശാന്തമാണ്.രാത്രിയില്‍ ഞാന്‍  ശാന്തമായി ഉറങ്ങി !(തുടരും )

Friday, 26 December 2014

എന്‍റെ സ്വപ്‌നങ്ങള്‍ ......
ഒരിക്കല്‍ സംസാരമധ്യേ അവന്‍ എന്നോട് ചോദിച്ചു ,എന്താണ് നിന്‍റെ സ്വപ്‌നങ്ങള്‍ എന്ന്.
 ഒട്ടും ആലോചിക്കാനില്ലാതെ ഞാന്‍ മറുപടി പറഞ്ഞു, ‘’ലോകാസമാസ്തോ സുഖിനോ ഭവന്തു;!’’
‘’എന്നുവച്ചാല്‍ ? അവന്‍ !
‘’എന്നുവച്ചാല്‍  ഭൂമിയിലെ എല്ലാ ജീവജാലങ്ങളും സുഖമായും സന്തോഷമായും ജീവിക്കുന്നത് കാണണം !
‘’ഹ ഹ ...ഹ ..നല്ല തമാശ .....നീയൊരു സ്വപ്നജീവി തന്നെ, വേറെ പണിയൊന്നും ഇല്ലാ ല്ലേ?    അവന്‍റെ മറുപടി കേട്ട് അവള്‍ക്കു വല്ലാത്ത സങ്കടം തോന്നി .
മനുഷ്യന്‍ എപ്പോളും അങ്ങനെതന്നെ ,മറ്റൊരാളുടെ എതൊരു നല്ല പ്രവര്‍ത്തിയേയും മുന്‍വിധിയോടെ കാണുന്നവര്‍ ,ആരെയും നന്മ ചെയ്യാന്‍ വിടുന്നില്ല എന്ന് മാത്രമല്ല,മറിച്ച് ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചാല്‍ തന്നെ ഇത്തരം കളിയാക്കല്‍ മൂലം അവരെ മാനസികമായി തളര്‍ത്തികളയും.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു അവള്‍ അവനോടു അതേ ചോദ്യം തിരിച്ചു ചോദിച്ചു.
സുഖലോലുപതയില്‍ ജീവിച്ചു ശീലിച്ച അവനു ,ഏറ്റവും അസഹ്യമായത് വിശപ്പ്‌ ആണത്രേ ,ആ കാരണം കൊണ്ട് അവന്‍റെ ശരീരത്തിന് സാമാന്യത്തില്‍ അധികം ഭാരമുണ്ട്,ആ മനുഷ്യന്‍ മറ്റു ഒരുപാട് പ്രശ്നങ്ങള്‍ക്ക് നടുവില്‍ ആണെങ്കില്‍ പോലും വളരെ ലാഖവത്തോടെ പറഞ്ഞ ആ വാക്കുകള്‍ കേട്ട് അവള്‍ വെറുതെ പുഞ്ചിരിച്ചു.എന്നിട്ട് പറഞ്ഞു .
‘’ശരി  ആ വിഷയം നടക്കാന്‍ വേണ്ടി ഇന്ന് മുതല്‍ ഞാന്‍ പ്രാര്‍ഥിക്കാം കേട്ടോ ‘’
പിറ്റേന്ന് തന്നെ അവള്‍ തന്‍റെ പാര്‍ത്ഥന ആരംഭിച്ചു.ഇല്ലായ്മയുടെ നിലയില്ലാ ക്കയത്തില്‍ ആയിരുന്നു എങ്കിലും വീട്ടില്‍ ആകെയുണ്ടായിരുന്ന അരിയും ,പരിപ്പും ഒക്കെ ഉപയോഗിച്ചു ,പത്തു പേര്‍ക്ക് ഭക്ഷണമുണ്ടാക്കി തെരുവിലേക്ക് ഇറങ്ങി, കാരണം ....വിശക്കുന്ന മനുഷ്യനില്‍ ദൈവം ഉണ്ട് എന്ന് അവള്‍ വിശ്വസിക്കുന്നു.ആ ദൈവത്തിന്‍റെ വിശപ്പ്‌ അടക്കാന്‍ കഴിഞ്ഞാല്‍ ...........കാലചക്രം തിരിഞ്ഞു സഞ്ചരിക്കുമ്പോള്‍ മറ്റു പലര്‍ക്കും സംഭവിച്ചപോലെ ,രോഗക്കിടക്കയില്‍ ഭക്ഷണം കിട്ടാതെ വന്നാല്‍ ആ മനസ്‌ വല്ലാതെ വിഷമിക്കും എന്നും, അന്ന് ചിലപ്പോള്‍ അവനെ ആശ്വസിപ്പിക്കാന്‍ താന്‍ ഉണ്ടായില്ലെങ്കിലോ എന്നുള്ള ആശങ്കയില്‍ ദൈവത്തിന്‍റെ കൈയില്‍ അവനുള്ള ഭക്ഷണം ഏല്‍പ്പിക്കാന്‍ ആണത്രേ അവള്‍ അങ്ങനെ ചെയ്തത്,
ഭക്ഷണം കൊണ്ട് പുറത്തേക്കു പോകുന്നതിനു മുന്‍പ് ,ഈ വിഷയം അവള്‍ അവനെ വിളിച്ചു അറിയിക്കുകയും,ആത്മാര്‍ഥമായ ഹൃദയത്തോടെ അതിനു വേണ്ടി ദൈവതിരുമുന്പില്‍ പ്രാര്‍ഥിക്കുകയും ചെയ്തു.
അന്ന് ഏറ്റവും അര്‍ഹരായ ചില മനുഷ്യരുടെ എങ്കിലും വിശപ്പടക്കാന്‍ അവള്‍ക്കു കഴിഞ്ഞത്രേ ......!
അതിനു വേണ്ടി തെരുവില്‍ ഉറങ്ങുന്ന മൂന്നു ദൈവങ്ങളെ അവള്‍ വീട്ടിലേക്കു കൂട്ടികൊണ്ട് വന്നു ,അവര്‍ക്ക് വേണ്ടുന്നതൊക്കെ ചെയ്ത് കൊടുക്കുമ്പോള്‍ ,ഹൃദയം നിറഞ്ഞ പ്രാര്‍ഥനയോടെ അവള്‍ ദൈവത്തോട് ചോദിക്കുന്നതും അവന്‍റെ, ആ  സ്വപ്ന സാക്ഷാല്‍കാരത്തിനു വേണ്ടിയത്രെ......!
എന്നിട്ടും അവന്‍ അവളുടെ വിശുദ്ധമായ സ്നേഹത്തെ വല്ലാതെ സംശയിക്കുന്നു. അവളെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നു.അലസമായ ചിന്തകളോടെ ചടഞ്ഞിരുന്നു മറ്റുള്ളവരുടെ മുന്‍പില്‍ അവളെ മോശമായി ചിത്രീകരിക്കുന്നു.
കഥയറിയാത്ത പാവം മനുഷ്യര്‍ തങ്ങളുടെ വിരസമായ സമയങ്ങളെ ചിലവഴിക്കാന്‍ അവനോടു അവള്‍ ചെയ്തിരിക്കാന്‍ ഇടയുള്ള കൊടും ചതികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി ആനന്ദം കൊണ്ടാടുന്നു. അവള്‍ മാത്രം തന്‍റെ സ്നേഹത്തില്‍ ,വിശ്വാസത്തില്‍ ഉറച്ചു നിന്ന് കൊണ്ട് ദൈവസന്നിധിയില്‍ സ്വയം സമര്‍പ്പണത്തോടെ പ്രാര്‍ഥിക്കുന്നു ,

‘’ലോകാസമസ്തോ സുഖിനോ ഭവന്തു ‘’!!!22/12.2014

Sunday, 21 December 2014

ആരേയും കണ്ണുമടച്ചു വിശ്വസിക്കരുത് ,പ്രത്യേകിച്ചും മുഖപുസ്തകത്തില്‍ ,നിങ്ങള്‍ തേടുന്ന നിസ്സ്വാര്‍ത്ഥ സ്നേഹം നല്‍കാന്‍ പറ്റിയ ആരും ബുദ്ധിമുട്ടുകയില്ല.കാരണം അവരുടെ പ്രത്യേകമായ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് നാം പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു പക്ഷേ കുറച്ചു കാലത്തേക്ക് അവര്‍ നമ്മോടൊപ്പം ഉണ്ടാവുമായിരിക്കാം ,അത് സ്നേഹമാണെന്ന് തെറ്റിദ്ധരിക്കുന്ന നമ്മള്‍ ,അതിനു വേണ്ടി നഷ്ട്ടപ്പെടുതുന്നത് മാനസീകവും സാമ്പത്തീകവും ആയ വന്‍ വീഴ്ചകള്‍ ആയിരിക്കാം ,പല പുരുഷ സുഹൃത്തുക്കളും തങ്ങളുടെ കുടുംബത്തില്‍ ചിലവാക്കേണ്ട പണം ,സ്നേഹത്തിന്റേയും പ്രണയത്തിന്റേയും ഒക്കെ പേരുകള്‍ പറഞ്ഞു തട്ടിയെടുക്കുന്നവര്‍ ,സത്യത്തില്‍ ചെയ്യുന്നത് അവരുടെ നിവര്‍ത്തി കേടുകള്‍ കൊണ്ടായിരിക്കാം ,എങ്കിലും ശരാശരി വരുമാനമുള്ള ഒരു സുഹൃത്ത്‌ ,അവനു കുടുംബവും ,കുട്ടികളുമൊക്കെ ഉണ്ടെങ്കില്‍ ,അവരെ പിഴിഞ്ഞ് വാങ്ങുന്ന ആ പണം കൊണ്ട് താല്‍കാലിക ആവശ്യം നടക്കും എന്നല്ലാതെ ,അതിന്‍റെ പേരില്‍ അവന്‍റെ ജീവിതത്തില്‍ വന്നേക്കാവുന്ന പ്രശ്നങ്ങളെ പറ്റി ചിന്തിക്കാന്‍ എന്തേ നമ്മുടെ സഹോദരികള്‍ തയ്യാറാവാത്തത് ,അങ്ങനെ ജീവന്‍ വെടിഞ്ഞ ഒരു കൂട്ടുകാരനെ കുറിച്ച് ഇന്നലെ അവിചാരിതമായി കേള്‍ക്കാന്‍ ഇടയായി ,മുഖപുസ്തകത്തിന്റെ വൃത്തി കെട്ട ഒരു മുഖം .എന്തേ നമ്മുടെ യുവതലമുറ ഇങ്ങനെ അലസരായി പോയി ?സ്വന്തം ആവശ്യങ്ങള്‍ക്ക് പോലും ഉള്ള പണം ഉണ്ടാക്കാന്‍ കഴിയാത്ത ഒരവസ്ഥ ,തൊഴില് സ്ഥാപനങ്ങള്‍ മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നിറയുമ്പോള്‍ നമ്മുടെ കുട്ടികള്‍ മുഖപുസ്തകം പോലുള്ള പബ്ലിക് മീഡിയകളില്‍
ഇരുന്നു കവിതയും കഥകളും എഴുതി കൂട്ടുമ്പോള്‍ ,അവരെ മാത്രം വിശ്വസിച്ചു കഴിയുന്ന കുടുംബാംഗങ്ങള്‍ ,നിത്യവൃത്തിക്ക് വേണ്ടി മറ്റുള്ളവര്‍ വിരിക്കുന്ന വലകളില്‍ വീഴുന്നു.കുടുംബങ്ങളില്‍ നിന്ന് കുടുംബങ്ങളിലേക്ക്‌ കാന്‍സര്‍ പോലെ വ്യാപിക്കുന്ന ഈ രോഗം നമ്മുടെ നാട്ടിലെ മനസമാധാനം കെടുത്തുന്നു ,കുടുംബങ്ങള്‍ ഇല്ലാതാവുന്നു .ഇതിനു എന്താണ് പരിഹാരം ...? ആരെങ്കിലും എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?എന്‍റെ പെണ്‍കുട്ടികളെ ..നിങ്ങള്‍ ആരുമായികൊള്ളട്ടെ ,നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ദൈവത്തിനു 
    • akshmi: Rajesh  Edi penne, Ninne ennil ninnum adarthimattanalla ennu aadhyam manassilakkula. Ooro karyangal, ooro vazhikal ellavarilum undu. Ennal manassu, athu chilappol nammude saahachryagalkkanusrichu,.....guruveee.....nama ;

Thursday, 18 December 2014

കലികാലത്ത് ജനങ്ങള്‍ പൊതുവേ കൃഷ്ണന്‍റെ ബാഹ്യ ശക്തിയില്‍ ഭ്രഹ്മിക്കുകയും ,ഭൌതികസൌകര്യങ്ങള്‍ വര്‍ദ്ധിച്ചാല്‍ സന്തോഷമുണ്ടാകും എന്ന് തെറ്റായി ചിന്തിക്കുകയും ചെയ്യുന്നു , ഈ ബാഹ്യപ്രകൃതി അഥവാ ഭൌതിക പ്രകൃതി വളരെ ശക്തമാണെന്നും അതിന്‍റെ കര്‍ക്കശമായ നിയമങ്ങളാല്‍ എല്ലാവരും ശക്തമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെന്നും അവരറിയുന്നില്ല. ജീവസത്ത ഭഗവാന്‍റെ വിഭിന്നാംശമാണ്.അതുകൊണ്ടുതന്നെ ഭഗവാനെ സദാ സേവിക്കുക എന്നത് അതിന്‍റെ നൈസര്‍ഗിക ധര്‍മ്മമത്രേ.സ്വന്തം ഇന്ദ്രിയങ്ങളെ തൃപ്തി പെടുത്തുന്നതിന് പകരം ഭഗവദിന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കണം. ജീവിതത്തിന്‍റെ ഏറ്റവും ഉന്നതമായ സമ്പൂര്‍ണത ഇതാണ്. ഭഗവാന്‍ ഇതാഗ്രഹിക്കുന്നു ,ആവശ്യപ്പെടുന്നു ,ഭഗവദ് ഗീതയുടെ ഈ പൊരുള്‍ ഒരാള്‍ അറിഞ്ഞേ മതിയാകൂ ,,ഭഗവദ്ഗീത തത്വങ്ങള്‍ നാം മലിനീകരിക്കാത്തതിനാല്‍ ഗീതാപഠനം വഴി എന്തെങ്കിലും ഗുണമുണ്ടാവനംഎന്നാഗ്രഹിക്കുന്നവര്‍ ,കൃഷ്ണാവബോദത്തിന്റെ സമിതിയുടെ സഹായത്താല്‍ ഭഗവാനില്‍ നിന്ന് നേരിട്ട്   മാര്‍ഗനിര്‍ദേശം സ്വീകരിച്ചു ഭഗവദ്ഗീതയിലെ ജ്ഞാനം നേടാന്‍ ശ്രമിക്കണം !    ഹരേ രാമ ,ഹരേകൃഷ്ണ !!!