Monday, 12 January 2015

അപ്പോള്‍ തൈപ്പിച്ചു കൊണ്ട് വന്ന വിവാഹ വസ്ത്രങ്ങളുടെ പാകം നോക്കുന്ന തിരക്കില്‍ ആയിരുന്നു അപ്പോള്‍ അവള്‍. തനിക്കേറ്റവും ഇഷ്ട്ടപെട്ട തത്തമ്മ പച്ച സാരിയില്‍ നിറയെ അലുക്കുകള്‍ വച്ച സാരിക്ക് രണ്ടായിരം രൂപ ആയെന്നാണ്‌ അമ്മ പറഞ്ഞത് .അതുമാത്രമല്ല വളരെ നാളുകള്‍ ആയി താന്‍ ആവശ്യപെട്ടു കരഞ്ഞിരുന്ന പല തരം ചുരിദാറുകളും ആയിരത്തിനു മേല്‍ രൂപ കൊടുത്തു അമ്മ വാങ്ങി തന്നത് ഇപ്പോള്‍ മാത്രമാണ് .ചെറിയ ശമ്പളം മാത്രം ഉണ്ടായിരുന്ന അമ്മക്ക് ഉത്തരവാദിത്വങ്ങള്‍ ഏറെ ഉണ്ടായിരുന്നത് കൊണ്ട് തന്‍റെ  ചില ആഗ്രഹങ്ങളെയൊക്കെ അമ്മ മുളയിലേ നുള്ളിക്കളയും ആയിരുന്നു .ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ താന്‍ വളരുന്ന അനാഥാലയത്തിലെ മറ്റു കുട്ടികളോടൊപ്പം സമത്വം പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടി ,അന്നൊക്കെ അമ്മ ജോലി ചെയ്യുന്ന വീടുകളില്‍ നിന്ന് കൊണ്ട് വരുന്ന വിലകൂടിയ ഉടുപ്പുകള്‍ ,ഇടുവിക്കാന്‍ അനാഥാലയം നടത്തിപ്പുകാര്‍ വിസമ്മതിച്ചിരുന്നു ,മൂന്നുമാസത്തില്‍ ഒരിക്കല്‍ കിട്ടുന്ന ലീവുകളില്‍ മാത്രമേ അത്തരം ഉടുപ്പുകള്‍ ധരിക്കാന്‍ തനിക്കു കഴിഞ്ഞിരുന്നുള്ളൂ .ഒരു ഓണം ലീവോ ,ക്രിസ്തുമസ് ലീവോ കഴിഞ്ഞു തിരിച്ചു അനാഥാലയത്തിലേക്ക് പോകുമ്പോള്‍ ഇവയൊക്കെ പറഞ്ഞു പതം പറഞ്ഞു കരയുന്ന തന്നെ ആശ്വസിപ്പിക്കാന്‍ കഴിയാതെ നിശബ്ദം കണ്ണുനീര്‍ ഒഴുക്കുന്ന അമ്മയോട് പലപ്പോഴും ദേഷ്യം തോന്നിയിട്ടുളത് ഓര്‍ത്തപ്പോള്‍ അറിയാതെ അവളുടെ കണ്ണുകള്‍ നിറച്ചു .
''പാവം അമ്മ , അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് അന്നൊന്നും തനിക്കു ഒന്നും അറിയുമായിരുന്നില്ലല്ലോ ?
വലിയ ക്ലാസ്സുകളിലേക്ക് ആവുന്നതിനനുസരിച്ചു അമ്മയുടെ പരിമിതികളെ കുറിച്ചും ,അമ്മ അനുഭവിക്കുന്ന നാനാവിധത്തില്‍ ഉള്ള കഷ്ടങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞു തന്നു തന്നേയും കെട്ടി പിടിച്ചു കിടക്കുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ,അമ്മ ഉറങ്ങി കഴിഞ്ഞും ഉറക്കം വരാതെ കിടന്നിരുന്ന തന്‍റെ  മനസ്സ്, പിന്നീടെപ്പോഴോ ഉറങ്ങി കഴിയുമ്പോള്‍ സ്വപ്നങ്ങളില്‍  എപ്പോളും നിറഞ്ഞു നിന്നിരുന്നത് താന്‍ വലുതായി ,ഒരു ജോലിയൊക്കെ കിട്ടി ,അമ്മയെ പൊന്നുപോലെ നോക്കുന്നത്തിനെ കുറിച്ച് മാത്രമായിരുന്നു .

പക്ഷേ.......
ആ സ്വപ്നങ്ങളെയെല്ലാം തല്ലിതകര്‍ത്തു കൊണ്ട് തന്‍റെ ഹൃദയത്തിലേക്ക് കടന്നു വന്ന തന്‍റെ ആദ്യ പ്രണയം !
കൂട്ടുകാരിയുടെ കാമുകന്റെ സുഹൃത്ത്‌ ആയിരുന്നത് കൊണ്ടായിരിക്കാം ജോലിയൊന്നും ഇല്ലാതെ തേരാ പാര നടന്നിരുന്ന ആ ചെറുപ്പക്കാരനെ കാട്ടി തന്നു അവള്‍ പറഞ്ഞത് ,അദേഹം തന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് എന്ന് .
ആദ്യമൊക്കെ അവഗണിക്കാന്‍ ശ്രമിച്ചിരുന്ന തനിക്കു ,ഹോസ്റ്റലിലെ ഇരുണ്ട മുറികളില്‍ ,എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ ,മുറിയുടെ പല ഭാഗങ്ങളില്‍ നിന്ന് കൂട്ടുകാരികള്‍ പെറുക്കി കൂട്ടുന്ന പലതരം വസ്തുക്കള്‍ കൂട്ടി യോജിപ്പിച്ച് കഴിയുമ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ ആയി മാറുന്നതും ,പിന്നീട് ഓരോരുത്തരും ഊഴം വച്ച് തങ്ങളുടെ പ്രിയന്മാരോട് സംസാരിക്കുന്നത് കണ്ടു ,ആദ്യമൊക്കെ ഭയം ഇരച്ചു കയറുന്ന മനസ്സോടെ ഭിത്തിയോട് ചേര്‍ന്നു ശ്വാസം അടക്കി പിടിച്ചു കിടന്നത് .പിന്നീട് എപ്പോളാണ് ആ സംസാരങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രം ഉറക്കം നടിച്ചു കിടന്നിരുന്ന തന്നെ തട്ടിയുണര്‍ത്തി ഓര്‍ക്കാപുറത്ത് അവര്‍ തന്ന ഫോണ്‍ കൈയില്‍ പിടിച്ചു പകച്ചിരുന്ന നിമിഷങ്ങളില്‍ ,ചെവിയില്‍ കേട്ട ആദ്യമന്ദ്രണം.....
ലേഖാ ....ഐ ലവ് യു !!!
ഒരക്ഷരം പറയാതെ ഫോണ്‍ തിരിച്ചു കൊടുക്കുംപോളെക്കും കണ്ണുകള്‍ നിറഞ്ഞിരുന്നു .അത് കണ്ട കൂട്ടുകാരികള്‍ സ്വരമടക്കി പൊട്ടിച്ചിരിച്ചു .
പിറ്റേന്നും ,അതിനു പിറ്റേന്നും ആ ദിവസത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ .മൂന്നാം ദിവസമായപ്പോളെക്കും ആ ഫോണ്‍ കാളിനു വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിരുന്ന തന്നിലേക്ക് സ്നേഹത്തിന്‍റെ ഒരായിരം മന്ത്രങ്ങള്‍ ഓതി തന്ന രാകേഷ് ,
ഡിഗ്രി അവസാന വര്ഷം ആയിരുന്നു അത് ,ഓര്‍ക്കാപുറത്ത് മനസ്സില്‍ കയറികൂടിയ പ്രണയം ആ വര്‍ഷത്തെ തന്‍റെ പരീക്ഷയില്‍ വരുത്തിയ കുറവ് ,അമ്മയെ ചിന്താകുഴപ്പതിലെത്തിച്ചതും ,അമ്മയുടെ എക്സറേ കണ്ണുകളില്‍ നിന്ന് തനിക്കു ഒന്നും ഒളിപ്പിച്ചു വക്കാന്‍ കഴിയാതിരുന്നത് കൊണ്ട് ,എല്ലാം തത്ത പറയുന്നത് പോലെ തുറന്നു പറയാന്‍ തനിക്കു കഴിഞ്ഞു .കൂട്ടത്തില്‍ ഒരു പ്രതിന്ജയും!
രാകേഷിനെ അല്ലാതെ മറ്റാരെയും താന്‍ വിവാഹം കഴിക്കുകയില്ല എന്നും .
പക്ഷേ......
ജാതിയുടേയും ,അന്തസ്സിന്റെയും വേലികെട്ടുകള്‍ തകര്‍ക്കാന്‍ കഴിയാത്തത് കൊണ്ട് അവന്‍,തങ്ങള്‍ക്കു  ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ചില നിബന്ദനകള്‍ വച്ച് ,ആ ബന്ദത്തില്‍ നിന്നും പിന്മാറിയതോടെ ,അമ്മയുടെ മനസ്സില്‍ തന്നെ എത്രയും പെട്ടെന്ന് വിവാഹം ചെയ്ത് കൊടുക്കാന്‍ ഉള്ള തീരുമാനങ്ങള്‍ ഉടലെടുത്തു .എതിര്‍ത്ത് നില്ക്കാന്‍ തനിക്കു കഴിയുമായിരുന്നില്ല .കാരണം ,അമ്മയുടെ അനുഭവങ്ങള്‍ ആണ് അമ്മയെ കൊണ്ട് അവയൊക്കെ ചിന്തിപ്പിക്കുന്നത് എന്ന് തനിക്കു അറിയാമായിരുന്നു .

നാളെ കഴിഞ്ഞു തന്‍റെ വിവാഹമാണ് .താന്‍ സ്വപ്നം കണ്ടതിലും വലിയ നിലക്ക് തന്നെ പറഞ്ഞയക്കാന്‍ വേണ്ടി അമ്മ എത്ര പാട് പെട്ടിട്ടുണ്ടാവും എന്‍റെ ദൈവമേ ...!
അത്രയും ഓര്‍ത്തപ്പോളെക്കും ,ആരോ കതകില്‍ മുട്ടുന്ന ശബ്ദം കെട്ടു.ഒപ്പം അമ്മയുടെ നീട്ടിയുള്ള വിളിയും .
കതകു തുറന്നു അകത്തു വന്ന അമ്മയുടെ മുഖത്തെ വിയര്‍പ്പു കണങ്ങള്‍ ,അവയിലേക്കു ചുണ്ടുകള്‍ ചേര്‍ത്തപ്പോളെക്കും അവള്‍ പൊട്ടികരഞ്ഞു പോയി .
അവളെ ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നതിനിടയില്‍ അമ്മയുടെ മൌനം അവളോട്‌ ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു .എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല ,ഒടുവില്‍ അമ്മയാണ് ശബ്ദിച്ചത് .
മോളെ .......?
എന്താമ്മേ ...?
അമ്മ ഒരു കാര്യം പറഞ്ഞാല്‍ മോള്‍ കേള്‍ക്കുമോ ?
എന്താമ്മേ ....?
അമ്മയുടെ ജീവിതത്തില്‍ അമ്മക്ക് പറ്റിയതൊന്നും എന്‍റെ മോളുടെ ജീവിതത്തില്‍ സംഭവിക്കരുത് എന്ന് ആഗ്രഹമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ,നിന്നെ അമ്മ അമ്മയില്‍ നിന്നും അകറ്റി അനാഥാലയത്തില്‍ നിര്‍ത്തി പഠിപ്പിച്ചത് .പഠിപ്പിന്റെ കാലം കഴിയുന്നത്‌ വരെ നീ അനുഭവിച്ച സങ്കടങ്ങള്‍ എല്ലാം നീ പറയാതെ തന്നെ അമ്മക്ക് അറിയാമായിരുന്നു .പക്ഷേ.......
നിര്‍ഭാഗ്യവതിയായ ഈ അമ്മക്ക് അവയൊക്കെ കണ്ടില്ലെന്നു നടിക്കാനേ കഴിഞ്ഞിരുന്നുള്ളൂ .
നിന്നെ എങ്കിലും ജീവിതത്തില്‍ വിജയിപ്പിക്കണം എന്ന് വളരെ ആഗ്രഹിച്ചിരുന്നു കുഞ്ഞേ .
പ്രണയം എന്നത് ഒരിക്കല്‍ അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ,ഒരു ലഹരി പോലെയാണ് അത് മനുഷ്യ ജീവിതങ്ങളെ കാര്‍ന്നു തിന്നുന്നത് .ഒന്നില്‍ നിന്നും ഒന്നിലേക്ക് അനസ്യൂതം ഒഴുകുന്നതിനിടയില്‍ സ്ത്രീക്ക് അവളെത്തന്നെ നഷ്ടമായേക്കും ,അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് അമ്മ നിന്നെ തുടര്‍ന്ന് പഠിക്കാന്‍ വിടാഞ്ഞത് .
ഏതെങ്കിലും കാരണ വശാല്‍ നിനക്ക് ഭര്‍ത്താവിനോടൊപ്പം ഉള്ള ജീവിതത്തില്‍ തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്ന് തോന്നിയാല്‍ അവനെ ഉപേക്ഷിച്ചു ആ വീടിനു പുറത്തേക്കു ഇറങ്ങുന്നതിനു പകരം ,എത്ര കുഞ്ഞുങ്ങള്‍ ഉണ്ടെങ്കിലും ശരി ,അവരെയൊക്കെ കൊന്നു നീയും ജീവനൊടുക്കിയേക്കുക , പറഞ്ഞു തീര്‍ന്നപ്പോളെക്കും അമ്മ പൊട്ടികരഞ്ഞു പോയി .
അഗ്നിവഴികളിലൂടെ സഞ്ചരിച്ച അമ്മയുടെ അനുഭവങ്ങളെ കുറിച്ച് അറിയാവുന്നത് കൊണ്ട് അവളും ആ കരച്ചിലില്‍ അലിഞ്ഞു ചേര്‍ന്നു !!!


Friday, 9 January 2015

മനുഷ്യനില്‍ ആത്യന്തികമായി നിറഞ്ഞു നില്‍ക്കുന്ന ഭാവം ''ഞാന്‍ '' എന്ന ഭാവമാണ് .അതുകൊണ്ടായിരിക്കാം ശരീരത്തിന്‍റെ മരണത്തെക്കുറിച്ച് ചിന്തിച്ചു ഓരോരുത്തരും വൃഥാശ്രമം നടത്തുന്നത് .അവരെ കുറിച്ച് ഗീത എന്താണ് പറയുന്നത് എന്ന അന്വേഷണത്തില്‍ ആയിരുന്നു ഇത്രയും നാള്‍ .കണ്ടു മുട്ടിയ മുഖങ്ങള്‍ക്കൊക്കെയും സ്വന്തം ജീവിതവുമായി അഭേദ്യമായ ബന്ദമുണ്ടെന്നു അടിയുറച്ചു വിശ്വസിച്ചിരുന്നു .എന്നാല്‍ നശ്വരമായ ഈ ലോകത്ത് എന്നേക്കും നിലനില്‍ക്കുന്ന ബന്ദങ്ങളെകുറിച്ച് ചിന്തിച്ചാല്‍ അന്തമില്ലാതെ പോകുന്ന ആകുലതകള്‍ .ഭഗവാന്‍ അതേ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് .''

''ഓം അസതോമാ സദ്ഗമയ,തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതങ്കമയ...ഓം ശാന്തി ശാന്തി ഓം !


                                                               വേദ വിജ്ഞാനം ഗവേഷണ പ്രശ്നമല്ല തന്നെ ,അപൂര്‍ണമായ ഞാനെന്ദ്രിയങ്ങള്‍ കൊണ്ടാകയാല്‍  നമ്മുടെ എല്ലാ ഗവേഷണ വൃത്തികളും അപൂര്‍ണമത്രേ. ഭഗവദ് ഗീതയില്‍ പറഞ്ഞിരിക്കുന്നത് പോലെയുള്ള ശിക്ഷ്യപരമ്പരയിലൂടെ  തുടര്‍ന്ന് വരുന്ന ആ പരിപൂര്‍ണത ജ്ഞാനത്തെ ഒരു ആധികാരിക സ്രോതസ്സില്‍ നിന്ന് നാം സ്വീകരിക്കണം .ശ്രീകൃഷ്ണന്റെ ശിക്ഷ്യനായി ഉപദേശങ്ങള്‍ സ്വീകരിച്ച അര്‍ജുനനന്‍ യാതൊരു എതിര്‍വാദവും ഇല്ലാതെ അവിടന്ന് പറയുന്നതെല്ലാം അനുസരിക്കുന്നു .അങ്ങിനെ അനുസരിക്കപ്പെടുമ്പോള്‍ മാത്രമാണ് ഗീതയില്‍ അടങ്ങിയിരിക്കുന്ന ജീവിത മഹാരഹസ്യങ്ങള്‍ മുഴുവനും നമ്മെ മോക്ഷത്തിലേക്ക്  നയിക്കുന്നത് .ഈ ലോകത്തിന്‍റെ ദുഷ്ട ശക്തികളെ  കുറിച്ച് ഗീത ഇങ്ങനെ വിവരിക്കുന്നു .

''രജോ ഗുണവുമായുള്ള സമ്പര്‍ക്കത്തില്‍ ന്നിന്നുണ്ടാവുന്നതും പിന്നീട്
       ക്രോധമായി തീരുന്നതുമായ കാമമാണിങ്ങനെ പ്രേരിപ്പിക്കുന്നത്
എല്ലാം നശിപ്പിക്കുന്ന ഈ മഹാ പാപമാണ് ഈ ലോകത്തെ നശിപ്പിക്കുന്ന ശത്രു .

(       അ  ;3 ശ്ലോകം 37; )

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീട്ടിലേക്കു കടക്കുമ്പോള്‍ ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ച് അവന്‍റെ മനസ്സില്‍ വ്യക്തമായ ധാരണ ഉണ്ടായിരുന്നു . ,ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ മറപറ്റി ഒന്ന് പൊട്ടി കരയാന്‍ കൊതിച്ചെങ്കിലും അതിനു വേണ്ടി ചിലവാക്കപ്പെടുന്ന സമയത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ പുരയിറമ്പില്‍ നിന്നൊഴുകുന്ന വെള്ളത്തിലേക്ക്‌ കൈനീട്ടി പിടിച്ചു വഴുവഴുത്ത ചോരക്കറ കഴുകിക്കളഞ്ഞ് കൈലിയുടെ കോന്തലില്‍ കൈതുടച്ച് അകത്തേക്ക് കടക്കുമ്പോള്‍ കണ്ണുകള്‍ ഉടക്കിയത് അവളുടെ മനോഹരമായ നഗ്നമേനിയിലേക്ക് ആണ് ,ചുവന്ന പട്ടു വിരിച്ചപോല്‍ ചുറ്റിനും പടര്‍ന്നിറങ്ങിയ ചോരപൂക്കള്‍ ,  കുത്തികീറിയ വയറ്റില്‍ നിന്ന് പുറത്തേക്കു വലിച്ചെടുത്ത അസന്ഖ്യം മടക്കുകള്‍ കുടല്‍ മാലക്കുള്ളില്‍ എവിടെയോ ഉപേക്ഷിക്കപ്പെട്ട കത്തി തിരയുവാന്‍ മിനക്കെടാതെ അവന്‍ നേരെ പോയത് അടുക്കളയിലേക്കു.


,അവിടെ അതാ താന്‍ വരുന്നത് കണ്ടു അവള്‍ തനിക്കു ഏറ്റവും ഇഷ്ടപെട്ട പോത്തിറച്ചി റോസ്റ്റ് ചെയ്തുകൊണ്ട് അവനെ നോക്കി വശ്യമായി ചിരിക്കുന്നു .അവളുടെ കൈകൊണ്ടു ഉണ്ടാക്കുന്ന രുചിയുള്ള ഭക്ഷണങ്ങള്‍ അവനു അവളോടുള്ള സ്നേഹം പോലെ തന്നെ പ്രിയപെട്ടതാണ് .അവന്‍ പതുക്കെ നടന്നു ചെന്ന് അവളുടെ പിന്നാമ്പുറത്ത് കൂടി കൈകള്‍ നീട്ടി അവളെ തന്നോട് ചേര്‍ത്ത് നിര്‍ത്തി കൊണ്ട് അവളുടെ പിന്‍കഴുത്തില്‍ പതുക്കെ ചുമ്പിച്ചു.  അപ്പോള്‍ അവള്‍ എപ്പോളും എന്നപ്പോലെ   കൂമ്പിയ  കണ്ണുകളോടെ അവന്‍റെ മാറിലേക്ക്‌ ചാഞ്ഞുകൊണ്ട് പതുക്കെ മന്ത്രിച്ചു ,
'' ആദീ   നീയിതു എവിടെ ആയിരുന്നു ? നിന്നെ കാണാതെ ഇന്നലെ രാത്രി മുഴുവന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ നിന്നെ കുറിച്ച് ചോദിച്ചു കൊണ്ടേയിരുന്നു. ''
 ''എന്നോട് ക്ഷമിക്കൂ ഡിയര്‍ ,ഓഫീസിലെ ജോലി തിരക്കുകളെ പറ്റി ഞാന്‍ പറയാതെ തന്നെ നിനക്ക് അറിവുള്ളതല്ലേ ? ആ വെടക്ക് കാര്‍ന്നവര്‍ വന്നതില്‍ പിന്നെ എനിക്ക് നിന്നെയും കുഞ്ഞുങ്ങളേയും കുറിച്ചോര്‍ക്കാന്‍ പോലും സമയം കിട്ടുന്നില്ല മോളെ .
അത് പറയുമ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്ഥലം മാറി പോയ അവന്‍റെ മേലധികാരിയുടെ നരച്ചു തുടങ്ങിയ തലയുടെ സ്ഥാനത് വശ്യമായി ചിരിക്കുന്ന ,കുസൃതി കണ്ണുകള്‍ ഉള്ള ഒരു മുപ്പത്തി അഞ്ചു കാരിയുടെ മാസ്മരീക ശക്തിയുള്ള വിരലുകള്‍ അവന്‍റെ നെഞ്ചിലാകെ ഇഴഞ്ഞു നടക്കുന്നതായി അവനു തോന്നി .എത്ര മാത്രം നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചിട്ടും ആ ചിന്തകള്‍ വന്നു നിറഞ്ഞപ്പോള്‍ അവനിലെ ദാഹാര്‍ത്തനായ പുരുഷന്‍ പരിസരം പോലും മറന്നു അവളെ കൂടുതല്‍ ശക്തിയോടെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് പോക്കറ്റില്‍ കിടന്ന മൊബൈലില്‍ നിന്ന് വന്ന പ്രത്യേക തരം പാട്ട് അവനെ പിടിച്ചു നിര്‍ത്തിയത് ,
ഫോണ്‍ എടുത്തു നോക്കാതെ തന്നെ വിളിക്കുന്ന ആളെക്കുറിച്ച് അവനു അറിയാമായിരുന്നത് കൊണ്ടും അവന്‍ വന്ന കാര്യത്തെക്കുറിച്ച് അവനെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടി മാത്രം ആണ് അപ്പോള്‍ ആ ഫോണ്‍ കാള്‍ എന്നും മനസ്സിലാക്കിയ അവന്‍ അവളെ തോക്കിയെടുത്തു കൊണ്ട് കിടപ്പ് മുറിയിലേക്ക് നടക്കു ന്നതിനിടയില്‍ ദുര്‍ബലമായ എതിര്‍പ്പോടെ അവള്‍ അവനോടു മന്ത്രിച്ചു കൊണ്ടിരുന്നത് അവള്‍ക്കു അവനോടുള്ള സ്നേഹത്തെ കുറിച്ച് മാത്രമായിരുന്നു . പക്ഷേ അവയൊന്നും കേള്‍ക്കുവാന്‍ പറ്റുന്നതിനുമപ്പുറം അവന്‍റെ കാതുകള്‍ മരവിച്ചു പോയിരുന്നു .കണ്ണുകള്‍ക്ക്‌ മുന്‍പില്‍ കെട്ടി മറിയുന്ന രണ്ടു നിഴല്‍ രൂപങ്ങളില്‍ ഒന്നിന് തന്‍റെ നെഞ്ചില്‍ വിധേയത്തോടെ തളര്‍ന്നു കിടക്കുന്ന തന്‍റെ ഭാര്യയുടെ മുഖമാണെന്ന തിരിച്ചറിവില്‍ നീണ്ട പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ അവള്‍ നല്‍കിയ സ്നേഹവും പരിചരണവും ഒന്ന് കൊണ്ട് മാത്രമാണ് ജീവിതത്തില്‍ ഒന്നും അല്ലാതിരുന്ന താന്‍ ഈ നിലയില്‍ എത്തിയത് എന്നുപോലും മറന്ന അവന്‍,അവളെ കട്ടിലിലേക്ക് കിടത്തി .

                   അവളുടെ വസ്ത്രങ്ങള്‍ ഓരോന്നും അഴിച്ചു മാറ്റുന്നതിനിടയില്‍ അവനിലെ പതിവില്ലാത്ത മാറ്റങ്ങളെ കുറിച്ചോര്‍ത്തു അവള്‍ ആശങ്കാകുലയായി. അഴിച്ചു മാറ്റിയ വസ്ത്രങ്ങള്‍ക്കൊടുവില്‍ പൊക്കിളിനു വലത്തുവശത്തായി കാണുന്ന ആ മറുക് ,അതിലൂടെ വിരലുകള്‍ ഓടുമ്പോള്‍ പുളകം കൊണ്ട് പിടയുന്ന അവളുടെ ആ നിഴല്‍ രൂപത്തെ കുറിച്ചോര്‍ത്തപ്പോള്‍ പിന്നെ ഒരു നിമിഷം പോലും വൈകിയില്ല പോക്കറ്റില്‍ ഒളിപ്പിച്ചു വച്ച കത്തി വലിച്ചൂരി ആ പോക്കില്‍ ചുഴിയില്‍ കുത്തി യിറക്കി തിരിക്കുമ്പോള്‍ ചീറ്റിതെറിച്ച ചുടുചോരയോടൊപ്പം അവളുടെ ആര്‍ത്തനാദവും അവനില്‍ ഉണര്‍ത്തിയത് ഉന്മാദാവസ്തയാണ് .
അത്രയേറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഭാര്യയുടെ ദുര്‍നടപ്പിനെ കുറിച്ച് തന്നെ ബോധ്യപ്പെടുത്തി തന്ന തന്‍റെ ബോസ് ,ആ സ്ത്രീയോടുള്ള കടപ്പാടിനാല്‍  അന്തനായി പോയ അവന്‍ അവളുടെ കുടല്‍ മാലകള്‍ വലിച്ചു പുറത്തിടുന്ന തിരക്കിനിടയില്‍ ,മാസങ്ങള്‍ക്ക് മുന്‍പ് അവന്‍ കാണിച്ച ഒരു കുസൃതിയുടെ ബാക്കിപത്രമായ അവന്‍റെ തന്നെ കിടപ്പറ ചെയ്തികള്‍ ,പിന്നീട് നഷ്ടമായിപോയ മൊബൈലിലൂടെ ലോകം മുഴുവന്‍ കാണാന്‍ ഇടയായപ്പോള്‍ അവന്‍റെ മുഖത്തിന്റെ സ്ഥാനത് ഒട്ടിച്ചു ചേര്‍ത്ത മുഖം മറ്റാരുടെയോ ആയിരുന്നു എന്നത് നിഷ്കളങ്കയായൊരു പെണ്ണിന്റെ ജീവനും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെ ഭാവിയും ഇരുട്ടില്‍ ആഴ്ത്തി കളഞ്ഞത് കണ്ടു ആര്‍ത്തു ചിരിക്കുന്നതും മറ്റൊരു പെണ്ണ് തന്നെ .........അവന്‍റെ ജീവിതം നരകമാക്കാന്‍ വന്ന ആ മുപ്പത്തഞ്ചുകാരിയായ മേലധികാരി !!!  





Wednesday, 7 January 2015

എത്രയോ നാളുകള്‍ക്കുശേഷം മണ്ണില്‍ പണിയെടുത്തു , വീട്ടിലേക്കുള്ള റോഡ്‌ ചതിച്ചത് കൊണ്ടായിരുന്നുവല്ലോ എല്ലാം നഷ്ടപ്പെട്ടു ,ഭിക്ഷാടനത്തിന് പോകാന്‍ ഉള്ള തീരുമാനത്തില്‍ എത്തിയത് ,പരീക്ഷണങ്ങളില്‍ നിന്ന് പരീക്ഷണങ്ങളിലേക്ക് കൂപ്പുകുത്തി കൊണ്ടിരുന്ന സ്വന്തം ജീവിതം കണ്ടു പകച്ചിരുന്ന ആ പൊട്ടി ഇന്ന് എവിടെയാണ് ?

                                 ഓര്‍മയില്‍ എവിടേയും അവളെ കാണുന്നേയില്ല ,ഇന്ന് ഇവിടമാകെ പ്രതിഫലിക്കുന്നത് കാളിയുടെ സ്നേഹ ശുശ്രൂഷകള്‍ മാത്രം .കാളിയുടെ പ്രസാദമായി വഴങ്ങപ്പെടുന്നത് മുളകുപൊടിയാണ് എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചു തള്ളിയ അവന്‍  ,ഇന്നത്തെ അവളുടെ  വീഡിയോ കണ്ടു അന്തം വിട്ടു പോയി വിളിച്ചത് തെറി പറയാന്‍ ആണ് എന്ന് അറിയാം ,

  • അതുകൊണ്ട് തന്നെ കാള്‍ അറ്റെണ്ട്‌ ചെയ്തും ഇല്ല.  പാവം മനുഷ്യന്‍ അവന്‍ വിജാരിചിരിക്കുന്നത് അവള്‍ ഏതോ ബിസ്സിനെസ് മാഗ്നെറ്റ് ആണെന്നായിരിക്കും ,ഒരു വിസിറ്റിംഗ് കാര്‍ഡ് അടിച്ചാല്‍ ആര്‍ക്കും എന്ത് വേണമെങ്കിലും പറയാമെന്നു ഒരിക്കല്‍ തെളിയിച്ചുതന്ന പ്രിയകൂട്ടുകാരനും പിന്നെ മറ്റു പലരും കാട്ടി കൂട്ടിയ തെമ്മാടിത്തങ്ങള്‍ കണ്ടു ആത്മരോഷം തോന്നിയ നാളുകളില്‍ എന്നോ കണ്ടുമുട്ടിയ അവന്‍ ,
  • കൂലിപ്പണി എടുത്തു കിട്ടിയ ഇരുന്നൂറു രൂപയ്ക്കു ഒരു കോടിയോളം വില തോന്നി ഇന്ന് ,ഇമ്മാനുവേലിന്റെ ഫീസ്‌ കെട്ടാന്‍ വേണ്ടുന്ന പണത്തിലേക്ക് അവ മാറ്റി വക്കണം എന്ന് പറഞ്ഞു ആന്സിമോളോട് .ഇനിയും കടന്നുകിട്ടേണ്ട കടമ്പകളെ കുറിച്ചോര്‍ത്തു ദൈവത്തെ സ്തുതിക്കുന്നത് ആത്മാര്‍ഥമായ ഹൃദയത്തോടെ തന്നെയാണ് .

Tuesday, 6 January 2015

ന്‍റെ ദൈവമേ .....കുട്ടികാലത്ത് കണ്ട ഏറ്റവും വലിയ സ്വപ്‌നങ്ങള്‍ എന്‍റെ കൈയില്‍ ഒരു പാട് പുസ്തകങ്ങള്‍ വേണമെന്നായിരുന്നു വല്ലോ ? എന്നാല്‍ ഇന്ന് നീ എനിക്ക് കൊണ്ട് വന്നു തരുന്ന അമൂല്യങ്ങളായ പുസ്തകങ്ങള്‍ ,ഇവയൊക്കെ എന്‍റെ ഹൃദയത്തിലെ അജ്ഞതയാകുന്ന ഇരുട്ടകറ്റി ,വെളിച്ചം നിറക്കണേ നാഥാ !വിവരമില്ലായ്മയും അന്തസില്ലായ്മയും ആരോപിക്കപെട്ടു ഗുരുവിന്‍റെ മനസ്സില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു പുറം തള്ളപ്പെട്ട ദിവസങ്ങള്‍ ,ഹാ .....!ഈ ആനന്ദങ്ങള്‍ക്കെല്ലാം അവകാശിയാകാന്‍  വേണ്ടി ആയിരുന്നു അന്ന് നീ എന്നെ വല്ലാതെ  നോവിച്ചത് അല്ലേ  എന്‍റെ ദൈവമേ ......! അപമാനത്താലും ,ആത്മ നിന്ദയാലും  ഉരുകി തീര്‍ന്ന ഒരു വര്‍ഷം , ഒരിക്കല്‍പോലും എന്നെ കുറിച്ച് ഒന്ന് ഓര്‍ക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരാളെ കുറിച്ചോര്‍ത്തു വറ്റിച്ചു കളഞ്ഞ കണ്ണുനീര്‍ എത്രയായിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് തോന്നുന്ന വികാരം എന്താണെന്നുപോലും വിവേചിച്ചറിയാന്‍ പറ്റുന്നില്ല .വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് എന്നിലെ ഉറങ്ങി ക്കിടന്നിരുന്ന ,നന്മകളുടെ അഗ്നിയെ എനിക്ക് കാണിച്ചു തന്ന ആ ശബ്ദം എനിക്ക് നഷ്ടപെട്ടിട്ടു ഇന്നേക്ക്  ഒരു വര്‍ ഷം തികയുന്നു. ഈ കാലയളവിനിടയില്‍ ഒരിക്കല്‍പോലും മറ്റാരോടും  അദേഹത്തെ പറ്റി മോശമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല ,എന്നിട്ടും തന്‍റെ കാമിനിയുടെ പേജില്‍ അദേഹം എഴുതിയിട്ടൂ ,''വെടക്കാക്കി തനിക്കാക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെ കുറിച്ച് ''!
എന്‍റെ ദൈവമേ .......അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നീലാ ,അവരോടു പൊറുക്കേണമേ !
ഇന്നിപ്പോള്‍ എന്‍റെ ഇല്ലായ്മകള്‍ക്കിടയിലും  ഞാന്‍ ഊറ്റി കൊടുക്കുന്ന അന്നവും സ്നേഹവും നുകര്‍ന്ന് സംതൃപ്തിയോടെ ചിരിക്കുന്ന എന്‍റെ അമ്മയും ,ആന്‍സിമോളും ,എന്‍റെ ചച്ചു മോനും .ആത്മസാക്ഷാല്‍ക്കാരതിലെക്കുള്ള യാത്രയില്‍ എനിക്കിത് വരെ അനുഭവിച്ചറിയാന്‍ കഴിയാതിരുന്ന വലിയൊരു ഭാഗ്യമായിരുന്ന ,''കുടുംബം '' എന്ന സത്യം . ആ പുണ്യം അനുഭവിച്ചരിയുന്നതിനു വേണ്ടിയായിരുന്നിരിക്കണം ദൈവം എന്നെ ഇത്രയും കഠിനമായ വഴികളിലൂടെ എല്ലാം നടത്തി കൊണ്ട് പോന്നിരിക്കുക അല്ലേ..?

Sunday, 4 January 2015


  • വളരെ സന്തോഷം തോന്നിയ ദിവസങ്ങളില്‍ ഒന്ന് ആയിരുന്നു ഇന്നലെ ,പ്രാര്‍ത്ഥനയ്ക്ക് ഇത്രയേറെ ശക്തി ഉണ്ടെന്നു എന്നെ മനസിലാക്കി തരുന്ന എന്‍റെ നാഥാ ,.......!
  • ജന്മജന്മാന്ധരങ്ങള്‍ കാത്തിരുന്നാലും ചില വ്യക്തിത്വങ്ങളെ മനസ്സിലാക്കാന്‍ മനുഷ്യന് കഴിയുന്നില്ല ,അത് എന്‍റെ അനുഭവം മാത്രമാണ് എന്ന് തോന്നുന്നില്ല, എല്ലാ കൂടികാഴ്ച്ചകളെയും ദൈവം അതിന്‍റേതായ സമയത്ത് തന്നെ സാക്ഷാല്‍ക്കരിക്കട്ടെ അല്ലേ?
  • ഒറ്റപെട്ടുപോയ രണ്ടു മനുഷ്യര്‍ , ഒരു പാട് പൊരുത്തങ്ങള്‍ ഉള്ളവര്‍ ആയതുകൊണ്ടായിരിക്കും ദൈവം അവരെ കൂട്ടി യോജിപ്പിക്കാന്‍ ശ്രമിക്കുന്നത് ,അതോടെ ഒരുകാര്യം തീര്‍ച്ചയാവും ,പൂര്‍ത്തീകരിക്കപ്പെടാതെ പോകുന്ന സകല മോഹങ്ങളും ,മറ്റാര്‍ക്കൊക്കെയോ വച്ച് നീട്ടിയത് അവര്‍ ആരും ആവശ്യപ്പെട്ടിട്ട് ആയിരുന്നില്ലല്ലോ ?അപ്പോള്‍ പിന്നെ ആ ആവശ്യപ്പെടലുകള്‍ക്ക്‌ പിന്നില്‍ എന്തായിരുന്നു ലക്‌ഷ്യം ?
  • വെറും നേരം പോക്കുകള്‍ ....?
  • ആയിരിക്കാം ,എല്ലാവര്‍ക്കും തീരെ ഇല്ലാത്തതും എനിക്ക് ഏറെ ഉള്ളതും അതുമാത്രമായിരുന്നു വല്ലോ ?
  • എന്‍റെ പ്രിയേ ....നീ സഞ്ചരിച്ച വഴികളില്‍ ഒന്നും കടന്നു വരാന്‍ എനിക്ക് കഴിയാതെ പോയത് ,പൈതൃകമായി നിനക്ക് പകര്‍ന്നു കിട്ടിയ വിദ്യാഭ്യാസവും ,പണവും എനിക്ക് കിട്ടാക്കനി മാത്രമായിരുന്നത് കൊണ്ട് മാത്രമായിരുന്നു ,അല്ലാതെ ആരുടേയും കീശ കുത്തി പ്പറിക്കാന്‍ വേണ്ടി ജന്മം കൊണ്ട കാപാലികന്‍ ആയിരുന്നില്ല ഞാന്‍ ? പണവും പ്രശസ്തിയും മാത്രം ആണ് എന്‍റെ ജീവിത ലക്‌ഷ്യം എന്ന് ലോകം മുഴുവന്‍ കേള്‍ക്കെ വിളിച്ചു പറഞ്ഞ നിന്നോട് എനിക്ക് ഉള്ളത് വെറും സഹതാപം മാത്രം , ചെയ്യുന്ന പ്രവര്‍ത്തികളുടെ അര്‍ത്ഥവും വ്യാപ്തിയും അളക്കുവാന്‍ തക്കവണ്ണം എനിക്ക് ബുദ്ധിയും വിവരവും ഒന്നും ഇല്ല ,എങ്കിലും ഒന്നുമാത്രം എന്‍റെ ഹൃദയത്തില്‍ കിടന്നു ദിക്കറിയാതെ തിരിഞ്ഞു കളിക്കുന്നു ,ആരാണ് സത്യത്തില്‍ എന്നെ തൂക്കിലേറ്റാന്‍ ശ്രമം നടത്തിയത് ? നീയോ അതോ നിന്‍റെ സ്വപ്നങ്ങളുടെ ഇപ്പോളത്തെ കാവല്‍ക്കാരനായി ചിത്രീകരിക്കപ്പെടുന്ന ഞാന്‍ ഒരിക്കല്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ആ വിശുദ്ധ ശബ്ദത്തി നുടമയോ ? നിങ്ങളുടെ ഒക്കെ സ്വകാര്യ സംഭാഷണങ്ങളില്‍  നിറഞ്ഞു നില്‍ക്കേണ്ട വിഷയം എന്‍റെ കുരിശുമരണം ആയിരിക്കരുതേ എന്നൊരു ആഗ്രഹം ഉണ്ട് എനിക്ക് ,സഫലീകരിക്കപ്പെടാന്‍ കഴിയാതെ പോയ ഒരു പാട് സ്വപ്നങ്ങളുടെ കൂട്ടത്തില്‍ പെട്ട് ഇവയെങ്കിലും ശ്വാസം മുട്ടി മരിക്കാതിരിക്കട്ടെ !വിവാഹജീവിതം കുട്ടിക്കളി അല്ലെന്നും രണ്ടു മനസ്സുകള്‍ മാത്രമല്ല അവിടെ സംഗമിക്കുക ,മറിച്ച് രണ്ടു വ്യക്തിത്വങ്ങളും ,രണ്ടു ശരീരങ്ങളും ആണെന്ന സത്യം ,എത്രയൊക്കെ മൂടി വക്കാന്‍ ശ്രമിച്ചാലും ഇടയ്ക്കിടെ അവയൊക്കെ ഒന്ന് ഓര്‍ത്തു നോക്കുന്നത് മുറിവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍  സഹായിക്കും !നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട്  വിടപറയുന്നു .

Friday, 2 January 2015

  അങ്ങനെ  എന്‍റെ ഗുരുവിന്‍റെ  ആശംസ  ഫലിച്ചു !
രണ്ടായിരത്തി   പതിനാല്  എന്നില്‍   വരുത്തിയ   മാറ്റങ്ങള്‍ ......അവിശ്വസനീയം ....!എങ്ങനെ ?
ആ ചോദ്യത്തിനുത്തരം  തേടി ചെന്നാല്‍  അറിയാതെ കണ്ണുകളില്‍ ഒരു നീറ്റല്‍  പടരുന്നത്‌ ആ ജീവിതത്തെ ഓര്‍ത്തു മാത്രമല്ലേ .....?തമ്മില്‍ സംസാരിച്ചപ്പോള്‍ ഒക്കെയും  ഞാന്‍ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നത്  എവിടെയോ പഠിക്കുന്ന ഒരു കുഞ്ഞു ആണ്‍കുട്ടിയുടെ മുഖം മറക്കരുതേ എന്നാണു ,സ്നേഹിച്ചു വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ  ഏതു പ്രവര്‍ത്തിയായിരിക്കും  അവരെ തമ്മില്‍   വേര്‍പ്പെടുത്തിയത് ,,,,? ആ വേര്‍പാടിന് ശേഷം എന്തായിരിക്കും  അവള്‍ക്കു സംഭവിച്ചിട്ടുണ്ടാവുക ?എന്നെ പോലെ തന്നെ   അവളും ..?  ഈശ്വരാ .....എനിക്കോര്‍ക്കാന്‍ കൂടി വയ്യ !എന്നാല്‍   ഇന്ന്  ലോക സമാധാനത്തിനു വേണ്ടി ,സ്വയം വെടിഞ്ഞു ദൈവ സന്നിതിയില്‍ പ്രാര്‍ഥനാ നിരതയായിരിക്കുമ്പോള്‍ എനിക്ക് ലഭിക്കുന്ന ആനന്ദം  എത്രയാണെന്നോ   കണ്ണാ ...? ഗുരുവിന്റെയും ശൈലജക്കും കുഞ്ഞിനും കൂടി വേണ്ടി കൂടിയാണല്ലോ എന്‍റെ ഈ എരിഞ്ഞു കത്തല്‍ എന്നോര്‍ക്കുമ്പോള്‍ ...മനസ്സിന്   വല്ലാത്തൊരു ശാന്തത അനുഭവപ്പെടുന്നത് ,എന്‍റെ ദൈവത്തില്‍ എനിക്കുള്ള വിശ്വാസം ഉള്ളത് കൊണ്ട്  മാത്രമാണ് ,ഇന്ന് കൃഷ്ണ പറഞ്ഞത് അദേഹം പോകുന്നു എന്നാണു ,നാട്ടിലേക്ക് ,അങ്ങിനെയെങ്കില്‍   ആ മനസ്സുകളില്‍ എന്‍റെ സ്നേഹ മന്ത്രണങ്ങള്‍  പ്രവര്‍ത്തിച്ചു തുടങ്ങി എന്നര്‍ത്ഥം .ആ പോക്ക്  നേരായ  വഴികളില്‍ കൂടി ആയിരിക്കണേ  എന്‍റെ നാഥാ !ഇനിയും പൊട്ടികാളികള്‍       ഉണ്ടാവാതിരിക്കട്ടെ  നാഥാ !ഇനി പിറക്കേണ്ടത്  കാളികള്‍  മാത്രം .കപടമായ  മുഖങ്ങളിലെ ശബ്ദങ്ങളിലെ  മറച്ചു വക്കപ്പെട്ട  മുറിവുകളെ പോലും   തിരിച്ചറിയുന്ന കാളികള്‍ !!!അതിനു വേണ്ടി  ഞാന്‍ ആരംഭിച്ച മഹത്തായ വിദ്യാഭ്യാസ പരിപാടി ഇന്ന് രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ ,ഒരിക്കലും സ്നേഹം എന്താണ് എന്ന് തിരിച്ചറിയാതെ ഈ ലോകത്ത് വെറുതെ ജീവിച്ചു തീര്‍ത്ത മൂന്നു തലമുറയില്‍ ഉള്ള മൂന്നു വിദ്യാര്‍ഥികളെ  എനിക്ക് വേണ്ടി ഒരുക്കി വച്ചിരുന്ന   ദൈവത്തിന്റെ  മഹാ കാരുണ്യം ഓര്‍ത്തു നന്ദി നിറഞ്ഞ ഹൃദയത്തോടെ  ദൈവസന്നിധിയില്‍  ഇരിക്കാന്‍ വീണ്ടും വീണ്ടും  ഉറക്കവും ഊണും ഉപേക്ഷിച്ചു ,ഞാന്‍  കാത്തിരിക്കുന്നത്  ,നിന്റേയും   കൂടി   ലോക സമാധാനത്തിനു വേണ്ടിയാണ്  ഗുരുവേ ....!
അത് സംഭവിക്കുന്നത്‌ വരെ പൊട്ടികാളി  കാരണങ്ങള്‍  കണ്ടെത്തി ഉപവസിച്ചു കൊണ്ടേയിരിക്കും .അതെ ...ഞാന്‍   വെറും പൊട്ടിയല്ല   ഇന്ന് ,അനീതിക്കെതിരെ   പ്രാര്‍ഥനയാവുന്ന പടവാളും  അക്ഷരങ്ങള്‍  ആകുന്ന പരിജയും  നല്‍കി പരം പൊരുള്‍  എന്നെ ഈ ലോകത്ത് പുനര്‍ജനിക്കാന്‍  എന്നെ ഒരുക്കുന്നതിനിടയില്‍  എങ്ങനെയൊക്കെയോ  നീയും എന്‍റെ ജീവിതത്തില്‍  വന്നു കയറി യതല്ല എന്ന് നീ അറിയണം !നിന്‍റെ ലോകം   നിന്‍റെ കുടുംബമാണ് ,ആ കുടുംബം  നശിക്കാന്‍ ഇടയാക്കിയ ഏതു മുറിവുകള്‍ ആണെങ്കിലും അത് ഉണക്കി തരുവാന്‍  ദൈവനാമത്തില്‍  സ്വയം വെടിഞ്ഞു കാത്തിരിക്കുന്ന പൊട്ടികാളി  ബാധ്യസ്ഥയാണ് , അതിനു വേണ്ടി നീ എനിക്ക് ഒരു രൂപ പോലും പ്രതിഫലം നല്‍കേണ്ടതില്ല ,എന്ന് ദൈവനാമത്തില്‍ ആണ് ഞാന്‍ സത്യം ചെയ്യുന്നത് ,ഒരിക്കല്‍ നിന്‍റെ അമ്മയാകാന്‍  ആഗ്രഹിച്ചു നിന്നോട് സംസാരിച്ചു കൊണ്ടിരുന്ന   നിന്‍റെ മനസ്സ് എന്നെ തിരിച്ചരിയാതിരുന്നത്  നീ കണ്ട അനേകം പെണ്ണുങ്ങളുടെ  അത്രയും  അന്തസും  ആഭിജാത്യവും  ഇല്ലാതിരുന്നത് കൊണ്ടാണ് എന്ന് തിരിച്ചറിഞ്ഞ നാളുകളില്‍  ഞാന്‍ വീഴ്ത്തിയ  കണ്ണുനീരിനു   അവന്ജയുടെ ,ആത്മ നിന്ദയുടെ ഒക്കെ രുചിയായിരുന്നു ,ആ  അത് നിന്നെ ജീവിതകാലം മുഴുവന്‍ സുഖസുഷുപ്തിയിലേക്ക്  നയിച്ച്‌ കൊണ്ടിരിക്കും ഉറപ്പു തരുന്നത്  പൊട്ടികാളിയാണ് ,''വിശ്വസിക്കുക നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും ,ഈ ദൈവ വചനം  മറക്കാതെ  ധ്യാനിക്കുക ! എന്‍റെ കണ്ണന്റെയും ക്രിസ്തുവിന്റെയും കൃപ നിന്റെയും നിന്‍റെ കുടുംബത്തിന്റെയും  മേല്‍ എപ്പോളും  ഉണ്ടാവട്ടെ !!!