Wednesday, 12 November 2014



പൊട്ടികാളിയുടെ ആയിരത്തൊന്നു അറിവുകേടുകള്‍(ഒന്ന് )

______________________________________________________________

ഭാര്യാ ഭര്‍തൃ ബന്തത്തിന്റെ പവിത്രതയെ പറ്റി പതിനായിരങ്ങള്‍ക്ക് മുന്നില്‍
പ്രസംഗിചവന്‍ നേരെ പോയത് വേശ്യാ ഗൃഹത്തിലെ കാമുകിയെ തേടി ,
അവിടെ നിന്ന് തിരികെ വന്നപ്പോള്‍ ഭാര്യ അടുക്കളകാരനുമായി ''ദുഃഖങ്ങള്‍ ''
പങ്കുവക്കുന്നത് കണ്ടപ്പോള്‍ തിളച്ചു പൊന്തിയ ''സദാചാരത്തില്‍ ''
ശിരസറ്റ് വീണത്‌ ഭാര്യയുടെ മാത്രം , അടുക്കളകാരന്‍ ഒന്നാം പ്രതിയും
ഭര്‍ത്താവ് മാപ്പുസാക്ഷിയും ...!!!
ഈ ലോകത്തിന്‍റെ നീതിക്കനുസരിച്ച് ജീവിക്കാന്‍ -
കഴിയാത്തതിന്‍റെ പേരില്‍ ഞാന്‍ മുറിച്ചു മാറ്റേണ്ടത്
എന്‍റെ മാറിടമാണ്.....എങ്കിലും നീതി നിഷേധിക്കപെട്ടു
എന്നിലേക്ക്‌ വരുന്ന ഓരോരുത്തര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനും
പ്രാര്‍തിക്കാനും എനിക്ക് കിട്ടുന്ന അവസരങ്ങളെ പാഴാക്കി –
കളയുന്ന ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്‌
എന്നോര്‍മ്മയില്‍ എന്നിലേക്ക്‌ വരുന്ന സ്വാര്‍ത്ഥ മോഹികളെ
ആട്ടിയോടിക്കുന്നതിനു സ്ത്രീത്വത്തിന്‍റെ അടയാളങ്ങളില്‍
ഒന്നായ എന്‍റെ കാര്‍കൂന്തല്‍ ഞാന്‍ ഉപേക്ഷിക്കുന്നു !
നൈമിഷിക ലാഭങ്ങള്‍ക്ക് വേണ്ടി നന്മയുടെ മുഖം
മൂടി ഇട്ടു എന്നിലേക്ക്‌ വന്ന ഓരോ മുഖത്തിന്റെയും
തനിനിറം തിരിച്ചറിഞ്ഞതിന്റെ വേദനയുടെ ബാക്കി
പത്രം ,ഞാന്‍ എന്ന പൊട്ടികാളി......ആര്‍ക്കു വേണമെങ്കിലും
കല്ലെറിയാം ...വാക്കുകള്‍കൊണ്ട് മുറിവേല്പ്പിക്കാം
എനിക്ക് വേദനിക്കില്ല ...കാരണം വേദനകളുടെ മഹാ
പര്‍വങ്ങള്‍ താണ്ടി ബഹുദൂരം യാത്ര ചെയ്തവര്‍ക്ക്
തന്‍റെ ആരുമല്ലാത്തവര്‍ പറയുന്ന അര്‍ത്ഥ ശൂന്യമായ
വാക്കുകള്‍ ഒട്ടും വേദന നല്‍കില്ല എന്ന് ഉറക്കെ വിളിച്ചു

പറയട്ടെ ഞാന്‍ എന്ന പൊട്ടികാളി !!!
          ഭ്രാന്തി
__________________________________


എട്ടോ ഒന്പതോ വയസ്സ് പ്രായമുള്ളപ്പോള്അകന്ന ബന്തുവായ ഒരു ചേച്ചി വീട്ടില്വന്നു. ശോഭേച്ചി, .അമ്മ അവരെ വല്ലാതെ വഴക്ക് പറയുന്നത് കേട്ട് ഞാന്കുഞ്ഞാങ്ങളയോട് കാര്യം തിരക്കി .എന്നേകാള് അഞ്ചു വയസ്സ് മാത്രം പ്രായകൂടുതല്ഉള്ള അവന്അന്ന് എന്നോട് അടക്കം പറഞ്ഞു ,
അവര്‍ ഒരു ‘’വെടി’’ ആണെന്ന് !
പിന്നീട് പലപ്പോഴും അവരെ കണ്ടപ്പോള്‍ ഒക്കെ ഞാനും എന്‍റെ കൂട്ടുകാരികളോട് ഇതേ വാക്ക് ആവര്‍ത്തിച്ച്‌ പറഞ്ഞു .അര്‍ത്ഥമറിയാതെ അന്ന് പറഞ്ഞ ആ വാക്കുകള്‍ പിന്നീട് എനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി .
കാലചക്രം വീണ്ടും സഞ്ചരിച്ചപ്പോള്‍ ഒരു അപകടത്തെ തുടര്‍ന്ന് വലതു കാലില്‍  പറ്റിയ മൂന്നു ഒടിചിലുകള്‍ മൂലം (ആത്മഹത്യാശ്രമം നടത്തി കിണറ്റില്‍ ചാടിയതാണ് ) നടക്കാന്‍ പോലും കഴിയാത്തൊരു സാഹചര്യത്തില്‍ വരുമാനമില്ലാതായപ്പോള്‍ സ്വന്തം വീട്ടില്‍ ഞാനൊരു അധികപറ്റു ആണെന്ന് തിരിച്ചറിഞ്ഞ ഞാന്‍ മൂന്നു വയസു മാത്രം പ്രായമുള്ള മോളെയും എടുത്തുകൊണ്ടു പടിയിറങ്ങിയപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചത് ഇതേ ചേച്ചിയായിരുന്നു.
പതിനാറു വയസു പ്രായമുള്ളപ്പോള്‍ വീട്ടു ജോലിക്ക് നിന്ന വീട്ടിലെ മുതലാളി കൊടുത്ത ഗര്‍ഭവും കൊണ്ട് വീട്ടില്‍ ചെന്നപ്പോള്‍ വീട്ടുകാര്‍ പടി അടച്ചു പിണ്ഡം വച്ചപ്പോള്‍ ബസ് സ്ടാണ്ടില്‍ അന്തിയുറങ്ങുകയും ,കുഞ്ഞുണ്ടായി കഴിഞ്ഞപോള്‍ ആരുടെയൊക്കെയോ സഹായത്താല്‍ പുറം പോക്കില്‍ കിട്ടിയ ഇത്തിരി ഇടത്ത് ഒരു കൂര വച്ച് താമസം തുടങ്ങിയെങ്കിലും ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങിയ കുറ്റത്തിന് ആരും അവള്‍ക്കൊരു ജോലി പോലും നല്‍കിയില്ല ,ആ സാഹചര്യത്തില്‍ സഹായ ഹസ്തവുമായ് കടന്നു വന്ന പലരും ,ഉപയോഗ ശേഷം അവള്‍ക്കു പകര്‍ന്നു നല്‍കിയ പേരാണത്രേ ‘’വെടി ‘’
അന്നത്തെ ആ സാഹജര്യത്തില്‍ അവര്‍ സ്വന്തം ശരീരം വിറ്റ് കൊണ്ടുവരുന്ന പണം കൊണ്ട് കുടിച്ച കഞ്ഞിയുടെ കടം അവര്‍ ജീവിച്ചിരുന്നിടത്തോളം എന്നെ കൊണ്ടാവുന്ന വിധത്തില്‍ വീട്ടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണു വിശ്വാസം .
ഈ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാള പാമ്പ് മേക്കാട്ട്‌ അമ്പല പറമ്പില്‍ അതി ദാരുണമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കടിച്ചു കീറിയ നിലയില്‍ ശോഭേച്ചിയുടെ ജഡം കണ്ടെത്തുന്നത് വരെ !
അതിനു തൊട്ട് മുന്‍പത്തെ ആഴ്ചയില്‍ ഞാന്‍ നാട്ടില്‍ പോയിരുന്നു ,എങ്കിലും കൈയില്‍ പണം ഇല്ലാത്തതിന്റെ പേരില്‍ അവരുടെ വീടിനു മുന്നിലൂടെ കടന്നു പോയിട്ടും എനിക്കവിടെ ഇറങ്ങാന്‍ കഴിഞ്ഞില്ല ,കാരണം രോഗിയായ അവര്‍ എന്നെ കാണുമ്പോള്‍ പ്രതീക്ഷയോടെ എന്നെ നോക്കുമെന്നും ഒന്നും ഇല്ലെന്നു പറയുമ്പോള്‍ വിഷാദം നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ പറയുന്ന വാക്കുകളും ഓര്‍ത്തപ്പോള്‍ എനിക്ക് മനസുകൊണ്ട് അവരോടു മാപ്പ് ചോദിക്കാനേ കഴിഞ്ഞുള്ളു.
തൊട്ടടുത്ത ആഴ്ച അവര്‍ മരിക്കുംപോളും അപ്രതീക്ഷിതമായി നമ്മെ വിട്ടു പിരിയുന്ന മനുഷ്യരോട് ഒരു ക്ഷമാപണം പോലും നടത്താന്‍ കഴിയാതെ പിരിഞ്ഞുപോയി എന്നറിയുമ്പോള്‍ നമുക്കുണ്ടയെക്കാവുന്ന മാനസിക വ്യധയെ കുറിച്ച് മുഖപുസ്തകത്തില്‍ ഇടാന്‍ ഒരു കുറിപ്പ് തയാറാക്കികൊണ്ടിരികുമ്പോള്‍ എന്‍റെ മനസിലൂടെ കടന്നുപോയത് രോഗിയായ ശോഭേച്ചി മരിച്ചു പോയാല്‍ ഞാന്‍ അറിയാതെ പോകുമോ എന്ന വേദനയായിരുന്നു .പിറ്റേന്ന് പുലര്‍ച്ചേ റോഡില്‍ മരിച്ചു കിടക്കുന്ന ഒരാളുടെ ഫോട്ടോക്കൊപ്പം ആ കുറിപ്പ് പോസ്റ്റ്‌ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ നാട്ടില്‍ നിന്ന് വന്ന കാള്‍ ശോഭേച്ചിയുടെ മരണ വാര്‍ത്തയായിരുന്നു .അതിനര്‍ത്ഥം അവള്‍ മരികുമ്പോള്‍ പോലും എന്നെ ഓര്‍ത്തിരുന്നു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത് .
വീട് വിട്ടു തെരുവുകളില്‍ എത്തി പെടുന്ന പെണ്‍കുട്ടികളെ വല്ല നിവര്‍ത്തിയും ഉണ്ടെങ്കില്‍ അവരെ ആവശ്യമായ കൌണ്സിലിംഗ് കൊടുത്തു സ്വന്തം വീടുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് പോലും ഈ ഒരു വീട്ടാ കടം എന്‍റെ മനസ്സില്‍ ഉള്ളത് കൊണ്ട് മാത്രാണ് .
അതിനെ പോലും തെറ്റായി വ്യാഖ്യാനിച്ചവരും കുറ്റപ്പെടുത്തിയവരും ഒക്കെ എന്‍റെ പ്രിയപെട്ടവര്‍ തന്നെയാണ് .എന്നിട്ടും തോല്കാതെ ഞാന്‍ മുന്നോട്ടു പോകുന്നു ഒറ്റയ്ക്ക് .....!!!കൂടെയുണ്ടായിരുന്നവര്‍ ഒക്കെയും ലാഭങ്ങള്‍ ഇല്ലെന്നു കണ്ടപ്പോള്‍ പിന്തിരിഞ്ഞു പോയി ,എങ്കിലും എനിക്ക് വെറുതെ ഇരിക്കാന്‍ വയ്യ ... ഒരിക്കലും അണയാത്ത എന്‍റെ നെഞ്ചിലെ തീ ജ്വലിച്ചു കൊണ്ടേയിരിക്കുന്നു ഓരോ പെണ്‍കുട്ടിക്കും വേണ്ടി !

എന്നേയും എന്‍റെ പരിമിതികളേയും കുറിച്ച് അറിയാവുന്നവര്‍ എന്നെ നോക്കി കൂകി വിളിക്കുന്നു .....ഭ്രാന്തി !!!
ഇതൊരു കഥയല്ല .ഒരു ജീവിത അനുഭവം ആണ് .ഈ പെണ്‍കുട്ടിക്ക് ഒരു കൈ സഹായമാകാന്‍ ആരെങ്കിലും ഉണ്ടോ ഇവിടെ ?
അനേകരില്‍ ഒരുവള്‍ !
കിടന്നിട്ടു ഉറക്കം വരുന്നില്ല .....അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു .അപ്പോള്‍ കണ്ടു തൊട്ടടുത്ത്‌ കിടക്കുന്ന പന്ത്രണ്ടു വയസ്സുകാരന്‍ മകന്റെ് ഒട്ടിയ വയര്‍ .പാവം കുഞ്ഞ് ...ജീവിതത്തിലെ ഒരു സന്തോഷങ്ങളും അനുഭവിക്കാന്‍ കഴിയാത്ത തന്റെ് പൊന്നുമക്കള്‍ .അപ്പുവും ,അമ്മുവും .
പറക്കമുറ്റുന്നതിനു മുന്പേഴ അച്ഛന്‍ ഉപേക്ഷിച്ചു .മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരാളുടെ പ്രേമ നാടകത്തിന്റെന ഇരയായി ജീവിച്ച അഞ്ചു വര്ഷടങ്ങള്‍ ,ജീവിതത്തിലെ എല്ലാ വേദനകളുടെയും ആരംഭം അവിടെ ആയിരുന്നുവോ ?
അടിയും തൊഴിയും ,പട്ടിണിയും കത്തികുത്തും ,പോലീസ് സ്റ്റേഷനുമായി
കഴിച്ചുകൂട്ടിയ ആ ദിവസങ്ങള്ക്കൊിടുവില്‍ തിരസ്കരിക്കപെട്ടവള്‍ ആയി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആശ്വാസ മായിരുന്നു .
ഭര്ത്താവിന്റെ് അതിരുകവിഞ്ഞ ദേഹോപദ്രവങ്ങള്‍ ക്കൊടുവില്‍ വേദനയില്‍ പിടയുന്ന മനസ്സിനേ വകവയ്ക്കാതെ ശരീരത്തിലേക്ക് ആഞ്ഞു പതിക്കുന്ന കാമകൂത്തുകളില്‍ സഹനത്തിന്റെ നെല്ലി പലകയും ചവിട്ടി നിന്ന് സ്വയം ശപിച്ചു കഴിച്ചു കൂട്ടിയ ദിനരാത്രങ്ങള്ക്ക് താല്ക്കാ ലിക ശാന്തി കിട്ടിയ ആശ്വാസത്തോടെ വളരെ നാളുകള്ക്കു ശേഷം അവള്‍ സമാധാനമായി ഉണ്ടു, ഉറങ്ങി .
ഇല്ലായ്മയിലും സന്തോഷം കണ്ടെത്തി തന്നെ സ്നേഹിക്കുന്ന അമ്മയുടേയും സഹോദരങ്ങളുടെയും തണലില്‍ .
ജീവിതം അവിടേയും അവസാനിക്കുന്നില്ലല്ലോ ? കുഞ്ഞുങ്ങളേ പഠിപ്പിക്കണം.നഷ്ടപെട്ട ജീവിതം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എന്ന യാഥാര്ത്ഥ്യം മനസ്സിലാക്കി കൊണ്ട് തന്നെ ജീവിതത്തെ നേരിടാന്‍ തീരുമാനിച്ചു .എന്ത് വന്നാലും സ്വന്തം മക്കളെ പിരിഞ്ഞു ഒരു ദിവസം പോലും ജീവിക്കാന്‍ കഴിയാത്ത നിസ്സഹായ മായ സ്നേഹം കൊണ്ട് .കൂടുതല്‍ വരുമാനം കിട്ടുന്ന ദൂരദേശങ്ങളില്‍ കിട്ടിയ തൊഴില്‍ അവസരങ്ങള്‍ എല്ലാം വേണ്ടെന്നു വച്ചു.
ഒറ്റക്കായി പോയ ഇരുപത്തി നാലുകാരിയെ സഹായിക്കാന്‍ എന്ന വ്യാജേന പലരും ജീവിതത്തിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചു .അവരുടെയൊക്കെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിവ് ഉണ്ടായിരുന്നത് കൊണ്ട് എല്ലാം സാധയ്ര്യം നേരിട്ടു. അതിന്റെ് ഭവിഷ്യത്തുകള്‍ ഒക്കെ തനിക്കെതിരായ പരദൂഷണം പറച്ചിലിലൂടെ എതിരാളികള്‍ നന്നായി ആഘോഷിച്ചു എന്നത് മാത്രമാണ് .നശിച്ച ഈ ലോകത്തില്‍ പെണ്ണായി പിറന്നു രണ്ടു കുഞ്ഞുങ്ങള്ക്ക് ‌ ജന്മം നല്കിോ ഒറ്റക്കായി പോയ അനേകരില്‍ ഒരാള്‍ ആയി കണ്ണീര്‍ ഒഴുക്കി മരണത്തെ വരിക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോളൊക്കെ വരാനിരിക്കുന്ന നാളെയുടെ പ്രതീക്ഷകള്‍ തന്റെ് മക്കളുടെ മുഖങ്ങളില്‍ ദര്ശിീച്ചു പിന്തിരിഞ്ഞ എത്രയോ സന്ദര്ഭങ്ങള്‍ .വര്ഷ ങ്ങള്‍ ഏഴു കടന്നു പോയി .സ്വന്തം വീട്ടില്‍ വന്നു നില്ക്കാന്‍ തുടങ്ങിയിട്ട്. സുരക്ഷിതമായ ഉറക്കവും ഭക്ഷണവും കിട്ടികൊണ്ടിരുന്നിരുന്നു .പക്ഷേ താന്‍ സ്വപ്നം കണ്ട സമാധാനം നിറഞ്ഞ ജീവിതം ഒരു വിവാഹിത ആയ പെണ്കു്ട്ടിക്ക് സ്വന്തം വീട്ടില്‍ നിന്ന് കിട്ടില്ല എന്ന് മനസ്സിലായി .കാരണം അവള്‍ ഒരു ഭാരമാണ് .അളവില്ലാത്ത സ്നേഹം ഉള്ളില്‍ ഉണ്ടെങ്കിലും അവ ഒരു നിമിഷത്തേക്ക് എങ്കിലും ഒന്ന് പ്രകടമാക്കാന്‍ കഴിയാതെ കുട്ടികളുടെ കുസൃതികള്ക്ക് പോലും പൊട്ടി തെറിക്കുന്ന അമ്മയും സഹോദരങ്ങളും . കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് നിറയുന്ന കണ്ണുകള്‍ മറ്റുള്ളവര്‍ കാണാതെ തുടച്ച് കുഞ്ഞുങ്ങളെ സമാധാനിപ്പിച്ചു മടുത്തപ്പോള്‍ ആണ് പുതിയൊരു ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ടത് .നിരന്തരമായ അപവാദങ്ങളില്‍ നിന്നും സ്വന്തം വീട്ടിലെ അനിശ്ചിതാവസ്ഥയില്‍ നിന്നും രക്ഷപെടാനും ഒക്കെ ഒരു പുരുഷന്റെ കൂട്ട് അത്യാവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ നാളുകളില്‍ ആണ് അജിയേട്ടന്‍ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് .ഒരു പിടി സ്വപ്നങ്ങളുടെ നിറ ചാര്ത്തുമായി. അവിടേയും മുടന്തന്‍ ന്യായങ്ങളുമായി എതിര്ത്തു നിന്നവരുടെ കൂട്ടത്തില്‍ പ്രിയപെട്ടവര്‍ എന്ന് വിശ്വസിച്ചിരുന്ന എല്ലാവരും ഉണ്ടായിരുന്നു .ദൂരെയുള്ള ഗൌരി ചിറ്റ ഒഴികെ.ചിറ്റ മാത്രം തന്നെ അനുകൂലിച്ചു .ഒടുവില്‍ എല്ലാവരുടേയും മൌനാനുവാദത്തോടെ അജിയേട്ടന്‍ തന്റെ രക്ഷിതാവായി .ഒരിക്കലും കിട്ടാത്ത സ്നേഹം മനസ്സിലും ജീവിതത്തിലും പുതിയ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയിരുന്നു .കുഞ്ഞുങ്ങളേ സ്നേഹിക്കാന്‍ അദേഹം കാണിക്കുന്ന മിടുക്കില്‍ സ്വയം സമര്പ്പിക്കപെട്ട ദിവസങ്ങള്‍ .അതിനിടയില്‍ പഞ്ചായത്തിന്റെ ധനസഹായത്തില്‍ കിട്ടിയ ഭൂമിയില്‍ ഒരു വീട് വച്ചു.എന്നാല്‍ ദൈവം ഒരുക്കിയ വിധിയെ തോല്പിക്കാന്‍ തന്റെ പ്രാര്ഥ്നകള്ക്ക് കഴിഞ്ഞില്ല.ഒരു ഇരു ചക്രവാഹന അപകടത്തിന്റെ രൂപത്തില്‍ വന്ന വിധി തന്നെ വീണ്ടും തോല്പിച്ചു. .ഒടുങ്ങാത്ത വേദനകളുടേയും കണ്ണീരിന്റെയും പ്രാര്തനകളുടെയും ഫലമായി ജീവന്‍ തിരിച്ചു കിട്ടി .വലതു കാലിന്റെ് കുതിഞരമ്പ് പൊട്ടി പോയ അവസ്ഥയില്‍ അഞ്ചു ഓപ്പറേഷനുകള്‍ക്കൊടുവില്‍ ഒന്നരകാലിയായി ജീവിതത്തിലേക്ക് തിരിച്ചു വന്നപോളെക്കും എടുത്താല്‍ പൊന്താത്ത അത്രയും കടങ്ങള്‍കൊണ്ട് കിടപ്പാടം പോലും പണയത്തില്‍ ആയതിന്റെ പരിദേവനങ്ങള്‍ പറയുന്ന അമ്മയുടെ കണ്ണുനീരിനിടയിലും താന്‍ അടക്കമുള്ള ആറു വയറുകള്‍ നിറക്കാന്‍ വേണ്ടി പാടത്തും പറമ്പിലും കഷ്ടപെടുന്ന അമ്മയുടെ പതം പറച്ചിലുകള്‍ ഒരു വശത്ത്. .പെങ്ങളെ ചികിത്സിക്കാന്‍ വേണ്ടി സ്വന്തം ജോലി നഷ്ടപെടുത്തി എന്ന ആരോപണവുമായി കെട്ടിയ പെണ്ണിന് പോലും ഒരു നേരത്തെ ആഹാരത്തിനു വക തേടി പോകാത്ത സഹോദരന്റെ ന്യായീകരണങ്ങള്‍ മറുവശത്ത്.എടുക്കാ ചരക്കായി വീട്ടില്‍ നില്ക്കു ന്ന ഭര്ത്താവിന്‍റെ പെങ്ങളും മക്കളും കണ്ണിലെ കരടായി തീര്ന്ന നാത്തൂന്റെ വീര്പ്പി ച്ച മുഖം ആഹാരത്തിന്റെ പോലും രുചി കെടുത്തുന്നു .പിന്നെങ്ങനെഉറക്കം വരും? സന്തോഷങ്ങളുടെ വസന്തവുമായി കടന്നു വന്ന അജിയേട്ടന്‍ പോലും തളര്‍ന്നു തുടങ്ങിയിരിക്കുന്നു .എടുത്താല്‍ പൊന്താത്ത ഈ ഭാരവും പേറി.കുറ്റപെടുത്താന്‍ കഴിയില്ല അദേഹത്തെ .അത്രയധികം ഭാരങ്ങള്‍ ഉണ്ട് അദേഹത്തിന്.വയസ്സായ മാതാപിതാക്കള്ക്ക് താങ്ങും തണലുമാണ് അദേഹം .അതിനിടയില്‍ തന്റെ ചികിത്സാ ചിലവുകളും കുഞ്ഞുങ്ങളുടെ പഠിപ്പും വീട്ടു ചിലവും ഒക്കെ ആയി ആര്ക്കാ ണ് മടുക്കാതിരിക്കുക? എന്നാലും മുഖം കറുത്ത് ഒരു വാക്ക് പോലും പറയില്ല തന്നോട് .എല്ലാം ഉള്ളില്‍ ഒളിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നത് കൊണ്ടാവാം ഇപ്പോള്‍ വരവും കുറഞ്ഞിരിക്കുന്നു. പാതി പണി തീര്ന്ന വീട്ടിലേക്കു മാറി താമസിക്കാന്‍ പറഞ്ഞ് നിര്‍ബന്ധിക്കുന്ന കൂട്ടുകാര്‍ക്ക് എന്തറിയാം ഒരു വാതില്‍ മറ പോലും ഇല്ലാത്ത മേല്കൂരക്ക് താഴെ യുവതിയായ ഒരു പെണ്ണിനും കൌമാരത്തിലേക്ക് കടക്കുന്ന ഒരു പെണ്കു്ട്ടിയുടെ അമ്മയുമായ തന്റെ വേദന.നിസ്സഹായതയുടെ തുരുത്തില്‍ പിടിച്ച് നില്ക്കാന്‍ വേണ്ടുന്ന മനകരുത്തിനു വേണ്ടി പ്രാര്ഥിതച്ചു കൊണ്ട് ഗൌരി ചിറ്റയുടെ വാക്കുകളിലൂടെ കേട്ടറിഞ്ഞ കണ്ണന്റെ പ്രണയ സാഗരത്തില്‍ ,തന്റെ ജീവിതത്തില്‍ ഉദിക്കുന്ന വര്ണ്ണ നക്ഷത്രങ്ങള്‍ കാത്ത് ഞാന്‍ മുഖം പൂഴ്തട്ടെ മുഷിഞ്ഞു നാറിയ ഈ പുതപ്പിനുള്ളിലേക്ക് !


കുഞ്ഞാങ്ങള വന്നു ട്ടോ മാഷേ !
എത്ര ദിവസങ്ങള്‍ ആയി അവനെ ഒന്ന് നേരില്‍ കാണാന്‍ മനസ് കൊതിക്കുന്നു .
കൂടെ പിറന്നവര്‍ ആങ്ങളമാര്‍ പോലും എന്നോട് കാണിച്ച നെറി കേടുകളെ കുറിച്ച് പറഞ്ഞു എത്രയോ പേരോട് ഞാന്‍ പതം പറഞ്ഞു കരഞ്ഞിരിക്കുന്നു ?
ആ കണ്ണീരു മുഴുവന്‍ വറ്റിയത് അവനെ പരിജയ പെട്ട ശേഷമാണ് .ഒറ്റക്കായിരുന്നപ്പോളും പിന്നീട് എന്‍റെ ജീവിതത്തില്‍ പങ്കു പറ്റാന്‍ആരൊക്കെയോ  വന്നപ്പോളും ,പിന്നീട് സ്വന്തം സ്വപ്‌നങ്ങള്‍ തേടി മറ്റു പലരിലേക്കും പറന്നിറങ്ങി അവരൊക്കെ പടിയിറങ്ങി പോയപ്പോളും എന്നോടൊപ്പം നിന്ന എന്‍റെ കുഞ്ഞാങ്ങള , ഏതവസ്ഥയിലും എന്‍റെ ശരീരത്തിന്‍റെ സ്നിഗ്ദതയും,ഉയര്‍ച്ച താഴ്ചകളും നോക്കാതെ എന്‍റെ ഉയര്ച്ചകള്‍ക്ക് വേണ്ടി മാത്രം  എന്നോടൊപ്പം നിന്നവന്‍ ,ഒരേ സമയം പല പെണ്‍കുട്ടികളുടെയും മനസ്സും സ്വപ്നങ്ങളും തകര്‍ക്കുംപോളും അവനോടുള്ള അളവറ്റ സ്നേഹ കൂടുതല്‍ കൊണ്ട് (അതോ അവനെ ഞാന്‍ ഒരു ഉപകരണം ആക്കുകയയിരുന്നോ ?)അവനോടൊപ്പം നിന്ന എന്നെ എത്ര പെട്ടെന്നാണ് അവന്‍ ചവിട്ടി താഴ്ത്തിയത് ? ബന്ദങ്ങളുടെ വഴി മാറ്റങ്ങള്‍ നടക്കുന്നത് ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ നോക്കിയാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടു വളരെ നാള്‍ ആയിരുന്നിട്ട് കൂടി അവന്‍റെ ആ മാറ്റം എന്നെ വല്ലാതെ ഉലച്ചു .
എന്നിട്ടും അവനെ വെറുക്കാനോ മറക്കാനോ കഴിയാതെ പ്രാര്‍ഥനകളോടെ ഞാന്‍ കാത്തിരിക്കുകയായിരുന്നു .
എന്നായാലും അവന്‍ വരുമെന്ന് എനിക്ക് അറിയാമായിരുന്നു .കാരണം ഞങ്ങള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാന്‍ ഇനിയും കുറച്ചു കണക്കുകള്‍ കൂടി ബാക്കിയുണ്ട് .എന്‍റെ കഷ്ടങ്ങളുടെ ദിവസങ്ങളില്‍ അവന്‍ തന്ന സാമ്പത്തിക മായ കണക്കുകള്‍ പറയാന്‍ വേണ്ടി !

എന്‍റെ വലിയ ശാപങ്ങളില്‍ ഒന്നാണല്ലോ എന്‍റെ സാമ്പത്തിക മായ സ്വാതന്ത്ര്യമില്ലായ്മ .ഇന്ത്യയിലെ അനേക ലക്ഷം പെണ്ണുങ്ങള്‍ അനുഭവിക്കുന്ന ഒരിക്കലും പരിഹരിക്ക പ്പെടാത്ത ഒരു ശാപമാണ് ഈ സ്വാതന്ത്ര്യ കുറവ് .ആഗ്രഹങ്ങളോട് കൊമ്പ്ര മൈസ് ചെയ്തു എങ്ങനെയെങ്കിലും ജീവിച്ചു പോയാല്‍ മതി എന്ന് വിചാരിച്ചു മുന്നോട്ട് പോയ്കൊണ്ടിരിക്കുന്ന പലരേയും മാംസ ചന്തകളിലും കുറ്റ കൃത്യങ്ങളിലും കൊണ്ടെത്തിക്കുന്നതും ,സാമ്പത്തിക മായുള്ള ഈ ശാപങ്ങള്‍ തന്നെയാണ് .സൌന്തര്യവും കഴിവും ഉള്ളവര്‍ ഫ്ലാറ്റുകളും കാറും ആഭരങ്ങളും ഒക്കെ വാങ്ങി കൂട്ടികഴിയുമ്പോള്‍ ,എന്നെ പോലെയുള്ള സൗന്തര്യം കുറഞ്ഞ പെണ്ണുങ്ങള്‍ പലരും വച്ചു നീട്ടുന്ന സഹായ ഹസ്തങ്ങള്‍ വിശ്വസിച്ച് സ്വന്തം ഭര്‍ത്താക്കന്മാരെയും കുഞ്ഞുങ്ങളേയും മറന്നു കുടുംബത്തിന്‍റെ അതിരുകള്‍ ലങ്കിക്കുന്നു.  ആരൊക്കെയോ കാട്ടി തന്ന സ്വപ്‌നങ്ങള്‍ തേടിയുള്ള യാത്ര. ഒടുവില്‍ ഒരു നാള്‍ പണം വാങ്ങി ശരീരം വില്കുന്ന ലൈംഗീക തൊഴിലാളികളുടെ നീണ്ട ക്യൂ വിന്‍റെ ഏറ്റവും പിന്നില്‍ തന്‍റെ ഊഴവും കാത്ത് നില്‍കുമ്പോള്‍ അമ്പരപ്പോടെ ഞാന്‍ മനസ്സിലാക്കുന്നു ,എന്‍റെ കാമുകന്മാര്‍ പെയ്തിറങ്ങിയ എന്‍റെ ശരീരത്തിന്‍റെ നിറമില്ലായ്മയും വടിവില്ലായ്മയും ചൂണ്ടികാണിച്ചു പണം കൊടുത്ത് വാങ്ങാന്‍ വന്നവന്‍ എന്നെ നോക്കി ചിറി കൊട്ടുന്നു .റോഡുവക്കില്‍ കെട്ടി മേഞ്ഞ കൂരക്കുള്ളില്‍ എന്‍റെ വരവും കാത്തിരിക്കുന്ന നാല് കുഞ്ഞി കണ്ണുകളും ഓര്‍മ്മകള്‍ നഷ്ട പെട്ട എന്‍റെ അമ്മയേയും ഓര്‍ത്തപ്പോള്‍ എന്‍റെ കണ്ണുകള്‍ തേടിയത് അമ്പത് രൂപയെങ്കിലും തന്ന് എന്നെ വാങ്ങുന്ന ഒരു പുരുഷനെ ആയിരുന്നു!!! .
പ്രിയസുഹൃതെ ...ഇന്നലെ ചേട്ടായിയോടൊപ്പം ബിസ്സി ആകേണ്ടി വന്നു .പതിനൊന്നു മണി ആയപ്പോലെക്കും ,എന്‍റെ മനസ്സിലെ സന്തോഷമൊക്കെ അവസാനിച്ചിരുന്നു .
അതാണ്‌ വരാതെ പോയത് .
അത് കഴിഞ്ഞു കിടന്നുറങ്ങി
ഉണര്‍വിനും ഉറക്കത്തിനും ഇടക്കുള്ള നൂല്‍ പാലത്തിലൂടെഇത്രയും സമയം .
ഏതോ കാരണത്താല്‍ ഞെട്ടി ഉണര്‍ന്നതാണ് ഇപ്പോള്‍ ......
അങ്ങിനെ കണ്ണുകള്‍ മിഴിച്ചു കിടന്നപ്പോള്‍ എന്തോ വല്ലായ്മ .പഴയ പ്രണയം (മരണം )പതുക്കെ തല നീട്ടുന്നത് പോലെ .ഒറ്റക്കാകുമ്പോളും നിരാലംബയാകുംപോളും ആണ് എന്നോട് അവന്‍ പ്രണയ ഭാവം കാട്ടാറുള്ളത്. അവനെ അങ്ങനെ എന്നിലേക്ക്‌ ചൂഴ്ന്നിറങ്ങാന്‍ വിടാന്‍ വയ്യ .അതുകൊണ്ടാണ് ഉണര്‍ന്നതും ഈ വിചനമായ സ്ഥലത്ത് വന്നു
എന്‍റെ ഹൃദയം ഇവിടെ പകര്‍ത്തി എഴുതുന്നത്‌ .ചാരിത്ര്യത്തിന്റെ
നീക്കു പോക്കുകള്‍ എഴുത്ത് തുടരുന്നു . ഇരുന്നിരുന്ന് വല്ലാത്ത നടു വേദന , എങ്കിലും തീവ്രമായ ഈ വേദനകള്‍ ക്കിടയില്‍ ആ എഴുത്ത് കൂടുതല്‍ മിഴിവേകും എന്ന് ഞാന്‍ വിശ്വസിക്കുന്നു .നാളെ കാണാം എന്ന് വിശ്വസിക്കുന്നു . ചില കൂടി കാഴ്ചകള്‍ അനിവാര്യമാണ് എന്നത് പോലെ തന്നെയാണ് ചില വേര്‍പാടുകളും ,അങ്ങിനെ ആയിരുന്നു ഉണ്ണ്യേട്ടനു മായുള്ള എന്‍റെ കൂടി കാഴ്ച. ഈ ലോകത്തിന്‍റെ നീതികള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ കഴിയാത്ത മനസ്സ് എനിക്ക് സമ്മാനിച്ച ദൈവത്തോട് എനിക്കുള്ള നന്ദിയും സ്നേഹവും അളവറ്റതാണ് .അത് കൊണ്ട് തന്നെയാണ് തളര്‍ന്നു പോയപ്പോള്‍ ഒക്കെ ആരുടേയെങ്കിലും ഒക്കെ രൂപത്തില്‍ അവന്‍ എന്നിലേക്ക്‌ അവതരിച്ചിട്ടുള്ളത്‌ ,എന്‍റെ സ്വപ്‌നങ്ങള്‍ ....പ്രതീക്ഷകള്‍ ...ലോകത്തിനു വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്ന നന്മകള്‍ ഇവയൊക്കെ ആണ് ഈ പ്രതിസന്തികളിലും എന്നെ പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്നത് 
ഒന്നാം പ്രണയത്തില്‍ അവളെന്നെ സ്നേഹത്തെ കുറിച്ച് പഠിപ്പിച്ചു .
രണ്ടാം പ്രണയത്തില്‍ അവളെന്നെ രമിക്കാന്‍ പഠിപ്പിച്ചു .

മൂന്നാം പ്രണയത്തില്‍ അവളെന്നെ ജീവിതം  പഠിപിച്ചു, ഒപ്പം  കരയാനും !!!