Wednesday, 12 November 2014

ഇതൊരു കഥയല്ല .ഒരു ജീവിത അനുഭവം ആണ് .ഈ പെണ്‍കുട്ടിക്ക് ഒരു കൈ സഹായമാകാന്‍ ആരെങ്കിലും ഉണ്ടോ ഇവിടെ ?
അനേകരില്‍ ഒരുവള്‍ !
കിടന്നിട്ടു ഉറക്കം വരുന്നില്ല .....അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു .അപ്പോള്‍ കണ്ടു തൊട്ടടുത്ത്‌ കിടക്കുന്ന പന്ത്രണ്ടു വയസ്സുകാരന്‍ മകന്റെ് ഒട്ടിയ വയര്‍ .പാവം കുഞ്ഞ് ...ജീവിതത്തിലെ ഒരു സന്തോഷങ്ങളും അനുഭവിക്കാന്‍ കഴിയാത്ത തന്റെ് പൊന്നുമക്കള്‍ .അപ്പുവും ,അമ്മുവും .
പറക്കമുറ്റുന്നതിനു മുന്പേഴ അച്ഛന്‍ ഉപേക്ഷിച്ചു .മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരാളുടെ പ്രേമ നാടകത്തിന്റെന ഇരയായി ജീവിച്ച അഞ്ചു വര്ഷടങ്ങള്‍ ,ജീവിതത്തിലെ എല്ലാ വേദനകളുടെയും ആരംഭം അവിടെ ആയിരുന്നുവോ ?
അടിയും തൊഴിയും ,പട്ടിണിയും കത്തികുത്തും ,പോലീസ് സ്റ്റേഷനുമായി
കഴിച്ചുകൂട്ടിയ ആ ദിവസങ്ങള്ക്കൊിടുവില്‍ തിരസ്കരിക്കപെട്ടവള്‍ ആയി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആശ്വാസ മായിരുന്നു .
ഭര്ത്താവിന്റെ് അതിരുകവിഞ്ഞ ദേഹോപദ്രവങ്ങള്‍ ക്കൊടുവില്‍ വേദനയില്‍ പിടയുന്ന മനസ്സിനേ വകവയ്ക്കാതെ ശരീരത്തിലേക്ക് ആഞ്ഞു പതിക്കുന്ന കാമകൂത്തുകളില്‍ സഹനത്തിന്റെ നെല്ലി പലകയും ചവിട്ടി നിന്ന് സ്വയം ശപിച്ചു കഴിച്ചു കൂട്ടിയ ദിനരാത്രങ്ങള്ക്ക് താല്ക്കാ ലിക ശാന്തി കിട്ടിയ ആശ്വാസത്തോടെ വളരെ നാളുകള്ക്കു ശേഷം അവള്‍ സമാധാനമായി ഉണ്ടു, ഉറങ്ങി .
ഇല്ലായ്മയിലും സന്തോഷം കണ്ടെത്തി തന്നെ സ്നേഹിക്കുന്ന അമ്മയുടേയും സഹോദരങ്ങളുടെയും തണലില്‍ .
ജീവിതം അവിടേയും അവസാനിക്കുന്നില്ലല്ലോ ? കുഞ്ഞുങ്ങളേ പഠിപ്പിക്കണം.നഷ്ടപെട്ട ജീവിതം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എന്ന യാഥാര്ത്ഥ്യം മനസ്സിലാക്കി കൊണ്ട് തന്നെ ജീവിതത്തെ നേരിടാന്‍ തീരുമാനിച്ചു .എന്ത് വന്നാലും സ്വന്തം മക്കളെ പിരിഞ്ഞു ഒരു ദിവസം പോലും ജീവിക്കാന്‍ കഴിയാത്ത നിസ്സഹായ മായ സ്നേഹം കൊണ്ട് .കൂടുതല്‍ വരുമാനം കിട്ടുന്ന ദൂരദേശങ്ങളില്‍ കിട്ടിയ തൊഴില്‍ അവസരങ്ങള്‍ എല്ലാം വേണ്ടെന്നു വച്ചു.
ഒറ്റക്കായി പോയ ഇരുപത്തി നാലുകാരിയെ സഹായിക്കാന്‍ എന്ന വ്യാജേന പലരും ജീവിതത്തിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചു .അവരുടെയൊക്കെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിവ് ഉണ്ടായിരുന്നത് കൊണ്ട് എല്ലാം സാധയ്ര്യം നേരിട്ടു. അതിന്റെ് ഭവിഷ്യത്തുകള്‍ ഒക്കെ തനിക്കെതിരായ പരദൂഷണം പറച്ചിലിലൂടെ എതിരാളികള്‍ നന്നായി ആഘോഷിച്ചു എന്നത് മാത്രമാണ് .നശിച്ച ഈ ലോകത്തില്‍ പെണ്ണായി പിറന്നു രണ്ടു കുഞ്ഞുങ്ങള്ക്ക് ‌ ജന്മം നല്കിോ ഒറ്റക്കായി പോയ അനേകരില്‍ ഒരാള്‍ ആയി കണ്ണീര്‍ ഒഴുക്കി മരണത്തെ വരിക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോളൊക്കെ വരാനിരിക്കുന്ന നാളെയുടെ പ്രതീക്ഷകള്‍ തന്റെ് മക്കളുടെ മുഖങ്ങളില്‍ ദര്ശിീച്ചു പിന്തിരിഞ്ഞ എത്രയോ സന്ദര്ഭങ്ങള്‍ .വര്ഷ ങ്ങള്‍ ഏഴു കടന്നു പോയി .സ്വന്തം വീട്ടില്‍ വന്നു നില്ക്കാന്‍ തുടങ്ങിയിട്ട്. സുരക്ഷിതമായ ഉറക്കവും ഭക്ഷണവും കിട്ടികൊണ്ടിരുന്നിരുന്നു .പക്ഷേ താന്‍ സ്വപ്നം കണ്ട സമാധാനം നിറഞ്ഞ ജീവിതം ഒരു വിവാഹിത ആയ പെണ്കു്ട്ടിക്ക് സ്വന്തം വീട്ടില്‍ നിന്ന് കിട്ടില്ല എന്ന് മനസ്സിലായി .കാരണം അവള്‍ ഒരു ഭാരമാണ് .അളവില്ലാത്ത സ്നേഹം ഉള്ളില്‍ ഉണ്ടെങ്കിലും അവ ഒരു നിമിഷത്തേക്ക് എങ്കിലും ഒന്ന് പ്രകടമാക്കാന്‍ കഴിയാതെ കുട്ടികളുടെ കുസൃതികള്ക്ക് പോലും പൊട്ടി തെറിക്കുന്ന അമ്മയും സഹോദരങ്ങളും . കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് നിറയുന്ന കണ്ണുകള്‍ മറ്റുള്ളവര്‍ കാണാതെ തുടച്ച് കുഞ്ഞുങ്ങളെ സമാധാനിപ്പിച്ചു മടുത്തപ്പോള്‍ ആണ് പുതിയൊരു ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ടത് .നിരന്തരമായ അപവാദങ്ങളില്‍ നിന്നും സ്വന്തം വീട്ടിലെ അനിശ്ചിതാവസ്ഥയില്‍ നിന്നും രക്ഷപെടാനും ഒക്കെ ഒരു പുരുഷന്റെ കൂട്ട് അത്യാവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ നാളുകളില്‍ ആണ് അജിയേട്ടന്‍ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് .ഒരു പിടി സ്വപ്നങ്ങളുടെ നിറ ചാര്ത്തുമായി. അവിടേയും മുടന്തന്‍ ന്യായങ്ങളുമായി എതിര്ത്തു നിന്നവരുടെ കൂട്ടത്തില്‍ പ്രിയപെട്ടവര്‍ എന്ന് വിശ്വസിച്ചിരുന്ന എല്ലാവരും ഉണ്ടായിരുന്നു .ദൂരെയുള്ള ഗൌരി ചിറ്റ ഒഴികെ.ചിറ്റ മാത്രം തന്നെ അനുകൂലിച്ചു .ഒടുവില്‍ എല്ലാവരുടേയും മൌനാനുവാദത്തോടെ അജിയേട്ടന്‍ തന്റെ രക്ഷിതാവായി .ഒരിക്കലും കിട്ടാത്ത സ്നേഹം മനസ്സിലും ജീവിതത്തിലും പുതിയ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയിരുന്നു .കുഞ്ഞുങ്ങളേ സ്നേഹിക്കാന്‍ അദേഹം കാണിക്കുന്ന മിടുക്കില്‍ സ്വയം സമര്പ്പിക്കപെട്ട ദിവസങ്ങള്‍ .അതിനിടയില്‍ പഞ്ചായത്തിന്റെ ധനസഹായത്തില്‍ കിട്ടിയ ഭൂമിയില്‍ ഒരു വീട് വച്ചു.എന്നാല്‍ ദൈവം ഒരുക്കിയ വിധിയെ തോല്പിക്കാന്‍ തന്റെ പ്രാര്ഥ്നകള്ക്ക് കഴിഞ്ഞില്ല.ഒരു ഇരു ചക്രവാഹന അപകടത്തിന്റെ രൂപത്തില്‍ വന്ന വിധി തന്നെ വീണ്ടും തോല്പിച്ചു. .ഒടുങ്ങാത്ത വേദനകളുടേയും കണ്ണീരിന്റെയും പ്രാര്തനകളുടെയും ഫലമായി ജീവന്‍ തിരിച്ചു കിട്ടി .വലതു കാലിന്റെ് കുതിഞരമ്പ് പൊട്ടി പോയ അവസ്ഥയില്‍ അഞ്ചു ഓപ്പറേഷനുകള്‍ക്കൊടുവില്‍ ഒന്നരകാലിയായി ജീവിതത്തിലേക്ക് തിരിച്ചു വന്നപോളെക്കും എടുത്താല്‍ പൊന്താത്ത അത്രയും കടങ്ങള്‍കൊണ്ട് കിടപ്പാടം പോലും പണയത്തില്‍ ആയതിന്റെ പരിദേവനങ്ങള്‍ പറയുന്ന അമ്മയുടെ കണ്ണുനീരിനിടയിലും താന്‍ അടക്കമുള്ള ആറു വയറുകള്‍ നിറക്കാന്‍ വേണ്ടി പാടത്തും പറമ്പിലും കഷ്ടപെടുന്ന അമ്മയുടെ പതം പറച്ചിലുകള്‍ ഒരു വശത്ത്. .പെങ്ങളെ ചികിത്സിക്കാന്‍ വേണ്ടി സ്വന്തം ജോലി നഷ്ടപെടുത്തി എന്ന ആരോപണവുമായി കെട്ടിയ പെണ്ണിന് പോലും ഒരു നേരത്തെ ആഹാരത്തിനു വക തേടി പോകാത്ത സഹോദരന്റെ ന്യായീകരണങ്ങള്‍ മറുവശത്ത്.എടുക്കാ ചരക്കായി വീട്ടില്‍ നില്ക്കു ന്ന ഭര്ത്താവിന്‍റെ പെങ്ങളും മക്കളും കണ്ണിലെ കരടായി തീര്ന്ന നാത്തൂന്റെ വീര്പ്പി ച്ച മുഖം ആഹാരത്തിന്റെ പോലും രുചി കെടുത്തുന്നു .പിന്നെങ്ങനെഉറക്കം വരും? സന്തോഷങ്ങളുടെ വസന്തവുമായി കടന്നു വന്ന അജിയേട്ടന്‍ പോലും തളര്‍ന്നു തുടങ്ങിയിരിക്കുന്നു .എടുത്താല്‍ പൊന്താത്ത ഈ ഭാരവും പേറി.കുറ്റപെടുത്താന്‍ കഴിയില്ല അദേഹത്തെ .അത്രയധികം ഭാരങ്ങള്‍ ഉണ്ട് അദേഹത്തിന്.വയസ്സായ മാതാപിതാക്കള്ക്ക് താങ്ങും തണലുമാണ് അദേഹം .അതിനിടയില്‍ തന്റെ ചികിത്സാ ചിലവുകളും കുഞ്ഞുങ്ങളുടെ പഠിപ്പും വീട്ടു ചിലവും ഒക്കെ ആയി ആര്ക്കാ ണ് മടുക്കാതിരിക്കുക? എന്നാലും മുഖം കറുത്ത് ഒരു വാക്ക് പോലും പറയില്ല തന്നോട് .എല്ലാം ഉള്ളില്‍ ഒളിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നത് കൊണ്ടാവാം ഇപ്പോള്‍ വരവും കുറഞ്ഞിരിക്കുന്നു. പാതി പണി തീര്ന്ന വീട്ടിലേക്കു മാറി താമസിക്കാന്‍ പറഞ്ഞ് നിര്‍ബന്ധിക്കുന്ന കൂട്ടുകാര്‍ക്ക് എന്തറിയാം ഒരു വാതില്‍ മറ പോലും ഇല്ലാത്ത മേല്കൂരക്ക് താഴെ യുവതിയായ ഒരു പെണ്ണിനും കൌമാരത്തിലേക്ക് കടക്കുന്ന ഒരു പെണ്കു്ട്ടിയുടെ അമ്മയുമായ തന്റെ വേദന.നിസ്സഹായതയുടെ തുരുത്തില്‍ പിടിച്ച് നില്ക്കാന്‍ വേണ്ടുന്ന മനകരുത്തിനു വേണ്ടി പ്രാര്ഥിതച്ചു കൊണ്ട് ഗൌരി ചിറ്റയുടെ വാക്കുകളിലൂടെ കേട്ടറിഞ്ഞ കണ്ണന്റെ പ്രണയ സാഗരത്തില്‍ ,തന്റെ ജീവിതത്തില്‍ ഉദിക്കുന്ന വര്ണ്ണ നക്ഷത്രങ്ങള്‍ കാത്ത് ഞാന്‍ മുഖം പൂഴ്തട്ടെ മുഷിഞ്ഞു നാറിയ ഈ പുതപ്പിനുള്ളിലേക്ക് !


കുഞ്ഞാങ്ങള വന്നു ട്ടോ മാഷേ !
എത്ര ദിവസങ്ങള്‍ ആയി അവനെ ഒന്ന് നേരില്‍ കാണാന്‍ മനസ് കൊതിക്കുന്നു .
കൂടെ പിറന്നവര്‍ ആങ്ങളമാര്‍ പോലും എന്നോട് കാണിച്ച നെറി കേടുകളെ കുറിച്ച് പറഞ്ഞു എത്രയോ പേരോട് ഞാന്‍ പതം പറഞ്ഞു കരഞ്ഞിരിക്കുന്നു ?
ആ കണ്ണീരു മുഴുവന്‍ വറ്റിയത് അവനെ പരിജയ പെട്ട ശേഷമാണ് .ഒറ്റക്കായിരുന്നപ്പോളും പിന്നീട് എന്‍റെ ജീവിതത്തില്‍ പങ്കു പറ്റാന്‍ആരൊക്കെയോ  വന്നപ്പോളും ,പിന്നീട് സ്വന്തം സ്വപ്‌നങ്ങള്‍ തേടി മറ്റു പലരിലേക്കും പറന്നിറങ്ങി അവരൊക്കെ പടിയിറങ്ങി പോയപ്പോളും എന്നോടൊപ്പം നിന്ന എന്‍റെ കുഞ്ഞാങ്ങള , ഏതവസ്ഥയിലും എന്‍റെ ശരീരത്തിന്‍റെ സ്നിഗ്ദതയും,ഉയര്‍ച്ച താഴ്ചകളും നോക്കാതെ എന്‍റെ ഉയര്ച്ചകള്‍ക്ക് വേണ്ടി മാത്രം  എന്നോടൊപ്പം നിന്നവന്‍ ,ഒരേ സമയം പല പെണ്‍കുട്ടികളുടെയും മനസ്സും സ്വപ്നങ്ങളും തകര്‍ക്കുംപോളും അവനോടുള്ള അളവറ്റ സ്നേഹ കൂടുതല്‍ കൊണ്ട് (അതോ അവനെ ഞാന്‍ ഒരു ഉപകരണം ആക്കുകയയിരുന്നോ ?)അവനോടൊപ്പം നിന്ന എന്നെ എത്ര പെട്ടെന്നാണ് അവന്‍ ചവിട്ടി താഴ്ത്തിയത് ? ബന്ദങ്ങളുടെ വഴി മാറ്റങ്ങള്‍ നടക്കുന്നത് ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ നോക്കിയാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടു വളരെ നാള്‍ ആയിരുന്നിട്ട് കൂടി അവന്‍റെ ആ മാറ്റം എന്നെ വല്ലാതെ ഉലച്ചു .
എന്നിട്ടും അവനെ വെറുക്കാനോ മറക്കാനോ കഴിയാതെ പ്രാര്‍ഥനകളോടെ ഞാന്‍ കാത്തിരിക്കുകയായിരുന്നു .
എന്നായാലും അവന്‍ വരുമെന്ന് എനിക്ക് അറിയാമായിരുന്നു .കാരണം ഞങ്ങള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാന്‍ ഇനിയും കുറച്ചു കണക്കുകള്‍ കൂടി ബാക്കിയുണ്ട് .എന്‍റെ കഷ്ടങ്ങളുടെ ദിവസങ്ങളില്‍ അവന്‍ തന്ന സാമ്പത്തിക മായ കണക്കുകള്‍ പറയാന്‍ വേണ്ടി !

എന്‍റെ വലിയ ശാപങ്ങളില്‍ ഒന്നാണല്ലോ എന്‍റെ സാമ്പത്തിക മായ സ്വാതന്ത്ര്യമില്ലായ്മ .ഇന്ത്യയിലെ അനേക ലക്ഷം പെണ്ണുങ്ങള്‍ അനുഭവിക്കുന്ന ഒരിക്കലും പരിഹരിക്ക പ്പെടാത്ത ഒരു ശാപമാണ് ഈ സ്വാതന്ത്ര്യ കുറവ് .ആഗ്രഹങ്ങളോട് കൊമ്പ്ര മൈസ് ചെയ്തു എങ്ങനെയെങ്കിലും ജീവിച്ചു പോയാല്‍ മതി എന്ന് വിചാരിച്ചു മുന്നോട്ട് പോയ്കൊണ്ടിരിക്കുന്ന പലരേയും മാംസ ചന്തകളിലും കുറ്റ കൃത്യങ്ങളിലും കൊണ്ടെത്തിക്കുന്നതും ,സാമ്പത്തിക മായുള്ള ഈ ശാപങ്ങള്‍ തന്നെയാണ് .സൌന്തര്യവും കഴിവും ഉള്ളവര്‍ ഫ്ലാറ്റുകളും കാറും ആഭരങ്ങളും ഒക്കെ വാങ്ങി കൂട്ടികഴിയുമ്പോള്‍ ,എന്നെ പോലെയുള്ള സൗന്തര്യം കുറഞ്ഞ പെണ്ണുങ്ങള്‍ പലരും വച്ചു നീട്ടുന്ന സഹായ ഹസ്തങ്ങള്‍ വിശ്വസിച്ച് സ്വന്തം ഭര്‍ത്താക്കന്മാരെയും കുഞ്ഞുങ്ങളേയും മറന്നു കുടുംബത്തിന്‍റെ അതിരുകള്‍ ലങ്കിക്കുന്നു.  ആരൊക്കെയോ കാട്ടി തന്ന സ്വപ്‌നങ്ങള്‍ തേടിയുള്ള യാത്ര. ഒടുവില്‍ ഒരു നാള്‍ പണം വാങ്ങി ശരീരം വില്കുന്ന ലൈംഗീക തൊഴിലാളികളുടെ നീണ്ട ക്യൂ വിന്‍റെ ഏറ്റവും പിന്നില്‍ തന്‍റെ ഊഴവും കാത്ത് നില്‍കുമ്പോള്‍ അമ്പരപ്പോടെ ഞാന്‍ മനസ്സിലാക്കുന്നു ,എന്‍റെ കാമുകന്മാര്‍ പെയ്തിറങ്ങിയ എന്‍റെ ശരീരത്തിന്‍റെ നിറമില്ലായ്മയും വടിവില്ലായ്മയും ചൂണ്ടികാണിച്ചു പണം കൊടുത്ത് വാങ്ങാന്‍ വന്നവന്‍ എന്നെ നോക്കി ചിറി കൊട്ടുന്നു .റോഡുവക്കില്‍ കെട്ടി മേഞ്ഞ കൂരക്കുള്ളില്‍ എന്‍റെ വരവും കാത്തിരിക്കുന്ന നാല് കുഞ്ഞി കണ്ണുകളും ഓര്‍മ്മകള്‍ നഷ്ട പെട്ട എന്‍റെ അമ്മയേയും ഓര്‍ത്തപ്പോള്‍ എന്‍റെ കണ്ണുകള്‍ തേടിയത് അമ്പത് രൂപയെങ്കിലും തന്ന് എന്നെ വാങ്ങുന്ന ഒരു പുരുഷനെ ആയിരുന്നു!!! .
പ്രിയസുഹൃതെ ...ഇന്നലെ ചേട്ടായിയോടൊപ്പം ബിസ്സി ആകേണ്ടി വന്നു .പതിനൊന്നു മണി ആയപ്പോലെക്കും ,എന്‍റെ മനസ്സിലെ സന്തോഷമൊക്കെ അവസാനിച്ചിരുന്നു .
അതാണ്‌ വരാതെ പോയത് .
അത് കഴിഞ്ഞു കിടന്നുറങ്ങി
ഉണര്‍വിനും ഉറക്കത്തിനും ഇടക്കുള്ള നൂല്‍ പാലത്തിലൂടെഇത്രയും സമയം .
ഏതോ കാരണത്താല്‍ ഞെട്ടി ഉണര്‍ന്നതാണ് ഇപ്പോള്‍ ......
അങ്ങിനെ കണ്ണുകള്‍ മിഴിച്ചു കിടന്നപ്പോള്‍ എന്തോ വല്ലായ്മ .പഴയ പ്രണയം (മരണം )പതുക്കെ തല നീട്ടുന്നത് പോലെ .ഒറ്റക്കാകുമ്പോളും നിരാലംബയാകുംപോളും ആണ് എന്നോട് അവന്‍ പ്രണയ ഭാവം കാട്ടാറുള്ളത്. അവനെ അങ്ങനെ എന്നിലേക്ക്‌ ചൂഴ്ന്നിറങ്ങാന്‍ വിടാന്‍ വയ്യ .അതുകൊണ്ടാണ് ഉണര്‍ന്നതും ഈ വിചനമായ സ്ഥലത്ത് വന്നു
എന്‍റെ ഹൃദയം ഇവിടെ പകര്‍ത്തി എഴുതുന്നത്‌ .ചാരിത്ര്യത്തിന്റെ
നീക്കു പോക്കുകള്‍ എഴുത്ത് തുടരുന്നു . ഇരുന്നിരുന്ന് വല്ലാത്ത നടു വേദന , എങ്കിലും തീവ്രമായ ഈ വേദനകള്‍ ക്കിടയില്‍ ആ എഴുത്ത് കൂടുതല്‍ മിഴിവേകും എന്ന് ഞാന്‍ വിശ്വസിക്കുന്നു .നാളെ കാണാം എന്ന് വിശ്വസിക്കുന്നു . ചില കൂടി കാഴ്ചകള്‍ അനിവാര്യമാണ് എന്നത് പോലെ തന്നെയാണ് ചില വേര്‍പാടുകളും ,അങ്ങിനെ ആയിരുന്നു ഉണ്ണ്യേട്ടനു മായുള്ള എന്‍റെ കൂടി കാഴ്ച. ഈ ലോകത്തിന്‍റെ നീതികള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ കഴിയാത്ത മനസ്സ് എനിക്ക് സമ്മാനിച്ച ദൈവത്തോട് എനിക്കുള്ള നന്ദിയും സ്നേഹവും അളവറ്റതാണ് .അത് കൊണ്ട് തന്നെയാണ് തളര്‍ന്നു പോയപ്പോള്‍ ഒക്കെ ആരുടേയെങ്കിലും ഒക്കെ രൂപത്തില്‍ അവന്‍ എന്നിലേക്ക്‌ അവതരിച്ചിട്ടുള്ളത്‌ ,എന്‍റെ സ്വപ്‌നങ്ങള്‍ ....പ്രതീക്ഷകള്‍ ...ലോകത്തിനു വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്ന നന്മകള്‍ ഇവയൊക്കെ ആണ് ഈ പ്രതിസന്തികളിലും എന്നെ പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്നത് 
ഒന്നാം പ്രണയത്തില്‍ അവളെന്നെ സ്നേഹത്തെ കുറിച്ച് പഠിപ്പിച്ചു .
രണ്ടാം പ്രണയത്തില്‍ അവളെന്നെ രമിക്കാന്‍ പഠിപ്പിച്ചു .

മൂന്നാം പ്രണയത്തില്‍ അവളെന്നെ ജീവിതം  പഠിപിച്ചു, ഒപ്പം  കരയാനും !!!

Monday, 20 October 2014

രംഗം ഒന്ന് .!
നഗരത്തിലെ തിരക്ക് പിടിച്ചൊരു തെരുവ് . അത്യാവശ്യമായി ചെയ്തു തീര്ക്കേ ണ്ട ജോലികളുമായി പുറത്തിറങ്ങിയതാണ് ഞാന്‍ .നോ പാര്ക്കിം ഗ് എന്ന് എഴുതിയ ബോര്ഡിനു താഴെ കൂസലില്ലാതെ പാര്ക്ക് ചെയ്ത ഒരു പാട് വണ്ടിക്കളുടെ കൂട്ടത്തില്‍ കുറച്ചൊരു നെഞ്ചിടിപ്പോടെ ഞാനും എന്റെ ടു വീലെര്‍ പാര്ക്ക് ചെയ്തു .പോലീസ് എങ്ങാനും വന്നു പൊക്കികൊണ്ട് പോയാല്‍ മുന്നൂറു രൂപ പിഴ അടക്കുന്നതോടൊപ്പം എന്റെ സുന്തരിയായ വണ്ടിയുടെ ബോഡിയില്‍ നിന്ന് ഇലകിപോയേക്കാവുന്ന സ്കിന്നിനെ പറ്റി ആലോചിച്ചപ്പോള്‍ ഉണ്ടായതാണ് മുന്നേ പറഞ്ഞ നെഞ്ചിടിപ്പ് !
പാര്ക്ക് ചെയ്ത വണ്ടിയില്‍ നിന്നും ഇറങ്ങുന്ന എന്റെ് നേരെ നീളുന്ന വളയിട്ട ഒരു കൈ. കൈയുടെ ഉടമസ്ഥനെ കണ്ട എന്റെ മനസ്സില്‍ വീണ്ടും ഒരു വിങ്ങല്‍ അനുഭവിച്ചുവോ ആവോ ? ഏകദേശം രണ്ടു മാസം പ്രായമുള്ള ഒരു കൈകുഞ്ഞിനെ എടുത്തു ഭിക്ഷ തെണ്ടി ഉപജീവനം നടത്തുന്ന ഒരു നാടോടി പെണ്കുുട്ടി !ഇരുപതോ ഇരുപത്തി രണ്ടോ വയസു തോന്നും. ആ പൊരി വെയിലത്ത്‌ കുഞ്ഞിനേയും എടുത്തു നില്ക്കു ന്ന കാഴ്ച ഒരു നിമിഷത്തേക്ക് എന്റെ മക്കള്ക്ക് ‌ ദൈവം തന്ന സൌഭാഗ്യങ്ങളെ ഓര്ത്ത് സര്‍വ ശക്തനായ ദൈവത്തിനു സ്തുതിയും സ്തോത്രവും ആര്പ്പി ച്ചു. ഒപ്പം തന്നെ എഫ്ബിയില്‍ കണ്ടതായ പല തട്ടിപ്പുകളേയും കുറിച്ച് ഓര്മ വന്നൂ .ഒപ്പം കറുത്ത പക്ഷികള്‍ എന്ന സിനിമയിലെ പത്മപ്രിയ അഭിനയിച്ച കഥാപാത്രത്തേയും ഓര്മ വന്ന എന്നിലെ സംശയാലുവായ മലയാളി സടകുടഞ്ഞു എഴിന്നെറ്റൂ. ഒപ്പം ആ കുഞ്ഞിന്റെ നിഷ്കളങ്കതയെ, നിസ്സഹായാവസ്ഥയെ മുതലെടുത്ത്‌ ഉപജീവനം നടത്തുന്ന ആ പെണ്കുാട്ടിയോട് തെല്ലു ഇട എനിക്ക് നീരസം തോന്നുകയും ചെയ്തു.അടുത്ത നിമിഷം ഒരു ഇരകിട്ടിയ സന്തോഷത്തോടെ ഞാന്‍ അവളുടെ മേല്‍ ചാടിവീണ്.
‘’ക്യോ ബേട്ടി ,യെ ബച്ചീ കൊ ലേക്കര്‍ ബീഗ് മംഗരഹി ഹോ ,ഇസ്കോ മുജ്ഹെ ദേതോ ,മേ പാല്തി ഹൂം !’’
നിഷേധാര്ത്ഥ ത്തില്‍ തലയാട്ടി കൊണ്ട് അവള്‍ പറഞ്ഞു ,
‘’നഹീ ,മേരെകോ യെ ഏക്‌ ഹി ബച്ചി ഹേ,ഇസ്കോ മേ കിസികോ നഹി ധുന്ഗി !
അവളുടെ ഉത്തരം കേട്ടപ്പോള്‍ എന്നിലെ സ്ത്രീ മനസ്സ് അഭിമാനം കൊണ്ട് ഒന്ന് വിങ്ങി .എങ്കിലും അടുത്ത ചോദ്യം !
‘’ഏക്‌ ഹേ തോ ,തും ഉസ്കോ ലേക്കര്‍ യെ ധൂപ് മേ ബീക് ക്യോ മങ്കാ രഹി ഹോ ,കുച്ച് കാം കരോനാ ! ധേക് വോ ബഹുത് ടയേര്ട്ധ ദിക്താ ഹേ’’ (‘’ഒന്നേ ഉള്ളു എങ്കില്‍ നീ ഇതിനെയും എടുത്തു ഈ വെയിലില്‍ പിച്ചയെടുക്കാതെ മറ്റെന്തെങ്കിലും ജോലി ചെയ്തൂടെ ? നോക്കൂ അവന്‍ ആകെ വാടി തളര്ന്നി രിക്കുന്നു !)
‘’ഇസ്കാ ഹാത്ത് ടൂടാ ഹേ,ഇസ്കോ ട്രീറ്റ്മെന്റ് ലേനാ ഹേ ,ടോക്റെര്‍ ദോ ഹസാര്‍ പൂച്ചാ !’’ (ഇവന്റെഹ കൈ ഒടിഞ്ഞു ,ട്രീറ്റ്മെന്റ് എടുക്കാന്‍ ഡോക്ടര്‍ രണ്ടായിരം ചോദിച്ചു )
പാവം പെണ്കുകട്ടി ,അഴകും ആരോഗ്യവും ഉള്ള അവള്ക്കുന സ്വന്തം കുഞ്ഞിനു ട്രീറ്റ്മെന്റ് എടുക്കാന്‍ ഈ പൊരി വെയിലത്ത്‌ പിച്ച എടുക്കേണ്ടി വന്നത് ഓര്ത്താപ്പോള്‍ , മഹാനഗരത്തിന്റെ മറവില്‍ എന്തിനും മടിക്കാത്ത ചില സ്ത്രീ മുഖങ്ങള്‍ ഓര്മവയില്‍ വന്നു.
മേരെ പാസ് പൈസ നഹി ഹേ ,മഗര്‍ മേ ഇസ്കോ ട്രീറ്റ്മെന്റ് ദിലാ സക്തി ഹൂം ,(എന്റെഗ കൈയില്‍ പണമില്ല ,പക്ഷേ ഞാന്‍ ഇവന് ട്രീറ്റ്മെന്റ് നേടി തരാം) ഞാന്‍ പറഞ്ഞു .
‘’കിതര്‍ ‘’?( എവിടെ )അവളുടെ ചോദ്യം !
‘’കേ ര്‍ പുരം ഗവര്മെന്റ്റ് ഹോസ്പിറ്റല്‍’’ !
‘’നഹീ ഗവര്മെറന്റ് ഹോസ്പിറ്റല്‍ മേ ,നഹീ ദിഖാവൂന്ഗി ,ഉതര്‍ മേരാ ഭായ് കൊ മാര്‍ ഡാലാ ഹേ! സര്ക്കാര്‍ ആശുപത്രിയില്‍ ഞാനെന്റെ കുഞ്ഞിനെ കാണിക്കില്ല അവിടെ എന്റെ ആങ്ങളയെ കൊന്നതാണ് !’’
അവളുടെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു !
(തുടരും )
.എന്താണ് അവള്‍ അങ്ങനെ പറഞ്ഞത് എന്നറിയാതെ ഞാന്‍ ചോദിച്ചു!
എപ്പോള്‍ ഏതു ആശുപത്രിയില്‍ ,എങ്ങനെയാണ് നിന്റെ ആങ്ങള മരിച്ചത് ?
‘’ ഭോപ്പാല്‍ .....ഇപ്പോള്‍ അല്ലാ ചെറുപ്പത്തില്‍ !
അവളുടെ മറുപടി കേട്ട ഞാന്‍ ഒന്ന് പുഞ്ചിരിച്ചു ,
പൊന്നുമോളേ ,ഇത് ഭോപാല്‍ അല്ല ,പണ്ടത്തെ കാലവും അല്ല ,കൊണ്ട് പോകുന്നത് നീ മാത്രവുമല്ല ,ഞാനും കൂടി വരുന്നുണ്ട് ആശുപത്രിയിലേക്ക് ,നിന്റെ കുഞ്ഞിനെ ഒന്നും സംഭവിക്കാതെ തിരിച്ചേല്പ്പിക്കുന്ന കാര്യം ഞാന്‍ ഏറ്റു !
എന്നിട്ടും അവള്ക്കുു സംശയം മാറിയില്ല ,
ഓക്കേ ,നിനക്ക് വേണ്ടത് ഭിക്ഷ ആണെങ്കില്‍ ഞാന്‍ തരാം നീ അതും കൊണ്ട് സ്ഥലം വിട്ടേക്ക് ,അതല്ല നിന്റെ കുഞ്ഞിനെ യാഥാര്ത്ഥ മായും രക്ഷിക്കാന്‍ വേണ്ടിയാണ് നീ ഇങ്ങനെ അലയുന്നത് എങ്കില്‍ ഞാന്‍ നിന്നെ സഹായിക്കാം ‘’ പത്തു രൂപ അവള്ക്കു നേരെ നീട്ടി കൊണ്ട് ഞാന്‍ തുടര്ന്നു . സത്യമായും നീ ഈ കുഞ്ഞിന്റെ അമ്മയാണെങ്കില്‍ നീ ഇവിടെ എന്നെ വെയിറ്റ് ചെയ്യുക ,ബാങ്കില്‍ പോയി ചില ചില്ലറ പണികള്‍ തീര്ത്തി ട്ട് ഞാന്‍ ഉടനെ തിരിച്ചു വരാം,
എന്ന് പറഞ്ഞു ഞാന്‍ ബാങ്കിനകത്തേക്ക് നടന്നു .പിറ്റേന്ന് ഉത്രാടവും അതിനു പിറ്റേന്നു ഞായാര്‍ ആഴ്ച തിരുവോണവും ആയതുകൊണ്ട് ആയിരിക്കാം ബാങ്കില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു ,എങ്കിലും മുഖപരിചയവും ,കച്ചവടത്തിനായി പലപ്പോഴും കയറി ചെല്ലുകയും ചെയ്തിട്ടുള്ളത് കൊണ്ടും ,കൌണ്ടറില്‍ ഇരിക്കുന്ന പെണ്കുിട്ടിയോട് വളരെ സ്നേഹത്തോടെയും പുഞ്ചിരിയോടെയും കൂടി ഞാന്‍ കുറച്ചു തിരക്കുണ്ടെന്നും എന്റെ കുഞ്ഞിനു സുഖമില്ലെന്നും ആശുപത്രിയില്‍ കാണിക്കണം എന്നും ,ഇപ്പോള്‍ തന്നെ പതിനൊന്നു മണി ആയി എന്നും ഒക്കെ തട്ടി വിട്ടപ്പോള്‍ മനസ്സില്‍ ഒരു നുണ പറയുന്നതിന്റെ് വേദനയേക്കാള്‍ അധികം ,ആ പെണ്കു ട്ടിയെ ഞാന്‍ പറ്റിച്ചുവല്ലോ എന്നൊരു വിഷമം തോന്നാതിരുന്നില്ല ,(എല്ലാ തെറ്റിലും ഒരു ശരിയുണ്ട് എന്ന് പറഞ്ഞു തന്ന ഗുരുവിന്റെ വാക്കുകള്‍ ഓര്ത്തപ്പോള്‍ പതിവ് പോലെ മനസ്സിന് ആശ്വാസവും തോന്നി )
പുറത്തു വന്നു ചുറ്റിനും കണ്ണോടിച്ചപ്പോള്‍ അവളെ അവിടെ എങ്ങും കണ്ടില്ലാ ,
ഹൂം വൃത്തി കെട്ടവള്‍ ആ കുഞ്ഞിനേയും വെയിലത്തിട്ടു ഭിക്ഷ യാചിച്ചു ജീവിക്കുന്ന ദുഷ്ടയായ അവളെ പത്തു രൂപ കൊടുത്ത് സഹായിച്ചതില്‍ എനിക്ക് എന്നോട് തന്നെ അമര്ഷം തോന്നി .
എന്തെങ്കിലും ആവട്ടെ അത് കാരണം ബാങ്കിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ വേഗം പോരാറായല്ലോ , ചെന്നിട്ടു വേണം ഓണ സദ്യക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഒക്കെ വാങ്ങിക്കാന്‍ ,
ഒരു സുഹൃത്തിന്റെ് ആഗ്രഹ പ്രകാരം അമ്മമാരുടെ ഈ വര്ഷത്തെ ഓണം എന്റെ് സ്വന്തം കൈകൊണ്ടു സ്വന്തം വീട്ടില്‍ വച്ച് കൊടുക്കണം എന്ന് തീരുമാനം ആയത് പെട്ടെന്ന് ആയത് കൊണ്ട് ഇന്ന് തന്നെ എല്ലാം വാങ്ങേണ്ടിവരും ,അതിനിടയില്‍ ആശുപത്രിയിലും മറ്റും പോകാന്‍ കഴിയാഞ്ഞത് നന്നായി എന്നോര്ത്ത്യ കൊണ്ട് ഹെല്മെറ്റ്‌ എടുത്തു തലയില്‍ തിരുകി വണ്ടി എടുക്കുന്നതിനിടയില്‍ കേട്ടു,പുറകില്‍ നിന്നൊരു വിളി !
ഹേയ് ...മാഡം !!
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു കുറച്ചു ദൂരെയുള്ള ഒരു പെട്ടി കടയുടെ വരാന്തയില്‍ ഇരുന്നു ചായ കുടിക്കുന്ന പെണ്കുട്ടി , താഴെ തറയില്‍ കുഞ്ഞ് സുഖമായി ഉറങ്ങുന്നു !
മനസ്സില്‍ സന്തോഷം അടക്കാന്‍ ആയില്ല ,കാരണം അവള്‍ ആ കുഞ്ഞിന്റെ ശരിക്കും ഉള്ള അമ്മ തന്നെ ആണെന്ന് തീര്ച്ച ആക്കുന്നതായിരുന്നു അവള്‍ എനിക്ക് വേണ്ടി കാത്തിരുന്നതിന്റെ പിന്നില്‍ എന്ന തെറ്റി ധാരണ ! അതായിരുന്നു എന്റെ് ആ സന്തോഷം ,,,
ഞാന്‍ വേഗം അവളുടെ അരികിലേക്ക് ചെന്നു.
ഹെല്‍മെറ്റ്‌ തലയില്‍ തന്നെ ഇരുന്നത് എടുക്കാന്‍ മറന്നു പോയിരുന്നു ,
അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു ,
‘’ആപ്നേ ബോലാ ധാ ഹോസ്പിടല്‍ ചലെങ്കെ?(നിങ്ങള്‍ പറഞ്ഞല്ലോ ഹോസ്പിറ്റലില്‍ പോകാം എന്ന് ?)
യെസ് ബേട്ടാ ,ചലേ ...? അതെ മോനേ (എന്റെ പെണ്മക്കളെ ഞാന്‍ അങ്ങനെയാണ് വിളിക്കാറ് ) പോകാം ?
ഞാന്‍ ഹെല്മെേറ്റ്‌ അവളുടെ കൈയില്‍ കൊടുത്ത് കൊണ്ട് ആ കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വച്ചു, കുട്ടി ക്യുരാ പൌഡറിന്റെ് മനം മയക്കുന്ന സുഗന്തം എന്റെ മൂക്കിലേക്ക് അടിച്ചു കയറി .
അവന്‍ അപ്പോളും തളര്ന്നു ഉറന്ഗുകയാണ് ,അവിടെ നിന്നും അരകിലോമീറ്റര്‍ നടന്നാലേ ആശുപത്രിയില്‍ എത്തൂ ,
എന്ത് കൊണ്ടോ ആ സമയത്ത് വണ്ടിയില്‍ പോകാന്‍ എന്റെ് മനസ്സില്‍ തോന്നാഞ്ഞത് ദൈവത്തിന്റെ കൃപ മാത്രം ആയെ എനിക്ക് പിന്നീട് തോന്നിയുള്ളൂ ,
ആശുപതിയില്‍ ഡോക്ടറും മറ്റു രോഗികളും എന്നെയും ആ കുഞ്ഞിനേയും മാറി മാറി നോക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഒന്ന് പരുങ്ങി ,നമ്മുടെ നാട്ടില്‍ എങ്ങാന്‍ ആയിരുന്നെങ്കില്‍ സദാചാര പോലീസുകാര്‍ എന്നെ തല്ലി ചതക്കാന്‍ പറ്റിയൊരു സീന്‍
(കീറിപരിഞ്ഞ കുപ്പായം ഇട്ടൊരു കുഞ്ഞും ,ജീന്സ്് ഇട്ട ഒരു പരിഷ്കാരി സ്ത്രീയും)
ഡോക്ടര്‍ പരിശോദിക്കുന്നതിനിടയില്‍ ഞാന്‍ ഞെട്ടലോടെ ആ കുഞ്ഞിന്റെ് കൈ കണ്ടു ,ഒടിഞ്ഞു തിരിഞ്ഞു ഇരിക്കുന്ന ഇടതു കൈ ...എക്സ് റേ മേശയില്‍ അവനെ പിടിച്ച് കിടത്തിയപ്പോള്‍ കൈ ശെരിക്കു പിടിച്ച് കൊടുക്കാന്‍ എന്നെയും വിളിച്ചു അകത്തേക്ക് ,
അവന്റെ പിടഞ്ഞുള്ള കരച്ചില്‍ കണ്ടപ്പോള്‍ എന്റെ ഹൃദയം പൊട്ടിപോകുന്നത് പോലെ തോന്നി ,അപ്പോളും ആ പെണ്കു്ട്ടി മാത്രം നിര്വികാരതയോടെ അവനെ നോക്കി കൊണ്ടിരുന്നത് എന്തായിരിക്കും ?
അമ്മ എന്ന വാക്കിനു ‘’ വേദനകളുടെ അക്ഷയപാത്രം ‘’ എന്നുകൂടി അര്ഥംഎ കണ്ടെത്തിയിട്ടുള്ള എനിക്ക് ആശ്ചര്യം തോന്നി ,
എക്സ്രേ പരിശോധിച്ച ഡോക്ടര്‍ എന്റെ നേരെ തട്ടി കേറി !
ഹൂം കണ്ടാല്‍ പഠിച്ച സ്ത്രീ ആണെന്ന് തോന്നുമല്ലോ ?എന്നിട്ടും ഈ കുഞ്ഞിനു ട്രീറ്റ്മെന്റ് കൊടുക്കാന്‍ ഇത്രയും താമസിച്ചത് എന്തേ ?
എന്ന ചോദ്യവുമായി !
ഞാന്‍ അദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു ,വഴിയില്‍ കണ്ട ഒരു പെണ്കുോട്ടി ആണെന്നും ഈ കുഞ്ഞിനു ട്രീറ്റ്മെന്റ് എടുക്കാന്‍ വേണ്ടി പിച്ചയെടുക്കുകയായിരുന്നു എന്നും പറഞ്ഞു ആ കുഞ്ഞിന്റെ അമ്മയെ കൂടി കാണിച്ചു കൊടുത്തപ്പോള്‍ അദേഹം തണുത്തു.
ഇത്രയും സുന്തരിയായ ഒരു പെണ്കു്ട്ടി വഴിയരുകില്‍ നിന്ന് യാജിക്കുന്നത് കണ്ടാല്‍ അവളുടെ ജീവനും ജീവിതവും ഒക്കെ പോയ്‌ പോകും എന്ന തിരിച്ചറിവ് ആണ് ഞാന്‍ ഇവളെ ഇവിടെ കൊണ്ട് വന്നത് എന്ന് കൂടി കൂട്ടി ചേര്ക്കേ ണ്ടി വന്നു എനിക്ക് അപ്പോള്‍ ! എക്സ്രേ യില്‍ രണ്ടായി പിരിഞ്ഞിരിക്കുന്നു ആ കുരുന്നു എല്ലുകള്‍ ,
കേരളത്തില്‍ ആയിരുന്നു എങ്കില്‍ ഞാന്‍ അടക്കം അപ്പോള്‍ തന്നെ അറെസ്റ്റ്‌ ചെയ്യപെട്ടെക്കാവുന്ന സംഭവം , എന്നിട്ടും ഡോക്ടര്‍ എന്നോട് പറഞ്ഞു ,ശിവാജി നഗര്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോയി കാണിക്കൂ ,ഒപ്പെരെഷന്‍ വേണ്ടി വരും ,എല്ലുകള്‍ വല്ലാതെ അകന്നിരിക്കുന്നു ,
എന്ടീശ്വരാ ...ആ കൈകള്‍ നേരെ പിടിച്ചപ്പോള്‍ അവന്‍ പിടഞ്ഞു കരഞ്ഞത് എത്രമാത്രം വേദനയോടെ ആയിരിക്കും അല്ലേ ?
പുറത്തിറങ്ങിയ ഞാന്‍ അവളോട്‌ പറഞ്ഞു ,ഇപ്പോള്‍ സമയം ഒരു മണി കഴിഞ്ഞു ,ഇപ്പോള്‍ അത്രയും ദൂരെ പോയി ഡോക്ടറെ കാണിക്കാന്‍ സമയം ഇല്ലാ ,ഇന്നു വെള്ളിയാഴ്ച്ച ,നമുക്ക് തിങ്കള്‍ ആഴ്ച ഇവനെ കൊണ്ട് പോകാം ഏതായാലും ഇത്രയും ദിവസം ട്രീറ്റ്മെന്റ് എടുത്തില്ലല്ലോ ?എങ്കില്‍ പിന്നെ ഈ രണ്ടു ദിവസം കൂടി ഇങ്ങനെ പോകട്ടെ മോളെ ,
അത് പറ്റില്ലാ ,നിങ്ങള്‍ എനിക്ക് പോകാന്‍ ഉള്ള പണം തന്നാല്‍ മതി എന്ന് പറഞ്ഞു അവള്‍ എന്നെ നിര്ബീന്തിച്ചു കൊണ്ടിരുന്നു ,
എന്തുകൊണ്ടോ അപ്പോള്‍ എനിക്ക് അവള്ക്കു ആ പണം കൊടുക്കാന്‍ തോന്നിയതും ഇല്ലാ ,
പകരം ഞാന്‍ അവളോടൊപ്പം അവളുടെ താമസ സ്ഥലത്തേക്ക് നടന്നു ,കേ ആര്‍ പുരം ഐ ടി ഐ ഗേറ്റിനു അടുത്തുള്ള റോഡ്‌ ഓരത്ത് കെട്ടിയുണ്ടാക്കിയ ടാര്പോളിന്‍ കൂടാരത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഒക്കെ ആയി ഒരു പറ്റം ആളുകള്‍ എന്നെ വലം വച്ചു, എന്റെ വലിയ മനസ്സിനെ കുറിച്ച് പറഞ്ഞു പലരും എന്നെ പുകഴ്തുന്നുണ്ടായിരുന്നു !
അതു കേട്ടപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞതും ഇല്ലാ ,
കാരണം പുകഴ്ത്തലുകള്‍ പറയുന്ന അതെ മനുഷ്യര്‍ തന്നെ തള്ളി പറയുന്നതും ഞാന്‍ അനുഭവിച്ചിട്ടുണ്ട് ,
(ഞാന്‍ ഈ ചെയ്യുന്നത് മുഴുവന്‍ ആളുകളെ കാണിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞു പരിഹസിക്കുന്ന എന്റെ് പ്രിയപെട്ടവരെ എനിക്ക് നന്നായി അറിയാം,അവരുടെ അറിവ് കേടുകള്‍ എന്ന് കരുതി ഞാന്‍ അതിനെ ക്ഷമിച്ചു കളയുമ്പോള്‍ അവര്‍ പിന്നേയും പറയുന്നു ,എനിക്ക് ഭ്രാന്ത് ആണെന്ന് ,ഹി ഹി ഹി )
ചുറ്റിനും കൂടിയ കുഞ്ഞുങ്ങളോട് ഞാന്‍ ചോദിച്ചു ,
മക്കളേ...നിങ്ങള്‍ പഠിക്കുന്നുണ്ടോ ? അവര്‍ മറുപടി പറയാതെ മാറി നിന്നപ്പോള്‍ ഒരു സ്ത്രീ ആവേശത്തോടെ പറഞ്ഞു ,
നഹീ മേം സാബ് ,യെ ലോക് അഭി പച്ചീസ് നഹി ഹുവാ ,പച്ചീസ് ലോക് ഹോനേ സെ ഇന്കോ വിജയ്‌ നഗര്‍ മേം ഹോസ്റ്റല്‍ മേം ലഗാതെങ്കെ ,( ഇല്ല മാം ,ഇവര്‍ ഇനിയും ഇരുപത്തഞ്ചു പേര്‍ തികഞ്ഞിട്ടില്ലാ ,തികഞ്ഞാല്‍ ഉടന്‍ വിജയ നഗറില്‍ ഉള്ള ഹോസ്റ്റലില്‍ ആക്കും )
ഓ ..ഗുഡ്.... മഗര്‍ യെ പച്ചീസ് കാ ക്യാ മത്ലബ് ?സ്കൂള്‍ ഓപ്പണ്‍ ഹുവാ ഹെനാ ?ഈസ്‌ സാല്‍ മേം ക്യോ നഹി ലഗാതെ ?
(അത് ശരി ഇരുപഞ്ച് പേര്‍ തികയുന്നത് എന്തിനാണ് ,ഇപ്പോള്‍ തന്നെ സ്കൂള്‍ തുറന്നില്ലേ ? ഈ വര്ഷം എന്ത് കൊണ്ട് ആക്കിയില്ല ?)
എന്തോ പറയാന്‍ വന്ന ആ സ്ത്രീയോട് അവരുടെ ഭാക്ഷയില്‍ മറ്റൊരുത്തി എന്തോ പറഞ്ഞപ്പോള്‍ അവള്‍ പെട്ടെന്ന് മൌനം പാലിച്ചു .,കുറച്ചു നേരം അവരുടെ കൂടെ ചിലവഴിക്കുന്നതിനിടയില്‍ അവരുടെ കുറച്ചു ഫോട്ടോ ഗ്രാഫ്സ് എടുത്തു എന്റെ അമ്മമാരെ കാണിക്കാന്‍ ,(ഇങ്ങനെയും ജീവിതങ്ങള്‍ ഉണ്ടെന്നു അവര്‍ തിരിച്ചറിയണം ,അത് ഉപേക്ഷിക്കപെട്ടവര്‍ എന്ന മഹാ വേദനയിലും അവര്ക്ക് കിട്ടിയിരിക്കുന്ന സൌഭാഗ്യങ്ങള്‍ തിരിച്ചറിയാന്‍ അവരെ സഹായിക്കും എന്ന് എനിക്ക് അറിയാം )
ഇടക്കൊരുത്തി, അഞ്ചു വയസ്സ് തോന്നിക്കും ,കുഞ്ഞ് മണികുട്ടിയുടെ മുഖച്ഛായ ഉണ്ട് അവള്ക്ക്,നാണം കുണുങ്ങി കൊണ്ട് നില്ക്കു ന്നത് കണ്ടപ്പോള്‍ എന്റെ് നെഞ്ചില്‍ വാത്സല്യം തുടിച്ചുയര്ന്നു ,ഞാനവരോട് ചോദിച്ചു ,
ഇസ്കോ മേരെക്കോ ദേദോ നാ ,മേ പടാതി ഹൂം ‘’(എനിക്കിവളെ തരുമോ ഞാന്‍ പഠിപ്പിച്ചു കൊള്ളാം )
ഉടനെ മറ്റേ പെണ്കുട്ടിയുടെ ഉത്തരം ,
യെഹ് നഹി ,,യെഹ് തോ മോസിക്കാ ഭച്ചി ഹേ ,ആപ്കൊ മേനെ ദൂസരാ ബച്ചാ ദേന്കെ ,അഗര്‍ ആപ് മേരെകോ പൈസാ ദേ തോ !!
(ഇത് വേണ്ട ,ഇത് ഇളയമ്മയുടെ കുഞ്ഞ് ആണ് ,നിങ്ങള്‍ എനിക്ക് പൈസാ തരാമെങ്കില്‍ ഞാന്‍ വേറെ കുഞ്ഞിനെ തരാം )
അവളുടെ ആ വാക്കുകള്‍ എന്റെെ ഹൃദയത്തില്‍ മുള്ളുകള്‍ പോലെ തറഞ്ഞിറങ്ങി ,എനിക്ക് ചുറ്റും ഉള്ള ആ കുരുന്നുകള്‍ മറ്റാരുടെ ഒക്കെയോ കുഞ്ഞുങ്ങള്‍ ആയിരുന്നെങ്കില്‍ പണത്തിനു വേണ്ടി ഇവര്‍ അതിനെ വില്ക്കുമോ എന്നൊരു ഭയം ഉള്ളില്‍ ചിറകടിക്കാന്‍ തുടങ്ങി ,
പിന്നെ അവിടെ അധിക നേരം നില്ക്കാന്‍ എനിക്ക് കഴിഞ്ഞില്ല ,ഞാന്‍ യാത്ര പറഞ്ഞു പിരിയാന്‍ നേരം അവള്‍ എന്നെ പിടി കൂടി ,
മേനെ ഉധര്‍ കാം കര്ര ഹിധി നാ ,ഹോസ്പിറ്റല്‍ ജാക്കര്‍ തും നേ മേരെ ടൈം ബര്ബാദ് കര്ദിയാ ,മേരെക്കോ പൈസാ ചായിയെ ‘’(ഞാന്‍ അവിടെ പണി എടുക്കുകയല്ലായിരുന്നോ ?നീ എന്നെ ആശുപത്രിയില്‍ വിളിച്ച് കൊണ്ട് പോയി എന്റെ സമയം നശിപ്പിച്ചു ,എനിക്ക് പൈസാ താ !
ആ വാക്കുകള്‍ എന്നെ ഒരു നിമിഷ നേരത്തേക്ക് ശുണ്ടി പിടിപ്പിച്ചു എങ്കിലും ആ മുഖം കണ്ടപ്പോള്‍ അവളും ഒരു പെണ്ണ് മാത്രമാണെന്നും ,മറ്റാരുടെയോ നേട്ടങ്ങള്ക്ക് വേണ്ടി പണിയെടുക്കുന്ന വെറുമൊരു പണി കാരി മാത്രം ആയിരിക്കും നിഷ്കളങ്ക ആയ ആ പെണ്കുേട്ടി എന്നോര്ത്തപ്പോള്‍ എന്റെ കാലിയായ മണിപേഴ്സ് തുറന്നു കാട്ടി ഞാന്‍ അവളോട്‌ പറഞ്ഞു ,!’’നിനക്ക് തരാന്‍ എന്റെ് കൈയില്‍ എന്റെ സ്നേഹവും സമയവും അല്ലാതെ പണം ഇല്ല്യ കുട്ടീ ,തല്കാലം എന്നെ പോകാന്‍ അനുവദിക്കൂ ,തിങ്കള്‍ ആഴ്ച ഞാന്‍ വന്നു കുഞ്ഞിനെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാം കേട്ടോ ‘’
നിരാശ നിറഞ്ഞ അവളുടെ ചുണ്ടുകള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു ,അത് ശ്രദ്ധിക്കാതെ തിരിഞ്ഞു നടക്കുമ്പോള്‍ ആ കുരുന്നു കുഞ്ഞിന്റെ കൈതണ്ടയിലെ മുറിഞ്ഞ എല്ലിന്റെ മുറിവ് എന്റെ് ഹൃദയത്തിലും രൂപ പെട്ടിരുന്നു !!!
(വാല്കഷ്ണം .....സ്ത്രീ എന്നും ഉപയോഗിക്ക പെടുന്നവള്‍) ഏതോ ഭിക്ഷാടന മാഫിയക്കോ അനാഥ ശാലക്കോ വേണ്ടി കുഞ്ഞുങ്ങളേ തട്ടി എടുക്കുന്നവര്‍ സ്ത്രീകളുടെ ഇല്ലായ്മയും അറിവില്ലായ്മയേയും ഉപയോഗിക്കുന്നു ).

Friday, 17 October 2014

രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രണയം ആര്ക്കും എപ്പോള്‍ വേണമെങ്കിലും ആവാം !
പക്ഷേ രണ്ടു വ്യക്തിത്വങ്ങള്‍ തമ്മില്‍ ഉള്ള പ്രണയം എപ്പോളും സാധ്യവുമല്ല.
പ്രണയത്തില്‍ നിന്ന് സ്നേഹത്തിലേക്കുള്ള ദൂരം അളന്നു തിട്ടപ്പെടുതുന്നതിനിടയില്‍ എവിടെയോ വച്ചാണ് എനിക്ക് നീ നഷ്ടപ്പെട്ടത്.
ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ആരെ ബോധിപ്പിക്കാന്‍ ആണ് ഞാന്‍ കാത്തിരിക്കേണ്ടിയിരുന്നത് ? അല്ലെങ്കില്‍ തന്നെ തിരിച്ചു വരുമെന്ന് നീ ഒരിക്കലും എന്നോട് പറഞ്ഞിരുന്നില്ലല്ലോ ?

Monday, 29 September 2014

എന്‍റെ പ്രവാസികളായ സുഹൃത്തുക്കളുടെ ഭാര്യമാര്‍ക്ക് സമര്‍പ്പണം !
_______________________________________________________________________

             മച്ചി 
   __________________________________

'മോളെ എന്‍റെ മരുന്നുകള്‍ ഒക്കെ എടുത്തുവച്ചോ?''

''ഉവ്വ് ഇക്കാ'' !

ഉത്തരം പറയുന്നതിനിടയില്‍ നിറഞ്ഞു തുളുമ്പിയ എന്‍റെ കണ്ണുകള്‍ അദേഹത്തില്‍ നിന്ന് മറക്കാന്‍ വേണ്ടി  ഞാന്‍ താഴേക്ക് നോക്കി .
പാവം ഇക്ക എന്തൊക്കെ പ്രയാസങ്ങളിലൂടെ ആണ് അദേഹം കടന്നു പോകുന്നത് ?

''നിന്നോട് പറഞ്ഞ വാക്ക് പാലിക്കാന്‍ ഇത്തവണ എനിക്ക് കഴിഞ്ഞില്ല ,മൈമൂനാന്റെ പ്രശ്നം ഇത്രയും രൂക്ഷം ആവുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ലല്ലോ'' ?  

''ഹേയ് അതൊന്നും സാരമില്ല ഇക്കാ എനിക്കറിഞ്ഞൂടെ എന്‍റെ ഇക്കാനെ ''?

വര്‍ഷങ്ങളായി അദേഹം ഗള്‍ഫില്‍ പോയിട്ട് ,മൂന്നു പെങ്ങന്‍മാരെ കെട്ടിച്ചു വിട്ടു വന്നപ്പോളേക്കും മുപ്പത്തേഴു വയസ്സ് കഴിഞ്ഞു .ഞാന്‍ അദേഹത്തിന്റെ ജീവിതത്തിലേക്ക് വരുമ്പോള്‍ കുറെ കടങ്ങളും മനസ്സ് നിറയെ സ്നേഹവും മാത്രമേ അദേഹത്തിനുണ്ടായിരുന്നുള്ളൂ .

അതിനിടക്ക് വാപ്പയുടെ മരണം ,പെങ്ങന്മാരുടെ പ്രസവങ്ങള്‍ അങ്ങനെ പോയ അഞ്ചു വര്‍ഷങ്ങള്‍.ഒരു കുഞ്ഞിനെ മുലയൂട്ടി വളര്‍ത്താന്‍ ഉണ്ടായ ആഗ്രഹങ്ങള്‍ ഒക്കെ ഉള്ളില്‍ അടക്കിപിടിച്ചു കഴിയുകയായിരുന്നു .ഇടയ്ക്കു ഒരിക്കല്‍ നാട്ടില്‍ വന്നെങ്കിലും ദൈവം അനുവദിക്കാത്തത് കൊണ്ടാവാം അത് നടക്കാതെ പോയത് .
അതിനിടക്കാണ് ബന്ധുക്കള്‍ക്കിടയില്‍ എനിക്ക് വീണ പുതിയ പേര് ഞാന്‍ തിരിച്ചറിഞ്ഞത് ,’’മച്ചി ‘’

ഒരു ബന്ധുവിന്‍റെ വിവാഹപന്തലില്‍ വച്ച് ഒരു തങ്കകുടതിനെ വാരിയെടുത്ത് ഉമ്മ വക്കുന്നതിനിടയില്‍ മുഖം വീര്‍പ്പിച്ചു കൊണ്ട് വന്ന ഒരു സ്ത്രീ ആ കുഞ്ഞിനെ തട്ടിപറിച്ചു കൊണ്ട് പറഞ്ഞ വാക്കുകളുടെ അര്‍ഥം എനിക്ക് മനസ്സിലായില്ല എങ്കിലും ഷുക്കൂര്‍ ഇക്കയുടെ ഉമ്മ അന്ന് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടി പോയി .
സാരമില്ല മോളെ കുഞ്ഞുങ്ങളേ തരുന്നതും എടുക്കുന്നതും ഒക്കെ പടച്ചവന്‍ ആണ് ,ആ വിവരം കേട്ട പഹചിക്ക് അത് മനസ്സിലാവാതെ പോയി ,ഇനിയെങ്കിലും നീ ഓന്‍ വരുമ്പോള്‍ ഒന്ന് ഡാക്കിട്ടരെ കാണിക്കൂ !

പിന്നീടുണ്ടായ ഒരു പാട് ദിവസങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളുടെതായിരുന്നു. ഒപ്പം ഷുക്കൂര്‍ ഇക്ക ഫോണ്‍ വിളിച്ചപ്പോള്‍ ഒക്കെ ആ മാറില്‍ വീണു പൊട്ടി കരഞ്ഞു .അടുത്ത വരവിനു ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ട് അദേഹം ആ കണ്ണുനീര്‍ ഒക്കേയും ഏറ്റു വാങ്ങി .അതിനിടക്ക് അദേഹത്തിന് ഷുഗര്‍ പ്രെഷര്‍ എന്നുവേണ്ട ആരോഗ്യം വളരെ മോശപെട്ട അവസ്ഥയിലേക്ക് പോകുകയും ചെയ്തു .നിറവേറ്റ പ്പെടാന്‍ കഴിയാത്ത ഉത്തരവാദിത്വങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഒരു തിരിച്ചു വരവ്  പറ്റില്ലല്ലോ ?

ഇളയ പെങ്ങള്‍ക്ക് ഒരപകടം പറ്റിയിട്ടു പെട്ടെന്ന് വന്നതാണ് ഇപ്രാവശ്യം.ഇതിനിടയില്‍ എനിക്ക് ഡോക്ടറെ കാണുന്ന കാര്യം പറയാന്‍ തോന്നിയതേയില്ല.നാളെ അദേഹം തിരിച്ചു പോകുകയാണ് ,ഇനി കാത്തിരിക്കാം അടുത്ത വരവിനു വേണ്ടി ...നക്ഷത്ര പൂക്കള്‍ ഉറങ്ങുന്ന മാനത്തേക്ക് നോക്കി ഞാനൊന്നു നെടു വീര്‍പ്പിട്ടു !!!