Sunday, 25 May 2014


              വിഡ്ഢി
______________________________________________________________________

ദിവസങ്ങളായുള്ള അലച്ചിലിനും ഇന്നത്തെ വിവാഹസല്‍ക്കരത്ത്തിനും ഒടുവില്‍  ക്ഷീണിച്ചവശനായി അവസാന അധിതിയേയും യാത്രയാക്കി കഴിഞ്ഞപ്പോളേക്കും ഞാന്‍ നന്നായി
തളര്‍ന്നിരുന്നു .എയര്‍ഫോര്‍സില്‍ ജോലിയുള്ള ഞാന്‍ നാട്ടില്‍ വന്നിട്ട്
ഒരു മാസമായി .അച്ഛനും അമ്മയും തനിക്കു വേണ്ടി കണ്ടെത്തിയ വധു വളരെ സുന്തരിയാനെന്നു വിവാഹ സല്ക്കാരങ്ങള്‍ക്കിടയില്‍
പലവട്ടം ഏറുകണ്ണിട്ടു നോക്കി ഞാന്‍ ഉറപ്പു വരുത്തി . മനസ്സില്‍
അലയടിച്ചുയരുന്ന ആഹ്ലാതാകാംക്ഷകളെ പണിപെട്ട് അടുക്കി
നിര്‍ത്തി വരാനിരിക്കുന്ന ആദ്യരാത്രിയെ കുറിച്ച്മാത്രം സങ്കല്‍പ്പിച്ച്
നിന്നത്കൊണ്ടാവാം പകലത്തെ ആഘോഷങ്ങളോന്നും ബോറടിപ്പികാതിരുന്നതു.
ബെഡ്റുമില്‍ കടന്നശേഷം ചെയ്യേണ്ടുന്ന ഓരോ കാര്യങ്ങളും ചിട്ട
ആയി ആലോചിച്ച് തിട്ടപെടുത്താന്‍ തുടങ്ങിയിട്ട് എത്ര ദിവസങ്ങള്‍
ആയി . ഇന്ന് എല്ലാ ആകാംക്ഷകള്‍ക്കും അവസാനം ആണ് എന്നോര്‍ത്തപ്പോള്‍ പെരുവിരലില്‍ നിന്ന് ഒരു തരിപ്പ് ഇരച്ചുകയറി
യത് എന്താണാവോ ?
     കാത്തിരിപ്പുകള്‍ക്കൊടുവില്‍ കൈയില്‍ ഒരു ഗ്ലാസ്സ് പാലുമായി കുനിഞ്ഞ ശിരസോടെ അവള്‍ മുറിയിലേക്ക്     കടന്നു
വന്നപ്പോള്‍ ഒപ്പം കയറിവന്ന വല്ലാത്തൊരു സുഗന്ധം മൂക്കിലേക്ക്
ഇരച്ചുകയറി ,ആ നിമിഷം തന്നെ അവളെ വാരിപുണരാന്‍ ഉള്ള
വെമ്പലിനെ പണിപ്പെട്ട് അടക്കി , വിറയ്ക്കുന്ന കൈകളാല്‍ നീട്ടിയ
പാല്‍ വാങ്ങി പാതി കുടിച്ച് തിരിച്ചുകൊടുത്തപ്പോള്‍ പതിഞ്ഞ
ശബ്ദത്തില്‍ പറഞ്ഞ വാക്കുകള്‍ പാല് ഇഷ്ട്ടമില്ല എന്നതാണ് എന്ന്
പണിപ്പെട്ടാണ് മനസ്സിലാക്കിയെടുത്തത്, .  ''ഇരിക്കൂ ''  എന്ന് പറയുന്നതോടൊപ്പം താന്‍ കൈനീട്ടി അവളെ പിടിച്ചു കട്ടിലിലിരു-
ത്താന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്നാണ് ഒരു പൊട്ടികരചിലോടെ
അവള്‍ തന്‍റെ കാലുകളിലേക്ക് കുനിഞ്ഞു പിടിച്ചത് ,ഒരു നിമിഷം
പകച്ചുപോയി ഞാന്‍ . പണിപ്പെട്ട് പിടിച്ചെഴുന്നേല്‍പ്പിച്ചു കാര്യം
തിരക്കി യപ്പോള്‍ വളരെ പണിപെട്ട് അവള്‍ പറഞ്ഞ വാക്കുകള്‍
കേട്ട് അല്‍പ്പം നിരാശ തോന്നിയെങ്കിലും ജീവിതത്തില്‍ ആദ്യമായി
കാണുന്ന പുരുഷനെ ഒന്നു നല്ലപോലെ മനസ്സിലാക്കിയതിന് ശേഷം
അവള്‍ക്കുല്ലതെല്ലാം തനിക്കു സമര്‍പ്പിച്ചുകൊള്ളാമെന്നതായിരുന്നു .
ഏതൊരു ഭര്‍ത്താവിനും തന്‍റെ ഇണയെ പറ്റി ,അവളുടെ പക്വമായ
പെരുമാറ്റത്തെപറ്റി അഭിമാനം തോന്നി പോകുന്ന രീതിയില്‍ ഉള്ള
പെരുമാറ്റങ്ങളും വാക്കുകളും ഒക്കെ ആയിരുന്നു അവളുടേത്‌ .
രണ്ടാമത്തെ രാത്രിയില്‍ സുന്തരിയായ അവളുടെ സാമീപ്യം അവള്‍
എന്റേതു മാത്രമാണ് എന്ന തോന്നലില്‍ ഉറങ്ങികിടന്ന അവളെ
ആവേശത്തോടെ ചുമ്പിക്കുന്നതിനിടയില്‍ ഞെട്ടിയുണര്‍ന്ന അവള്‍
ഉറക്കെ കരഞ്ഞു കൊണ്ട് എഴുന്നേറ്റ് കതക് തുറന്ന് പുറത്തേക്ക്
ഓടി ,  ഇരുട്ടില്‍ ഉള്ള ആ ഓട്ടത്തിനിടയില്‍ പുറത്തെ ഹാളില്‍
കിടന്നിരുന്ന എന്തിലോ തട്ടി വീഴുന്ന ഒച്ചയും ബഹളവും കേട്ട്
ഉറങ്ങി കിടന്നിരുന്ന എല്ലാവരും ഉണര്‍ന്നു വന്ന് കാര്യം തിരക്കി -
യപ്പോള്‍ അവളുടെ കരച്ചിലും ഇളിബ്യനായപോലുള്ള എന്‍റെ നില്‍പ്പും കണ്ടപ്പോള്‍ എല്ലാവരും അടക്കിപിടിച്ച ചിരിയോടെ
തിരിഞ്ഞു നടക്കുന്നതിനിടയില്‍ '' ഇതൊക്കെ ഒന്ന് ഒതുക്കത്തില്‍
കൈകാര്യം ചെയ്തൂടെ''   എന്ന  അളിയന്‍റെ കളിയാക്കല്‍ കൂടി
കേട്ടപ്പോള്‍ വിളറി പോയി .
മൂന്നാം ദിവസം ഭാര്യവീട്ടിലെ ആദ്യ വിരുന്ന് , സ്വന്തം വീട്ടില്‍
അവള്‍ക്കു  കൂടുതല്‍ സ്വാതന്ദ്ര്യവും അടുപ്പവും തന്നോട്
തോന്നുമെന്നും ഇന്നെങ്കിലും അവള്‍ പൂര്‍ണമായും എന്റെതാകുമെന്നും കരുതി നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ഞാന്‍ , ഉച്ചയൂണ് കഴിഞ്ഞ് മുറിയില്‍
വന്ന് അവളെ കാത്തിരുന്ന ഞാന്‍ അറിയാതെ ഒന്ന് മയങ്ങിപോയി .
ഉണര്‍ന്നെഴുന്നേറ്റ ഞാന്‍ സങ്കോചത്തോടെ എഴുന്നേറ്റു പുറത്തേക്ക്
വന്നപ്പോള്‍ വീട്ടില്‍ ആകെ ഒരു പരക്കം പാച്ചിലിന്റെ അവസ്ത്ഥ .
മൂത്ത അളിയന്‍ തന്നെ പിടിച്ച് മുറിയിലേക്ക് കൊണ്ടുപോകാന്‍
ശ്രമിക്കുന്നതിനിടയില്‍ ആരോ കൊണ്ടുവന്ന ഒരു ഗ്ലാസ്സ് ചായ
എന്റെ കൈകളില്‍ പിടിപ്പിക്കപെട്ടു . അകത്തെ മുറിയില്‍ നിന്ന്
അമ്മായി അമ്മയുടെ കരച്ചിലും ആരൊക്കെയോ സമാധാനിപ്പിക്കുന്നതും കേള്‍ക്കാമായിരുന്നു ,എങ്കിലും കാര്യം
തിരക്കാന്‍ ശ്രമിച്ച എന്നെ മുറിയില്‍ കൊണ്ടിരുത്തി ''ഞാനിപ്പോള്‍
വരാം അളിയന്‍ ഇവിടെയിരി '' എന്ന് പറഞ്ഞ് പുറത്തേക്കോടി
.സന്ദ്യ ഇരുട്ടുന്നതോടെ വീട്ടിലേക്കുള്ള ആളുകളുടെ വരവുകള്‍
കൂടി വരാന്‍ തുടങ്ങിയതോടെ ഇരിക്കപ്പൊറുതിയില്ലാതെ മുറി
വിട്ട് പുറത്തിറങ്ങിയ ഞാന്‍ എന്തെങ്കിലും ഒന്ന് ചോദിച്ചറിയാന്‍
ഓരോരുത്തരേയും സമീപിച്ചെങ്കിലും എല്ലാവരും എന്നെ സമാധാനിപ്പിച്ച് പിടിച്ചിരുത്താന്‍ ശ്രമിക്കുന്നതുകണ്ടാപ്പോള്‍
ഞാന്‍ ''അവളെ '' തിരക്കി . അവള്‍ അമ്പലത്തില്‍ പോയിരിക്കുകയാണ്
എന്ന മറുപടി കേട്ട് ഞാന്‍ അന്തംവിട്ടു പോയി .  ആദ്യ വിരുന്നിന്
വന്ന തന്നെ ഒഴിവാക്കി അവള്‍ തനിയെ അമ്പലത്തില്‍ പോയതിന്‍റെ
അസ്വാഭാവികത ആയിരുന്നു അതിനു കാരണം . സന്ധ്യ കനക്കുകയും
ഇരുള്‍ വീഴുകയും ചെയ്തിട്ടും അവളെ കാണാതെ ഞാന്‍ കൂടുതല്‍
വിഷണ്ണനായി ,  എങ്കിലും അവളെ കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ
ഓരോ ചലനങ്ങളിലും തുളുമ്പി നില്‍ക്കുന്ന ലാളിത്യവും വീട്ടിലെ
മറ്റുള്ളവരോട് അവള്‍ ഇടപെട്ടിരുന്ന രീതികളില്‍ സംതൃപ്തരായ
തന്‍റെ മാതാപിതാക്കളേയും കുറിച്ചോര്‍ത്ത എന്‍റെ മനസ്സില്‍ അവളോടുള്ള എല്ലാ നീരസങ്ങളും അലിഞ്ഞുപോയ്‌ .അവളെ
കൂടുതല്‍ കൂടുതല്‍ സ്നേഹത്തോടെ ഇന്നുമുതല്‍ കീഴ്പെടുത്തണം
എന്ന് തീരുമാനിച്ച് അക്ഷമയോടെ കാത്തിരിക്കുന്ന എന്നിലേക്ക്‌
അശനിപാതം പോലെ ആ വാര്‍ത്ത വന്നുപതിച്ചു . പരസ്പരം
മനസിലാക്കിയതിന് ശേഷം മാത്രം എനിക്ക് സ്വയം സമര്‍പ്പിക്കാം
എന്ന വാഗ്ദാനത്തോടെ അവള്‍ കാത്തുവച്ച അവളുടെ പ്രണയം
സംരക്ഷിക്കാന്‍ വേണ്ടി , എന്നേയും കുടുംബാങ്കങ്ങളെയും എല്ലാം
വിഡ്ഢികള്‍ ആക്കി അവള്‍ ആ വീട് വിട്ട് അവനോടൊപ്പം  
ഇറങ്ങി പോയി എന്ന് . ആ വാര്‍ത്ത എന്നിലെ പുരുഷനെ
ഒരു ഷന്‍ടനാക്കി കളഞ്ഞു .ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങള്‍
ചോദിച്ചറിയാന്‍  ആഗ്രഹിച്ച് പൊട്ടി തെറിച്ച എന്നെ ആ വീട്ടിലെ
പൊട്ടികരച്ചിലുകള്‍ പരക്കം പാച്ചിലുകള്‍ എല്ലാം നിശബ്ദനാക്കി
കളഞ്ഞു .

Thursday, 22 May 2014



ഓരോ പ്രഭാതങ്ങളിലും വിശുദ്ധ ഗ്രന്ഥതിലേക്കെന്നപോലെ അവള്‍
എന്നും ഉറ്റുനോക്കുന്നു നീ കോറിയിടുന്ന അക്ഷരങ്ങള്‍ക്കിടയില്‍
എവിടെയെങ്കിലും അവളുടെ ആത്മാവിനെ ആശ്വാസം പകരുന്ന
എന്തെങ്കിലുമൊക്കെ ലഭിക്കുമെന്ന വിശ്വാസത്തില്‍ , വിശ്വാസമെന്നത്
സ്നേഹത്തിന്‍റെ നിര്‍വചനങ്ങളില്‍ ഒന്ന് മാത്രമാണെന്ന് വാദിക്കുന്നു
അവള്‍ തന്‍റെ സഹപാഠികളോട്. അവള്‍ക്ക്നേരെ കൊട്ടിയടക്ക പെട്ട
നിന്‍റെ പടിപ്പുര വാതില്‍ ഒരിക്കലും അവള്‍ക്കായി തുറക്കില്ലെന്ന്
അറിയാമായിരുന്നിട്ടും ,നിനക്കായി എന്നുമവള്‍ കാത്തുനില്‍ക്കുന്നത്
മറ്റൊരാളുടെ പടിപ്പുരയില്‍ .....ഭൂതകാലത്തിന്റെ പേടിപെടുത്തുന്ന
ഓര്‍മകളില്‍ നിന്നും ഈ ലോകത്തിന്‍റെ സൃഷ്ടികളായ കാപട്യം നിറഞ്ഞ
മനുഷ്യരുടെ കരുനീക്കങ്ങളില്‍ നിന്നും സ്വയ രക്ഷക്കായി മരണത്തെ
പുല്‍കാന്‍ വെമ്പലോടെ കാത്തിരുന്ന അവളിലേക്ക് അറിവിന്‍റെ തത്വങ്ങളും ,ജീവിതത്തിന്‍റെ പുതിയ പാഠങ്ങളും പഠിപ്പിച്ചു തന്നു
നീ മറഞ്ഞത് പക്വതയില്ലാത്ത അവളുടെ വാക്കുകളുടെമൂര്‍ച്ചയില്‍
മുറിവേല്‍ക്കപ്പെട്ട ഹൃദയവുമായാണ് എന്നറിഞ്ഞതില്‍ പിന്നെ
അവളെഴുതിയ ഓരോ അക്ഷരങ്ങളും നിനക്ക് വേണ്ടിയായിരുന്നു ,
ജീവിതത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് ,സ്വന്തം അസ്ഥിത്വം പണയം
വെക്കേണ്ടി വന്നപ്പോളും ,എല്ലാ നഷ്ടങ്ങള്‍ക്കിടയിലും നിന്നെകുരിച്ചുള്ള
നന്മകള്‍ മാത്രം നിറഞ്ഞ ഓര്‍മകളെ അവള്‍ നിധിപോലെ സൂക്ഷിച്ച് വച്ചു,
ഒരായുസ്സില്‍ ഒരിക്കല്‍ മാത്രം കാണാന്‍ കഴിഞ്ഞേക്കുന്ന ആ അപൂര്‍വ
വ്യക്തിത്വത്തിന്റെ വെളിച്ചത്തില്‍ നീ കാട്ടിതന്ന വഴികളിലൂടെ യാണ്
അവളുടെ ഇന്നത്തെ ഓരോ യാത്രകളും ,നന്ദി ...ഗുരുവേ ...ഒരായിരം
നന്ദി .....മൂഡതയുടെ തമസ്സകറ്റി ഞാനതിന്റെ വെളിച്ചം പകര്‍ന്നു തന്നതിന് ! 

Wednesday, 21 May 2014

കാത്തിരുപ്പ്
__________________________________________________________________

മുറ്റത്തെ തൈമാവില്‍ ഇരുന്നു ഈണത്തില്‍ പാടുന്ന കുയിലിന്റെ
മനസ്സിലപ്പോള്‍ എന്തായിരിക്കും ? ഇണയെ കാത്തിരിക്കുന്നതിന്റെ
ആവേശമോ അതോ വേര്‍പെടലിന്റെ വേദനയില്‍ ഉള്ള ശോകമോ ?
എന്ത് തന്നെയായാലും ആ പാട്ടിന്‍റെ ഈണം എന്റെ മനസ്സില്‍
നിറക്കുന്നത് ശോകം മാത്രം !
ഓര്‍മകളില്‍ ഇപ്പോഴും ഗൌരി ചെറിയമ്മയുടെ കവിതകളിലെ ഒരിക്കലും മാറ്റാന്‍ കഴിയാത്ത ശോക ഭാവം തങ്ങി
നില്‍പ്പുണ്ട് . എല്ലാവരുടെ മുന്‍പിലും ഒരു കിലുക്കാം പെട്ടി പോലെ
കലപില കൂട്ടി പൊട്ടിച്ചിരിച്ച് ചുറുചുറുക്കോടെ വീട്ടിലെ ജോലികളൊക്കെ തീര്‍ത്തു ഓടിനടക്കുന്ന ഗൌരി ചെറിയമ്മ ,
തന്‍റെ രചനകളില്‍ തീര്‍ക്കുന്ന ശോകഭാവം എങ്ങിനെയാണ് എന്ന്
എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല .
തന്‍റെ ഇരട്ടി വയസുള്ള ഭര്‍ത്താവിനെ ,അഥവാ തന്റെ ചെറിയച്ചനെ
വിവാഹം കഴിച്ചു അവര്‍ ഈ വീട്ടില്‍ വന്നതിനു ശേഷമാണ് താന്‍
അറിയുന്നത് അവര്‍ക്ക് തന്റെയത്രയും പ്രായം പോലും ഇല്ലെന്ന് .
ആ അറിവ് പലപ്പോഴും അവരോടു ചില കുസൃതികള്‍ ഒക്കെ
പറയ്യാന്‍ തനിക്കൊരു ധൈര്യമായി . സത്യത്തില്‍ ചെറിയച്ചനു ഒരു
ഭാര്യ എന്നതിലുപരി അദേഹത്തിന്റെ ആദ്യഭാര്യയില്‍ ഉണ്ടായ
കുഞ്ഞുങ്ങളെ പരിചരിക്കാനൊരു സ്ത്രീ എന്ന സ്ഥാനമേ അവര്‍ക്ക്
ആ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് തനിക്കെന്നപോലെ അവര്‍ക്കും
അറിയാമായിരുന്നിരിക്കുമോ ? ഏതോ ശാപ ഗ്രസ്തമായ തന്‍റെ തറവാടിന്റെ ചരിത്രത്തിലേക്ക് തന്റെ അമ്മയുടെ മരണത്തോടെ
അനാഥമാക്കപെട്ട തന്നെ ഉപേക്ഷിച്ചു ദൂരെഎങ്ങോ ജോലി തേടിപോയ അച്ഛന്റെ സ്ഥാനത്ത് നിന്ന് തന്നെ പഠിപ്പിച്ചു വളര്‍ത്തി
വലുതാക്കിയ ചെറിയച്ചന്റെ ഭാര്യയും രണ്ടു മക്കളേയും ചെറിയച്ചനെയും ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ ഇറങ്ങിപോയ
രാധ ചെറിയമ്മക്കു പകരം വന്നതാണ് ഗൌരി ചെറിയമ്മ . വന്ന നാള്‍ മുതല്‍ അവര്‍ തന്നോട് കാട്ടിയ അമിതമായ താല്പര്യം അവര്‍ക്ക് തന്നോട് അതിരു വിട്ട മറ്റെന്തോ ഇഷ്ടമാണ് എന്ന് തെറ്റി
ധരിച്ച തന്നിലെ ചാപല്യങ്ങള്‍ , യാദ്രിശ്ചിക മെന്നപോലെ അവരുടെ
ശരീരത്തില്‍ മുട്ടിയും ചില വില കുറഞ്ഞ തമാശകളിലൂടെ തന്‍റെ
ഇങ്കിതം അവര്‍ മനസ്സിലാക്കി കാണും എന്ന മൂഡ വിശ്വാസം ഒക്കെ തന്‍റെ വിവേകത്തെ ഇല്ലാതാക്കിയ ഒരു രാത്രിയില്‍ ചെറിയച്ചന്‍ വരാന്‍ വേണ്ടി കാത്തു കിടന്ന് കുഞ്ഞിനെ മുലയൂട്ടി
ഉറങ്ങിപോയ ചെറിയമ്മയുടെ തടിച്ച മാറിടത്തിന്റെ മാസ്മരിക
സൌന്തര്യത്തില്‍ ആ മൃദുലതയെ ഒന്ന് തൊട്ടറിയാനുള്ള ആവേശത്തില്‍ അവരുടെ മുറിയില്‍ പമ്മികയറിയ താന്‍ ശബ്ദ മുണ്ടാക്കാതെ അവരുടെ അടുത്ത് കിടന്നപ്പോള്‍ ഉറക്കത്തിനിടയില്‍
ചെറിയച്ചന്‍ ആണെന്ന് തെറ്റിദ്ധരിച്ച്‌ തന്നെ ചേര്‍ത്ത് പിടിച്ച അവരിലേക്ക്‌ ആദ്യമായി അറിഞ്ഞ ഒരു സ്ത്രീശരീരത്തിന്റെ ദുര്‍ബലമെങ്കിലും ആ ആലിന്കനത്തില്‍ അവരെ ആവേശത്തോടെ ചുംപിക്കുന്നതിനിടയില്‍ കണ്ണുകള്‍തുറന്ന അവരുടെ ഉച്ചത്തിലുള്ള
ആര്‍ത്തനാദത്തില്‍ സപ്ത നാഡികളും തളര്‍ന്നു പോയ തന്നെ തള്ളി
മാറ്റി പിടഞ്ഞെഴുന്നേറ്റ്‌ പൊട്ടികരയുന്ന അവരുടെ കാല്‍ക്കല്‍ വീണു
മാപ്പ് ചോദിച്ച ,അവരുടെ തുറന്ന പെരുമാറ്റങ്ങള്‍ ആണ് തന്നോട്
അവര്‍ക്ക് ഇഷ്ടമുണ്ടെന്നു തോന്നിപ്പിച്ചത് എന്ന പതംപറചിലിനൊ
ടുവില്‍ അവര്‍ തനിക്കു മാപ്പ് തന്നത് ചെറിയച്ചന് വേണ്ടിയാണെന്ന്
പറഞ്ഞത് ,അമ്മയില്ലാത്ത തന്നെ സ്വന്തം കുഞ്ഞുങ്ങളെ എന്നപോലെ
തന്നെ കരുതണം എന്ന് പറഞ്ഞ ചെറിയച്ചന്‍റെ വാക്കുകളെ അനുസരി ക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന് പറഞ്ഞ ചെറിയമ്മയിലെ വലിയ മനസ്സിനെ വാനോളം പുകഴ്ത്തി ,മാപ്പര്‍ഹിക്കാത്ത തെറ്റിന് മാപ്പ് കിട്ടിയ സന്തോഷത്തില്‍ പുറത്തിറങ്ങിയ തനിക്ക് മുന്നില്‍ കണ്ട ചെറിയച്ചന്റെ മുഖത്തെ ഭാവം തനിക്കൊരിക്കലും നേരിടാന്‍ കഴിയുന്നതായിരുന്നില്ല . പിറ്റേന്ന്
പുലര്‍ച്ചെ പടിയിറങ്ങി പോയ ചെറിയച്ചന്‍ പിന്നീടൊരിക്കല്‍ തിരിച്ചു വന്നു തന്‍റെ മൂത്ത മക്കളെ കൂട്ടി കൊണ്ട്പോകാന്‍ . തന്റെയോ ചെറിയമ്മയുടെയോ കണ്ണുനീരിനോ വാക്കുകള്‍ക്കോ ചെവി കൊടുക്കാതെ അവരേയും കൂട്ടി പോകുകയും ചെയ്തു ,
ഒരുവാക്കുപോലും മിണ്ടാതെ , എവിടെയാണെന്ന് ഒരറിവും ഇല്ലാ ,
ചെറിയമ്മയും താനും ഇപ്പോളും ഇവിടെ കാത്തിരിക്കുന്നു , എന്നെങ്കിലും ഒരിക്കല്‍ തിരിച്ചു വരുന്ന ചെറിയച്ചനോട് എല്ലാ തെറ്റിനും കാരണകാരന്‍ വികലമായ എന്‍റെ ചിന്തകള്‍ ആയിരുന്നു
എന്നും ചെറിയമ്മ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറയാന്‍ , അച്ഛനെ തിരക്കുന്ന ഗീതു മോളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുത്ത ചെറിയമ്മ ഇപ്പോള്‍ ചിരിക്കാന്‍ മറന്നിരിക്കുന്നു .അനന്തമായ മൌനത്തില്‍ ഒളിപ്പിച്ചു വച്ച നൊമ്പരങ്ങള്‍ ഒരിക്കലും
മറ്റാരും അറിയരുത് എന്ന് അവര്‍ ശഠിക്കുന്നുവോ ?!

Sunday, 4 May 2014

    അറിവില്ലാത്തവന്റെ എഴുത്ത് 
______________________________________
      (കവിത )
എഴുതുവാന്‍ ഉണ്ടെനിക്കേറെയെങ്കിലും 
ചിതറി തെറിച്ചോരാ അക്ഷര മുത്തുക്കള്‍
പെറുക്കിയെടുത്തു വാക്കുകള്‍ കൊണ്ടൊരു 
മാല തീര്‍ക്കാന്‍ ത്രാണിയില്ലെനിക്കെന്‍ 
തുച്ഛമാമഞ്ജതയാണ് ഹേതു 

മധുരം മനോഹരം മലയാളം മനതാരില്‍ 
പകരുന്ന മഹാനീയമാം മൌനാനന്ദം
പകര്‍ന്നെടുക്കുവാന്‍ കഴിയാതതെന്തേ 
പകപ്പോടെ ഞാന്‍ അറിയുന്നെന്‍ അഞ്ജത!

അക്ഷരം പകരുന്ന അറിവുകള്‍ തെല്ലോള
മുള്ളെങ്കിലും ജീവിതം പകര്‍ന്നു നല്‍കിയ
അറിവുകള്‍ വച്ച് ഇനിയെഴുതട്ടെ ഞാന്‍
ഒരു വിലാപ ഗീതം തോല്‍ക്കപെടുന്ന മനുഷ്യരുടെ
ഹൃദയങ്ങളില്‍ നിന്നും കേട്ടതാണവ !!!


Friday, 2 May 2014

            ഓര്‍മ്മകള്‍
___________________________________________________________________________

.ഓര്‍മ്മകള്‍ ചിലപ്പോഴൊക്കെ എന്നെ വല്ലാതെ നോവിക്കാറുണ്ട് വളരെ ചുരുക്കം സമയങ്ങളില്‍ മാത്രം ചുണ്ടിലൊരു മന്ധസ്മിത ത്തോടെ അവ എന്നിലെക്കെത്തുന്നു ഒരായുസ്സ് കാലം മുഴുവന്‍ ഇരുള്‍ പടര്‍ന്ന വഴികളില്‍ ജീവിക്കേണ്ടി വന്നതുകൊണ്ടാവാം ഇപ്പോള്‍ എനിക്ക് വെളിച്ചത്തെ  പേടിയാണ് .

             ജയിലിന്റെ ഇരുണ്ട മൂലയില്‍ അരിച്ചിറങ്ങുന്ന ഇത്തിരി വെട്ടത്തില്‍ ഇരുന്ന് അവള്‍ തന്‍റെ മനസ്സ് തുറക്കുകയാണ് ഇന്നോളം ആരോടും പറഞ്ഞിട്ടില്ലാത്ത ജീവിതത്തിന്‍റെ തുറക്കപെടാത്ത നിലവറകളില്‍ കുഴിച്ചിടപെട്ട ബന്ദങ്ങളെ കുറിച്ച് ബന്ധങ്ങള്‍ വരുത്തുന്ന മുറിവുകളെ കുറിച്ച് .മുറിവുകള്‍ പഴുത്തു വ്രണങ്ങള്‍ ആകുമ്പോള്‍ ഉണ്ടായേക്കാവുന്ന മനം മടുപ്പിക്കുന്ന ദുര്‍ഗന്ധം ആരും അറിയാതിരിക്കാന്‍ വേണ്ടി ഗൌരവത്തിന്റെ മൂട് പടത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച ബാല്യ കൌമാര യൌവ്വനങ്ങളെ കുറിച്ച് .

              ഓരോ ബന്ധങ്ങളും ആരംഭത്തില്‍ നല്‍കുന്ന സന്തോഷങ്ങള്‍ ദിവസങ്ങളും മാസങ്ങളും കഴിയുമ്പോള്‍ കുറേശെ ആയി നഷ്ട്ട പെടുന്നതിനുള്ള കാരണങ്ങള്‍ പലതാണ് .എന്നും എപ്പോഴും കൂടെയുണ്ടായിരിക്കും എന്ന് വാഗ്ദാനങ്ങള്‍ നല്‍കുന്ന പലരും പാതി വഴികളില്‍ വച്ച് ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കി തിരിച്ചു പോക്ക് ആരംഭിച്ചു തുടങ്ങുമ്പോള്‍ മാത്രമാണ് എന്‍റെ മനസ്സില്‍ ആ ബന്ധതിനുണ്ടായ തീവ്രതയെ കുറിച്ച് ഞാന്‍ ബോധവധിയാകുന്നത്. ചിലരൊക്കെ എന്‍റെ ജീവിതത്തില്‍ നിന്ന് പോകാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് അവന് എന്‍റെ മനസ്സില്‍ ഞാന്‍ കൊടുത്തിരുന്ന സ്ഥാനത്തിന്‍റെ അളവുകോല്‍ എന്നെ ഞെട്ടിച്ചു കളയുന്നത് . രാമായണ കഥയിലെ ലക്ഷ്മണന്റെ ഭാര്യ ആയ ഊര്‍മിളയെപോലെ മൌനമായികിടന്നിരുന്ന ആത്മ ബന്ധങ്ങള്‍ .

           ഒരു ബന്ധം ,  അത് തീവ്രമാകണമെങ്കില്‍ രണ്ടു കൂട്ടരും ഒരു പാട് വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരും .പക്ഷേ ആ വിട്ടു വീഴ്ചകള്‍ ഒരു പക്ഷത്ത് മാത്രം ആകുമ്പോള്‍ ആണ് എത്ര ശ്രമിച്ചാലും അവ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിയാതെ വരുന്നത് . മറ്റുചിലപ്പോള്‍ ചില തുറന്നു പറച്ചിലുകള്‍ ആയിരിക്കാം ഒരു ബന്ധം ഇല്ലാതാക്കുന്നത് .ഒരാള്‍ മറ്റെയാളോട് തന്‍റെ ജീവിതത്തില്‍ വന്നുപോയ ചില തെറ്റുകുറ്റങ്ങളെ കുറിച്ച് ,ഒരു ബന്ധത്തിന്‍റെ ആരംഭത്തില്‍ തന്‍റെ വിശ്വസ്തത തെളിയിക്കാന്‍ വേണ്ടി പറയുന്ന കാര്യങ്ങള്‍ ,ബന്ധങ്ങള്‍ പഴകുമ്പോള്‍ ബസ്മാസുരന് കിട്ടിയ വരം പോലെ എന്നിലേക്ക്‌ തന്നെ തിരിച്ചു വരാറുമുണ്ട് . ആ അനുഭവങ്ങള്‍ കൊണ്ടൊന്നും മതിവരാതെ ഞാന്‍ കാട്ടികൂട്ടിയ  ഒരു കൈ അബദ്ധമാണ് ഞാന്‍ പോലുമറിയാതെ എന്നെ ഈ ഇരുട്ടറയില്‍ കൊണ്ടെത്തിച്ചത് . എങ്കിലും ഞാന്‍ ഹാപ്പിയാണ് .എന്‍റെ നിഷ്കളങ്ക സ്നേഹം കൊണ്ട് ഞാന്‍ നഷ്ടപെടുത്തിയ ജീവിതം കൊണ്ട് സ്വന്തം ജീവിതം വിജയിപ്പിക്കാന്‍ കഴിഞ്ഞ പലരേയും കുറിച്ച് . അവര്‍ക്കുവേണ്ടി എടുത്തണിഞ്ഞ ഈ കുറ്റവാളിയുടെ കുപ്പായം കണ്ട് ,ദൂരെ മാറി നിന്ന് കണ്ണുനീര്‍ വീഴ്ത്തി നന്ദി പറഞ്ഞു പോയവരൊക്കെയും കാലപഴക്കത്തില്‍ മറവിയുടെ പൊട്ടകുളത്തിലേക്ക് എന്നെ ചവിട്ടി താഴ്ത്തും എന്ന് അറിയുംപോളും ഇനിയൊരിക്കലും ഈ ജയിലറയില്‍ നിന്ന് സ്വാര്‍ത്ഥതയുടെ ഇരുള്‍ നിറഞ്ഞ സ്വാതന്ത്ര്യത്തിലേക്ക് പോകാന്‍ കഴിയരുതേ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ !!!

Monday, 28 April 2014


  പ്രണയത്തിന്‍റെ ബാക്കി !
_________________________________________

ചുറ്റിനും വട്ടമിട്ടു പറക്കുന്ന
നന്മയുടെ മുഖം മൂടിയണിഞ്ഞവരില്‍
കുനിഞ്ഞ ശിരസോടെ നില്ക്കുന്നു ഞാന്‍
കുറ്റബോധം കുഴക്കുന്ന ചോദ്യങ്ങള്‍
വികൃദാക്ഷരം കുറിക്കുന്ന താളുകള്‍
കാറ്റില്‍ പറക്കുന്നുന്നവ ,അരതരുതേ
നീ അന്യന്‍റെ മുതലുകള്‍ ആഗ്രഹിക്കരുതേ
എന്നരുളുന്ന തിരുവചനങ്ങള്‍ മറക്കുന്നു -
മാപ്പുചോദിക്കാന്‍ പോലും സമയം
ബാക്കി നല്‍കാതെ പിടഞ്ഞു വിട
കൊണ്ടൊരു ബാല്യം മറഞ്ഞുവോ
മറവിതന്‍ മാറാപ്പിനുള്ളില്‍ ...
ഇനിയേതു ഗംഗയില്‍ കുളിക്കട്ടെ ഞാന്‍
വികൃതമാം എന്‍റെ പ്രണയാഗ്നിയില്‍
എരിഞ്ഞടങ്ങിയ ജീവനുകള്‍ കൊളുത്തിയ
പാപ ഭാരം കഴുകി കളയുവാന്‍ ....?
''അമ്മയാണ് ഞാന്‍ ''അമ്മ '' എനിക്കാവില്ല
നിന്‍റെ കുഞ്ഞിളം ചുണ്ടിലെ കൊഞ്ചല്‍ മറക്കുവാന്‍
മരണത്തിനപ്പുറം ഇനിയൊരു ലോകത്തില്‍
നിന്ന് നീയെന്നെ മാടി വിളിക്കുന്നോ പൈതലേ
ചുരത്തുന്ന മാറിലെ പാല്‍ നുകരാന്‍ .....!
ഇല്ലാ ...ഇനിയില്ല മാപ്പപേക്ഷ ..പകരം
ശപിക്കുന്നു ഞാന്‍ പാരിതില്‍ പ്രണയത്തെ,
പണയപെടുത്തുന്ന മാനുഷ്യ കോലങ്ങളെ !!!

Thursday, 24 April 2014

           
              പ്രവാസി
___________________________________________________________________________

      കത്തിയെരിയുന്ന മീനചൂടിനെ വകവയ്ക്കാതെ കുതിച്ചു പായുന്ന ട്രൈയിനില്‍ അതിനേകാള്‍ വേഗത്തില്‍ ഓടുന്ന മനസുമായി ഇരിക്കുമ്പോള്‍ എനിക്ക് തോന്നി ഞാനൊരു ജഡമാണെന്ന് ,ചുറ്റിനും ഉള്ള യാത്രകാര്‍ എനിക്ക് ചുറ്റും കൂടിയിരിക്കുന്നത് എന്റെ അവസാനമായി യാത്രയാക്കാന്‍ വന്നവരും .തൊട്ടടുത്തിരിക്കുന്ന വൃദ്ധ ദമ്പതികള്‍ ഇടയ്ക്കിടയ്ക്ക് എന്നെ പാളി നോക്കുന്നുണ്ട് , അതിനുമപ്പുറം  ഒരു മൊബൈല്‍ ഫോണുമായി ഒരു ചെറുപ്പകാരന്‍ കുറേനേരമായി അതിനോട് മല്ലിടുന്നു ,എങ്കിലും അവന്‍റെ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് എതിര്‍വശം ചേര്‍ന്ന് ഒതുങ്ങിയിരിക്കുന്ന സുന്തരിയായ പെണ്കുട്ടിയിലേക്ക് ഒരു ഓട്ടപ്രദക്ഷിണം വച്ച് തിരിച്ചു പോരുന്നുമുണ്ട് ,പക്ഷേ ആ പെണ്‍കുട്ടി അവയൊന്നും ശ്രദ്ധിക്കാതെ വിദൂരതയില്‍ മിഴികള്‍ നട്ട് ഏതോ ഓര്‍മകളില്‍ മുഴുകി ഇരിക്കുകയാണ് ,അവളുടെ ആ ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് തോന്നി അവള്‍ എന്നെ പോലെതന്നെ തന്റെ പ്രിയപ്പെട്ട ആരുടെയോ ഓര്‍മകളില്‍ സ്വയം മറന്ന് ഇരിക്കുകയാണ് എന്ന് ,അല്ലെങ്കില്‍ ഇത്രയും സുമുഖനായ ഒരു ചെറുപ്പകാരന്‍ എതിര്‍ വശത്തിരുന്ന് മണികൂറുകള്‍ ആയി അവളെ കടക്ഷിച്ചിട്ടും അവള്‍ അത് അറിയാത്തത് എന്തുകൊണ്ടാണ് എന്ന് ആശ്ചര്യത്തോടെ ഞാന്‍ ഓര്‍ക്കാതിരുന്നില്ല .
               അതിനും അപ്പുറത്ത് പുതുതായി വിവാഹം കഴിഞ്ഞവരെന്നു തോന്നുന്ന ഒരു ദമ്പതികള്‍ അവരുടെ യാത്ര വളരെ മധുരതരമാകുന്നുണ്ട്  ഇടയ്ക്കിടെ അവള്‍ അവന്‍റെ മാറിലേക്ക്‌ മുഖം ചേര്‍ത്തുവച്ചു ചാരിയിരുന്നു ഉറക്കം നടിച്ചിരിക്കുമ്പോള്‍ അവന്‍  അവളുടെ തൂനെറ്റിയില്‍ കൊടുക്കുന്ന ചുംബനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ അവളുടെ കണ്ണുകളുടെ കൃഷ്ണ മണി ഇളകുന്നത് അറിയാതെ ആയിരിക്കുമോ ? എന്ന് ചിന്തിച്ചപോളെക്കും അവയൊക്കെ നോക്കി ഇരുന്ന് അവരെ ശല്യം ചെയ്യുന്നത് ശരിയല്ലെന്നു എന്‍റെ മനസ്സ് എന്നെ വിലക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ണുകള്‍ പിന്‍വലിച്ചു . അപ്പോളും ഞാന്‍ ചിന്തിച്ചത് എന്‍റെ ജഡം കാണാന്‍ വന്നിരിക്കുന്ന ഈ കാഴ്ച്ചകാര്‍ ഒക്കെ എന്തുകൊണ്ടാണ് ഇങ്ങനെ അവരവരുടെതായ കാര്യങ്ങളില്‍ മുഴുകി ഒന്ന് കരയാന്‍ പോലും മറന്ന് ഇരിക്കുന്നത് എന്നാണ് .
            തൊട്ടടുത്തിരിക്കുന്ന  വൃദ്ധ ദമ്പതികള്‍ എന്റെ മാതപിതാകള്‍ അല്ലേ ? സ്വന്തം മകന്‍ നഷ്ടപെട്ടത്തില്‍ അവര്‍ക്ക് ഒട്ടും സങ്കടമില്ലെന്നോ ?
അതിനുമപ്പുറത്തിരിക്കുന്ന പെണ്‍കുട്ടി എന്റെ മൂത്തമോള്‍ അല്ലേ ?അവളുടെ ആ നിസംഗമായ ഇരുപ്പ് ഒരു പക്ഷേ എന്‍റെ വിയോഗത്തില്‍ ഉണ്ടായ ദുഖം കൊണ്ടായിരിക്കുമോ ?
അവളുടെ എതിര്‍വശത്ത് ഇരുന്ന് മൊബൈല്‍ ഫോണില്‍ കസര്‍ത്ത് കാണിക്കുന്നത് എന്‍റെ ഒരേയൊരു മകന്‍ കിരണ്‍ അല്ലേ ? അവന്‍ എന്റെ വേര്‍പാട് അറിഞ്ഞില്ലെന്നുണ്ടോ ? പ്രണയപാരവശ്യത്തല്‍ തന്‍റെ ഇണയുടെ മാറില്‍ കണ്ണുകള്‍ ചിമ്മി കിടക്കുന്നത് എന്റെ ഇളയ മകള്‍ തുഷാര തന്നെ , ഇണയുടെ പ്രണയ ചൂടില്‍ സ്വന്തം അച്ഛന്റെ മരണ വാര്‍ത്തയൊന്നും അവള്‍ അറിഞ്ഞിടുണ്ടാവില്ല എന്ന് ചിന്തിച്ചു സമാധാനിക്കാനേ തരമുള്ളൂ .
ഒരു ശരാശരി കുടുംബത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി രാപകല്‍ കഷ്ടപ്പെട്ട് യവനം മുഴുവന്‍ ഏകാന്തതയുടെ നേരിപോടില്‍ പാതിയുണ്ടും ഉറങ്ങാതെയും അന്യനാട്ടില്‍ കിടന്നു വീര്‍പ്പു മുട്ടിയതിന്റെ പ്രതിഫലമായി  കുടുംബവും മക്കളും ഒക്കെ രക്ഷപെട്ടെങ്കിലും ,താന്‍ ഏറെ സ്നേഹിക്കുന്ന തന്റെ പൊന്നുമക്കളുടെ മനസ്സില്‍ തന്നോട് ഉള്ള അപരിചിതത്വം തന്റെ നെഞ്ച് പൊള്ളിച്ചിരുന്നത് പുറത്തുകാട്ടാന്‍ കഴിഞ്ഞിരുന്നില്ല  ,രണ്ടോ മൂന്നോ വര്ഷം കൂടുമ്പോള്‍ മാത്രം അറബി കൊടുക്കുന്ന മുപ്പതു ദിവസത്തിന്‍റെ മോചനത്തില്‍ നാട്ടില്‍ വരുന്ന എനിക്ക് ഒരുപാട് സ്നേഹം നെഞ്ചില്‍ ഒളിപ്പിച്ചു വച്ചിട്ടും അവയൊന്നും പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്നത്  , വര്‍ഷങ്ങളായുള്ള യാധനകളുടെ മറു പുറമാണെന്ന് തിരിച്ചറിഞ്ഞവള്‍ തന്‍റെ മാലതി മാത്രമായിരുന്നു . ആ പേര് ഓര്‍ത്തപ്പോളെക്കും നെഞ്ചിലെ അതുവരെ അടക്കി വച്ചിരുന്ന തീ ജ്വാലകള്‍ ആളി കത്തി തുടങ്ങി .
ഈ വര്ഷം അവസാനം ഇരുപത്താറു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി തന്‍റെ എല്ലാമായ കുടുംബത്തോടൊപ്പം ശിഷ്ട കാലം കഴിക്കാന്‍ തീരുമാനിച്ച് ,അതിനുള്ള ഒരുക്കങ്ങളില്‍ സ്വപനങ്ങള്‍ കണ്ട് നടന്നിരുന്ന താനും മാലതിയും .
വിവാഹം കഴിഞ്ഞു നാലാം മാസം പോയതാണ് താന്‍ .അന്ന് മാലതിക്ക് രണ്ടു മാസം വയറ്റില്‍ ഉണ്ടെന്നു താന്‍ അറിഞ്ഞിരുന്നില്ല .ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു കത്തെഴുതാന്‍ പോലും  അവസരം കിട്ടിയത് .അപ്പോളേക്കും തന്‍റെ അച്ഛനും അമ്മയും മകന്‍റെ വിവരങ്ങളൊന്നും അറിയാതിരുന്നതിന്റെ കെറുവ് മൊത്തം മാലതിയോടു തീര്‍ക്കാന്‍ തുടങ്ങിയിരുന്നു .വാര്‍ത്താ വിനിമയ മാര്‍ഗങ്ങളൊന്നും ഇന്നത്തെ പോലെ സജീവമല്ലാതിരുന്ന ആ കാല ഘട്ടത്തില്‍ തന്നെ കുറിച്ച് ഒന്നും അറിയാന്‍ കഴിയാതെ ,വീട്ടുകാരുടെ മാനസിക പീഡനങ്ങളും ഗര്‍ഭാവസ്ഥയും സഹിച്ചു തന്റെ കുഞ്ഞിനേയും കുടുംബത്തെയും സ്നേഹിച്ചു എനിക്ക് വേണ്ടി കാത്തിരുന്ന അവളെ കിട്ടിയത് എന്റെ മഹാ ഭാഗ്യങ്ങളില്‍ ഒന്നായി ഞാന്‍ എന്നും വിശ്വസിക്കുന്നു .മൂത്ത മകള്‍ പിറന്നു മൂന്നാം വയസ്സില്‍ ആദ്യമായി അവധിക്കു നാട്ടില്‍ പോകാന്‍ കഴിഞ്ഞത് .അതും പലവട്ടം തയാറായി കാത്തിരുന്നിട്ടും ക്യാന്‍സല്‍ ആയിപോയ പല സന്ദര്‍ഭങ്ങള്‍ക്കൊടുവില്‍ . എല്ലാ പ്രാവശ്യം വരുമ്പോളും അവള്‍ക്കു പറയാന്‍ ഒരുപാട് പരാധികള്‍ ഉണ്ടാകും എന്ന് താന്‍ ഊഹിക്കുമെങ്കിലും തന്റെ കഷ്ട പാടുകള്‍ കേള്‍ക്കുമ്പോള്‍ അവള്‍ എല്ലാം നിശബ്ദം സഹിക്കുകയാണ് എന്ന് താന്‍ മനസിലാക്കിയിരുന്നു , ആ അറിവ് തന്നെയാണ് ഇത്രവര്‍ഷവും അവളെ മാത്രം മനസിലിട്ട്‌ താലോലിച്ച് ,അവളോടുള്ള പ്രണയ തെയെല്ലാം കവിതകള്‍ ആക്കി അവള്‍ക്കു അയച്ചു കൊടുക്കുന്നത് വായിച്ച് ,വടിവില്ലാത്ത അക്ഷരങ്ങള്‍കൊണ്ട് അവള്‍ അയക്കുന്ന കത്തുകളിലൂടെ മാത്രം അറിഞ്ഞിരുന്ന മക്കളുടേയും അച്ഛനമ്മ മാരുടെയും ,അവളുടെയും സ്നേഹത്തിന്റെ മാസ്മരികത .  അക്ഷരങ്ങളിലൂടെ ഇത്രയധികം സ്നേഹം കൈമാറാന്‍ കഴിയുമെന്ന് തന്നെ പഠിപ്പിച്ച തന്റെ പ്രിയതമ ,ഒരിക്കലും ഒന്നും തന്നോട് ആവശ്യപെട്ടിട്ടില്ലാത്ത ,എല്ലാ ഇഷ്ടങ്ങളും അവള്‍ തന്റേതാക്കി മാറ്റിയിരുന്നതു പലപോഴാകി താന്‍ മനസിലാക്കിയിരുന്നത് കൊണ്ട് അവള്‍ക്കിഷ്ടപെട്ട പലതും അവള്‍ക്കായി നേടികൊടുക്കാന്‍ തനിക്കു കഴിഞ്ഞിരുന്നതും വര്‍ഷങ്ങള്‍ക്കുശേഷം കൂടിയും  പ്രണയത്തിന്‍റെ നിറം മങ്ങാതെ സൂക്ഷിക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞതും അതുകൊണ്ടായിരിക്കാം , . വര്‍ഷങ്ങള്‍കൊണ്ട്‌ നഷ്ടപെടുത്തിയ അവളുടെ സാമീപ്യവും സ്നേഹവും ആസ്വതിച്ചു ശിഷ്ട ജീവിതം നാട്ടില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു കാത്തിരുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് തിരശീല വീഴ്ത്തിയ ദൈവത്തിനോട് ,അവളെ തന്നില്‍ നിന്നും വേര്‍പെടുത്തിയ ക്രൂരതയെ എന്ത് പറഞ്ഞാണ് ഞാന്‍ ചോദ്യം ചെയ്യേണ്ടത് ? മൂന്ന് ദിവസം മുന്‍പ് കിട്ടിയ അവളുടെ മരണ വാര്‍ത്തക്ക് ശേഷം താനും ജീവിക്കുന്ന ഒരു ജഡം മാത്രമായിരുന്നുവല്ലോ ? ആരൊക്കെയോ ചേര്‍ന്ന് തയാരാക്കിതന്ന തന്ന വിമാന ടിക്കെറ്റ് കോയമ്പത്തൂര്‍ വരേക്കുമേ കിട്ടിയിരുന്നുള്ളൂ ,അവിടെ നിന്ന് നാട്ടിലേക്കുള്ള ട്രെയിന്‍ പിടിച്ചത് പോലും അവളുടെ സാന്നിധ്യം ഇല്ലാത്ത തന്റെ വീട്ടിലേക്കു ചേതനയറ്റ് കിടക്കുന്ന അവളുടെ മുഖം കാണാന്‍ ഉള്ള കരുത്തു സംപാതിക്കാന്‍വേണ്ടി കിട്ടിയേക്കാവുന്ന സമയത്തെ കുറിച്ചോര്‍ത്തു മാത്രമാണ് .അവിടെ താന്‍ ഇറങ്ങുമ്പോള്‍ മക്കളുടെ അപരിചിതത്വം നിറഞ്ഞ പെരുമാറ്റങ്ങള്‍ തകര്‍ന്ന തന്റെ ഹൃദയത്തിനെ എങ്ങനെ സന്തൊനിപ്പിക്കും എന്നറിയാതെ ഞാന്‍ എന്ന പാവം പ്രവാസി !!!