Monday, 28 April 2014


  പ്രണയത്തിന്‍റെ ബാക്കി !
_________________________________________

ചുറ്റിനും വട്ടമിട്ടു പറക്കുന്ന
നന്മയുടെ മുഖം മൂടിയണിഞ്ഞവരില്‍
കുനിഞ്ഞ ശിരസോടെ നില്ക്കുന്നു ഞാന്‍
കുറ്റബോധം കുഴക്കുന്ന ചോദ്യങ്ങള്‍
വികൃദാക്ഷരം കുറിക്കുന്ന താളുകള്‍
കാറ്റില്‍ പറക്കുന്നുന്നവ ,അരതരുതേ
നീ അന്യന്‍റെ മുതലുകള്‍ ആഗ്രഹിക്കരുതേ
എന്നരുളുന്ന തിരുവചനങ്ങള്‍ മറക്കുന്നു -
മാപ്പുചോദിക്കാന്‍ പോലും സമയം
ബാക്കി നല്‍കാതെ പിടഞ്ഞു വിട
കൊണ്ടൊരു ബാല്യം മറഞ്ഞുവോ
മറവിതന്‍ മാറാപ്പിനുള്ളില്‍ ...
ഇനിയേതു ഗംഗയില്‍ കുളിക്കട്ടെ ഞാന്‍
വികൃതമാം എന്‍റെ പ്രണയാഗ്നിയില്‍
എരിഞ്ഞടങ്ങിയ ജീവനുകള്‍ കൊളുത്തിയ
പാപ ഭാരം കഴുകി കളയുവാന്‍ ....?
''അമ്മയാണ് ഞാന്‍ ''അമ്മ '' എനിക്കാവില്ല
നിന്‍റെ കുഞ്ഞിളം ചുണ്ടിലെ കൊഞ്ചല്‍ മറക്കുവാന്‍
മരണത്തിനപ്പുറം ഇനിയൊരു ലോകത്തില്‍
നിന്ന് നീയെന്നെ മാടി വിളിക്കുന്നോ പൈതലേ
ചുരത്തുന്ന മാറിലെ പാല്‍ നുകരാന്‍ .....!
ഇല്ലാ ...ഇനിയില്ല മാപ്പപേക്ഷ ..പകരം
ശപിക്കുന്നു ഞാന്‍ പാരിതില്‍ പ്രണയത്തെ,
പണയപെടുത്തുന്ന മാനുഷ്യ കോലങ്ങളെ !!!

Thursday, 24 April 2014

           
              പ്രവാസി
___________________________________________________________________________

      കത്തിയെരിയുന്ന മീനചൂടിനെ വകവയ്ക്കാതെ കുതിച്ചു പായുന്ന ട്രൈയിനില്‍ അതിനേകാള്‍ വേഗത്തില്‍ ഓടുന്ന മനസുമായി ഇരിക്കുമ്പോള്‍ എനിക്ക് തോന്നി ഞാനൊരു ജഡമാണെന്ന് ,ചുറ്റിനും ഉള്ള യാത്രകാര്‍ എനിക്ക് ചുറ്റും കൂടിയിരിക്കുന്നത് എന്റെ അവസാനമായി യാത്രയാക്കാന്‍ വന്നവരും .തൊട്ടടുത്തിരിക്കുന്ന വൃദ്ധ ദമ്പതികള്‍ ഇടയ്ക്കിടയ്ക്ക് എന്നെ പാളി നോക്കുന്നുണ്ട് , അതിനുമപ്പുറം  ഒരു മൊബൈല്‍ ഫോണുമായി ഒരു ചെറുപ്പകാരന്‍ കുറേനേരമായി അതിനോട് മല്ലിടുന്നു ,എങ്കിലും അവന്‍റെ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് എതിര്‍വശം ചേര്‍ന്ന് ഒതുങ്ങിയിരിക്കുന്ന സുന്തരിയായ പെണ്കുട്ടിയിലേക്ക് ഒരു ഓട്ടപ്രദക്ഷിണം വച്ച് തിരിച്ചു പോരുന്നുമുണ്ട് ,പക്ഷേ ആ പെണ്‍കുട്ടി അവയൊന്നും ശ്രദ്ധിക്കാതെ വിദൂരതയില്‍ മിഴികള്‍ നട്ട് ഏതോ ഓര്‍മകളില്‍ മുഴുകി ഇരിക്കുകയാണ് ,അവളുടെ ആ ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് തോന്നി അവള്‍ എന്നെ പോലെതന്നെ തന്റെ പ്രിയപ്പെട്ട ആരുടെയോ ഓര്‍മകളില്‍ സ്വയം മറന്ന് ഇരിക്കുകയാണ് എന്ന് ,അല്ലെങ്കില്‍ ഇത്രയും സുമുഖനായ ഒരു ചെറുപ്പകാരന്‍ എതിര്‍ വശത്തിരുന്ന് മണികൂറുകള്‍ ആയി അവളെ കടക്ഷിച്ചിട്ടും അവള്‍ അത് അറിയാത്തത് എന്തുകൊണ്ടാണ് എന്ന് ആശ്ചര്യത്തോടെ ഞാന്‍ ഓര്‍ക്കാതിരുന്നില്ല .
               അതിനും അപ്പുറത്ത് പുതുതായി വിവാഹം കഴിഞ്ഞവരെന്നു തോന്നുന്ന ഒരു ദമ്പതികള്‍ അവരുടെ യാത്ര വളരെ മധുരതരമാകുന്നുണ്ട്  ഇടയ്ക്കിടെ അവള്‍ അവന്‍റെ മാറിലേക്ക്‌ മുഖം ചേര്‍ത്തുവച്ചു ചാരിയിരുന്നു ഉറക്കം നടിച്ചിരിക്കുമ്പോള്‍ അവന്‍  അവളുടെ തൂനെറ്റിയില്‍ കൊടുക്കുന്ന ചുംബനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ അവളുടെ കണ്ണുകളുടെ കൃഷ്ണ മണി ഇളകുന്നത് അറിയാതെ ആയിരിക്കുമോ ? എന്ന് ചിന്തിച്ചപോളെക്കും അവയൊക്കെ നോക്കി ഇരുന്ന് അവരെ ശല്യം ചെയ്യുന്നത് ശരിയല്ലെന്നു എന്‍റെ മനസ്സ് എന്നെ വിലക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ണുകള്‍ പിന്‍വലിച്ചു . അപ്പോളും ഞാന്‍ ചിന്തിച്ചത് എന്‍റെ ജഡം കാണാന്‍ വന്നിരിക്കുന്ന ഈ കാഴ്ച്ചകാര്‍ ഒക്കെ എന്തുകൊണ്ടാണ് ഇങ്ങനെ അവരവരുടെതായ കാര്യങ്ങളില്‍ മുഴുകി ഒന്ന് കരയാന്‍ പോലും മറന്ന് ഇരിക്കുന്നത് എന്നാണ് .
            തൊട്ടടുത്തിരിക്കുന്ന  വൃദ്ധ ദമ്പതികള്‍ എന്റെ മാതപിതാകള്‍ അല്ലേ ? സ്വന്തം മകന്‍ നഷ്ടപെട്ടത്തില്‍ അവര്‍ക്ക് ഒട്ടും സങ്കടമില്ലെന്നോ ?
അതിനുമപ്പുറത്തിരിക്കുന്ന പെണ്‍കുട്ടി എന്റെ മൂത്തമോള്‍ അല്ലേ ?അവളുടെ ആ നിസംഗമായ ഇരുപ്പ് ഒരു പക്ഷേ എന്‍റെ വിയോഗത്തില്‍ ഉണ്ടായ ദുഖം കൊണ്ടായിരിക്കുമോ ?
അവളുടെ എതിര്‍വശത്ത് ഇരുന്ന് മൊബൈല്‍ ഫോണില്‍ കസര്‍ത്ത് കാണിക്കുന്നത് എന്‍റെ ഒരേയൊരു മകന്‍ കിരണ്‍ അല്ലേ ? അവന്‍ എന്റെ വേര്‍പാട് അറിഞ്ഞില്ലെന്നുണ്ടോ ? പ്രണയപാരവശ്യത്തല്‍ തന്‍റെ ഇണയുടെ മാറില്‍ കണ്ണുകള്‍ ചിമ്മി കിടക്കുന്നത് എന്റെ ഇളയ മകള്‍ തുഷാര തന്നെ , ഇണയുടെ പ്രണയ ചൂടില്‍ സ്വന്തം അച്ഛന്റെ മരണ വാര്‍ത്തയൊന്നും അവള്‍ അറിഞ്ഞിടുണ്ടാവില്ല എന്ന് ചിന്തിച്ചു സമാധാനിക്കാനേ തരമുള്ളൂ .
ഒരു ശരാശരി കുടുംബത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി രാപകല്‍ കഷ്ടപ്പെട്ട് യവനം മുഴുവന്‍ ഏകാന്തതയുടെ നേരിപോടില്‍ പാതിയുണ്ടും ഉറങ്ങാതെയും അന്യനാട്ടില്‍ കിടന്നു വീര്‍പ്പു മുട്ടിയതിന്റെ പ്രതിഫലമായി  കുടുംബവും മക്കളും ഒക്കെ രക്ഷപെട്ടെങ്കിലും ,താന്‍ ഏറെ സ്നേഹിക്കുന്ന തന്റെ പൊന്നുമക്കളുടെ മനസ്സില്‍ തന്നോട് ഉള്ള അപരിചിതത്വം തന്റെ നെഞ്ച് പൊള്ളിച്ചിരുന്നത് പുറത്തുകാട്ടാന്‍ കഴിഞ്ഞിരുന്നില്ല  ,രണ്ടോ മൂന്നോ വര്ഷം കൂടുമ്പോള്‍ മാത്രം അറബി കൊടുക്കുന്ന മുപ്പതു ദിവസത്തിന്‍റെ മോചനത്തില്‍ നാട്ടില്‍ വരുന്ന എനിക്ക് ഒരുപാട് സ്നേഹം നെഞ്ചില്‍ ഒളിപ്പിച്ചു വച്ചിട്ടും അവയൊന്നും പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്നത്  , വര്‍ഷങ്ങളായുള്ള യാധനകളുടെ മറു പുറമാണെന്ന് തിരിച്ചറിഞ്ഞവള്‍ തന്‍റെ മാലതി മാത്രമായിരുന്നു . ആ പേര് ഓര്‍ത്തപ്പോളെക്കും നെഞ്ചിലെ അതുവരെ അടക്കി വച്ചിരുന്ന തീ ജ്വാലകള്‍ ആളി കത്തി തുടങ്ങി .
ഈ വര്ഷം അവസാനം ഇരുപത്താറു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി തന്‍റെ എല്ലാമായ കുടുംബത്തോടൊപ്പം ശിഷ്ട കാലം കഴിക്കാന്‍ തീരുമാനിച്ച് ,അതിനുള്ള ഒരുക്കങ്ങളില്‍ സ്വപനങ്ങള്‍ കണ്ട് നടന്നിരുന്ന താനും മാലതിയും .
വിവാഹം കഴിഞ്ഞു നാലാം മാസം പോയതാണ് താന്‍ .അന്ന് മാലതിക്ക് രണ്ടു മാസം വയറ്റില്‍ ഉണ്ടെന്നു താന്‍ അറിഞ്ഞിരുന്നില്ല .ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു കത്തെഴുതാന്‍ പോലും  അവസരം കിട്ടിയത് .അപ്പോളേക്കും തന്‍റെ അച്ഛനും അമ്മയും മകന്‍റെ വിവരങ്ങളൊന്നും അറിയാതിരുന്നതിന്റെ കെറുവ് മൊത്തം മാലതിയോടു തീര്‍ക്കാന്‍ തുടങ്ങിയിരുന്നു .വാര്‍ത്താ വിനിമയ മാര്‍ഗങ്ങളൊന്നും ഇന്നത്തെ പോലെ സജീവമല്ലാതിരുന്ന ആ കാല ഘട്ടത്തില്‍ തന്നെ കുറിച്ച് ഒന്നും അറിയാന്‍ കഴിയാതെ ,വീട്ടുകാരുടെ മാനസിക പീഡനങ്ങളും ഗര്‍ഭാവസ്ഥയും സഹിച്ചു തന്റെ കുഞ്ഞിനേയും കുടുംബത്തെയും സ്നേഹിച്ചു എനിക്ക് വേണ്ടി കാത്തിരുന്ന അവളെ കിട്ടിയത് എന്റെ മഹാ ഭാഗ്യങ്ങളില്‍ ഒന്നായി ഞാന്‍ എന്നും വിശ്വസിക്കുന്നു .മൂത്ത മകള്‍ പിറന്നു മൂന്നാം വയസ്സില്‍ ആദ്യമായി അവധിക്കു നാട്ടില്‍ പോകാന്‍ കഴിഞ്ഞത് .അതും പലവട്ടം തയാറായി കാത്തിരുന്നിട്ടും ക്യാന്‍സല്‍ ആയിപോയ പല സന്ദര്‍ഭങ്ങള്‍ക്കൊടുവില്‍ . എല്ലാ പ്രാവശ്യം വരുമ്പോളും അവള്‍ക്കു പറയാന്‍ ഒരുപാട് പരാധികള്‍ ഉണ്ടാകും എന്ന് താന്‍ ഊഹിക്കുമെങ്കിലും തന്റെ കഷ്ട പാടുകള്‍ കേള്‍ക്കുമ്പോള്‍ അവള്‍ എല്ലാം നിശബ്ദം സഹിക്കുകയാണ് എന്ന് താന്‍ മനസിലാക്കിയിരുന്നു , ആ അറിവ് തന്നെയാണ് ഇത്രവര്‍ഷവും അവളെ മാത്രം മനസിലിട്ട്‌ താലോലിച്ച് ,അവളോടുള്ള പ്രണയ തെയെല്ലാം കവിതകള്‍ ആക്കി അവള്‍ക്കു അയച്ചു കൊടുക്കുന്നത് വായിച്ച് ,വടിവില്ലാത്ത അക്ഷരങ്ങള്‍കൊണ്ട് അവള്‍ അയക്കുന്ന കത്തുകളിലൂടെ മാത്രം അറിഞ്ഞിരുന്ന മക്കളുടേയും അച്ഛനമ്മ മാരുടെയും ,അവളുടെയും സ്നേഹത്തിന്റെ മാസ്മരികത .  അക്ഷരങ്ങളിലൂടെ ഇത്രയധികം സ്നേഹം കൈമാറാന്‍ കഴിയുമെന്ന് തന്നെ പഠിപ്പിച്ച തന്റെ പ്രിയതമ ,ഒരിക്കലും ഒന്നും തന്നോട് ആവശ്യപെട്ടിട്ടില്ലാത്ത ,എല്ലാ ഇഷ്ടങ്ങളും അവള്‍ തന്റേതാക്കി മാറ്റിയിരുന്നതു പലപോഴാകി താന്‍ മനസിലാക്കിയിരുന്നത് കൊണ്ട് അവള്‍ക്കിഷ്ടപെട്ട പലതും അവള്‍ക്കായി നേടികൊടുക്കാന്‍ തനിക്കു കഴിഞ്ഞിരുന്നതും വര്‍ഷങ്ങള്‍ക്കുശേഷം കൂടിയും  പ്രണയത്തിന്‍റെ നിറം മങ്ങാതെ സൂക്ഷിക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞതും അതുകൊണ്ടായിരിക്കാം , . വര്‍ഷങ്ങള്‍കൊണ്ട്‌ നഷ്ടപെടുത്തിയ അവളുടെ സാമീപ്യവും സ്നേഹവും ആസ്വതിച്ചു ശിഷ്ട ജീവിതം നാട്ടില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു കാത്തിരുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് തിരശീല വീഴ്ത്തിയ ദൈവത്തിനോട് ,അവളെ തന്നില്‍ നിന്നും വേര്‍പെടുത്തിയ ക്രൂരതയെ എന്ത് പറഞ്ഞാണ് ഞാന്‍ ചോദ്യം ചെയ്യേണ്ടത് ? മൂന്ന് ദിവസം മുന്‍പ് കിട്ടിയ അവളുടെ മരണ വാര്‍ത്തക്ക് ശേഷം താനും ജീവിക്കുന്ന ഒരു ജഡം മാത്രമായിരുന്നുവല്ലോ ? ആരൊക്കെയോ ചേര്‍ന്ന് തയാരാക്കിതന്ന തന്ന വിമാന ടിക്കെറ്റ് കോയമ്പത്തൂര്‍ വരേക്കുമേ കിട്ടിയിരുന്നുള്ളൂ ,അവിടെ നിന്ന് നാട്ടിലേക്കുള്ള ട്രെയിന്‍ പിടിച്ചത് പോലും അവളുടെ സാന്നിധ്യം ഇല്ലാത്ത തന്റെ വീട്ടിലേക്കു ചേതനയറ്റ് കിടക്കുന്ന അവളുടെ മുഖം കാണാന്‍ ഉള്ള കരുത്തു സംപാതിക്കാന്‍വേണ്ടി കിട്ടിയേക്കാവുന്ന സമയത്തെ കുറിച്ചോര്‍ത്തു മാത്രമാണ് .അവിടെ താന്‍ ഇറങ്ങുമ്പോള്‍ മക്കളുടെ അപരിചിതത്വം നിറഞ്ഞ പെരുമാറ്റങ്ങള്‍ തകര്‍ന്ന തന്റെ ഹൃദയത്തിനെ എങ്ങനെ സന്തൊനിപ്പിക്കും എന്നറിയാതെ ഞാന്‍ എന്ന പാവം പ്രവാസി !!!

Saturday, 19 April 2014

                        യാത്രാമൊഴി
                    _________________


എന്‍റെകണ്ണാ എനിക്കൊരു ഹൃദയമുണ്ടായിരുന്നുവല്ലോ
മുറിവേറ്റതെങ്കിലും ,നീയെന്നില്‍ വരും വരെ 
ഇപ്പോള്‍ അതില്‍ ഒച്ചയനക്കങ്ങളില്ലാത്ത 
നിന്നോര്‍മ്മകളില്‍ നിന്നടരുന്ന ദീന രോദനങ്ങള്‍ മാത്രം 

ജന്മ പാപങ്ങള്‍ അകറ്റി കളഞ്ഞുവോ നിന്‍ 
പാദ സേവക്കായി വരം ചോതിചോരെന്നെ
മീരയാവാന്‍ കൊതിച്ചവള്‍ ഞാന്‍ 
വിധി രാധാ വേഷം കെട്ടിച്ചു വിരഹ ചൂടില്‍ 
ഉരുക്കുന്നോരെന്‍ കരളും ,കല്പനകളും 

തമസ്സെഴും ഭൂതകാലസ്മൃതികളില്‍ പുതഞ്ഞു
മൃത്യുവാം പ്രിയ കാമുകനെ വരിക്കുവാന്‍
നോമ്പും നോറ്റ് കാത്തിരുന്നോള്‍ ഇവള്‍
മൌനമായ് പെയ്തിറങ്ങിയ നിന്‍ പ്രണയ മഴയില്‍
കുളിച്ചീറന്‍ ചുറ്റി നീ പോയ വഴിയോരത്ത് വെറുതെയാണെങ്കിലും
നിന്നെയും കാത്തിരിക്കവേ ,കേള്‍ക്കുന്നു ഞാന്‍
പാതിയില്‍ ഉപേക്ഷിക്ക പെട്ടവന്‍റെ
കാഹളനാദം ,മരവിച്ച കൈകളാല്‍ എന്നെ
പുല്കിയുറക്കുവാന്‍ ,പാപപുണ്യങ്ങള്‍ തന്‍ കണക്കുകള്‍
പരസ്പരം വെറുക്കാത്ത സുന്ദര നാടിലേക്ക് യാത്രയാവട്ടെ ഞാന്‍

Friday, 18 April 2014

യേശു ചോദിക്കുന്നു !
____________________________

ഹേ മര്‍ത്യാ നീയറിയുന്നുവോ എന്‍
മുറിവുകള്‍ ഇറ്റിക്കും ചോരതുള്ളികള്‍
നീ ചെയ്ത പാപത്തിന്‍ വിലയാണെന്ന്
മര്‍ത്യാ നീ ഓര്‍ക്കുന്നുവോ ?

ഞാന്‍ ദൈവപുത്രന്‍ ,എനിക്കേറ്റം പ്രിയമുള്ളവന്‍ നീ,
അമ്മതന്‍ ഉധരത്തില്‍ ഉരുവാകും മുന്‍പേ 
എന്‍ ബലി നിശ്ചയിച്ചവന്‍ എന്‍ പിതാവ് ,
ആ നീതിയെ മനസ്സാ വരിച്ചവന്‍ ഞാന്‍ .

ആകുല ചിന്തകള്‍ നിന്നെ തളര്ത്തിടുമ്പോള്‍
എന്‍ മകനേ ഓര്‍ക്കുക നീയെന്‍റെ തിരുവചനങ്ങള്‍
''പെറ്റമ്മ നിന്നെ തള്ളികളഞ്ഞാലും,
എന്‍ മാറോടു ചേര്‍ത്തു മിഴി നീര്‍ തുടചിടാം !

എന്റെ രക്തവും മാസവും നിന്‍റെ പാപ
പരിഹാരത്തിനായ് ബലിയര്‍പ്പിച്ചവന്‍
നിന്നെ ഞാന്‍ സ്നേഹിച്ചത് പോല്‍ നീയും
സ്നേഹിക്കുവിന്‍ നിന്‍ സഹോദരനെ !

ഇന്ന് നിന്‍ മുന്‍പില്‍ വിശപോടെ ഒരുവന്‍
വരുമ്പോള്‍ കാണുക നീ അവനില്‍ എന്റെ രൂപം
രോഗിയാണ് ഞാന്‍ നിന്മുന്നില്‍ കാണുവോന്‍
പകുത്തു നല്‍കുമോ അവനു നിന്നുള്ളിലെ ദൈവസ്നേഹം !!!
യേശു ചോദിക്കുന്നു !
____________________________

ഹേ മര്‍ത്യാ നീയറിയുന്നുവോ എന്‍
മുറിവുകള്‍ ഇറ്റിക്കും ചോരതുള്ളികള്‍
നീ ചെയ്ത പാപത്തിന്‍ വിലയാണെന്ന്
മര്‍ത്യാ നീ ഓര്‍ക്കുന്നുവോ ?

ഞാന്‍ ദൈവപുത്രന്‍ ,എനിക്കേറ്റം പ്രിയമുള്ളവന്‍ നീ,
അമ്മതന്‍ ഉധരത്തില്‍ ഉരുവാകും മുന്‍പേ 
എന്‍ ബലി നിശ്ചയിച്ചവന്‍ എന്‍ പിതാവ് ,
ആ നീതിയെ മനസ്സാ വരിച്ചവന്‍ ഞാന്‍ .

ആകുല ചിന്തകള്‍ നിന്നെ തളര്ത്തിടുമ്പോള്‍
എന്‍ മകനേ ഓര്‍ക്കുക നീയെന്‍റെ തിരുവചനങ്ങള്‍
''പെറ്റമ്മ നിന്നെ തള്ളികളഞ്ഞാലും,
എന്‍ മാറോടു ചേര്‍ത്തു മിഴി നീര്‍ തുടചിടാം !

എന്റെ രക്തവും മാസവും നിന്‍റെ പാപ
പരിഹാരത്തിനായ് ബലിയര്‍പ്പിച്ചവന്‍
നിന്നെ ഞാന്‍ സ്നേഹിച്ചത് പോല്‍ നീയും
സ്നേഹിക്കുവിന്‍ നിന്‍ സഹോദരനെ !

ഇന്ന് നിന്‍ മുന്‍പില്‍ വിശപോടെ ഒരുവന്‍
വരുമ്പോള്‍ കാണുക നീ അവനില്‍ എന്റെ രൂപം
രോഗിയാണ് ഞാന്‍ നിന്മുന്നില്‍ കാണുവോന്‍
പകുത്തു നല്‍കുമോ അവനു നിന്നുള്ളിലെ ദൈവസ്നേഹം !!!

Wednesday, 16 April 2014

       എന്തിനോ വേണ്ടി ഒരു സ്നേഹം
              _______________________________________________
             
 പ്രിയപ്പെട്ട ചാരുവിനു ,
ഇന്നലെ മൃദുല വിളിച്ചിരുന്നു .നിന്‍റെ വിശേഷങ്ങള്‍ അറിയാന്‍ ആണ് വിളിക്കുന്നത്‌ എന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാം എങ്കിലും ഒരിക്കലും ഞാന്‍ അത് പുറത്ത് കാട്ടിയിരുന്നില്ല ,
രാത്രിയില്‍ നല്ല മഴയുണ്ടായിരുന്നു ,വേനലിന്‍റെ മാറില്‍ ഓര്‍ക്കാപുറത്ത് പെയ്തിറങ്ങിയ മഴയില്‍ ഭൂമിയിലെ സര്‍വ ചരാചരങ്ങളും ഒരു നിര്‍വൃതിയില്‍ ലയിച്ചുരങ്ങുംപോളും ഞാന്‍ മാത്രം ഉറങ്ങാതെ നമ്മുടെ പഴയ കാലങ്ങള്‍ അയവിറക്കി കൊണ്ട് കിടക്കുകയായിരുന്നു ,.     എല്ലാ കാലത്തേയും എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരുന്നു അന്നത്തെ ആ അവധിക്യാംപ് .കമ്പനി പ്രൊജക്ടിനെ കുറിച്ച് നടക്കുന്ന ആ ചര്‍ച്ചാ ക്യാമ്പില്‍ വിരസതകള്‍ ഇല്ലാതെ പിടിച്ചു നിന്നത് മൃദുലയുടെ സാമീപ്യം കൊണ്ടാവാം എന്ന് തോന്നുന്നു ,

ജീവിതം എന്നും നിന്നോട്  അനീതിയെ കാട്ടിയിട്ടുള്ളൂ ,അതുകൊണ്ട് തന്നെ എപ്പോളും ഒരു നിഷേധഭാവത്തോടെ മാത്രമേ ജീവിതത്തെ നീ നേരിട്ടിരുന്നതും ,എങ്കിലും ജോലിയിലെ നിന്‍റെ കഴിവുകളെ ഞാന്‍ അടക്കംഎല്ലാവരുംഅന്കീകരിച്ചിരുന്നുവല്ലോ? അതുകൊണ്ടായിരിക്കാം മറ്റാരെയും ആകര്‍ഷിക്കുന്ന സൗകര്യങ്ങളും സൗന്തര്യവും ഉണ്ടായിട്ടും ,മൃദുലയെ എനിക്കേറെ ഇഷ്ടമാണ് എന്നറിയിച്ചിരുന്നിട്ടും അവള്‍ നിന്നെ ആരാധിച്ചിരുന്നത് . രാപകലുകളെ മദ്യത്തില്‍ മുക്കി കൊന്നിരുന്ന ,നിന്നെ രഹസ്യമായി ഞങ്ങള്‍ വിളിച്ചിരുന്ന പേര് ''കടുവ ''എന്നായിരുന്നല്ലോ ?
ഏതോ ദരിദ്ര കുടുംബത്തിലെ ഏക അത്താണിയായിരുന്നു മൃദുല അതുകൊണ്ട് തന്നെ വിവാഹം അവള്‍ക്കു ഒരു കിട്ടാകനിയായിരുന്നു ,എന്നിട്ടും നിന്നെ ആരാധിക്കുന്നത് വഴി അവള്‍ നേടിയിരുന്ന മനോ സന്തോഷം എന്തായിരുന്നു എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായിരുന്നില്ല .ഒരിക്കല്‍ പോലും നീ അവളെ ഒന്ന് നോക്കുകപോലും ചെയ്തിരുന്നില്ല എന്ന് അവള്‍ വേദനയോടെ പറയുമ്പോള്‍ ഞാന്‍ അവളെ കളിയാക്കിയിരുന്നു ,''ഒരിക്കല്‍ അല്ല, ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നെ നോക്കികൊള്ളാം എന്ന് പറഞ്ഞിട്ട് ,അത് കേള്‍ക്കാത്തത് കൊണ്ടല്ലേ നിനക്ക് അങ്ങിനെ തന്നെ വേണം '' എന്ന് .     അത് കേള്‍ക്കുമ്പോള്‍ അവള്‍ നനവൂറുന്ന പുഞ്ചിരിയോടെ പറയും ,''
''അത് വേണ്ട രാജന്‍ ,ഞാന്‍ നിങ്ങളെ സ്നേഹിച്ചാല്‍ ഈ സമൂഹം അതിനെ ,തെറ്റായ കണ്ണില്‍ മാത്രമേ കാണൂ .
''അതെങ്ങനെ ? ഞാന്‍ ചോതിച്ചു .
''നിങ്ങള്‍ പണകാര്‍ അല്ലേ ,ആ പണം മോഹിച്ചു ആണ് ഞാന്‍ നിങ്ങളെ സ്നേഹിച്ചത് എന്ന് ജനം പറയും ''
 ''അപ്പോള്‍ മൃദുവിനു എന്നെ ഇഷ്ടമാണോ ''
''ഇത്ര നല്ല സ്വഭാവ വിശേഷങ്ങള്‍ ഉള്ള രാജനെ ഏതു പെണ്ണാണ് ഇഷ്ടപെടാതിരിക്കുക്ക രാജന്‍ ?''
''നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തന്‍ ആണ് എന്ന് ഞങ്ങള്‍ സ്ത്രീകള്‍ എപ്പോളും അടക്കം പറയാറുണ്ട്‌ .അതുകൊണ്ടാണല്ലോ ഈ ക്യാമ്പില്‍ ഞാന്‍ മറ്റാരോടും കാണിക്കാത്ത അടുപ്പവും വിശ്വാസവും നിങ്ങളോട് കാണിക്കുന്നതും .
സ്ത്രീയെ എന്നും ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഈ സമൂഹത്തില്‍ രാജനെപോലെയുള്ള പുരുഷന്‍ മാര്‍ ഒരു ഭാഗ്യം ആണ് ,നിങ്ങള്‍ക്ക് ഭാര്യയായി വരുന്ന പെണ്‍കുട്ടി ഭാഗ്യവധി യായിരിക്കും ,   അതുപറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ കണ്ട ഭാവം ചെറിയ അസൂയയുടെ ആയിരുന്നുവോ ?
എന്തായാലും ആ ക്യാമ്പ് ഒട്ടും ബോറടിയില്ലാതെ അവസാനിപ്പിക്കാന്‍ അവളുടെ സാമീപ്യം കൊണ്ട് മാത്രമാണ് എനിക്ക് കഴിഞ്ഞത് .മൌനമായിട്ടാനെങ്കിലും നീയും അതൊക്കെ ആസ്വതിച്ചിരുന്നു എന്ന് നീ പറയുന്നത് വരെ എനിക്കറിയില്ലായിരുന്നു .
അവള്‍ ഒരു വാക്ക് മൂളിയിരുന്നെങ്കില്‍ താന്‍ ഏതു എതിര്‍പ്പിനെയും അവഗണിച്ചു അവളെ സ്വന്തമാക്കുമായിരുന്നു എന്ന് ഞാന്‍ നിന്നോട് തുറന്നു പറഞ്ഞപ്പോള്‍ ,കയിലിരുന്ന സിഗരറ്റ്ആഞ്ഞു വലിച്ചു നീ നിര്‍വികാരതയോടെ ഇരുന്നത് ,നിനക്ക് അവളോട്‌ ഇഷ്ടമില്ലാത്തത് കൊണ്ടാണ് എന്ന് തെറ്റിദ്ധരിച്ചു ,ഞാന്‍ ഒരു പാട് സന്തോഷിച്ചിരുന്നു എന്ന് നീ അറിഞ്ഞിരുന്നോ ചാരു ?
ആരോടും അധികം അടുപ്പത്തിന് നില്‍ക്കാത്ത ചാരുദത്തന്‍ ,എനിക്കെങ്ങനെയാണ് ചാരു ആയതു ?
നിന്‍റെ ഉള്ളില്‍ തിളയ്ക്കുന്ന ഒരു അഗ്നിപര്‍വതം ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞത് കൊണ്ടാണോ ?
വലിയ ഇല്ലത്തെ മകള്‍ ആയിരുന്ന നിന്റെ അമ്മ ,ഒരു ക്രിസ്ത്യാനി ചെരുക്കന്റൊപ്പം ഒളിച്ചോടിയതും ,നിന്റെ മൂന്നാം വയസില്‍ അച്ഛന്‍ മരിച്ചപ്പോള്‍ നിനക്ക് നഷ്ടമായവയുടെ കൂട്ടത്തില്‍ അമ്മയുടെ ചാരിത്ര്യവും ഉണ്ടായിരുന്നത് ,നിന്നില്‍ വളര്‍ത്തിയ അപകര്‍ഷതയുടെവിത്ത് ,നിന്നെ ഇഞ്ചിന്ജായി കൊല്ലുന്നത് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നീയരിഞ്ഞിരുന്നുവല്ലോ .ഇല്ലത്തെ പെണ്‍കുട്ടിക്ക് നല്‍കാന്‍ ആ നാട്ടില്‍ ജോലികള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ,അവളുടെ യവ്വനംമുറ്റിയ മേനിയില്‍ രാവുകള്‍ പകലുകള്‍ ആക്കാന്‍ ആദ്യം വന്നത് ,നിന്‍റെ അപ്പന്‍റെ അപ്പന്‍ തന്നെ ആയിരുന്നുവല്ലോ ?
ദുര്‍ബലയായ ഒരു പെണ്ണിന്‍റെ നിഷ്കളങ്കതയെ തച്ചുകൊല്ലുവാന്‍ ആ മനുഷ്യന്‍റെ ആ ഒറ്റ പ്രവര്‍ത്തി മതിയായിരുന്നുവല്ലോ? സ്വന്തം വീട്ടിലും ഭര്‍തൃ ഗൃഹത്തിലും അന്യയായി പോയ ആ പെണ്‍കുട്ടി ,താന്‍ അറിയാതെ തനിക്കു നഷ്ടമായ ചാരിത്ര്യം തന്നെ വില്പന ചരക്കാക്കി ,തന്റെ മകനേ വളര്‍ത്താന്‍ ഒരുങ്ങിയത് സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയയിരുന്നു. ,സൌന്തര്യം അവളെ വളരെ പെട്ടെന്ന് ദനാട്യയാക്കി എങ്കിലും ,നിന്‍റെ മനസ്സില്‍ നീ ആ അമ്മക്ക് ചിതയൊരുക്കിയിരുന്നത് അമ്മ അറിയുന്നതിന് മുന്‍പേ നീ നാടുവിട്ടതും ,പലസ്ഥലങ്ങളില്‍ അലഞ്ഞു ഇവിടെ എത്തി പെട്ടതും നീ പറഞ്ഞപ്പോള്‍ ,നിന്നെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഞാന്‍ നെടുവീര്‍പ്പിട്ട ആ ദിവസം മുതല്‍ നീയെനിക്ക് ചാരുവെന്ന ,എന്‍റെ പ്രിയ കൂടുകാരന്‍ ആയി .
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ അമ്മയെ പറ്റി ഒന്നും അന്വേഷിക്കാതിരുന്ന നിന്‍റെ സ്നേഹമില്ലായ്മയെ ചോദ്യം ചെയ്യാന്‍ കഴിയാതിരുന്ന എന്‍റെ നിസഹായാവസ്ഥ ,നിന്നില്‍നിന്നും വിലാസം നിര്‍ബന്തിച്ചു ചോതിച്ചു വാങ്ങി നിന്‍റെ ഗ്രാമത്തില്‍ ഞാന്‍ എത്തിചേരുമ്പോള്‍ സന്ധ്യമയങ്ങിയിരുന്നു . ആദ്യം കണ്ട കടയില്‍ കയറി ആമുഖമായി ഒരു ചായ വാങ്ങികുടിച്ചു നിന്റമ്മയെ കുറിച്ച് ചോതിച്ചപ്പോള്‍ ,എന്നില്‍ അവര്‍ കാണാന്‍ ശ്രമിച്ചത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുവിട്ട നിന്നെ ആയിരുന്നു എന്ന് ഞാന്‍ ഊഹിച്ചു ,എങ്കിലും അവരുടെ ധാരണകളെ പെട്ടെന്ന് തന്നെ അവര്‍ തിരുത്തിയത് നിനക്കില്ലാതിരുന്ന നിറവും ,മുഖകാന്തിയും വച്ചാണെന്ന് അവര്‍ പറഞ്ഞപ്പോള്‍ അന്നാദ്യമായി എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയോ ?
മകനുവേണ്ടി മാത്രം ജീവിച്ച ആ ഗ്രാമത്തിന്‍റെ ശാപം ,മകനേ കാത്തിരുന്ന വര്‍ഷങ്ങള്‍ക്ക്‌ ഇടയില്‍ മനോനില തെറ്റി അലഞ്ഞുതിരിഞ്ഞു,ഒടുവില്‍ അമ്പലകുളത്തില്‍ ഒരു അക്ഷരതെറ്റുപോലെ പൊന്തിയത് രണ്ടുവര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഇടവ പാതിക്കു ആയിരുന്നു എന്ന് കേട്ടപ്പോള്‍ ,ഒരിക്കലും കാണാത്ത ആ അമ്മയുടെ ആത്മാവിനെ ഓര്‍ത്താണോ,അതോ ഇതൊന്നുമറിയാതെ അമ്മയോടുള്ള പ്രതികാരം തീര്‍ക്കാന്‍ സ്വന്തം ജീവിതം മദ്യത്തില്‍ അലിയിച്ചു കളയുന്ന നിന്നെയോര്‍ത്ത് ആണോ എന്‍റെ ഹൃദയം അന്ന് അലമുറയിട്ടത്?
അമ്മയുടെ മരണവാര്‍ത്ത തകര്‍ത്തെറിഞ്ഞ നിന്‍റെ പ്രതികാര ചിന്തയാണോ ആരോടും പറയാതെ നാട് വിടാന്‍ നിന്നെ പ്രേരിപ്പിച്ചത് ?
അല്ലെങ്കിലും ദേശാടനം നിന്‍റെ ജീവിതചര്യ ആയിരുന്നുവല്ലോ ?
നീ പോയതറിഞ്ഞു മൃദുല ഒരുപാട് കരഞ്ഞു , നിന്‍റെ ഈ മൊശടന്‍ സ്വഭാവത്തിന്റെ കാരണങ്ങള്‍ പലപോഴായി എന്നില്‍ നിന്നറിഞ്ഞ അവള്‍ ആരാധനയ്ക്ക്മപ്പുറം നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു .
പാവം ഒരിക്കലും സ്വന്തമാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും ഒന്നിനുമല്ലാതെ നിന്നെ സ്നേഹിച്ച അവള്‍ക്കു ,നിന്‍റെ ഈ ഒളിച്ചോട്ടം ഒരു തിരിച്ചടിയാകുമെന്നു എനിക്കറിയാമായിരുന്നു .എങ്കിലും കിട്ടിയ അവസരം പാഴാക്കാതെ തന്‍റെ സ്നേഹം പിന്നേയും പലവട്ടം അവളോട്‌ പറഞ്ഞെങ്കിലും അവള്‍ പഴയപോലെതന്നെ അത് നിരസിക്കുകയായിരുന്നു .വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയപ്പോള്‍ അവള്‍ ഇന്ന് ഏതോ മള്‍ടിനാഷണല്‍ കമ്പനിയില്‍ ഉന്നതമായ സ്ഥാനം വഹിക്കുന്നവള്‍ ആണ് , എങ്കിലും തിരക്കുകള്‍കിടയിലും വീണു കിട്ടുന്ന സമയങ്ങളില്‍ അവള്‍ എന്നെ വിളിക്കുന്നത്‌ ,ഇടയ്ക്കെപ്പോഴോ നീയെനിക്ക് അയച്ച എഴുത്തിനെ കുറിച്ച് ഞാന്‍ പറഞ്ഞത് കേട്ടാണ് ,എന്നാല്‍ പിന്നീടൊരിക്കലും എന്നെത്തേടി നിന്‍റെ ഒരെഴുത്ത് വന്നില്ലെങ്കിലും അവള്‍ വിളിക്കുംപോളൊക്കെ നീയെനിക്ക് അയച്ച ഇല്ലാത്ത കത്തുകളിലെ വിശേഷങ്ങള്‍ പറഞ്ഞു ഞാന്‍ അവളെ  സമാധാനിപ്പിക്കുന്നത്‌ ,ആ ഫോണ്‍ വിളികള്‍ ഒരിക്കലും നഷ്ടപെടാതിരിക്കാന്‍ വേണ്ടിയാണ് ,അവളോടുള്ള ഇഷ്ടം മനസ്സില്‍ സൂക്ഷിച്ച് മറ്റൊരു പെണ്ണിനെ കെട്ടേണ്ടി വന്നതുകൊണ്ടാണോ എന്നറിയില്ല ,ആരംഭത്തില്‍ തുടങ്ങിയ അലോസരങ്ങള്‍ പരസ്പരം മനസിലാക്കാന്‍ ശ്രമിക്കാതെ രണ്ടര വര്‍ഷത്തിനൊടുവില്‍ ഒരു വിവാഹമോചനത്തില്‍ എത്തിയത് , തന്‍റെഭാര്യയായി വന്നവള്‍ ഇന്ന് മറ്റൊരാളോടൊപ്പം സുഖമായി കഴിയുമ്പോളും ,എനിക്ക് കിട്ടിയ ഇത്തിരി സന്തോഷങ്ങള്‍ ,എന്‍റെപ്രിയപ്പെട്ട അമ്മയോടൊപ്പം പങ്കിട്ടു കഴിയുമ്പോളും ,എന്‍റെ ഏകാന്തമായ രാത്രികളില്‍ പതിവുപോലെ നിന്‍റെ കൈവശം ഒരിക്കലും എത്തിച്ചേരാന്‍ ഇടയില്ലാത്ത ഈ കത്തുകളിലൂടെ ഞാനെന്‍റെ നഷ്ടപ്രണയം ഇവിടെ പകര്‍ത്തുകയാണ് ,അവളെ ഞാന്‍ ഒരുപാടു ഇഷ്ടപെട്ടിരുന്നു എങ്കിലും ,ഒരിക്കല്‍പോലും എന്‍റെ ജീവിതം ഇപ്പോള്‍ എതവസ്ഥയില്‍ ആണ് എന്ന് അവള്‍  ചോതിക്കതിരുന്നത് ഒരു കണക്കിന് നന്നായി ,അല്ലെങ്കില്‍ എനിക്ക് ഭാര്യയായി വരുന്ന പെണ്‍കുട്ടി ഭാഗ്യവതി ആയിരിക്കുമെന്ന് പറഞ്ഞ അവളുടെ പ്രവചനം തെറ്റായത് അറിഞ്ഞു അവള്‍ വിഷമിചാലോ ? ഒരിക്കല്‍ നിന്നെ സ്വന്തമാക്കാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും നിന്നെ അവള്‍ സ്നേഹിച്ചിരുന്നതുപോലെ,
ഇന്ന് ഞാനും എന്‍റെ പരാചയങ്ങളൊക്കെ മറച്ചുവച്ച്‌,എന്തിനെന്നറിയാതെ അവളെ സ്നേഹിക്കുന്നു .ഉപാതികളില്ലാതെ !!!

Thursday, 10 April 2014

  1. വാര്‍ധക്യം
    ________________________
    ഒരു കുടം വെള്ളം കൂടി എടുത്തു ഒഴിച്ചുകഴിഞ്ഞാല്‍ വെള്ളം പിടിക്കുന്ന ജോലിയും കൂടി കഴിയും ,പിന്നേയും ഉണ്ട് പണികള്‍
    ഏറെ ,വീടും പരിസരവും വൃത്തിയാക്കണം ,വൈകുന്നെരതെക്കുള്ള
    ചോറും കറികളും ഒക്കെ ഉണ്ടാക്കണം ,എല്ലാം കഴിയുംപോലെക്കും
    എട്ടു മണിയെങ്കിലും ആകും , അതിനിടയില്‍ കേള്‍കേണ്ടി വരുന്ന
    ചീത്തയും വഴക്കും വേറെയും .വയസ്സ് അമ്പതി ഏഴു ആയി തനി-
    ക്ക് ,പക്ഷേ അതിനൊന്നിനും ഒരു മര്യാദയും ഇല്ലാത്ത മക്കള്‍ .

    ''പത്തമ്മോ''
    മുകളില്‍ നിന്ന് വിളിക്കുന്നത്‌ താന്‍ വളര്‍ത്തി വലുതാക്കിയ
    ഏഴു വയസുള്ള പേരകുട്ടിയായ രാജേഷ്‌ ആണ് ,വിളിച്ച ഉടന്‍
    ചെന്നില്ലെങ്കില്‍ പിന്നെ ,ചെല്ലുമ്പോള്‍ കിട്ടുന്ന ചവിട്ടും തൊഴിയും
    തന്റെ ശരീരത്തില്‍ വീഴ്ത്തുന്നു വേദനകള്‍ ,പക്ഷേ മനസിന്റെ
    വേദനകള്‍ക്ക് മുന്‍പില്‍ ഒന്നുമല്ല . ഓടി മേലെ എത്തുമ്പോള്‍
    അന്തരീക്ഷത്തിലൂടെ പറന്നുവന്ന ബോള്‍ വന്നിടിച്ചു കൈത്തണ്ട
    നന്നായി നൊന്തു .
    സ്കൂളില്‍ നിന്നും വന്നിട്ട് വസ്ത്രം മാറ്റാനുള്ള വിളിയാണ് .
    ''എന്തിനാ കിളവി ഇപ്പോള്‍ എഴുന്നള്ളിയത് ,എത്ര നേരമായി
    ഞാന്‍ വിളിക്കുന്നു ?
    ''മോനെ അമ്മുമ്മ വെള്ളം പിടിക്കുകയായിരുന്നു .വെള്ളം നിന്ന്
    പോയാല്‍ അമ്മ വരുമ്പോള്‍ അമ്മുമ്മയെ വഴക്കുപറയും ''
    ''ഉം നുണ ,എനിക്കറിയാം നീ താഴെ ടി വി നോക്കികൊണ്ട്
    ഇരിക്കുകയല്ലയിരുന്നോ ?''
    അതിനു മറുപടി പറയാന്‍ നിന്നാല്‍ വീണ്ടും എന്തെങ്കിലും
    എടുത്തു ഏറിയും ചെക്കന്‍ ,അതുകൊണ്ട് വേഗം മാറാന്‍
    ഉള്ള തുണികള്‍ എടുത്തു കൊടുത്തു താഴോട്ട് പോരുംപോളെക്കും
    ചെക്കന്‍ ഫോണ്‍ എടുത്തു കഴിഞ്ഞിരുന്നു .അമ്മയെ വിളിക്കാന്‍
    ആണ് , വിളിക്കട്ടെ ,ഇന്ന് രാത്രിയിലും താന്‍ പട്ടിണിയാവും അത്ര
    തന്നെ ,പട്ടിണിയും രോഗങ്ങളും തന്റെ ശരീരത്തില്‍ നടത്തിയ
    വിളയാട്ടം ചെറുതൊന്നുമല്ല .ഇപ്പോള്‍ തന്നെ എഴുപതു വയസെങ്കി-
    ലും തോന്നിക്കും .ങ്ഹാ ....എന്ത് ചെയ്യാന്‍ അറിയാതെ വീണു പോയ
    ഒരു വീഴ്ചയില്‍ നിന്നും കരകയറാന്‍ കഴിയാതെ കഴിഞ്ഞ ഇരു
    പത്തേഴു വര്‍ഷമായി താന്‍ അനുഭവിക്കുകയല്ലേ ?
    ദാരിദ്ര്യം കൊടികുത്തി വാണിരുന്ന തന്റെ വീട്ടിലെ അമ്മയടക്ക-
    മുള്ള അഞ്ചു പേരുടെ വിശപ്പടക്കാന്‍ വേണ്ടിയാണ് രാധമ്മയുടെ
    പ്രസവ സുസ്രൂഷകയായി താന്‍ നിയോഗിക്കപെട്ടത്‌ .
    അന്ന് മുപ്പതു വയസ്സ് ആയിരുന്നു എങ്കിലും വിവാഹം എന്നതൊ-
    ക്കെ ഒരു സ്വപ്നം മാത്രമായിരുന്നു തനിക്കു ,അമ്മയും ,വിധവയായ
    ചേച്ചിയും രണ്ടു കുഞ്ഞുങ്ങളും ജീവിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട-
    പ്പോള്‍ ,തന്നെ സ്വന്തമാക്കാന്‍ വേണ്ടി ചെറുപ്പം മുതല്‍ വൃതമെടുത്ത്
    കാത്തിരുന്ന സെബാനെ മറന്നു ,പതിനേഴാം വയസ്സില്‍ ഇറങ്ങിയതാ -
    ന്നു വീട്ടുജോലിക്ക് ,അന്നുതൊട്ട് മുപ്പതു വയസുവരെ യവനമോഹ-
    ങ്ങളെ ഒക്കെ അടക്കിവച്ചു ജീവിച്ച തനിക്കു ,ദൈവം കരുതിവച്ച
    ജീവിതം ആ വീട്ടില്‍ ആയിരുന്നുവോ ?
    അല്ലെങ്കില്‍ പിന്നെ രാധമ്മയുടെ മൂന്നാമത്തെ പ്രസവം നോക്കാന്‍
    വന്ന താന്‍ എങ്ങനെ അവരുടെ ഭര്‍ത്താവ് വിരിച്ച വലയില്‍
    പെട്ട് സ്വന്തം സ്ത്രീത്വം അടിയറവു വെച്ചു?
    അത്രയും കാലം ആരൊക്കെയോ ശ്രമിച്ചിട്ടും മുറുക്കി പിടിച്ചിരുന്ന
    തന്‍റെ കുടുംബ സ്നേഹം ,നിരന്തരമായ വാഗ്ദാനങ്ങളിലൂടെ ,
    ചന്ദ്രേട്ടന്‍ എന്നാ രാധമ്മയുടെ ഭര്‍ത്താവു ,അദേഹത്തിനു നിഷേധിക്കപ്പെട്ട പെട്ട ഭാര്യയുടെ സ്നേഹവും ,കരുതലും തന്നില്‍
    നിന്ന് കിട്ടും എന്ന പ്രതീക്ഷയോടെ തനിക്കു വേണ്ടതെല്ലാം ചെയ്തു
    തരാമെന്നു പലവട്ടം കാതില്‍ വീണപ്പോള്‍ ,ഒരു ജീവിതം കൊതിച്ചു
    നടന്നിരുന്ന തന്റെ പാവം പെണ്മനസ്സ് അത് നിഷേധിക്കാന്‍ കഴിയാതെ തളര്‍ന്നു പോയി .അങ്ങിനെ രാധമ്മ ക്ക് മാത്രം അടിമ
    യായിരുന്ന ഭര്‍ത്താവ് ,തന്റെ ജീവിതത്തിന്റെ തണല്‍ ആയി .
    ആദ്യമൊന്നും രാധമ്മ അറിഞ്ഞില്ല എങ്കിലും ഏതൊരു രഹസ്യ
    ബന്ധവും പോലെതന്നെ ഇതും മറനീക്കി വെളിയില്‍ വന്ന അന്ന്
    ഒരുപാട് കോളിളക്കങ്ങള്‍ ഉണ്ടായി ,എങ്കിലും തന്നെ കൈവിടാന്‍
    ചന്ദ്രേട്ടന്‍ തയ്യാറായില്ല .മൂന്നാം ദിവസം രാധമ്മയെയും മൂന്ന്
    മാസം മാത്രം പ്രായമുള്ള കൈകുഞ്ഞിനെയും കാണാതായി
    ഒരുപാട് സ്ഥലങ്ങളില്‍ അന്വേഷിച്ചു എങ്കിലും അവരെക്കുറിച്ച്
    വിവരമൊന്നും കിട്ടിയില്ല ,പിന്നീടങ്ങോട്ട് ചന്ദ്രേട്ടന്റെ രണ്ടു ആണ്മക്കള്‍ ക്ക് അമ്മയായി ജീവിക്കുന്നതിനിടയില്‍ തന്റെ വയറ്റില്‍
    പിറന്ന ജീവന്‍ ചന്ദ്രേട്ടന്‍ തന്ത്ര പൂര്‍വ്വം ഒഴിവാക്കി .അന്ന് ചന്ദ്രേട്ടന്‍
    സ്നേഹത്തോടെ തന്റെ ചെവിയില്‍ ഓതിയ വാക്കുകള്‍ ഓര്‍ത്തു
    പിന്നീട് പലപ്പോഴും അദ്ദേഹവും ദുഖിചിടുണ്ട് ,സതീഷും രതീഷും
    നിനക്ക് സ്വന്തം മക്കളല്ലെടി പിന്നെന്തിനാ നമ്മുക്ക് വേറൊരു കുഞ്ഞു ,അവര്‍ വലുതാവുമ്പോള്‍ നിന്നെ പൊന്നുപോലെ നോക്കി
    കൊള്ളും എന്ന് .പക്ഷേ മക്കള്‍ വളരുന്നതിനനുസരിച്ച് അവരുടെ
    മനസ്സില്‍ തന്നോടുള്ള പകയും വളര്‍ന്നത്‌ സ്നേഹകൂടുതളിനിടയില്‍
    തനിക്കു കാണാന്‍ കഴിഞ്ഞില്ല .
    അവരുടെ അമ്മയെ അവര്‍ക്ക് നഷ്ടപെടുത്തിയ തന്നോട് വളര്‍ന്ന
    ത്തിനു ശേഷം ഒരികലും ഒരിത്തിരി സ്നേഹം കാട്ടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല .ചന്ദ്രേട്ടന്റെ മരണത്തോടെ തനിക്കു പിന്നെ അവിടെ നില്നില്‍പ്പില്ലാത്ത അവസ്ഥ .ഇതിനിടയില്‍ ചന്ദ്രേട്ടന്റെ മരണത്തോടെ
    നാട്ടില്‍ വന്ന രാധമ്മ ,മക്കളുടെ അനുവാദത്തോടെ തന്നെ ഇങ്ങോട്ട്
    കൊണ്ട് പോന്നു ,അത് അവര്‍ക്ക് തന്നോടുള്ള സ്നേഹമായിരിക്കും
    എന്ന് ധരിച്ച തന്റെ മണ്ടത്തരം ,മകളും കുട്ടികളും അവരും അടങ്ങുന്ന വലിയ കുടുംബത്തിന്റെ മുഴുവന്‍ ജോലിയും ചെയ്യാന്‍ ശമ്പളം ഇല്ലാത്തൊരു വേലക്കാരി മാത്രമാണ് താന്‍ ഇവിടെ .നാല് വര്‍ഷത്തിനിടയില്‍ പലപോഴായി കൊണ്ട തല്ലു ഒക്കെ തന്റെ തെറ്റിന് ദൈവം തന്ന പ്രായചിത്തമായി കണക്കാകി നിശബ്ദം സഹിക്കുകയാണ് .മരുന്നോ വസ്ത്രമോ ഇല്ലാതെ ,എന്തിനേറെ ,വയറുനിറക്കാന്‍ കിട്ടുന്ന പഴയ ഭക്ഷണമല്ലാതെ ഇതുവരെ തനിക്കു ഒന്നും കിട്ടിയിട്ടില്ല .എന്നിട്ടും ചോതിക്കാന്‍ ആരും ഇല്ലാത്ത തിനാല്‍ നാളുകള്‍ എണ്ണി കഴിയുകയാണ് ,അടുത്തവീടിലെ മലയാളിയായ തന്റെ മകളാവാന്‍ പ്രായമുള്ള ലത വല്ലപ്പോഴും വാങ്ങിത്തരുന്ന അടിവസ്ത്രങ്ങള്‍ ,മരുന്നുകള്‍ ഒക്കെയാണ് ആകെയുള്ള തന്റെ ആശാസം ,ഇങ്ങനെ ഇനിയും എത്ര നാള്‍ ?തനിക്കു പോകാന്‍ ഒരിടമില്ലതായത് തന്‍റെ വിധിയാണ് എന്ന് സമാധാനിക്കാന്‍ ശ്രമിക്കുമ്പോളും ഒരിക്കല്‍ മാത്രം ചെയ്ത ഒരു തെറ്റിന് ജീവിത കാലം ഒക്കെയും ശിക്ഷ അനുഭവിച്ചിട്ടും ,മതിവരാതെ .....!!!എന്നെ ഈ നരക കുഴിയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്ന ആരെങ്കിലും വരുമോ .

Saturday, 5 April 2014


           

                  കരുണ
              ___________
                     
 കരുണതന്‍ കടലേ കനിയേണമേ ..
കനിവാര്‍ന്ന നിന്‍ കരം നീട്ടെണമേ
കഥനത്തിന്‍ കടലില്‍ ഉഴലുന്നു നിന്‍
മക്കള്‍ ,കരുണാ സാഗരാ മിഴിതുറക്കൂ.....(2)
                                                                                                                 
ഇരുളാണ് നാഥാ ഞങ്ങള്‍തന്‍ വഴികളില്‍
നിന്‍ സ്നേഹ വചനത്താല്‍ വെളിച്ചമേകൂ....
നിന്‍ തിരു സ്നേഹവും ,ഞങ്ങള്‍ തന്‍
പാപവും ,കല്‍പാന്ത കാലമായ്പൊരുതുന്നുവോ?(2)

ഈ ലോക ദോഷങ്ങള്‍ കഴിയുന്ന നാളൊന്നില്‍
നീ വരുമെന്നോതി പിരിഞ്ഞില്ലേ നീ ......?  
ഒരിക്കലും മാറാത്ത നിന്‍ മൊഴി മുത്തുകള്‍
മറക്കുവാന്‍ ഞങ്ങളെ അരുതരുതെ .......                                                                                                                    
                                                                                         

ദൈവത്തിനോടൊരു ചോദ്യം
________________________________________________
എന്തേ എന്‍ ദൈവമേ നിന്‍ കണ്ണുകള്‍ തുറക്കാതെ
നിശ്ചല ചിത്തനായ് നീയിരിപ്പതെന്തേ ?
നിന്‍ മക്കള്‍ ഞങ്ങള്‍ക്ക് നല്‍കുവാന്‍ നിന്‍
കയിലെന്നും നിന്‍ ന്യായങ്ങള്‍ മാത്രമോ?
ചുറ്റിലും നോക്കിയാല്‍ കാണുന്നു ഞങ്ങള്‍ക്ക്
എത്രയോ പാഴ് ജന്മങ്ങളങ്ങനെ,ആര്‍ക്കും
വേണ്ടത്തോര്‍ ,കഷ്ടങ്ങള്‍ ഓരോന്നും
ഒറ്റയ്ക്ക് താണ്ടുന്നോര്‍ ,ഉറ്റവര്‍ തള്ളിയോര്‍
എരിയുന്ന വയറ്റിന്നു അന്നം ലഭിക്കാത്തവര്‍
ഉരുകുന്ന ജീവിതം ചിതലരിക്കുന്നവര്‍
മരണത്തിനായ് കാതോര്‍ത്തു കാത്തിരിക്കുന്നവര്‍
കരുണയില്ലാത്തവന്‍ ,നീ അവരെയെല്ലാം വിസ്മരിക്കുന്നവന്‍
ജീവിത നന്മകള്‍ ആവോളം നല്‍കിയോര്‍
സ്നേഹത്തിന്‍ സാഗരം നെഞ്ചില്‍ തുളുമ്പുവോര്‍
പരസ്പരം താങ്ങായി കാലം കഴിപ്പവര്‍
ഒരു മാത്ര നേരവും പിരിഞ്ഞിരിക്കാത്തവര്‍
ഇവരെയെന്തിനു നാഥാ നീ വേര്‍പെടുത്തുന്നു വൃഥാ,

Thursday, 3 April 2014



                                                                       പ്രണയം
                                                              _____________________
       ഞാന്‍ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു ,ഓര്‍മ്മകള്‍ എന്നില്‍ ഉറച്ചു      

     നില്ക്കാന്‍ തുടങ്ങിയ കാലംമുതലേ.....
     പ്രണയം എന്നില്‍ വിടര്‍ത്തുന്ന ഭാവങ്ങള്‍ ,ഒരു പക്ഷേ എന്നിലേക്ക്‌ 
      വരുന്നവരെ പലപ്പോഴും ആശ്ചര്യചിത്തര്‍ ആകിയിരുന്നിരിക്കാം 
     പ്രണയത്തിനു വേണ്ടി ഞാന്‍ എന്തും നഷ്ട്ടപെടുത്തും ,പ്രണയം എന്ന 
     വികാരം എന്നില്‍ ഉണര്‍ത്തുന്നത് സ്നേഹിക്കാനും ,സ്നേഹികപെടുവാനും 
     ഉള്ള ഒരു തരം ഭ്രാന്തമായ അഭിനിവേശമാണ് ,കാര്യങ്ങള്‍ തിരിച്ചറിയാത്ത 
      പ്രായത്തില്‍ എന്‍റെ ഭവനത്തിലോ,മാതപിതാക്കളിലോ ,എനിക്ക്                             ലഭിക്കാതിരുന്നതു കൊണ്ടാണോ ,സ്നേഹം എന്ന വികാരത്തിനെ 
      ഞാന്‍ പ്രണയം എന്ന പേരിട്ടു വിളിച്ചത് ?അറിയില്ല ....കാരണം 
      നന്മ തിന്മകളെ വേര്‍തിരിച്ചു പറഞ്ഞു തരാന്‍ പറ്റിയ ഒരു പിതാവ് 
      എനിക്ക് ഇല്ലയിരുന്നു ,


       ഗ്രാമ വിശുധിയിലാണ് ഞാന്‍ ജനിച്ചത്‌ എങ്കിലും ,കവികള്‍ പാടിപുകഴ്ത്തി
      യിരുന്ന വിശുദ്ധി ഒന്നും ,എന്‍റെ ഗ്രാമത്തിലെ പുരുഷന്‍ മാര്‍ക്ക് തീരെ                        ഇല്ലായിരുന്നു .അതുകൊണ്ടായിരിക്കുമല്ലോ ബാല്യകാലത്തില്‍ തന്നെ 
       മനുഷ്യജന്മങ്ങള്‍ എന്ന പേര് മാത്രമുള്ള പുരുഷ ജന്മങ്ങളില്‍ ,വെറുമൊരു 
       ബാലികയായ എന്‍റെ ശരീരത്തിന്‍റെ രഹസ്യ ഭാഗങ്ങളില്‍ ,വികൃതികള്‍ 
      കാട്ടാന്‍  അവരെ  പ്രേരിപ്പിച്ചത്. എട്ടുമക്കളുടെ വയറുകള്‍ ഒരു നേരമെങ്കിലും                     നിറക്കാന്‍ വേണ്ടി പുലര്‍ച്ചേ  വീട് വിട്ടിറങ്ങുന്ന ,വിധവയായ എന്‍റെ
അമ്മക്ക് ,വെറുമൊരു അടിയാത്തിയായി ,ജീവിക്കാനെ അറിയുമായിരുന്നുള്ളൂ ,മക്കളുടെ വയറിന്‍റെ നീറ്റലുകള്‍ ക്കിടയില്‍ 
മനസിന്‍റെ നീറ്റല്‍ മനസ്സിലാക്കാന്‍ നിരക്ഷരയായ ആ സാധുവിന് 
കഴിഞ്ഞിരുന്നില്ല . ഇതൊക്കെ നമ്മുടെ നാട്ടിലെ നിര്‍ധനരായ പല കുടുംബങ്ങളിലും ,സംഭവിച്ചത് തന്നെയായിരിക്കാം .പക്ഷേ....തുറന്നു പറച്ചിലുകള്‍ , ഒരു പക്ഷേ സമൂഹത്തില്‍ ,അവര്‍ക്ക് ലഭിച്ചേക്കാവുന്ന 
കീരീടം , അവര്‍ക്ക് ചുമക്കാന്‍ പറ്റാത്ത താകാം ....
എന്‍റെ കൂരയില്‍ ,ഏറ്റവും കൂടിയ വിദ്യാഭ്യാസം ലഭിച്ചത് ,എനിക്ക് 
മാത്രമാണ് ,എല്ലാവരും രണ്ടാം ക്ലാസ്സില്‍ പഠിപ്പിനോട് വിട പറഞ്ഞു ,
ഉപജീവന മാര്‍ഗം തേടി പോയ്തുടങ്ങിയത് ,എട്ടാമത്തെയും ,ഒന്പതാമാത്തെയുംവയസുകളില്‍ ....പക്ഷേ അമ്മയുടെ വയറ്റിലെ 
ഇളയ സന്ധതി യായി പിറന്നത്‌ കൊണ്ടാവാം ,കുറച്ചുകാലം കാലങ്ങള്‍ 
കൂടി വിദ്യാഭ്യാസം ,തുടരാന്‍ എനിക്ക് കഴിഞ്ഞു .പഠിപ്പില്‍ വലിയ 
ഉത്സാഹിയായിരുന്ന എന്നെ ,പഠിപ്പിക്കാന്‍ വേണ്ടി ,എന്‍റെ നേരെ മൂത്ത 
സഹോദരന്‍ ,വളരെ ആഗ്രഹിച്ചിരുന്നു ....എങ്കിലും ദൈവം എഴുതിയ 
തിരകഥയില്‍ ,എനിക്ക് ആറാം ക്ലാസ് മാത്രമേ ,പഠന യോഗമുണ്ടായിരുന്നുള്ളൂ 
അങ്ങിനെ ,പന്ത്രണ്ടാമത്തെ വയസ്സില്‍ ഞാനും അടിയത്തിയായി,
വീട്ടു വേലയും ,കൃഷിയിടങ്ങളും എന്‍റെ ജീവിതം ,എനിക്ക് കാട്ടിത്തന്നു .
ഇല്ലായ്മകളിലും ,സന്തോഷം അഭിനയിക്കാന്‍ മാത്രം ,അമ്മ ഞങ്ങളെ 
പഠിപ്പിച്ചു തന്നു .വിശന്നു കുടല് കത്തിയാല്‍ പോലും ,അന്യ വീടുകളില്‍ 
പോയി ,ഒന്നും   ഇരന്നു വാങ്ങിത്തിന്നാന്‍ ,അമ്മ അനുവദിച്ചിരുന്നില്ല
.എങ്കിലും വിശപ്പിന്‍റെ വിളി ,വല്ലാതെ മൂക്കുന്ന സമയങ്ങളില്‍ ,അയലത്തെ 
കൂട്ടുകാരി ,അവള്‍ കുഴച്ചു ഉണ്ണുന്ന ,ഉരുളകളില്‍ ചിലത് ,എന്‍റെ നേരെയും 
നീട്ടിയിരുന്നത് ,നന്ദി യോടെ ഞാന്‍ ഓര്‍ക്കാറുണ്ട് .


           എങ്കിലും ചെറുപ്പത്തില്‍ വിശന്നിരിക്കാന്‍ ശീലിച്ചത് കൊണ്ടാവാം 
പിന്നീടുള്ള കാലങ്ങളില്‍ വിശപ്പ്‌ എന്നെ ഒരിക്കലും ,അലട്ടിയിട്ടേയില്ല .
എങ്കിലും ,വഴിയില്‍ കാണുന്ന പല മുഖങ്ങളിലും ഉള്ള തളര്‍ച്ച വിശപ്പിന്‍റെ 
താണോ എന്ന് തിരിച്ചറിയാന്‍ ,ഞാന്‍ ഒന്ന് ചുഴിഞ്ഞു നോക്കുന്നതും .

ഞാന്‍ പറഞ്ഞു വന്നത് ,പ്രണയത്തെക്കുറിച്ച് ആണല്ലോ അല്ലേ...?

എന്‍റെ പ്രണയം എനിക്ക് നിങ്ങളോട് പങ്കുവക്കണമെങ്കില്‍ ,എന്‍റെ
ബാല്യവും പങ്കുവക്കപെടേണ്ടതു ,അത്യാവശ്യമാണ് ,അതുകൊണ്ട് 
മാത്രമാണ് ,ഞാന്‍ ഇത് പറഞ്ഞത് ,കേട്ടോ ...!

പ്രണയങ്ങള്‍ എന്നെ ,പലപ്പോഴും ,എന്നെ തന്നെ നഷ്ടപെടുത്തിയിട്ടുണ്ട്
,പ്രണയത്തില്‍ ഒരിക്കലും ,ലൈഗീകത കൂട്ടികുഴക്കാന്‍ ,ഞാന്‍ ഇഷ്ട പെട്ടിരുന്നില്ല ,മറിച്ചു ,സ്നേഹത്തിനു വേണ്ടി ദാഹിച്ചു വലഞ്ഞു ,എന്നിലേക്ക്‌ 
വരുന്നവരെ ,സ്നേഹം കൊടുത്തു മാത്രം കൂടെ നിര്‍ത്താന്‍ കഴിയില്ലെന്ന 
തിരിച്ചറിവുകളില്‍ ,ഞാന്‍ കഷ്ടപ്പെട്ട് സംബാദ്യങ്ങലോടോപ്പം  ,എന്‍റെ
ശരീരവും പങ്കു വക്കപെട്ടത്‌ ,അനിവാര്യമായ ,ഒന്നായിരുന്നു .

വളരെ ചെറുപ്പത്തിലെ തന്നെ പുരുഷന്‍റെ ,സ്ഥായിയായ ഭാവം ,ചതിയും 
,വഞ്ചനയും ആണെന്നു ,ഞാന്‍ പരിചയപെട്ട ചുരുക്കം ചില ,പുരുഷന്മാരിലൂടെ ,ഞാന്‍ വിലയിരുത്തി .

അവന്‍റെ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ,അവന്‍ ,സ്ത്രീയോട് ,എന്തും പറയും .
ഒപ്പം ,സംഭാഷണങ്ങളിലെ ,പല ഘട്ടങ്ങളില്‍ ആയി ,അവന്‍ ,അവളിലുള്ള 
ലാഭങ്ങളെ കുറിച്ച് മനസ്സിലാക്കും.സാമ്പത്തികവും ,ശാരീരികവും ,
ആയ ലാഭങ്ങള്‍ മാത്രമല്ല ,ഞാന്‍ ഇവിടെ ഉദ്ദേശിച്ചത് ,ഉപരി ,അവന്‍റെ ലാഭങ്ങള്‍ക്ക് വേണ്ടി ,അവന്‍ ,എന്റെ പരിചയ സൃങ്കലകളില്‍ 
ഉള്ള എന്തിനെയും ,കുറിച്ച് മനസ്സിലാക്കും ,

ഒരവസരം കിട്ടുമ്പോള്‍ അവയൊക്കെ അവന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യും എന്ന് മനസ്സിലാക്കാന്‍ ,തുടങ്ങിയപ്പോള്‍ ,മനുഷ്യരോടുള്ള 
പ്രണയം ഞാന്‍ ഉപേക്ഷിച്ചു .

                            കാരണം ,പിന്നീട് വരുന്നവര്‍ക്ക് ഒന്നും കൊടുക്കാന്‍ എന്‍റെ
കൈയില്‍ ഒന്നും ഇല്ലായിരുന്നു ,എന്‍റെ ശരീരമൊഴികെ.
ശരീരത്തോട് പ്രണയം നടിച്ചു വരുന്നവരെ ,മനസ്സിലാക്കാന്‍ ,എന്റെ ബാല്യകാല അനുഭവങ്ങള്‍ തന്നെ ധാരാളം അല്ലേ...?

ഞാന്‍ ആരെയെങ്കിലും പ്രണയിക്കാന്‍ തുടങ്ങിയാല്‍ ,അവന്‍റെ കഷ്ടകാലവും ,നല്ല കാലവും അവിടെ ആരംഭിക്കയായി ......
കാരണം ,സ്നേഹത്തിന്‍റെ അനന്തമായ നിര്‍വചനം ,അത് അവനെ കുറിച്ചുള്ള 
ആകാംക്ഷകള്‍ ആയി ,എപ്പോളും അവനെ കുറിച്ച് മാത്രം ചിന്തിക്കുകയും ,അവനു വേണ്ടി മാത്രം സ്വയം സമര്‍പ്പിതയായി ,സ്വന്തം ഇഷ്ടങ്ങളെയൊക്കെ 
അവന്‍റെ ഇഷ്ടങ്ങള്‍ ആക്കി ,ജീവിക്കുമ്പോള്‍ ...എനിക്ക് ചുറ്റും ,ഉള്ള കാമത്തിന്റെ ,കറുത്ത ചിറകുകള്‍ മാത്രം വിടര്‍ത്തി എന്നിലേക്ക്‌ വരുന്ന ,മുഖം മൂടികളെ തിരിച്ചറിയാനും ,ഒഴിവാക്കാനും ,എനിക്ക് കഴിയാറുണ്ട് 
.ആ തിരിച്ചറിവുകള്‍ ആണ് ,എന്നും എന്നെ ,പ്രണയിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നതും .    പക്ഷേ ,,,,ഓരോ പ്രണയവും ,നഷ്ട്ടപെടുമ്പോള്‍ 
ഉണ്ടാവുന്ന മരണ വേദനകള്‍ ......അവയെ കുറിച്ച് വിവരിക്കാന്‍ ,എന്‍റെ
യീ ,ചെറിയ ,അറിവുകള്‍ പോര എന്ന് എനിക്ക് തോന്നിയിട്ടുണ്ട് .

നഷ്ടങ്ങള്‍ ഒക്കെ എന്നില്‍ ഏല്പിച്ചത് ,നിഷേധ ഭാവങ്ങള്‍ ,ആയിരുന്നു .
ഓരോ പ്രണയങ്ങളും ,എനിക്ക് ഓരോന്നായി നഷ്ടപെടുതുന്നത് കണ്ടിട്ടും ,ആരേയും ,കുറ്റപെടുത്താനോ ,പ്രതികാരം ചെയ്യാനോ ,എനിക്ക് കഴിഞ്ഞിരുന്നില്ല ....കാരണം ,അവരോടൊക്കെ എനിക്ക് ഇപ്പോളും ,
നന്ദിയും ,സ്നേഹവും ,കടപ്പാടുകളും ഉണ്ട് ....
ജീവിതാനുഭവങ്ങള്‍ ഒരു പക്ഷേ ,,, എന്നെ കൊണ്ടെതിചെക്കാമായിരുന്ന
ഭീകരമായ ,പല അപകടകരമായ ,സ്ഥലങ്ങളില്‍ നിന്നും ,എന്നെ കൈപിടിച്ചു 
വഴിനടത്തിയത് ,ഒക്കെയും ,അവരുടെ പലരുടേയും ,സ്നേഹവും ,
(ചിലപോഴൊക്കെ ,അഭിനയവും ) ആയിരുന്നു എന്ന് ചിന്തിക്കാന്‍ ആണ് 
എനിക്കിഷ്ട്ടം .അങ്ങനെ ചിന്തിക്കുമ്പോള്‍ എനിക്ക് അവരെ ആരേയും ,വെറുക്കാന്‍ കഴിയാറില്ല .

                       എങ്കിലും മനുഷ്യ രുമായുള്ള പ്രണയങ്ങളില്‍, എല്ലാം നഷ്ട്ടപെടുത്തിയിട്ടും,ഒന്നുപോലും എനിക്ക് മരണം വരെ നീട്ടികൊണ്ട് 
പോകാന്‍ കഴിയില്ലെന്നുള്ള തിരിച്ചരിവില്‍നിന്നും ,ഞാന്‍ പുതിയ കാമുകനെ ,കണ്ടെത്തി  ''മരണം ''അന്നുമുതല്‍ ,എനിക്ക് സമാധാനവും ലഭിച്ചു ,
 ,അല്പം ഭീകരമായ മുഖം ആണ് എന്ന് തോന്നുമെങ്കിലും ,അവനോടുള്ള എന്റെ അഗാത പ്രണയം ,എന്നില്‍ പല മാറ്റങ്ങളും വരുത്തി തീര്‍ക്കുകയും 
ചെയ്തു .അതില്‍  പ്രധാനമായതു ,എന്‍റെ ഏറ്റവും വലിയ ഉത്തരവാധിത്വ ങ്ങള്‍ ആയ ,മക്കളുടെ ഭാവി നിശ്ചയിക്കുക എന്നതാണ് .

മകളുടെ വിവാഹം , അതായിരുന്നല്ലോ ഒരമ്മയുടെ ഏറ്റവും വലിയ ഉത്തരവാദി തത്വങ്ങളില്‍  വലിയത് .

അല്ലെങ്കില്‍ ,എന്‍റെ പ്രണയ സാക്ഷാല്‍കാരം ,അവളുടെ ജീവിതം ഇരുട്ടിലാക്കും 
എല്ലാ പ്രതികൂല സാഹജര്യങ്ങളിലും ,അവളുടെ ജീവിതത്തെ കാത്തു സൂക്ഷിക്കാന്‍ നമ്മുടെ നാട്ടിലെ ചില അനാഥാലയങ്ങളും ,ഹോസ്ടലുകളും 
ഒക്കെ എനിക്ക് സഹായം തന്നിട്ടുണ്ട് .

അവളെ അങ്ങനെ പഠിക്കാന്‍ വിട്ടതിനെ ചൊല്ലി ,എന്‍റെ ബന്ധുക്കള്‍ എന്നെ 
വളരെ അധികം കുറ്റ പെടുത്തിയിട്ടുണ്ട് , പക്ഷേ.....അവയൊന്നും കേട്ട് ,അനുസരിച്ച് ,ഞാന്‍ അനുഭവിച്ച പല മാനസിക പീഡനങ്ങളും ,അവളും 
അനുഭവിക്കാന്‍ വിടാന്‍ എന്നിലെ അമ്മക്ക് കഴിയുമായിരുന്നില്ല ,കാരണം ,ഒരു അമ്മക്ക് , ആത്യന്തികമായ ഉത്തരവാദിത്വം ,തന്‍റെ കുഞ്ഞുങ്ങളോടു ആണ് .

ഇന്നിപ്പോള്‍ അവള്‍ സുഖമായി ഭര്‍ത്താവിനോടൊപ്പം ,ജീവിക്കുന്നത് കാണുമ്പോള്‍ ,എനിക്ക് അനുഭവപെടുന്ന ,അഭിമാനം ,തെല്ലൊന്നുമല്ല .
ഇനിയെനിക്ക് ധൈര്യമായി എന്‍റെ കാമുകനോടൊപ്പം ഒളിച്ചോടാം ,
 അവനെ ,സ്നേഹിക്കാനും ,സ്വന്തമാക്കാനും ,എനിക്ക് ബാങ്ക് ബാലന്‍സും  ,സുന്തരമായ ശരീരവും , രാവിന്‍റെ യാമങ്ങളില്‍ ഉറക്കം ഞെട്ടി ,ഈര്‍ഷ്യ
പെടുത്തുന്ന കാമകേളികളും വേണ്ടാ..... അവനൊരിക്കലും ,എന്നിലെ വേദന 
പെടുത്തുന്ന ഭൂതകാല ,പ്രണയങ്ങളെ ചൊല്ലി ,എന്നെ അക്ഷേപിക്കില്ല .

ഒടുവില്‍ ഒരുനാള്‍ എനിക്കുള്ളതെല്ലാം കവര്‍ന്നെടുത്തു ,എന്നെ വീണ്ടുമൊരു 
വേദനക്ക് വിട്ടു കൊടുത്തു ,എന്നില്‍ നിന്ന് അകന്നുപോകുകയും ഇല്ലാ.




കാലങ്ങളായി ഞാന്‍ കാത്തുവച്ച എന്റെ യഥാര്‍ത്ഥ പ്രണയം ,അതിന്‍റെ എല്ലാ 
അര്‍ത്ഥ തലങ്ങലോടും കൂടി ,അവനിലേക്കര്‍പ്പിച്ചു ,  ഇതുവരെ ആരും എനിക്ക് തരാത്തത്രയും ,സന്തോഷങ്ങള്‍ അവനില്‍ നിന്നുംഏറ്റുവാങ്ങി, മറ്റാരും 
കള്ളങ്ങള്‍ പറഞ്ഞു എന്നിലെ അവശേഷിക്കുന്ന നന്മകളെ കൂടി ,ചുട്ടുകൊല്ലുന്നതിനു മുന്‍പ് എനിക്കവനോടൊപ്പം ,യാത്രയാവണം...........

എന്‍റെ യാത്ര ,എന്‍റെ സ്നേഹം അനുഭവിച്ചു ,എന്നോടൊപ്പം കഴിഞ്ഞ ആരുടേയും ജീവിതങ്ങളെ ,ഒരു തരത്തിലും ബാധിക്കാതിരിക്കാന്‍ , വേണ്ടി 
എല്ലാവരില്‍ നിന്നും അകലം പ്രാപിക്കണം ,......


ഓരോരുത്തരും ,അവര്‍ക്ക് ഇഷ്ട്ടമുള്ള തരത്തില്‍ കഥകള്‍ ഉണ്ടാക്കട്ടെ ,
അവയൊന്നും എന്‍റെ മനസിലെ പ്രണയത്തിനു ഒരു തടസമാകില്ല .

നിങ്ങളും രചിച്ചു കൊള്ളൂ....എന്‍റെ പോട്ടത്തരങ്ങളുടെ ഗാഥകള്‍ ........
ഉറവറ്റ്‌ ,ആലംബ മററ് ,ഉറ്റവര്‍ക്കും ,കൂട്ടുകാര്‍ക്കും പരിഹാസ്യ
പാത്രമായി ,നരകതുല്യമായ ,ജീവിതം നയിക്കുന്ന ,ഓരോ നിമിഷവും 
പ്രണയമേ....നീ ....നിന്‍റെ മനോഹര സ്നേഹത്താല്‍ ,എന്നെ വാരി പുണരൂ
ഏതോ ജന്മത്തില്‍ ,ഞാന്‍ കണ്ടുമുട്ടി ,എന്നെ മനസിലാക്കാതെ എന്നില്‍ നിന്നും ഓടിഒളിച്ച ഒരാള്‍ക്ക്‌ കൊടുത്ത ഒരു വാഗ്ധാനതിന്റെ പേരില്‍
എന്നെ ഇനിയും ഉപേക്ഷിച്ചു പോകരുതേ ....!!!


ഞാന്‍ നിന്‍റെ മാത്രം കാമുകിയയിരുന്നില്ലേ.....!!!